പരിപ്പ് വടയുടെയും കട്ടന്‍ ചായയുടെയും പിന്നില്‍


പൊതുവേ ഇടതു പക്ഷ രാഷ്ട്രീയ പ്രവര്‍ത്തകരെ ഒന്ന് ഞോണ്ടാന്‍ ഉപയോഗിക്കുന്ന ഒന്നാണ്  "പരിപ്പ്  വടയും കട്ടന്‍ ചായയും " , അല്ലെങ്കില്‍  "പരിപ്പ്  വടയും കട്ടന്‍ ചായയും " കുടിക്കുന്ന ആളിനെ കണ്ടാല്‍ ഉടനെ ചോദിക്കുന്ന ചോദ്യമാണ്  "നിങ്ങള്  കമ്മൂണിസ്റ്റാ? ". എന്താണ്  ഇങ്ങനെ ആള്‍ക്കാര്‍ പറയാന്‍ കാരണം ? കമ്മ്യൂണിസ്റ്റ്‌ കാര്‍  എല്ലാം ഇങ്ങനെ പരിപ്പ്  വടയും കട്ടന്‍ ചായയും കഴിച്ചു നടക്കുന്നവര്‍ ആണോ ? ഇത് എവിടെ നിന്ന് വന്നു ? ഒന്ന് പരിശോധിക്കാം .

ശ്രീനിവാസന്റെ  സന്ദേശം എന്ന സിനിമയില്‍ നിന്നും ആണ് ഈ ബ്രാന്‍ഡ്‌  ഉത്ഭവിക്കുന്നത് . അല്ലെങ്കില്‍  "പരിപ്പ്  വടയും കട്ടന്‍ ചായയും " കമ്മ്യൂണിസ്റ്റ്‌ കാരുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നത് . 

ഇലക്ഷന്‍ അടുക്കുന്ന സമയങ്ങളില്‍ ഈ സിനിമ ഇട്ടും, ആവര്‍ത്തിച്ചു ആവര്‍ത്തിച്ചു  ശങ്കരാടി അടിക്കുന്ന ഈ ഡയലോഗ് ഉള്‍പ്പെടുന്ന  " കോമഡി " സീന്‍  ഇട്ടും  പാര്‍ട്ടി നേതാക്കന്മ്മാരുടെ പ്രസംഗ ത്തിനിടക്ക്  ഈ സീന്‍ മിക്സ് ചെയ്തു ചേര്‍ത്തും  ഒക്കെ ഇടതുപക്ഷ രാഷ്ട്രീയ പ്രവര്‍ത്തകരെ കടന്നാക്രമിക്കുക എന്നത് ഒരു പതിവാണ് .


ഈ സിനിമ ഇറങ്ങുന്നത് വരെ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി പ്രവര്‍ത്തനത്തിന്റെ ഒരു അഭിവാജ്യ ഘടകമായി ആരെങ്കിലും "പരിപ്പ്  വടയേയും   കട്ടന്‍ ചായയേയും " കരുതിയിരുന്നോ ? 
ഇല്ല എന്ന് തന്നെ ആണ് അതിന്റെ ഉത്തരം .
അപ്പോള്‍ പിന്നെ പാര്‍ട്ടി പ്രവര്‍ത്തനം നടത്തിയവര്‍ എന്താവും കഴിച്ചത് ? 
കട്ടന്‍ ചായ അഥവാ സുലൈമാനി പ്രചുര പ്രചാരത്തില്‍ എത്തിയിട്ട് ഏറെ നാളായിട്ടില്ല . പഴയ കാലത്ത്  ഏറെ ഉപയോഗിച്ചിരുന്ന പാനീയം കട്ടന്‍ കാപ്പി / ചക്കര കാപ്പി ആയിരുന്നു. ഒരു പക്ഷെ അന്നത്തെ ക്കാലത്ത് സാധാരണക്കാര്‍  ചായക്ക് പോലും കാപ്പിയുടെ പിന്നില്‍ ആണ് സ്ഥാനം കല്‍പ്പിച്ചു കൊടുത്തിരുന്നത് . തകഴി, കേശവദേവ്‌ , തോപ്പില്‍ ഭാസി . ഇ കെ നായനാര്‍ ഉള്‍പ്പടെ ഉള്ളവരുടെ ഗ്രന്ഥങ്ങളില്‍ എല്ലാം കട്ടന്‍ കാപ്പിയെ പറ്റി പറയുന്നുണ്ട് . 
എന്തിന്  ഒരു  അസുഖം വന്നാല്‍ പണ്ട് കാലത്തേ തന്നെ ചുക്ക് കാപ്പി ആണ് കുടിച്ചിരുന്നത്‌ . അല്ലാതെ "ചുക്ക് കട്ടന്‍ ചായ " അല്ല . എന്റെ കൊച്ചുന്നാളില്‍ വീട്ടില്‍ കൊയ്തും മെതിയും ഉണ്ടായിരുന്ന സമയത്ത്  രാത്രി കറ്റ അടിക്കാന്‍ / മെതിക്കാന്‍ വരുന്ന കര്‍ഷക   തൊഴിലാളികള്‍ക്ക്  കൊടുത്തിരുന്നത് കട്ടന്‍ കാപ്പി ആയിരുന്നു കട്ടന്‍ ചായ ആയിരുന്നില്ല . ഒരു കാലത്ത്  കേരളത്തിന്റെ   ചര്‍ച്ചാവേദികള്‍ ആയിരുന്ന   ചായക്കടകളില്‍ (ചിലയിടങ്ങളില്‍ അതിന്റെ പേര് കാപ്പിക്കട എന്നാണ് ) ഒഴിച്ചിരുന്നത് / അടിച്ചിരുന്നത് ചായയോ കാപ്പിയോ ആണ് , അവിടെയും കട്ടന്‍ ചായ കടന്നു വന്നിട്ട് ഏറെ നാളായിട്ടില്ല. 
ഉത്സവപറമ്പുകളില്‍ രാത്രി നടക്കുന്ന പരിപാടികള്‍  ( നാടകം , ബാലെ , കഥാപ്രസംഗം ,.......) കാണാന്‍ വരുന്നവര്‍ക്ക് ഉത്സവ പറമ്പില്‍ വിതരണം ചെയ്തിരുന്നത്  കട്ടന്‍ കാപ്പി ആയിരുന്നു ( കാപ്പി ...........കാപ്പി  ..............നല്ല ചൂട് കാപ്പി ) 
പഴയ വീടുകളില്‍ ഒക്കെ തന്നെ പാലുള്ളപ്പോള്‍ ചായ പാലില്ലെങ്കില്‍ കട്ടന്‍  കാപ്പി ആയിരുന്നു ഉപയോഗിച്ചിരുന്നത് . ഇത്തിരി സാമ്പത്തികം ഉള്ള വീടുകള്‍ ആണെങ്കില്‍ ആ കട്ടന്‍ കാപ്പിയുടെ പുറത്തു രണ്ടു തുള്ളി നെയ്യ് കൂടി രുചിക്കായി ചേര്‍ക്കും . 
ഈ കാലയളവിനുള്ളില്‍ കട്ടന്‍ ചായ ഏറെ മുന്നോട്ടു പോയി ലെമണ്‍  ടീ ആയും ഹെര്‍ബല്‍ ടീആയും ഗ്രീന്‍ ടീ ആയും ഒക്കെ ഏറെ മുന്നേറി . 

ഇനി പരിപ്പുവടയുടെ കാര്യം . പരിപ്പ് വട എത്തുന്നതിനു മുന്‍പ് കണ്ണാടി അലമാരിയില്‍ ചേക്കേറിയ വിഭവങ്ങള്‍ നെയ്യപ്പവും വെളിച്ചണ്ണയപ്പവും പപ്പടവടയും ( ബോളി ) ഇലയടയും (ഇലയപ്പം /വത്സന്‍ ) ഉണ്ണിയപ്പവും ബോണ്ടയും ഒക്കെ ആയിരുന്നു .  എന്ന് മാത്രമല്ല തുവരപരിപ്പ്‌ മലയാളി ഉത്പാദിപ്പിക്കുന്ന ഒന്നല്ല . മുകളില്‍ ഉള്ള വിഭവങ്ങള്‍ക്ക് ആവശ്യമായ വസ്തുക്കള്‍ എല്ലാം തന്നെ നാട്ടില്‍ സുലഭമായി ലഭിച്ചിരുന്നവ ആണ് .                                        
പഴയ കാലത്ത് പാര്‍ട്ടി  പ്രവര്‍ത്തനം  നടത്തിയവര്‍   കഴിച്ചിരുന്നത്  പരിപ്പ്  വടയും കട്ടന്‍ ചായയുംഅല്ല  . മറിച്ച്  ചീനിയും ( കപ്പയും ) മുളക് ഉടച്ചതും . ചീനിയും  മത്തിയും ഒക്കെ ആയിരുന്നു അതിനു അകമ്പടി  സേവിച്ചതു കട്ടന്‍ കാപ്പി ആയിരുന്നു  കട്ടന്‍ ചായ ആയിരുന്നില്ല  അതും ഓട്ടു ഗ്ലാസ്സിലോ ചിലപ്പോള്‍ ചിരട്ടയിലോ . സ്വന്തം മക്കള്‍ക്ക്‌  നല്‍കേണ്ട ആഹാരം ആയിരിക്കും വീട്ടുകാര്‍ പലപ്പോഴും കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പകര്‍ന്നു നല്‍കേണ്ടി വരുക . ( തോപ്പില്‍ ഭാസി , ഒളിവിലെ  ഓര്‍മ്മകള്‍ ) 

ഈ ചരിത്ര സത്യങ്ങള്‍ എല്ലാം കാറ്റില്‍ പറത്തിയാണ്  അറിഞ്ഞോ അറിയാതയോ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി പ്രവര്‍ത്തക യോഗങ്ങള്‍ക്ക്  ഒരു അഭിവാജ്യ ഘടകമാണ് പരിപ്പ്  വടയും കട്ടന്‍ ചായയും എന്ന് ശ്രീനിവാസന്‍ പ്രേക്ഷകരെ തെറ്റിദ്ധരിപ്പിച്ചത് . പഴയകാല സിനിമകള്‍ പരിശോധിച്ചാല്‍ ഇതൊരു പ്രേക്ഷകനും അക്കാലയളവിലെ  സിനിമകളിലെ സംഭാഷണങ്ങളില്‍  കട്ടന്‍ കാപ്പി കടന്നു വരുന്നു എന്ന് കാണും എന്നാല്‍ ഒരിടത് പോലും കട്ടന്‍ ചായ വരുന്നതുമില്ല . 
സിനിമ ഒരു ഫാന്റസി ആണ് . അതിന്റെ തിരക്കഥാകൃത്തിനു എങ്ങനെ വേണമെങ്കിലും ചിന്തിക്കാം . ആവോളം സ്വപ്നം കാണാം .   ഉള്ളതിനെ ഇല്ലാതാക്കാനും ഇല്ലാത്തതിനെ പുതുതായി ഉണ്ടാക്കുവാനും നിലവില്‍ ഉള്ളതിനെ വളച്ചൊടിക്കുവാനും കഴിയുന്ന തിരക്കഥകള്‍ എഴുതി കച്ചവട സിനിമ ഒരുക്കാം. അതില്‍ സത്യത്തിന്റെ ഒരു ചെറു കണിക പോലും ഉണ്ടാകണമെന്നില്ല . എത്ര വലിയ കള്ളവും പടച്ചുണ്ടാക്കാം . ശ്രീനിവാസനും ചെയ്തത് മറ്റൊന്നല്ല .
പക്ഷെ എന്നാല്‍ ഇവിടുത്തെ മാധ്യമങ്ങള്‍ "ചെയ്ത ചെയ്താണ്  ചെയ്ത്ത് " . എന്താണ്  ഈ 'കോമഡി' യുടെ രാഷ്ട്രീയം എന്ന് തിരിച്ചറിഞ്ഞോ അറിയാതയോ എടുത്തു വെച്ച് പ്രയോഗിച്ച് കേരളത്തിലെ കമ്മ്യൂണിസ്റ്റ്‌ പ്രവര്‍ത്തകര്‍ക്ക്    ഇല്ലാത്ത ഒരു ഭൂതകാലം ഉണ്ടാക്കി കൊടുക്കുന്നതിനു അവര്‍ക്ക് കഴിഞ്ഞു . 
മലയാള നാടകത്തിലോ സിനിമ യിലോ സാഹിത്യത്തിലോ എങ്ങും തന്നെ കട്ടന്‍ ചായയും പരിപ്പുവടയും സ്ഥാനം പിടിച്ചിട്ടില്ല എന്ന് കൂടി പരിശോധിച്ചാല്‍ നമുക്ക് മനസിലാകും ഇന്ന് വല്ലതും ആയിരുന്നു ശ്രീനിവാസന്‍ സന്ദേശം എടുത്തിരുന്നു എങ്കില്‍  ലെമണ്‍  ടീ യും  ഷെവര്‍മ്മ യും അല്ലെങ്കില്‍ പെപ്സിയും പഫ് സം ആയിരുന്നേനെ പറയുക  .നമ്മുടെ ചാനലുകാര്‍ അതും എടുത്തു വെച്ച് ആഘോഷിച്ചേനെ !!!!!
മലയാളി കൊളസ്ട്രോള്‍ കൂടിയപ്പോള്‍ കട്ടന്‍ ചായയിലേക്ക് തിരിഞ്ഞു  അതിനു ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്ന ഭാഷ്യമാണ്  കട്ടന്‍ ചായ കുടിക്കുന്നവരൊക്കെ കമ്മ്യൂണിസ്റ്റ്‌കാരാണ്  എന്നത്.

ഇനിയെങ്കിലും " പരിപ്പ്  വടയുടെയും കട്ടന്‍ ചായയുടെയും" രാഷ്ട്രീയം എന്തെന്നും അതിന്റെ പിന്നിലുള്ള യാഥാര്‍ത്ഥ്യം എന്തെന്നും തിരിച്ചറിയുക 

Comments

 1. സഖാവെ കിടിലം.ആദ്യം കണ്ടപ്പോള്‍ എന്തോ ഒരു തമാശ ഉണ്ട എന്ന് വിചാരിച്ചാണ് വായിച്ചു തുടങ്ങിയത ,പക്ഷെ നല്ല ഒരു അറിവ് കൂടി ആണ് സഖാവ് തന്നത്
  നന്ദി
  അഭിവാദ്യങ്ങള്‍
  അഭിലാഷ്‌

  ReplyDelete
 2. prashobe eppol ayirunnu srinivasan sathesham eaduthathkil valla Scotch whiskyum ayirunnu kodukkunnathe pinne pazya kalathepole partty pravarthakarke eppol kappayu matthi kariyum kattan chayayum vagikoduthal partty mathram kanum pravarthikan allkar kanilla athupola vettila panikalkum. kalam maripoyisahave.

  ReplyDelete
 3. പുതിയ സഖാക്കള്‍ വെറും ചായയും പരിപ്പുവടയും മാത്രം കുടിചോണ്ടിരിക്കുന്നവരല്ല എന്ന് പറഞ്ഞത് സിനിമ ക്കാരല്ല... തലമൂത്ത സഖാവ് ഇ പി ജയരാജന്‍ തന്നെയല്ലേ

  ReplyDelete
 4. നെയ്യപ്പത്തിന്റെ ചിത്രം ഈ വഴിക്കുള്ള തയാറെടുപ്പായിരുന്നു, അല്ലെ?
  നന്നായിരിക്കുന്നു സഖാവെ.നല്ല എഴുത്ത്.

  ReplyDelete
 5. പിന്നെ ദാ ഇവിടെ എന്തോ ഒരു പ്രശ്നം. "മെതിക്കാന്‍ വരുന്ന കാര്‍ഷ തൊഴിലാളികള്‍ക്ക്"

  ReplyDelete
 6. നന്നായിട്ടുണ്ട് സഖാവെ...കൂടുതല്‍ പ്രതീക്ഷിക്കുന്നു...

  ReplyDelete
 7. നന്നായിരിക്കുന്നു സഖാവെ.....
  പരിപ്പ് വടയുടെയും കട്ടന്‍ ചായയുടെയും രാഷ്ട്രീയം അസ്സലായി ......

  ReplyDelete
 8. ശ്രീനിവാസന്‍ എന്ന കമ്മ്യൂണിസ്റ്റ്‌ വിരുട്ദന്‍ പടച്ചു വിടുന്ന അല്പ്പതര്ങ്ങള്‍ക്ക് ഓശാന പാടുന്ന അടിമുടി പയ്ന്കിളിവാത്കരിക്കപ്പെട്ട ഒരു ആള്‍കൂട്ടം AKG,EMS,krishanppillai,CH kanaran C kannan തുടങ്ങി ജനങ്ങള്‍ക്ക് വേണ്ടി ജീവിച്ച കമുനിസ്റ്റ്കാരും പ്രസ്ഥാനംവും പരിഹസിക്കപ്പെടുകയും ശ്രീനിവാസന്‍ എന്ന സ്വാര്‍ത്ഥ തല്പ്പരിയക്കാരന്‍ മഹാനവുകയും ചെയ്യുന്ന ദുരിയോഗം !

  ReplyDelete
 9. ഉള്ളതിനെ ഇല്ലാതാക്കാനും ഇല്ലാത്തതിനെ പുതുതായി ഉണ്ടാക്കുവാനും നിലവില്‍ ഉള്ളതിനെ വളച്ചൊടിക്കുവാനും കഴിയുന്ന തിരക്കഥകള്‍ എഴുതി കച്ചവട സിനിമ ഒരുക്കാം. അതില്‍ സത്യത്തിന്റെ ഒരു ചെറു കണിക പോലും ഉണ്ടാകണമെന്നില്ല . എത്ര വലിയ കള്ളവും പടച്ചുണ്ടാക്കാം . ശ്രീനിവാസനും ചെയ്തത് മറ്റൊന്നല്ല .
  പക്ഷെ എന്നാല്‍ ഇവിടുത്തെ മാധ്യമങ്ങള്‍ "ചെയ്ത ചെയ്താണ് ചെയ്ത്ത് " . എന്താണ് ഈ 'കോമഡി' യുടെ രാഷ്ട്രീയം എന്ന് തിരിച്ചറിഞ്ഞോ അറിയാതയോ എടുത്തു വെച്ച് പ്രയോഗിച്ച് കേരളത്തിലെ കമ്മ്യൂണിസ്റ്റ്‌ പ്രവര്‍ത്തകര്‍ക്ക് ഇല്ലാത്ത ഒരു ഭൂതകാലം ഉണ്ടാക്കി കൊടുക്കുന്നതിനു അവര്‍ക്ക് കഴിഞ്ഞു .

  ReplyDelete
 10. ya..you narrated it wonderfully...

  ReplyDelete
 11. ഒരാള്‍ കമ്മ്യൂണിസ്റ്റ്‌ആവുക എന്നത് യാന്ത്രികമായി സംഭവിക്കുന്ന ഒന്നല്ല. അവകാശബോധത്തിന്റെയും മാനവിക ബോധത്തിന്റെയും ഭൂമികയില്‍ വെച്ചാണ് ഒരാള്‍ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിലേക്ക് ചുവടു വെക്കുന്നത്.

  ഒരാള്‍ കേവലം തൊഴിലാളി ആയത് കൊണ്ട് മാത്രം കമ്മ്യൂണിസ്റ്റ്‌ ആവുന്നില്ല. സിനിമാ ഡയലോഗിലൂടെ പ്രചുര പ്രചാരം നേടിയ കട്ടന്‍ചായയും പരിപ്പ് വടയും കഴിക്കുന്നവരെല്ലാം അങ്ങിനെ ഒരു ശീലമുണ്ട് എന്നത് കൊണ്ടുമാത്രം ഒരു കാലത്തും കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ അകത്തളത്തിലേക്ക് കടന്നു വന്നിട്ടില്ല, എക്കാലവും അടിമമാനസങ്ങള്‍ ആ അവസ്ഥയില്‍ സായൂജ്യം കണ്ടെത്തുന്ന കാലത്തോളം കമ്മ്യൂണിസ്റ്റ്‌ വിരുദ്ധരായി ചൂഷകവര്‍ഗ്ഗ പാദസേവ തുടരും. ചൂഷകവര്‍ഗ്ഗം അവരെ നല്ലപിള്ള എന്നും മര്യാദക്കാര്‍ എന്നും പ്രശംസിക്കും.

  അവകാശബോധവും തുറന്ന ചിന്തയും സാമൂഹിക പ്രതിഭദ്ധതയും സമ്മേളിക്കുമ്പോള്‍ ആണ് ഒരാള്‍ കമ്മ്യൂണിസ്റ്റ്‌ ആയി വളരുന്നത്. മനുഷ്യന്റെ അദ്ധ്വാന പ്രയോഗത്തിലൂടെ നേടിയെടുക്കുന്ന ഭൌതിക സമൃദ്ധി അനുഭവിക്കുവാനുള്ള അവകാശം മുഴുവന്‍ മാനവ സമൂഹത്തിനും ഉണ്ടാവണം എന്നതാണ് കമ്മ്യൂണിസത്തിന്റെ സന്ദേശം. അതിലേക്കുള്ള പ്രായോഗികമായ സമരപാദയിലൂടെയാണ് കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനം, ആഗോളതലത്തില്‍ തന്നെ ശക്തമായ പ്രതിലോമശക്തികളുടെ സകലമാന വൈതരണികളും ചെറുത്തു കൊണ്ട് മുന്നോട്ടു നീങ്ങുന്നത്.

  ReplyDelete
 12. sakhave nannayitundu. itharam idapedalukal puthiya mediakalil idathupakshathu ninnu iniyum undavendiyirikunnu. blogukalilum social networkukalilum pracharikkunna arashtreeya chinthakal aswathikkunna yuva suhruthukale ee vazhiyil kondu varan kazhiyatte. lal salam.

  ReplyDelete
 13. മാഷെ,
  ഫേസ് ബുക്കിൽ ഒരു ഫോട്ടൊയിലെ വാട്ടർമാർക്ക് കണ്ടു വന്നു നോക്കിയതാണു.
  നന്നായി പറഞ്ഞിരിക്കുന്നു.

  ReplyDelete
 14. കമ്മ്യൂണിസ്റ്റ്‌ വിരുട്ദന്‍ കിട്ടുന്ന ഒരു അവസരവും പാഴാക്കുന്നില്ല
  അവര്‍ കഥകള്‍ എഴുതുകയാണ് വിവരദോഷികള്‍ ചായയും പരിപ്പ് വടയും
  എന്ന് വേണ്ട....

  ReplyDelete
 15. ഒരു ഇസ്ലാമിക അല്ലെങ്കില്‍ ഹിന്ദു തീവ്ര വാദിയുടെ അതേ അസഹിഷ്ണുത ആണ് ഈ ബ്ലോഗിലും നിറഞ്ഞു നിക്കുന്നത്. കണ്ണൂരില്‍ ഒരു ഈഴവ കുടുംബത്തില്‍ ജനിച്ച ശ്രീനി പാര്‍ട്ടിയെ വളരെ അടുത്ത് നിന്നും കണ്ട ആളായിരിക്കണം. അദ്ദേഹത്തിന്റെ വരവേല്പ് എന്ന ചിത്രം തന്നെ ഉദാഹരണം.
  സന്ദേശം എന്ന സിനിമ മലയാള സമൂഹത്തിനു നേരെ തിരിച്ചു വെച്ച ഒരു കണ്ണാടിയാണ്. കേരളത്തെ മാറി മാറി ഭരിച്ചു തകര്‍ക്കുന്ന രണ്ടു കൂട്ടരെയും ഒരു വീക്ഷണത്തിലൂടെ അതി മനോഹരമായി ചിത്രീകരിച്ച ഒരു ചിത്രമായിരുന്നു അത്. ചിന്താവിഷ്ടയായ ശ്യാമള എന്ന മാസ്റ്റര്‍ പീസ്‌ അടക്കം അനേകം അത്യുജ്വല ചലച്ചിത്രങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ച ആളാണ് ശ്രീനി. പവനായി ശവമായി .... ഈ പ്രീ ഡിഗ്രി അത്ര മോശം ഡിഗ്രി ആണോ വിജയാ.. പോളണ്ടിനെ പറ്റി മാത്രം സംസാരിക്കരുത് ... മലപ്പുറം കത്തി മുതല്‍ ബോഫോര്സ് തോക്ക് വരെ ...മുത്തശിന്നൊരു വിളി ആയിരുന്നു ...തുടങ്ങി ഉദയനാണു താരത്തിലെ രാജപ്പന്റെ ഡായലോഗുകള്‍ വരെ മലയാളികളുടെ ജീവിതത്തിന്റെയും ഭാഷയുടെയും ഭാഗമയതാണ് ശ്രീനിയുടെ തൂലിക തുമ്പില്‍ നിന്നും വന്ന വാക്കുകള്‍.. .. ..അയാളെ ആക്രമിക്കുന്നത് ആത്മ ഹത്യാ പരമാണ്.

  ReplyDelete
 16. ശ്രീനി വാസന്‍ ആര് ധര്‍മ്മ ദൈവമോ ?
  ശ്രീനി വാസന് ശ്രീനിവാസന്റെ അഭിപ്രായം രേഖപ്പെടുത്താം പക്ഷെ അത് ചരിത്രത്തിനു നേരെ കൊഞ്ഞണം കട്ടി ആകരുത് .

  ReplyDelete

Post a Comment

Popular posts from this blog

തെരുവ് ചിത്രകാരന്‍

ഏഴിലം പാല പൂത്തു

വഴിയോര കാഴ്ചകള്‍