Saturday, December 25, 2010

കല്ലേലി യാത്ര

കോന്നി ആനക്കൂടില്‍ നിന്നും ഞങ്ങള്‍ അടുത്ത ലക്‌ഷ്യം വീട്  വേണോ അതോ വേറെ എവിടെ  എങ്കിലും ആകണോ എന്നു ആലോചിച്ചു  . അവിടെയുള്ള റസ്റ്റോരന്റില്‍ ഇരുന്നു ഞങ്ങള്‍ അടുത്ത ഏര്‍പ്പാടിനെ പ്പറ്റി കൂലംകുഷമായി ആലോചിച്ചു .
ഞങ്ങള്‍ ആറ് പേര്‍  സിറാജ് ഷാ , ഋഷി പ്രസാദ്‌ , ഋഷി കിരണ്‍ , ചന്തു കിരണ്‍ , ബിനു പിന്നെ ഞാനും  . ചിന്തിക്കുന്നതിനായി ഊര്‍ജം പകരാന്‍  ടീ വേണോ അതോ കോഫി വേണോഎന്നു ആരാഞ്ഞപ്പോള്‍
ബിനുവിന്റെ മറുപടി " എനിക്കൂ ടീ യും കോഫി യും നഹി മാലും എനിക്ക്  ജൂസ്‌  മാലും "
" എന്തുവാടാ  പറഞ്ഞെ "
" എനിക്കേ ടീ യും കോഫി യും വേണ്ട ജൂസ് മതി "
"ഓ ശെരി . ആ പറഞ്ഞതിന്റെ അര്‍ഥം അങ്ങനെ ആയിരുന്നല്ലേ  സോറി അളിയാ ഞങ്ങള്‍ക്ക് ഹിന്ദി അറിയത്തില്ല "
" സാ.... രമില്ല  വിദ്യാഭ്യാസം ഉണ്ടെന്നു പറഞ്ഞിട്ട് കാര്യമില്ല  സംസാരിക്കാന്‍ അറിയണം "
" ശെരി "
"എനിക്ക്  ജൂസ് മാലും ........"
ഋഷി കല്ലേലി പോയാലോ എന്നു ചോദിച്ചു അന്നേരം  ബിനു ഒരു കാര്യം പറഞ്ഞു  " വേണ്ടണ്ണാ  ഇവിടെ വേറെ ഒരു സൂപ്പര്‍ വെള്ളച്ചാട്ടമുണ്ട്   അടി പൊളിയാ ഞാന്‍ കണ്ടിട്ടുണ്ട് "
" ഉള്ളതാണോടെ ?  ഇല്ലേല്‍ നിന്റെ കൊലപാതകം നടക്കും പറഞ്ഞേക്കാം "
വഴിയില്‍ ഞങ്ങള്‍ തണ്ണി മത്തന്‍ കഴിക്കാന്‍ ആയി ഇറങ്ങി അവിടുത്തെ ചേട്ടനോട് ചോദിച്ചപ്പോള്‍ ആ ചേട്ടനും അറിയത്തില്ല വെള്ളച്ചാട്ടം അന്നേരം ഞങ്ങള്‍  ബിനുവിനെ ഒന്ന് കൂടി ഓര്‍മിപ്പിച്ചു "ഡാ വടി........... പന്ന ............മോനെ  വെള്ള ച്ചാട്ടം കണ്ടില്ലേല്‍ നിന്റെ പതിനാറടിയന്തിരം കൂടി ഞങ്ങള്‍ അവിടിട്ടു നടത്തും പറഞ്ഞേക്കാം..........."
 എന്തായാലും ബിനുവിനെ മുമ്പില്‍ വിട്ടു ഞങ്ങള്‍ ഫോളോ ചെയ്തു . ഞാനും ചന്തുവും കൂടി ഉള്ള ബൈക്കില്‍ ആകട്ടെ ഇന്ധനം കമ്മിയുമാണ്. എന്റെ കര്‍ത്താവെ ഒരു കുണ്ടാമണ്ടി റോഡ്‌.  മെറ്റല്‍ ഇളകി പൊട്ടി പൊളിഞ്ഞു പാളീസായ  ആ  റോഡില്‍ കൂടി നടുവിന്റെ നട്ടിളക്കിക്കൊണ്ടുള്ളഭീകരവും ഭയാനകവും ആയ ഒരു യാത്ര . റോഡിനിരുവശവും   റബ്ബര്‍ തോട്ടങ്ങളുടെ മായാ പ്രപഞ്ചം . ആദ്യം കണ്ട  മനുഷ്യ  ജീവിയോടു കാര്യങ്ങള്‍ ചോദിച്ചപ്പോള്‍ ആണ് ഇപ്പോഴും ഞങ്ങള്‍ കേരളത്തില്‍ തന്നെ ആണെന്ന് ബോധ്യപ്പെട്ടത് . പക്ഷേ ഈ യാത്രക്കിടയില്‍  മലയാളത്തില്‍ ഉള്ള വിവിധ തെറികള്‍ പല വിധ കോമ്പിനേഷനില്‍ അളവ് കൂട്ടിയും  കുറച്ചും വടിക്ക് ( ബിനുവിനു ) കൊടുത്തു . മനസിനെ ഒന്ന് ആശ്വസിപ്പിക്കണ്ടായോ ?
അവസാനം വകയാര്‍ വന്നെത്തി .......... 
ഡാ പന്ന .............. മോനെ ഇവിടെ വരുന്നതിനാണോടാ പന്നലെ.  ഈ ............. വഴിയിലൂടെ വന്നത് . എവിടെ ആടാ നിന്റെ ........................... വെള്ളച്ചാട്ടം ( ഫില്‍ ഇന്‍ ദി ബ്ലാങ്ക്സ്  വിത്ത്‌  സൂടബിള്‍ വേര്‍ഡ്‌സ് )
" അണ്ണാ അത് വഴി തെറ്റിപ്പോയി  വരുന്ന വഴി ഇടത്തോട്ടു തിരിഞ്ഞാല്‍ മതി ഞാന്‍ രണ്ടു വര്‍ഷം മുന്‍പ്  വന്നതാ . അന്ന് ഞാന്‍ ഒരു അടയാളം നോക്കി  വെച്ചു അതിപ്പോള്‍ കണ്ടില്ല "
" നീ എന്തോ അടയാളമാ നോക്കി വെച്ചത്  ?
"ഒരു കൊലച്ച വാഴ "
പിന്നെ അവിടെ നടന്നത്  ഒരു "കൊല"യാണ് . അവിടെ പറഞ്ഞ കാര്യങ്ങള്‍ എഴ്തുവാന്‍ എനിക്കാവില്ല .....സോറി 
അവിടുന്ന് കല്ലേലി ക്ക് പോയി  അവിടെ ചെന്നു പാലത്തിനടുത്തുള്ള ഒരു കടവില്‍ ചെന്നപ്പോള്‍ മൂന്നു പാമ്പിന്‍ കുഞ്ഞുകള്‍ പത്തി വിടര്‍ത്തി ആടുന്നു " പൊഴ കാണാന്‍ വന്നതാണോ ചേട്ടന്മ്മാരെ ? " എന്നു അതില്‍ ഒരിച്ചിരി ബോധമുള്ള ഒരുത്തന്‍ ചോദിച്ചു . തന്ത്ര പരമായി ഞങ്ങള്‍ അവിടുന്ന്  വലിഞ്ഞു 
അവിടുന്ന് അച്ഛന്‍ കോവില്‍ റൂട്ട്  പിടിച്ചു . അച്ചന്‍കോവില്‍ അയ്യപ്പ ക്ഷേത്രം ദര്‍ശിക്കാനുള്ള ആള്‍ക്കാരുടെ  ജീപ്പ് വഴിയില്‍ കണ്ടു . ഇതിനിടക്ക്‌ കണ്ട ഒരു ചെറിയ വഴിയിലൂടെ ബൈക്ക് ഓടിച്ചു കയറ്റി . രണ്ടു ആദിവാസി കുടുംബങ്ങള്‍  ഇവിടെ താമസിക്കുന്നുണ്ട് . കാപ്പി ക്കുരു ഉണക്കാനായി മുറ്റത്തു ഇട്ടിരിക്കുന്നു .മനു എന്നാണ് ആ കുടുംബനാഥന്റെ പേരു . അദ്ദേഹത്തിന്റെ വീടിനു പിന്നില്‍ കൂടി പുഴയിലേക്കിറങ്ങി .  പരന്നൊഴുകുന്നപുഴ . അതിലോട്ടിറങ്ങി  പൂന്തു വിളയാടി   ഇനി ചിത്രങ്ങളിലേക്ക് ...................
കാനന  യാത്ര 
 ഇല്ലി മുളം കാടുകളില്‍ ................
 വളച്ചോ .. പക്ഷേ ഒടിക്കരുത് 
കല്ല്  വാഴ 

  • കരിവീട്ടിയെ തോല്‍പ്പിക്കുന്ന നിറത്തില്‍ ഉള്ള രണ്ടു  കുട്ടികളുടെ ഫോട്ടോ എടുക്കാന്‍ പറ്റിയില്ല 
  • കുറെ  മഹാഗണികള്‍ കൂടി നില്‍ക്കുന്ന കാടിന്റെ പ്രദേശം മനോഹരമായ ദൃശ്യം . അതും പകര്‍ത്താന്‍ പറ്റിയില്ല .
  • മുകളില്‍ ഉള്ള അക്കാണുന്ന ഫോട്ടോസ് എല്ലാം എടുത്ത ക്യാമറ വെള്ളത്തില്‍ വീണു എന്നത് ...........................     


കോന്നി ആനക്കൂട് .

പത്തനംതിട്ട ജില്ലയില്‍ കോന്നിയില്‍ സ്ഥിതി ചെയ്യുന്ന ആനക്കൂട് . ഇത്തവണത്തെ ക്രിസ്തുമസ്  യാത്ര കോന്നിയിലേക്ക്‌  . താപ്പാനകളുടെയും കുസൃതി കൂട്ടങ്ങളുടെയും  ഇടയിലേക്ക്  ...... തികച്ചും രസകരമായ ഒരു അനുഭവം 
ആനക്കൂട്ടില്‍ എത്തേണ്ട വഴി 
പുനലൂര്‍ - പത്തനംതിട്ട - മൂവാറ്റുപുഴ  സ്റ്റേറ്റ്  ഹൈവേ  വഴി എത്താം .  പത്തനംതിട്ടയില്‍ നിന്നും 10  കിലോമീറ്റര്‍ .  കോന്നി കവലയില്‍ നിന്നും തിരിഞ്ഞു കഷ്ടിച്ച് ഒരു 350 മീറ്റര്‍ മാത്രമേ ഉള്ളു . അടുത്ത റെയില്‍വേ സ്റ്റേഷന്‍  തിരുവല്ല , ചെങ്ങന്നൂര്‍ . തിങ്കളാഴ്ച അവധി ആണ് . ഒരാള്‍ക്ക്  പത്തു ഉറുപ്പിക ആണ് പ്രവേശന ഫീസ്‌ , കുട്ടികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും അഞ്ചു ഉറുപ്പികയും . മൂവി ക്യാമറക്കും ഫീസ്‌ ഉണ്ട് നൂറു ഉറുപ്പിക .
കൊല്ല വര്‍ഷം 1117 , അതായത് 1942 ല്‍ ആണ് കോന്നി ആനക്കൂട് സ്ഥാപിക്കുന്നത് . എന്നാല്‍ ഒന്‍പതു ഏക്കറില്‍ ആയി  വ്യാപിച്ചു കിടക്കുന്ന ഇവിടെ ആനപ്പിടുത്തം  1810  ല്‍ തന്നെ  ആരംഭിച്ചിരുന്നു.വാരിക്കുഴി നിര്‍മ്മിച്ച്‌  അതില്‍ കാട്ടാനകളെ "ചതിച്ചു " വീഴ്ത്തി ആണ്  ആനപ്പിടുത്തം. കുഴിയില്‍ വീഴുന്ന ആനകളെ ഇവിടെ കൊണ്ടുവന്നു താപ്പാനകളുടെ ( കുങ്കി ആന )  സഹായത്തോടെ ചട്ടം പഠിപ്പിച്ചു എടുക്കും .മുണ്ടോമൂഴി, മണ്ണാറപ്പാറ, തുറ എന്നിവിടങ്ങളില്‍ ആയിരുന്നു പ്രധാനമായും വാരിക്കുഴി ഉണ്ടായിരുന്നത് .   എന്നാല്‍ 1977 ല്‍ നിയമം മൂലം ആനപിടുത്തം നിരോധിച്ചു.  
 കോന്നി ആനക്കൂട്ടില്‍ ആറ് ആനകളെ പരിശീലിപ്പിക്കുവാന്‍ സാധിക്കും . കമ്പക മരം ഉപയോഗിച്ചാണ്‌ ആനക്കൂട് നിര്‍മിച്ചിരിക്കുന്നത്.  12 .65  മീറ്റര്‍  നീളവും 8 .60   മീറ്റര്‍ വീതിയും 7   മീറ്റര്‍ ഉയരവും ഈ ആനക്കൂടിന് ഉണ്ട് . ആറ് ആനകള്‍ക്ക് പരിശീലനം നല്‍കാനുള്ള ശേഷി ആനക്കൂടിന് ഉണ്ട് . പരിശീലനം നല്‍കാന്‍  വിദഗ്ദ്ധരായ ആന പാപ്പാന്മ്മാരും. കൊട്ടരത്തില്‍ ശങ്കുണ്ണിയുടെ ഐതീഹ്യ മാലയില്‍  കോന്നി ആനക്കൂടിനെ പറ്റി പ്രതിപാദിക്കുന്നുണ്ട് , ഇവിടെ നിന്നും സംയുക്ത എന്ന ആനയെ പോര്‍ച്ചുഗല്ലിലേക്ക്  ഭാരതത്തിന്റെ സമ്മാനമായി നല്‍കുകയുണ്ടായി . ഇപ്പോള്‍ ഇവിടെ അഞ്ചു ആനകള്‍ ആണ് ഉള്ളത് . സോമന്‍ ( 67 വയസ്സ് ) പ്രിയദര്‍ശിനി (26 വയസ്സ് )  മീന (19 വയസ്സ് ) സുരേന്ദ്രന്‍   (11 വയസ്സ് ) ഈവ (9 വയസ്സ് ). ഇതില്‍ സോമന്‍ ആന താപ്പാന കൂടിയാണ് . ഇപ്പോള്‍ മദപ്പാടില്‍ ആണ്  ഈ ആന . 
ഇനി ചിത്രങ്ങളിലേക്ക് 
പ്രവേശന പാസ്‌
ചന്തു കിരണും ,  സിറാജ്  ഷാ യും  മീനയോടും പാപ്പാനോടുമൊത്ത് 
ഋഷി കിരണും ,  ബിനുവും   മീനയോടും പാപ്പാനോടുമൊത്ത് 
ഋഷിയും ഞാനും 
 സാധാരണയായി  പേടി മാറുന്നതിനായി ചെയുന്നതാണിത്  
 ഓലമടല്‍ എങ്കില്‍ ഓലമടല്‍ 
 ഒന്ന് തുമ്പി കൈ നീട്ടടി , ബിനുവും സിറാജും ഈവയോടൊപ്പം 

ഒന്ന് തള്ളി നോക്കിയാലോ 
ലേശം വികൃതിയാ 
പട്ട തീര്‍ന്നു ....................
മദപ്പാടില്‍ സോമന്‍ 
പട്ട വരട്ടെ .................
ആന മദപ്പാടില്‍ ആയതിനാല്‍ കയര്‍ കെട്ടി തിരിച്ചിരിക്കുന്നു 
മദം ഇളകി നില്‍ക്കുവാ കൂടുതല്‍ കളിക്കല്ലേ ..................
ഇല്ലേല്‍ ആന ചവിട്ടി കൂട്ടും ....... അത്രയേ ഉള്ളു .....
മുളംകാടിന്റെ ഭംഗി ........
കൊള്ളാലോ ......... ഫോട്ടോക്ക് നന്ദി  സിറാജ് 
 പ്രതിമയെ  പോലും ..............................
 സിറാജ് ഷാ ..... പൊടി സുന്ദരനാ........
 ചിത്രം മാത്രമല്ല ഇവയുടെ ശബ്ദവും  കേള്‍ക്കാം 
 പൊത്തിലൂടെ നോക്കിയാലോ .......
 കോഫീ കുടിച്ചേക്കാം 
നമുക്ക് കട്ടന്‍ ചായ തന്നെ ശരണം .........
എടാ  ഭയങ്കരാ.........ഒരു പൊടിച്ചിരിയുമായി ആനപ്പുറത്ത് 
 ഇതു പ്രിയദര്‍ശിനി  എന്ന ആനയാണ് 
 അണ്ണാറക്കണ്ണാ  വാ.... പൂവാലാ  .......
 എന്നാല്‍ പ്പിന്നെ ഇയാള്‍ അങ്ങ് പോ.............
തൂണിനു നല്ല ബലമുണ്ട് .... കേട്ടോ 
 ആനക്കൂടിന്  മുന്നില്‍ 
 ആനക്ക് വേണ്ടി ഉള്ളതാണെ.................
 തീറ്റിയുടെ കാര്യത്തില്‍ ബിനുവിനെ തോല്‍പ്പിക്കാന്‍ ആനക്ക് പോലും ആവില്ല 
 ആനക്കൂട് 
 ശകടത്തില്‍