Sunday, December 4, 2016

Arts By Children Workshop ( കരിയും കളറും )


സ്കൂളില്‍ പഠിക്കുമ്പോള്‍  drawing book എല്ലാര്‍ക്കും ഉണ്ടാകും  അതിൽ താഴെ കൊടുത്തിരിക്കുന്ന പോലെ കുറെ രൂപങ്ങളും നമ്മൾ അതിൽ കളർ കൊടുക്കുന്നു നിർവൃതിയടയുന്നു .... 


കുത്ത് കുത്ത്   യോജിപ്പിക്കുന്നു  കളര്‍ കൊടുക്കുന്നു ഈ പതിവ് രീതിക്ക്  വിപരീതമാണ് ഇവിടെ നടന്നത് സ്പോട്ട് ലൈറ്റിന്റെ വെട്ടത്തില്‍ ഒരു  ഓറഞ്ച് , ഒരു കപ്പ്‌ , ഒരു ഗ്ലാസ്‌ ബോള്‍ എന്നിവ വെച്ചിട്ട് ഹരി അതിനെ പകര്‍ത്തി കാണിച്ചു , ശേഷം ഗ്ലാസ്‌ ബോളിനു പകരം ഒരു സ്പോഞ്ച് വെച്ചിട്ട് കുട്ടികളോട് വരയ്ക്കാന്‍ പറഞ്ഞു . ആദ്യമായിട്ടാണ് അവരില്‍ ചിലര്‍ ചാര്‍ക്കോള്‍ ഉപയോഗിച്ച്  വരയ്ക്കുന്നത് പക്ഷെ കുട്ടികള്‍ നന്നായി വരച്ചു പിന്നെ  സാധാരണയായി നിറങ്ങളെ പറ്റി പഠിപ്പിക്കുന്ന ശൈലി കളര്‍ ചാര്‍ ട്ട് കാണിച്ചതിന് ശേഷം   " കുട്ടികളേ   നോക്കൂ basic colors   മഞ്ഞ, ചുവപ്പ് , നീല (RGB ആണ് സ്‌കൂളിൽ പഠിപ്പിക്കുക )എന്നിവയാകുന്നു അതിൽ മഞ്ഞയും ചുവപ്പും കൂടി ചേര്‍ന്നാല്‍ എന്താകും" :? കുട്ടികള്‍ കോറസ്സായി " പച്ച " അപ്പോള്‍ മഞ്ഞയും ചുവപ്പും ചേര്‍ന്നാലോ  " ഓറഞ്ച് " അങ്ങനെ എങ്കില്‍ ചുവപ്പും  നീലയും കൂടിയാലോ  ? " വയലറ്റ് ". ഇത് പോലെ ചാര്‍ട്ട്   കാണിച്ചു ചോദിച്ചാല്‍ ആര്‍ക്കാണ് പറയാന്‍ കഴിയാത്തത് .. ഇവിടെ ആണ് എ ബി സി വര്‍ക്ക്‌ ഷോപ്പ്  വത്യസ്ത മാകുന്നത് . കുറെ  ഗ്ലാസ്‌ കപ്പുകള്‍ നിരത്തി വെച്ച് അതില്‍ മൂന്നു എണ്ണത്തില്‍  വെള്ളം നിറച്ചു . ശേഷം ഒന്നില്‍ മഞ്ഞ നിറവും ഒന്നില്‍ നീല നിറവും  മറ്റൊന്നില്‍ ചുവപ്പും അതിനു ശേഷം ഈരണ്ട് നിറങ്ങള്‍ ചേര്‍ത്ത് മറ്റൊരു മറ്റൊരു നിറം ഉണ്ടാക്കുന്നത് കണ്ടു ഒപ്പം കുട്ടികള്‍ അത് പരീക്ഷിച്ചു.   
 Primary, Secondary and Tertiary Colors. In the RYB (or subtractive) color model, the primary colors are red, yellow and blue. The three secondary colors (green, orange and purple) are created by mixing two primary colors. Another six tertiary colors are created by mixing primary and secondary colors.ഡിങ്ക  ഭഗവാനെ  കാത്തോളണേ

 കണ്ടോ മക്കളേ 

എടാ കണ്ടോടാ .... വേറെ കളര്‍ അടുത്തകളി  അലൂമിനിയം  വയര്‍ വെച്ചാണ്
അലൂമിനിയം  വയര്‍ കഷണം  വളച്ചും മടക്കിയും നിവര്‍ത്തിയും ഒക്കെ   വത്യസ്ത  രൂപങ്ങള്‍ കുട്ടികള്‍ നിര്‍മ്മിച്ചു  കണ്ണാടിയും വൃക്ഷവും മനുഷ്യനും കൈപ്പത്തിയും പട്ടിയും ചിത്രശലഭവും കിളിയും സൈക്കിളും  ഒക്കെ അവരുടെ ഭാവനയില്‍ വിരിഞ്ഞുരണ്ടാം ദിവസം വൈകിട്ട് അപ്രതീക്ഷിതമായി ജെ. ശൈലജ ചേച്ചി കൂടി ക്യാമ്പില്‍ എത്തി. തുടര്‍ന്ന് ശൈലജ ചേച്ചി  കുട്ടികളുമായി സംവദിച്ചു
https://www.facebook.com/shailaja.jala


Arts By Children Workshop (II)

  വര്‍ക്ക്‌ ഷോപ്പിനിടയില്‍ ഹരി കുട്ടികളോട്  പേപ്പറില്‍വരയ്ക്കാന്‍ പറയുന്നു .    കുട്ടികൾ പേപ്പറിൽ  ചാര്‍ക്കോള്‍ ഉപയോഗിച്ച്  വര  വരയ്ക്കുന്നു , അങ്ങനെ വരച്ച ആറു  വരകളെ  എല്ലാം കൂടി കൂട്ടി യോജിപ്പിച്ച്അ തിനെ ഒരു ചിത്രമായി ഹരി  മാറ്റുന്നു .... ഒരു പെൺകുട്ടിയും ചിത്രശലഭവും

വരകളെ കൂട്ടി യോജിപ്പിച്ച് ചിത്രശലഭവും പെണ്‍കുട്ടിയും ആയി മാറുന്ന മാന്ത്രിക കാഴ്ച കുഞ്ഞിലേ നമ്മൾ വര  പഠിച്ചു  തുടങ്ങുന്നത് കരിക്കട്ടകൾ ഉപയോഗിച്ചും പച്ചിലകൾ ഉപയോഗിച്ചും ആണ് രാജാ രവിവർമ്മയുടെ കൊച്ചുമക്കൾ അല്ല  നമ്മൾ എങ്കിലും ഭിത്തിയിൽ എല്ലാരും രണ്ട്  വര നമ്മൾ വരച്ചിരിക്കും .....
ഇവിടെയും അത് തന്നെയാണ് നടന്നത്  ചാർക്കോൾ കൊണ്ട് പേപ്പറിൽ  വര കോറിയിട്ടു   അവനവന്  തോനുന്ന  വര ........

തിരിച്ചറിവിന്‍റെ  പാഠങ്ങള്‍ എല്ലാം  ഉണ്ണിക്ക് അത്ഭുതം ആഹ്ലാദം 

 ഉണ്ണികളേ  ഇപ്പോ  ടെക്നിക്  പിടി കിട്ടിയോ 

ഓ അങ്ങനെ ആയിരുന്നല്ലേ 

നുമ്മ  ജയിച്ചടാ ....

Saturday, December 3, 2016

Arts By Children Workshop

ചില സൌഭാഗ്യങ്ങള്‍ അങ്ങനെയാണ് അത് നമ്മള്‍ പോലും അറിയാതെ അത് നമ്മളെ തേടിയെത്തും വളരെ അപ്രതീക്ഷിതമായി ജെ . ശൈലജ ചേച്ചി ഒരു ദിവസം വിളിക്കുന്നു " ഡാ പ്രശോഭേ കൊച്ചി മുസരിസ് ബിനാലെ യുടെ ഭാഗം ആയുള്ള arts by children (ABC) പ്രോഗ്രാമിന്റെ ഭാഗം ആയി http://kochimuzirisbiennale.org/kmb_2016_abc/ ഏഴാംതരത്തില്‍ പഠിക്കുന്ന കുട്ടികള്‍ക്കായി മൂന്നു ദിവസത്തെ വര്‍ക്ക്‌ഷോപ്പ് തന്നാല്‍ സ്വീകരിക്കാമോ എന്നതായിരുന്നു ചോദ്യം "
സന്തോഷപൂര്‍വ്വം ഞങ്ങള്‍ ആ ഓഫര്‍ സ്വീകരിക്കുന്നു തുടര്‍ന്ന് നടനും നാടക പ്രവര്‍ത്തകനും ആയ ശ്രീ മനു ജോസ് തുടർനടപടികൾസ്വീകരിക്കുകയും സ്‌കൂളിലേക്ക് ഈ ക്യാമ്പ് അനുവദിക്കുകയും ചെയ്തു .

ഏഴാം ക്ലാസ് ജി ഡിവിഷൻ ആയിരുന്നു ഇതിനായി തിരഞ്ഞെടുത്തത് . ക്ലാസ് തിരഞ്ഞെടുക്കലിന് അവർ വെച്ചിരുന്ന നിബന്ധന ലേശം ബുദ്ധിമുട്ടിക്കുക തന്നെ ചെയ്തു "കഴിവുള്ള " കുട്ടികളെ തിരഞ്ഞെടുത്തു നൽകണ്ട പകരം ഒരു ക്ലാസ് മൊത്തത്തിൽ നൽകിയാൽ മതിഎന്നത് പാട്ടു പാടാൻ അറിയാവു ന്നവരും അറിയാത്തവരും വരയ്ക്കാൻ അറിയാവുന്നവരും അറിയാത്തവരും പഠിപ്പിസ്റ്റുകളും നോൺ പഠിപ്പിസ്റ്റുകളും ഒക്കെ ഉള്ള ഉള്ള ക്ലാസ് .... അങ്ങനെ ആണ് നറുക്കിട്ടപ്പോൾ അശ്വതി ടീച്ചറിന്റെ ഏഴാം ക്ലാസ്സ് ജി ഡിവിഷൻ കിട്ടിയത് (സന്തോഷ് ബാബു സാറിന്റെ മുഖ്യ കാർമികത്വത്തിൽ നറുക്കെടുത്തത് പന്തളം രാജേഷ് സാർ ആണ് )


അങ്ങനെ ആണ് ക്യാമ്പ് നടത്താൻ സ്‌കൂളിലേക്ക് ബാഗും തൂക്കി "അവർ " വരുന്നത് - നാടക പ്രവർത്തകയായ ഡോ : ഷിബിജ , ചിത്രകാരൻ ആയ ഹരിപ്രസാദ്

സ്‌കൂൾ പി ടി എ പ്രസിഡണ്ട് ശ്രീ കെ ബിജു ക്യാമ്പ് ഉത്‌ഘാടനം ചെയ്തു . ഹരിയുടെ ഭാഷയിൽ " മക്കളെ മ്മള് കുറെ രസോള്ള പാട്ടു പാടും പടം വരയ്ക്കും ഡാൻസ് ചെയ്യും ഗെയിം കളിക്കും .............
ആദ്യ അരമണിക്കൂറിനുള്ളില്‍ gender discrimination കൃത്യമായി പൊളിച്ചു കൊണ്ട് കുട്ടികളെ ഒരു ടീം ആക്കി മാറ്റാന്‍ അവര്‍ക്ക് കഴിഞ്ഞു എന്നത് അവരുടെ പ്രവര്‍ത്തന മികവിന്‍റെ മാത്രം കഴിവ് ....അപ് അപ് .........അപ് വേഗം വേഗം .....

നമ്മുടെ ടീം ജയിക്കുമോ   ടീം അംഗങ്ങള്‍  ടെന്‍ഷനില്‍ ....

ശ്വാസമടക്കി . ആകാംക്ഷയോടെ
ഞങള്‍ ജയിച്ചേ .........