ഒരു കാളകെട്ട് അഥവാ എട്ടിന്റെ പണി :: ഭാഗം 3

വലിയ   കാളയും മേളവും ഒക്കെ ബുക്ക്‌ ചെയ്തു എങ്കിലും ഞങ്ങള്‍ കടത്തില്‍ ആയി കാരണം പണം . പിരിഞ്ഞു കിട്ടിയില്ല . സിറാജിന്റെ കയ്യില്‍ എ ടി എം കാര്‍ഡ്‌ കൊടുത്തു വിട്ടു നൂറനാട് നിന്ന് പൈസ എടുത്തു . കാളയെ ഒരുക്കി  കഴിഞ്ഞപ്പോള്‍ ഗംഭീര ലുക്ക്‌ . ലൈന്‍ അഴിച്ചു മാറ്റി ആണ് കാളയെ നീക്കിയത് 
ആല്‍ത്തറ മേളം 

മേളം @പയ്യനല്ലൂരില്‍  

 ശിങ്കാരി മേളം പറന്നു കളി @ പയ്യനല്ലൂരില്‍
  ശിങ്കാരി മേളം  @ പയ്യനല്ലൂരില്‍
 സൂപ്പറല്ലേ 
  വല്ലതും നടക്കുമോ .....................
ചുമലില്‍ ജീവിത ഭാരം അല്ല,  കാളയുടെ ഭാരം 
  എന്റെ ഒരു കാര്യം ...................
മേളക്കാര്‍ നമ്മുടെ സ്വന്തം കൊച്ചുങ്ങള്‍ . നൂറനാട് മേലേടത്ത്  കലാ സമിതി .
പയ്യനല്ലൂര്‍ ആല്‍ത്തറ ക്ക് മുന്നില്‍  അവര്‍ കൊട്ടി തകര്‍ത്തു . ആള്‍ക്കാര് കൂടി തുടങ്ങി . 
പക്ഷെ കാള ഇത്തിരി മൂപ്പാ , അനങ്ങുന്നില്ല പത്തു പേര് കൂടിയാല്‍ ഒരു സൈഡിലെ ചട്ടം നീങ്ങും . കാളയുടെ മുകളില്‍ കുറ്റിയിലെ അജി അണ്ണനും കണ്ണനും കൂടി കയറി. പൊന്നോ...  ഇരുപത്തിയെട്ടു വയസിനിടക്ക് ആദ്യത്തെ കാളയെ പിടുത്തം അതും എടുത്താല്‍ പൊങ്ങാത്ത കാള..
 എങ്ങനെ ഉണ്ട് അടി പൊളി അല്ലേ............
   തെക്കേ വയലില്‍ 
നേരെ പുത്തന്‍ ചന്തക്കു വെച്ച് പിടിച്ചു . അവിടെ ചെന്നപ്പോള്‍ രണ്ടാം കരയിലെ ബാക്കിയുള്ള ഒരു കാള കൂടി വരാന്‍ വേണ്ടി കാത്തു നില്‍ക്കുകയാണ്  . അവിടെ വെച്ച്,   വാക്കുകള്‍ കൊണ്ട് അത് പറയാന്‍ കഴിയില്ല അത്രയ്ക്ക് ഉജ്ജ്വലമായ ഒരു പ്രകടനം ആണ്  . മേലേടത്ത്  കലാ സമിതി നടത്തിയത് . സത്യത്തില്‍ കടം എന്ന വിഷമം മാറിയത് അവിടെ വെച്ചാണ്‌ . മേളം നിറഞ്ഞാടി  അവിടെ കൂടി നിന്ന എല്ലാവര്‍ക്കും ആ കാര്യത്തില്‍ ഒരേ അഭിപ്രായം . " അടി പൊളി ശിങ്കാരി  മേളം " " , "ശെരിക്കും പൊളച്ചു "
ശിങ്കാരിമേളം @ പുത്തന്‍ ചന്തയില്‍
ശിങ്കാരിമേളം @ പുത്തന്‍ ചന്തയില്‍ 
ഓ ഹോയ് ................... ഓ ഹോയ്

ശിങ്കാരിമേളം @ പുത്തന്‍ ചന്തയില്‍ 
ഡാം ഡിക്ക.... ഡിക്ക ഡിക്ക....... ഡൂം......ഡിക്ക
പുത്തന്‍ ചന്തയില്‍ നിന്ന് കരയില്‍ നിന്നുള്ള എല്ലാ കെട്ടുരുപ്പടികളും കൂടി ഒരുമിച്ചാണ് പോയത് . മൂന്നു കാള , ഒരു തേര് , ഒരു ഫ്ലോട്ട് .
പരശുരാമന്‍  ആണ്  ഫ്ലോട്ടിന്റെ കഥാപാത്രം . ഒപ്പം  ഘനഗാംഭീര്യ ശബ്ധത്തില്‍ ഉള്ള  വിവരണവും  ഉണ്ട് . മേളക്കാര്‍ക്ക് സോഡാ കൊടുക്കുന്നതിനിടയില്‍ കെ പി വക  ഡയലോഗ്  " ഫ്രാതാശ്രീ  ......... ദാഹം മാറ്റാന്‍ ഈ യുള്ളവനും കൂടി അല്പം സോഡാ തരുമാറാകണം " പക്ഷെ അതിന്റെ  മറുപടി ഇവിടെ ചേര്‍ക്കാന്‍ പറ്റുകയില്ല .
അന്നേരം വേറെ ഒരു പുണ്യാത്മാവ് വന്നിട്ട് ഒരു ഡയലോഗ്  " അളിയാ ആ ശിവരാമന്‍ നിന്ന് കറങ്ങുന്ന സാധനം സൂപ്പറാ   " 
" എടെ അത്  ശിവരാമന്‍ അല്ല "
" പിന്നാരാ ?"
" കോടാലി രാമന്‍ "
" പോടെ.........പോടെ ..അത് കോടാലി  രാമന്‍ അല്ല പരശു രാമനാ "
" എന്തു...............ണെങ്കിലും അതില്‍ രാമന്‍  ഇല്ലിയോ "
 അങ്ങ് ഉയര്‍ന്ന നിലയില്‍ ആയിപ്പോയി 

 കുറ്റിയില്‍ അജി അണ്ണന്‍ കാളപ്പുറത്ത് നിന്ന്  എടുത്ത ചിത്രം
  
തകര്‍ത്താടിയ ശിങ്കാരി മേളം 
 കാളയുടെ ഒരു ഭംഗി  കണ്ടോ ?
എന്തായാലും നല്ല ഉത്സവം ആയിരുന്നു . എല്ലാവരുടെയും സഹായത്തോടെ ഉത്സവ പറമ്പില്‍ കാളയെ കൊണ്ട് വന്നു കളിപ്പിച്ചു . മേമ്പൊടി ആയി രണ്ടു തവണ തല്ലുണ്ടായി . ചെണ്ട ക്കാരുടെ അടുത്ത് കുഞ്ഞു കളിയ്ക്കാന്‍ ചെന്ന ഒരു " എന്‍ഡോ സള്‍ഫാനെ"  അവര്  തൂക്കി  എടുത്തു ഒരു ഏറു കൊടുത്തു.       എന്തായാലും കാളയെ പിടിച്ചും കളിപ്പിച്ചും  നടുവിന്റെ പിരി വെട്ടി . യോദ്ധായില്‍ ജഗതി വരുന്നത് പോലെ കേറി വരുന്ന ഈയുള്ളവനെ കണ്ടിട്ട് വീട്ടില്‍ അടിച്ച  ഒരു ഡയലോഗ് ആണ്  സൂപ്പര്‍ ഡയലോഗ് " ഒരു പ്ലാവില കുനിഞ്ഞു എടുക്കാത്ത ചെറുക്കനാ കാളയെ പൊക്കി കൊണ്ട് നടക്കുന്നത് കണ്ടത്  ,  ചെല്ല്  കുളി മുറിയില്‍ വെള്ളം ചൂടാക്കി ഇട്ടിട്ടുണ്ട്  "
വാല്‍ക്കഷണം : 
ഒക്കെ ഇഷ്ട്ടപെട്ടു ...  കാളയെ പൊക്കി കൊണ്ട്  നടന്നതിന്റെ ബാക്കി ... താഴെ കാണുന്ന പടത്തില്‍  ഉള്ള സാധനം ദേഹം മുഴുവന്‍  തേച്ചു പിടിപ്പിച്ചു മുന്‍പ് പറഞ്ഞ ചൂട് വെള്ളത്തില്‍ ആയിരുന്നു  നീരാട്ട് 


Comments

 1. " ഒരു പ്ലാവില കുനിഞ്ഞു എടുക്കാത്ത ചെറുക്കനാ കാളയെ പൊക്കി കൊണ്ട് നടക്കുന്നത് കണ്ടത് "
  അവസാനത്തെ ഈ ഡയലോഗ്സൂപ്പര്‍.
  വിഡിയോ കണ്ടില്ല.

  ReplyDelete
 2. ഇങ്ങനെയെങ്കിലും ഒരു ഭാരം ചുമന്നല്ലോ

  ReplyDelete
 3. deviyude ulsavam vannathukonde shariram onne anagiyallo. pinne ganapathiyude kalyanam polanallo videoyude karyam.

  ReplyDelete
 4. adiyude photto onnum ellaaaaaaaaaaaaaaaaaa

  ReplyDelete
 5. വീഡിയോ ഒരു പ്രചാരണ മാര്‍ഗം ആക്കിയെടുതതാണോ സഖാവെ?
  അടുത്തത് വായിക്കാന്‍ ആളിനെ കൂട്ടാനുള്ള പരിപാടി??

  ReplyDelete
 6. allado udane thangam video size kooduthal aanu

  ReplyDelete

Post a Comment

Popular posts from this blog

തെരുവ് ചിത്രകാരന്‍

ഏഴിലം പാല പൂത്തു

വഴിയോര കാഴ്ചകള്‍