തങ്കമ്മ യുവര്‍ ലഞ്ച് ഈസ്‌ റെഡി

നാട്ടിലെ ഒരു പൊടി കരപ്രമാണി യാണ്   തേക്കുംവിള തെക്കേതില്‍ രാമചന്ദ്രന്‍ പിള്ള കൊച്ചാട്ടന്‍ . കൊച്ചാട്ടന്‍ പണ്ട്  പട്ടാളത്തില്‍ ആയിരുന്നു . പക്ഷെ ചില പട്ടാള ക്കാരെ പോലെ വീര സാഹസിക കഥകള്‍ ഒന്നും പുള്ളിക്കാരന്‍ അടിച്ചു വിടാറില്ല . ഒരു കുഴപ്പമുള്ളത്  ഷേക് സ്പിയറിന്റെ ഒട്ടുമിക്ക കൃതി കളും പുള്ളേച്ചന്‍ വായിച്ചിട്ടുണ്ട് അതുകൊണ്ട് തന്നെ ഇംഗ്ലീഷ്  ഭാഷയെ നാവില്‍ വരൂ .  കൂടാതെ മിലിട്ടറി  കോട്ട അടിച്ചാല്‍ പിന്നെ ഇംഗ്ലീഷ് ഭാഷയിലെ സംസാരിക്കൂ .അതുകൊണ്ട് കരക്കാര്‍ പിള്ളേര് ഇട്ടിരിക്കുന്ന പേരാണ്  ഷേക് സ്പിയര്‍ പിള്ളേച്ചന്‍    . പിള്ളേച്ചന്റെ ചില കഥകള്‍  ഞാന്‍ ഇവിടെ പറയാം .

കഥ1
കൊച്ചാട്ടന്റെ വയലില്‍  നെല്ലിനു കള പറിക്കുന്നു . ഈ ജോലി  സാധാരണ സ്ത്രീ കര്‍ഷക തൊഴിലാളികള്‍ ആണ്  ചെയ്യാറ്. ഒരാളെ ഉള്ളു കള പറിക്കാന്‍ .  വീടിനടുത്ത് തന്നെ ആണ് വയല്‍  തൊഴിലാളിയുടെ പേര് തങ്കമ്മ ഏതാണ്ട് 45നടുത്ത്  പ്രായം  വരും . രാമചന്ദ്രന്‍ പിള്ള കൊച്ചാട്ടന്‍ പോല് ത്തേക്ക്  കുടിക്കാനായി ( മദ്ധ്യ തിരുവിതാം കൂറില്‍ പ്രയോഗത്തിലുള്ള ഭാഷയാണ് , ഉച്ചയൂണിനു പറയുന്ന ഭാഷ ) തങ്കമ്മയെ വിളിക്കാനായി വയലില്‍ പോയി . അവിടെ ചെന്ന് തങ്കമ്മ യോട് പറഞ്ഞു " തങ്കമ്മ യുവര്‍ ലഞ്ച്  ഈസ്‌  റെഡി  വേഗം വീട്ടിലോട്ടു വാ , കമോണ്‍ " തങ്കമ്മ ആകെ മൊത്തം ടോട്ടല്‍  തെറ്റിദ്ധരിച്ചു  ആകെ പരവശയായി എന്നിട്ട്  കൊച്ചട്ടനോട്  പറഞ്ഞു " പോ തമ്പുരാനെ  അതിനൊക്കെ  ഇപ്പോഴാണോ നേരം ,  ഞാന്‍ വൈകിട്ട് വീട്ടോലോട്ടു വരാം . അതോ അത്രയ്ക്ക്  ധ്രിതിയാണേല്‍ ...................."
കൊച്ചാട്ടന്‍  പോയ വഴി പിന്നെ പുല്ലു കിളിര്‍ത്തിട്ടില്ല 

കഥ 2

  ഏതു അമ്പലം നോക്കിയാലും ഇപ്പോഴത്തെ ഒരു ട്രെന്‍ഡ് ആണ് സപ്താഹം , നവാഹം . ഭക്ത ജനങ്ങള്‍  ദൈവത്തോടുള്ള ആരാധന മൂത്തല്ല  സപ്താഹത്തിനു പോകുന്നത് മറിച്ച്  വീട്ടില്‍ വെപ്പും കുടിയും ഒരാഴ്ച വേണ്ടല്ല്ലോ എന്നുള്ള സന്തോഷം കൊണ്ടാണ് . ആണ്‍ പിള്ളേര് പോകുന്നത്  നയന മനോഭിരാമമായ കാഴ്ചകള്‍ അവടെ ഉണ്ടാകും എന്ന് ഉറപ്പുള്ളത് കൊണ്ടാണ് . സമീപസ്ഥലത്തെ  ഒരു ശിവ ക്ഷേത്രത്തില്‍ സപ്താഹം നടക്കുന്നു . അവസാന ദിവസം ആണ്  . അവസാന ദിവസം തീരുന്നതിനു മുന്നോടിയായി  അവഭൃസ്നാന ഘോഷ യാത്ര ഉണ്ടാകും താലപ്പൊലിയേന്തിയ ബാലികമാരും ഉണ്ണിക്കണ്ണന്‍ മ്മാരും ഉണ്ടാകും പിന്നെ ഇതിനെല്ലാം മേല്‍ നോട്ടം വഹിക്കാന്‍ തോര്‍ത്ത്‌ മുണ്ടും തോളത്തിട്ടു  ചില കര പ്രമാണി ( കര പ്രാണി ) കളും ഉണ്ടാകും . ഇനി സംഭവത്തിലേക്ക് വരാം.
നാട്ടിലെ ഒരു കൊച്ചു കൃഷ്ണനും  ഇപ്പോള്‍ അടൂര്‍ ഗവ : ബോയ്സ് ഹയര്‍ സെക്കന്ററി സ്കൂളില്‍ പഠിക്കുന്നു എന്ന് നാട്ടുകാര് പറയുകയും ചെയുന്ന അനൂപ്‌ കൃഷ്ണന്‍  തന്നെക്കാള്‍ പ്രായമുള്ള ഒരു bsa സൈക്കിള്‍ 100 -110  സ്പീഡില്‍ ചവിട്ടി വരുന്നു . സ്കൂളില്‍ നിന്നും വരുന്ന വരവാണ്  ടി യാന്‍ . പൊത്തകം വീട്ടിലോട്ടു നിക്ഷേപിച്ചു സൈക്കിളും ഇടയിലോട്ടു തിരുകി വരുന്ന വരവാണ് . ഉദ്ദേശം തികച്ചും ശുദ്ധം ഘോഷ യാത്ര തുടങ്ങുന്നതിനു മുന്‍പ് വരവ് വെക്കണം . അങ്ങനെ  വരുമ്പോള്‍ ആണ്  അനൂപ്‌ കൃഷ്ണന്‍ ഷേക് സ്പിയറിനെ മുന്നില്‍ കാണുന്നത്  ഉടനെ കൊച്ചന്‍ ചോദിച്ചു " അങ്കിളേ അമ്പലത്തില്‍ എന്തായി ? " കൊച്ചാട്ടന്‍ തിരിച്ചു ഒരു മുട്ടന്‍ ഡയലോഗ്  : " ടെമ്പിളില്‍  സൊസൈറ്റി ഫുഡ്‌  കഴിഞ്ഞു " ഉടനെ purity bath  rally   ഉടനെ start ചെയ്യും " കൊച്ചനു   തല കറങ്ങി ഇതെന്തു സംഭവം !  കേട്ടോണ്ട്‌ നിന്ന ഒരാള്‍ വിവര്‍ത്തനം ചെയ്തു കൊടുത്തു " അമ്പലത്തില്‍ സമൂഹ സദ്യ  കഴിഞ്ഞു ഉടനെ അവഭൃസ്നാന ഘോഷ യാത്ര ആരംഭിക്കും"

Comments

Post a Comment

Popular posts from this blog

പരിപ്പ് വടയുടെയും കട്ടന്‍ ചായയുടെയും പിന്നില്‍

ഏഴിലം പാല പൂത്തു

എന്താണ് ഈ എട്ടിന്റെ പണി ?