ഞങ്ങളുടെ പ്രിയപ്പെട്ട രാജേഷ്‌

പന്തളം എന്‍ എസ് എസ് കോളേജിലെ പഠന  കാലയളവില്‍ ഓര്‍ക്കാന്‍ സുഖമുള്ള ഒരു പാട് ഓര്‍മ്മകള്‍ ഉണ്ട്. എന്നാല്‍ അത്തരം ഓര്‍മ്മക്കിടയിലും മനസ്സില്‍ മായാതെ കിടക്കുന്ന ചില ദുഖ സ്മരണകള്‍ ഉണ്ട് , ജീവിതാവസാനം വരെ അത് മനസ്സില്‍ നിന്നും മായുകയും ഇല്ല.
പന്തളം എന്‍ എസ് എസ് കോളേജില്‍ പഠിക്കാനായി (പിന്നല്ലിയോ .........എന്തോ പറയാനാ ) ആദ്യം എത്തുന്നത്‌  1998 ല്‍ ആണ് . പ്രീ ഡിഗ്രി ഫസ്റ്റ് ഗ്രൂപ്പ്‌ . അന്ന് ഞങ്ങള്‍ ടൂഷന്‍ പഠിച്ചിരുന്നത്  പന്തളത്തെ വടക്കേ പെട്രോള്‍ പമ്പിനെതിര്‍  വശത്തുള്ള നാഷണല്‍ ടൂഷന്‍ സെന്ററില്‍ ആണ് . അവിടെ നിന്നു ഉണ്ടായ സൌഹൃദങ്ങളുടെ തീക്ഷണത വളരെ വലുതാണ് .
അന്ന് ഞങ്ങള്‍ ഒരു സംഘടന  രൂപികരിച്ചു ഡി എസ് പി എ ( Decent Students Pandalam Association ).  പ്രീ ഡിഗ്രി - ഡിഗ്രി - എം എ  വരെ നീളുന്ന സൌഹൃദ ചങ്ങല .എല്ലാ പാര്‍ട്ടി ക്കാരും ഇതില്‍ ഉണ്ട് .  അന്ന് ഓരോരുത്തര്‍ക്കും ഒരു പേരുണ്ട്  കൊറിയന്‍ ,കൊച്ചന്‍ , മുറിപ്പാറ, സാമി , കുറുപ്പ്, .......   ഒരുമിച്ചു ഞങ്ങള്‍ ക്ലാസ്സ്‌ കട്ട്‌ ചെയ്യുന്നു .  ഒരുമിച്ചു സിനിമക്ക് പോകുന്നു . കാന്റീനില്‍ പോകുന്നു,  ക്രിക്കറ്റ്‌ കളിയ്ക്കാന്‍ അയ്യപ്പന്റെ അമ്പലത്തിന്റെ  അവിടെയുള്ള ഗ്രൗണ്ടില്‍ പോകുന്നു . അങ്ങനെ അങ്ങനെ എന്തെല്ലാം  ....
. പ്രീ ഡിഗ്രി ഫസ്റ്റ്   ഇയറില്‍ സബ് ആയ ഫിസിക്സിന്റെ  ക്ലാസ്സ്‌ . ക്ലാസ്സില്‍  വന്നു കൊടുമണ്ണെ  രാജേഷ്‌ എന്നെ വിളിക്കുന്നു . ടീച്ചറിനോട് ചോദിച്ച് എന്നെ പുറത്തിറക്കി  . എന്താ സംഭവം എന്ന് എനിക്ക് മനസിലായില്ല രാജേഷിനെ അന്ന് ഞങ്ങള്‍ വിളിച്ചിരുന്നത്‌ സാറേ എന്നായിരുന്നു  ഞാന്‍ ചോദിച്ചു " എന്താ സാറേ എന്താ സംഭവം ? "
" നീ വേഗം വന്നേ എല്ലാവരും സിനിമക്ക് പോകാന്‍ റെഡി ആയിരിക്കുവാ വാ..... വേഗം വാ "
അങ്ങനെ എന്റെ കലാലയ ജീവിതത്തിലെ ക്ലാസ്സ്‌ കട്ട്‌ ചെയ്തുള്ള ആദ്യ സിനിമ യ്ക്ക്   അരങ്ങൊരുങ്ങി .
ഞങ്ങള്‍  ചോദിച്ചു ........ചോദിച്ചു  പന്തളം അശ്വതി യില്‍ പോയി ആദ്യ സിനിമ " അയാള്‍  കഥയെഴുതുകയാണ് : അങ്ങനെ എത്ര .. എത്ര സിനിമകള്‍ . ഒരു മുതിര്‍ന്ന സഹോദരന്റെ സ്ഥാനത്ത് നിന്നു ഫസ്റ്റ്  ഇയറിലെ കുഞ്ഞാടുകള്‍ ആയ ഞങ്ങളെ സംരെക്ഷിച്ചു .
എല്ലാ വിധ കലാ  പരിപാടികള്‍ക്കും ഞങ്ങള്‍ക്കും ഒരുമിച്ചു ഉണ്ടായിരുന്നു .കൊണ്ടു വരുന്ന പൊതി ചോറ് ഞങ്ങള്‍ പങ്കിട്ടു കഴിച്ചു അതിനോടൊപ്പം സ്നേഹവും സാഹോദര്യവും.   'കൂതറ' പരിപാടികള്‍ കോളേജ് ആഡിറ്റോറിയത്തില്‍ നടത്തുമ്പോള്‍ ഒരുമിച്ചു കൂവാനും ഗാലറി യില്‍ ഇരുന്നു ചീട്ടു കളിക്കാനും ക്രിക്കറ്റ്‌ കളിക്കാനും ഉത്സവത്തിന്‌  പോകാനും അത്യാവശ്യം ചെറിയ ചെറിയ ഗുണ്ടാപ്പണിക്കും ഒക്കെ  ഞങ്ങളും അവരോടൊപ്പം കൂടി . അങ്ങനെ അടിച്ചു പൊളിച്ചു ആണ് ഞങ്ങള്‍ കുഞ്ഞാടുകള്‍  പ്രീ ആയുള്ള ഡിഗ്രി പൂര്‍ത്തീകരിക്കുന്നത് . അതിനു ശേഷം ഞാന്‍ കമ്പ്യൂട്ടര്‍ വിദ്യാഭ്യസം ചെയ്യാനായി പോയി .   2001 ഒക്ടോബര്‍ 31 രാത്രി ഒരു പതിനൊന്നു മണിയായപ്പോള്‍ ഒരു  ഫോണ്‍ വന്നു   . രാജേഷിനു കുത്തേറ്റു .... രാജേഷ്‌ ഞങ്ങളില്‍ നിന്നും പോയി എന്ന് ... . പിറ്റേന്ന് രാവിലെ അടൂര്‍ ഗവണ്മെന്റ് ഹോസ്പിടലിലെ മോര്‍ച്ചറി യുടെ വാതിലിനു മുന്നില്‍ കൂടി നിന്നു വിതുമ്പുകയും  പൊട്ടിക്കരയുകയും  ചെയ്യുന്ന സുഹൃത്തുക്കളുടെ ചിത്രം ഇന്നും മനസ്സില്‍ മായാതെ കിടക്കുന്നു .
ഞങ്ങള്‍ക്ക്  പ്രിയപ്പെട്ട ഞങ്ങളുടെ രാജേഷ്‌ . എസ് എസ് എല്‍ സി ക്ക് ഡിസ്റ്റിംഗ്ഷനും പ്രീ ഡിഗ്രിക്ക് ഫസ്റ്റ് ക്ലാസും നേടിയ സമര്‍ഥനായ വിദ്യാര്‍ഥി . ആദ്യം ബി എസ് സി ഫിസിക്സിന് ആണ് ചേര്‍ന്നത്‌ പിന്നെ ആണ് ബി എ എടുത്തത്‌ . കലാപരമായ കഴിവുകള്‍ ഏറെ ഉണ്ടായിരുന്നു . രാജേഷ്‌ കോളേജില്‍  നാടകത്തിന്റെ റിഹേര്‍സല്‍ ചെയ്യുമ്പോള്‍ ഞങ്ങളും പോകും . സ്കൂള്‍ യുവജനോത്സവങ്ങളില്‍ , ക്വിസ് മത്സരങ്ങളില്‍ ഒക്കെ രാജേഷ്‌ വിജയി ആയിട്ടുണ്ട്‌. കവിതകള്‍ ചൊല്ലുവാനും ഒപ്പം കവിത എഴുതുകയും ചെയ്തിരുന്നു . കരാട്ടെ യുടെ സ്റെപ്പുകള്‍ ചില നേരത്ത് കാണിക്കും എന്നിട് പറയും " കണ്ടോടാ മക്കളെ കണ്ടോടാ ...... ഉരുക്കാടാ ഉരുക്കിന്റെ ബോഡിയാടാ   " നന്നായി ക്രിക്കറ്റ്‌ കളിക്കുമായിരുന്നു . കൊടുമണ്ണെ   ജയഘോഷിന്റെ ( കൊറിയന്‍ )  കൂടെ കൂടി വോളിബോളിന്റെ ഒരു നല്ല കളിക്കാരനും കൂടാതെ ഫുട് ബോള്‍ കളിക്കാരനും കൂടി ആയിരുന്നു രാജേഷ്‌ . എസ്  എഫ്  ഐ യുടെ യൂണിറ്റു ഭാരവാഹി ആയ രാജേഷ്‌ ലിജോ യുടെ കൂടെ എസ്  എഫ്  ഐ യുടെ സംസ്ഥാന സെക്രട്ടറി ആയ സ: ടി വി രാജേഷ്‌ നയിച്ച സംസ്ഥാന ജാഥയുടെ സ്വീകരണവും കഴിഞ്ഞു പോകുന്ന വഴി ആണ്  ആക്രമിക്കപ്പെട്ടത് . ആ വീട്ടില്‍ ചെന്ന് കയറിയപ്പോള്‍ രാജേഷിന്റെ അച്ഛന്‍ ഞങ്ങളുടെ കൈ പിടിച്ചു കരഞ്ഞു ഞങ്ങളും  കരഞ്ഞു പോയി . മനസിന്റെ വിങ്ങല്‍ ഇപ്പോഴുമുണ്ട് .ഞങ്ങളുടെ പ്രിയ സാര്‍ . ഞങ്ങളുടെ പ്രിയപ്പെട്ട രാജേഷ്‌ ... ഞങ്ങളുടെ ഉള്ളില്‍ ജീവന്‍ തുടിക്കുന്നയിടത്തോളം നിന്നെ മറക്കാനാവില്ല ..... ഇന്നും ഞങ്ങളുടെ മനസ്സില്‍ പ്രിയ രാജേഷ്‌ നീ ഉണ്ട്  .... നിനക്കൊരിക്കലും മരണമില്ല .. ലാല്‍ സലാം

Comments

  1. no comments.. enth parayanam enn ariyilla.. orikkalum marakkilla ninne.. maranathin shesham oru kand muttal undenkil.. parayathe poya..parayan aashicha.. kelkkan agrahicha.. oru paad kaaryangal und.. maranathin shesham oru jeevitham undaakaname enn mathram prarthich kond.. ann ninne veendum kaanam enn agrahich... i m still waiting... life was never the same after u went.. Thanks a lot Prasobh..

    ReplyDelete
  2. രാജേഷ്‌ നീ അനശ്വരനാണ്... ലാല്‍ സലാം....

    ReplyDelete
  3. നിനക്കൊരിക്കലും മരണമില്ല .. ലാല്‍ സലാം

    ReplyDelete
  4. oru nalla kuttukaran... sakhavu annathintae artham athintae purnnathayil athicha vyakthi...
    ennum nagaludae ullil rajesh jeevikkunnu.
    Lal Salam

    ReplyDelete
  5. Priya rajesh ninakku maranamilla lalsalam........

    ReplyDelete
  6. രക്തസാക്ഷി മരിക്കുന്നില്ല
    ജീവിക്കുന്നു ഞങ്ങളിലൂടെ ..
    ഞങ്ങളില്‍ ഒഴുകും ചോരയിലൂടെ ....... LAL SALAM

    ReplyDelete
  7. amme njan yathrayaavunnu
    matha vairyamillatha naaduthedi,
    kavithakal viriyunna pularithedi,
    sangeethamozhukunna sandhyathedi,



    sagave ninte ee vakkukal ennum njangal njangalude nenjodu cherthu pidikkunnu

    ella ella marakkilla ninne njangal marakkilla
    adhava ninne marannu poyaal annu njangal marichirikkum ee lokathil ninnum poyirikkum,
    enkilum maayilla ninnude dheeratha varum kaalam ninne oorthirikkum....
    lal salaam sakhave

    ReplyDelete
  8. Theejvalakalil ninnu njngal nayicha ningalude answara rakyhasakshi jevikuuuuuu ennum ningalude hridayam hill

    ReplyDelete
  9. Theejvalakalil ninnu njngal nayicha ningalude answara rakyhasakshi jevikuuuuuu ennum ningalude hridayam hill

    ReplyDelete

Post a Comment

Popular posts from this blog

പരിപ്പ് വടയുടെയും കട്ടന്‍ ചായയുടെയും പിന്നില്‍

ഏഴിലം പാല പൂത്തു

എന്താണ് ഈ എട്ടിന്റെ പണി ?