ഇല്ലാ............. ഇല്ലാ........ മരിക്കില്ല

ഇതൊരു കള്ളവോട്ടിന്റെ കഥയാണ്  രസകരമായ അനുഭവം . മരിച്ചു പോയ അളിയന് വേണ്ടി ഒരളിയന്‍ ചെയ്ത " ചെയ്ത്താണ്  " സംഭവം  . ഇക്കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പ് . കഥാപാത്രത്തിന്റെ  പേര്  കരക്കാര്‍ രാമേട്ടന്‍ എന്ന് വിളിക്കുന്ന  രാമകൃഷ്ണന്‍.  ഇദ്ദേഹത്തിന്റെ  ഭാര്യ ദാക്ഷായണിയുടെ ആങ്ങളയും സര്‍വോപരി അമ്മാവന്റെ മകനുമാണ്  കുമാരേട്ടന്‍     എന്ന് വിളിക്കുന്ന കുമാര പിള്ള .തിരുവോണ  സദ്യയും ഉണ്ടിട്ടു മയങ്ങാന്‍ കിടന്ന കുമാരേട്ടന്‍     സമാധാനത്തോടു കൂടി സമാധിയായി . ഈ പഞ്ചായത്ത്  തിരഞ്ഞെടുപ്പില്‍ ഉടപ്പിറന്നോളുടെ മകള്‍ രമാദേവി ആണ്  നില്‍ക്കുന്നത് . അന്തിമ വോട്ടര്‍ പട്ടിക വന്നപ്പോള്‍ തൊലഞ്ഞു പോയ അളിയന്റെ പേര് പട്ടികയില്‍ ഉണ്ട് ജീവിച്ചിരിക്കുന്ന അളിയന്റെ പേര് ഇല്ല താനും . പഞ്ചായത്ത്  തിരഞ്ഞെടുപ്പില്‍ ഓരോ വോട്ടും വിലപ്പെട്ടതാണ്‌  എന്ന തിരിച്ചറിവും ഉടപ്പിറന്നോളുടെ മോളെ ഒരു കൈ സഹായിക്കണം എന്ന ചിന്തയും കൂടി ചേര്‍ത്ത് രാമേട്ടന്‍ കുമാരേട്ടന് പകരം വോട്ടു ചെയ്യാന്‍ തീരുമാനിച്ചു .
   ബൂത്തില്‍ തിരക്ക് കുറഞ്ഞപ്പോള്‍ അളിയന്റെ  വോട്ടു കുത്താനായി രാമേട്ടന്‍  വോട്ടെടുപ്പ് കേന്ദ്രത്തില്‍ എത്തി . ഫസ്റ്റ് പോളിംഗ്   ഓഫീസര്‍  പേര് വായിച്ചപ്പോള്‍ എതിര്‍ പാര്‍ട്ടി ക്കാര്‍ക്ക് സംഗതി കത്തി . ഒരു യുവ സഖാവ് എണീക്കാന്‍ തുടങ്ങി യെങ്കിലും മുതിര്‍ന്ന വേറൊരു സഖാവ് ഇടപെട്ടു . "പോട്ടടാ അങ്ങേരടെ ആഗ്രഹമല്ലിയോ. നമ്മളായിട്ടു ഉടക്കാന്‍ നില്‍കേണ്ട വിട്ടേക്ക് . അത് കൊണ്ടു അവര്‍ക്ക് ഒന്നും ഒന്നുമാവത്തില്ലല്ലോ. പിന്നെന്തിനാ കളഞ്ഞേര  ". അങ്ങനെ അവര് കണ്ണടച്ചു.  പക്ഷെ യുവ സഖാവ് അടങ്ങിയില്ല പുള്ളി സംഗതി sms  ആയി പുറത്തുനില്‍ക്കുന്ന യുവജന വിപ്ലവ സംഘടനാ  പ്രവര്‍ത്തകരെ അറിയിച്ചു . രാമേട്ടന്‍ വോട്ടു ചെയ്തു വിജയശ്രീലാളിതനായി   പുറത്തേക്കു വന്നു . രാമേട്ടന്‍ പുറത്തേക്കു വരുന്നത് കണ്ട യുവജന വിപ്ലവ പ്രവര്‍ത്തകര്‍ എല്ലാവരും കൂടി നിന്നു ഉറക്കെ മുദ്രാവാക്യം വിളിച്ചു 
" ഇല്ലാ............. ഇല്ലാ........ മരിക്കില്ല
 കുമാരേട്ടന്‍ മരിക്കില്ല ...................
ജീവിക്കുന്നു അളിയനിലൂടെ 
അളിയനായൊരു രാമേട്ടനിലൂടെ "


കുമാരേട്ടന്‍ പിന്നെ ഏതു വഴിക്ക പിന്നെ പോയത് എന്ന്  അറിയില്ല


വാല്‍ക്കഷണം : കുമാരേട്ടന്‍ കള്ളവോട്ട് കുത്തിയിട്ടും  രമാദേവി വാര്‍ഡില്‍  273 വോട്ടിനു തോറ്റു












Comments

Popular posts from this blog

പരിപ്പ് വടയുടെയും കട്ടന്‍ ചായയുടെയും പിന്നില്‍

ഏഴിലം പാല പൂത്തു

എന്താണ് ഈ എട്ടിന്റെ പണി ?