Posts

Showing posts from 2014

കൊട്ട വഞ്ചി സവാരി @ കോന്നി

Image
ARE YOU A MALAYALI    അല്ലേൽ  മലയാളത്തിൽ തന്നെ  ആകാം  നിങ്ങൾ ഒരു മലയാളി ആണോ ഭായ് ? ഇനി അതും  അല്ലേൽ  നിങ്ങൾ ഒരു പത്തനംതിട്ട  ജില്ലക്കാരനാണോ എങ്കിൽ പത്തനംതിട്ട ജില്ലയെ ക്കുറിച്ച് എന്തറിയാം ?

 പത്തനം എന്നും തിട്ട എന്നും ഉള്ള രണ്ടു പദങ്ങൾ  കൂടി ചേർന്ന് ഉണ്ടായ പദം ആണ് പത്തനംതിട്ട  നദിയുടെ തിട്ട(കര)യിൽ നിരനിരയായി മനോഹരമായ പത്തനങ്ങൾ (ഭവനങ്ങൾ ) ഉണ്ടായിരുന്ന നാടായിരുന്നതിനാലാണ്    പത്തനംതിട്ട എന്ന പേരുണ്ടായതെന്നു  ആണ്  പഴമക്കാര്‍ പറയുന്നത്  ,കോട്ടയം , ആലപ്പുഴ , കൊല്ലം , ഇടുക്കി കൂടാതെ  തമിൾ നാടുമായും അതിര് പങ്കിടുന്ന  അമ്പലങ്ങളും  പള്ളികളും ഉള്ള മതമൈത്രിയുടെ മഹിമ വിളിച്ചോതുന്ന കടലോരം ഇല്ലാത്ത  സഹ്യന്റെ മടിത്തട്ടിൽ ഉള്ള ഒരു  നാട് . റബ്ബർ, ചീനി , ജാതി  , കുരുമുളക് , നെല്ല്, വാഴ , കൊക്കോ തുടങ്ങി മിക്കവാറും എല്ലാ  വിളകളും  ഇപ്പോൾ  രംബൂട്ടാൻ , മാങ്കൊസ്റ്റിൻ  മുതലായ പഴ വര്ഗ്ഗങ്ങളും ഏറ്റവും  കൂടുതൽ ബാങ്കുകളും അമേരിക്കയിൽ  ഉൾപ്പടെ ഉള്ള വിദേശ രാജ്യങ്ങളിൽ  ചെന്ന് ജോലി ചെയുന്ന  ,  ചേട്ടനെ കൊച്ചാട്ടാ എന്നും   ചേച്ചിയെ ഇച്ചേയി എന്നും വിളിക്കുന്ന,   ഇടയ്ക്കിടയ്ക്ക്  പുലി ഇറങ്ങുന്ന,  രാജാ വെമ്പാലയെ  പിടിക്…

തമിള്‍ ചിത്ര കഥ

Image
തെങ്കാശി  വഴി സുന്ദര പാണ്ട്യ  പുരത്തിന് പോയപ്പോൾ  പകർത്തിയ ചില ചിത്രങ്ങൾ  
പണ്ട് മുതലേ കേരളവുമായി അഭേദ്യ ബന്ധം ഉള്ള സ്ഥലം ആണ് തെങ്കാശി .  ബ്രട്ടീഷ് കാരുടെ കാലത്തിനു മുൻപ് തന്നെ കേരളവുമായി വാണിജ്യ  ബന്ധം ഉള്ള നാടാണ് . പുനലൂർ ,കൊല്ലം , പറക്കോട് , അടൂർ , കായംകുളം , ചങ്ങനാശ്ശേരി  എന്നെ സ്ഥലങ്ങളിലെ ചന്തകളിലേക്ക് കാളവണ്ടികളിലും പിന്നീടു മീറ്റർ ഗേജ്  ട്രെയിനിലും ചരക്കു ലോറികളിലും ഒക്കെ ആയി സാധനങ്ങൾ കൊണ്ട് വന്നിരുന്നു . മീറ്റർ ഗേജ് ട്രെയിൻ  ഇല്ലാതായി എങ്കിലും കച്ചവടത്തിന് കുറവില്ല എന്ന് ആര്യങ്കാവ് ചെക്പോസ്റ്റിലെ  വണ്ടിയുടെ നീണ്ടനിര  കാണുമ്പോൾ അറിയാം തെങ്കാശി തടി  വ്യാപാരത്തിന് പ്രസിദ്ധി കേട്ട സ്ഥലം ആണ് , ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ  നിന്നും ഇറക്കുമതി ചെയ്യപ്പെടുന്ന മരത്തടികളുടെ  വിപണന  കേന്ദ്രം കൂടി ആണ്  തെങ്കാശി . മാവിൻ തോപ്പുകളുടെയും തെങ്ങിന്‍ തോപ്പുകളുടെയും  വയലുകളുടെയും  നീണ്ട നിര  .നെല്ലി മരങ്ങള്‍  , ചെറുതും വ്ബലുതും ആയ  പാടങ്ങള്‍   , തോപ്പുകളില്‍  ഇടയ്ക്കിടെ  പ്രത്യക്ഷപ്പെടുന്ന മയിലുകള്‍  അങ്ങനെ അങ്ങനെ പോകും . തമിള്‍ നാട്ടില്‍ പൊതുവേ ശിവ ക്ഷേത്രങ്ങള്‍ ആണ്  കാണാറ് . തെങ്കാശി എന്നാല്‍ തെ…

സുന്ദരപാണ്ട്യപുരം ഭാഗം 1 Sundarapandiapuram part 1

Image
കുറ്റാല ത്ത്  നിന്ന്  നേരെ സുന്ദര പാണ്ഡ്യ  പുരം  പോയി, സാധരണ കുറ്റാലം പോയാൽ അവിടെ നിന്ന് നേരെ അംബാസമുദ്രം  ആണ്  പോകാറ് , എന്നാൽ ഇത്തവണ മാറ്റി പിടിച്ചു അതിനു ഒരു കാരണം ഉണ്ട്  എന്റെ സുഹൃത്തുക്കൾ  ആയ  ചില   ചിന്ന കശ്മലന്മാർ  പ്രസ്തുത സ്ഥലത്ത് പോകുകയും സൂര്യ കാന്തി പൂവിന്റെ ചിത്രങ്ങൾ എടുത്തു നമ്മളെ പ്രലോഭിപ്പിക്കുകയും ചെയ്തു   ആയതിനാൽ ഇത്തവണ വണ്ടി ആ റൂട്ടിൽ പിടിച്ചു . തെങ്കാശി യിൽ  നിന്നും 13  കിലോമീറ്റർ യാത്ര ചെയ്താൽ സുന്ദര പാണ്ട്യ  പുരം  എത്തും .  ചോദിച്ചു ചോദിച്ചു പോയപ്പോൾ ആണ് അറിയുന്നത് സൂര്യ കാന്തി പൂവ് ഒക്കെ വിളവു എടുപ്പായി ക്കാണും . പക്ഷെ പ്രതീക്ഷ കൈവിടാതെ മുന്നോട്ടു പോയി , ഒരു പക്ഷെ പോയില്ലായിരുന്നു എങ്കിൽ തീർത്താൽ തീരാത്ത  നഷ്ട്ടം ആയേനെ . സുന്ദര പാണ്ട്യൻ എന്നാ രാജാവ്‌ ആണ് ഈ ഗ്രാമം നിര്മ്മിച്ചത് എന്നാണ് വെയ്പ്പ് . ധാരാളം മലയാളം , തമിൾ സിനിമ സീരിയൽ ഒക്കെ ഷൂട്ട്‌ ചെയ്തിട്ടുള്ള സ്ഥലം ആണിത് , റോജ , മുതൽവൻ, അന്യൻ   ഇവയൊക്കെ ഇവിടെ ആണത്രേ ഷൂട്ട്‌ ചെയ്തതു , റോജ പ്പാറ എന്നൊരു പാറകെട്ടു തന്നെ അവിടെ ഉണ്ട്.   പ്രകൃതി കനിഞ്ഞു അനുഗ്രഹിച്ചു നല്കിയ സൌന്ദര്യം ആണിവിടെ .  വീശി അടിക്കുന്ന കാറ്റ്   ക…