Sunday, February 27, 2011

കേന്ദ്രവും തിരുവഞ്ചൂരിനെ അവഗണിക്കുകയാണല്ലേ?

കേന്ദ്രവും തിരുവഞ്ചൂരിനെ അവഗണിക്കുകയാണല്ലേ?

ജനാധിപത്യത്തിന്റെ ശ്രീകോവിലാണ് നിയമസഭ. സമൂഹത്തിന്റെ സജീവപ്രശ്നങ്ങളുടെ ചര്‍ച്ചകളും ഭാവിഭാഗധേയങ്ങളും നിര്‍ണയിക്കപ്പെടുന്ന നിയമനിര്‍മ്മാണങ്ങളുടെ ശ്രീകോവില്‍. ചൂടുപിടിച്ച സംവാദങ്ങള്‍ക്കും വാഗ്വാദങ്ങള്‍ക്കുമിടയില്‍, പുട്ടിന് തേങ്ങ എന്ന പോലെ, മേമ്പൊടിക്ക് നര്‍മ്മ ഭാഷണങ്ങളും സഭക്ക് അന്യമാകുന്നില്ല. പന്ത്രണ്ടാം നിയമസഭയില്‍ നടന്ന കൌതുകകരമായ സംഭാഷണങ്ങളും മുഹൂര്‍ത്തങ്ങളും മലയാളിയുടെ ആസ്വാദനലോകത്തേക്ക് എത്തിക്കുന്നതും സരസന്മാരില്‍ ഒരുവനായ നിയമസഭാംഗമാണ്. എം.എം. മോനായി. പന്ത്രണ്ടാം നിയമസഭയുടെ 17 സമ്മേളനങ്ങളില്‍ സഭയില്‍ ഉയര്‍ന്നുവന്ന ഫലിത മൊഹൂര്‍ത്തങ്ങളില്‍ തെരഞ്ഞെടുക്കപ്പെട്ടവയുടെ സമാഹാരമാണ് പുസ്തകരൂപത്തില്‍ മോനായി വായനക്കാര്‍ക്ക് എത്തിക്കുന്നത്. ‘വാക്‍പയറ്റ് 12‍ ‍ാം നിയമസഭയിലെ ഫലിതങ്ങള്‍’ എന്ന നൂറിലേറെ പേജുള്ള പുസ്തകത്തില്‍ മോനായി തന്നെ രചിച്ച മുഴുവന്‍ എം.എല്‍.എമാരുടെയും രേഖാചിത്രവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

നിയമസഭ. ചോദ്യോത്തരവേള.

പ്രവാസികേരളീയരെപ്പറ്റി പ്രതിപക്ഷത്തെ മുതിര്‍ന്ന അംഗം.

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍: എന്റെ മണ്ഡലത്തിലെ ചിലയാളുകള്‍ കൊലാലംപൂരില്‍ പീഢനം ഏല്‍ക്കുകയാണ്.

മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍: സ്ഥാനത്തും അസ്ഥാനത്തും ഒട്ടനവധി കാര്യങ്ങള്‍ ഉന്നയിക്കുന്ന തിരുവഞ്ചൂര്‍ ഈ കാര്യം ഇത്രയും നാള്‍ പറയാന്‍ വിട്ടുപോയതെന്ത്?

തിരുവഞ്ചൂര്‍: ഇതുസംബന്ധിച്ച് സംസ്ഥാനസര്‍ക്കാരിനും കേന്ദ്രസര്‍ക്കാരിനും ഞാന്‍ നിരവധി പരാതികള്‍ ഉന്നയിച്ചിട്ടുണ്ട്.

മുഖ്യമന്ത്രി: അപ്പോള്‍ കേന്ദ്രവും തിരുവഞ്ചൂരിനെ അവഗണിക്കുകയാണല്ലേ...?

(സഭയില്‍ ആരവം. പൊട്ടിച്ചിരിക്ക് ഭരണ- പ്രതിപക്ഷ ഭേദമില്ല.)

*

സഭയിലെ മറ്റൊരവസരം. ഇത്തവണ സുനാമി ദുരിതാശ്വാസ പ്രവര്‍ത്തനം ചര്‍ച്ചചെയ്യുന്നതിനിടയില്‍ കല്യാണാവീട്ടിലെ വിശേഷം വിളമ്പിയത് ഭരണപക്ഷത്തെ മുതിര്‍ന്ന അംഗം പി ജയരാജനും

'ഞങ്ങളെപ്പോലെ പ്രതിപക്ഷ എംഎല്‍എമാര്‍ അന്ന് മുഖ്യമന്ത്രിയായിരുന്ന ശ്രീ ഉമ്മന്‍ചാണ്ടിയോട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് ഞങ്ങള്‍ക്ക് പൈസ തരണമെന്ന് അപേക്ഷിച്ചപ്പോള്‍ നിങ്ങള്‍ അതിനെ ആക്ഷേപിച്ചവരാണ്. പ്രതിപക്ഷത്തുള്ള ഒറ്റയൊരാള്‍ക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് ഒറ്റനയാപൈസപോലും തരില്ലെന്ന് നിലപാടെടുത്ത മുഖ്യമന്ത്രി എന്താണ് ചെയ്തത്? അവിടെ കേരള കോണ്‍ഗ്രസിന്റെ അദ്ധ്വാനവര്‍ഗത്തിന്റെ നേതാവുണ്ടല്ലോ ശ്രീ കെ എം മാണി, അദ്ദേഹം ഓരോ വീട്ടിലുംപോയി നിങ്ങള്‍ക്ക് സുനാമി വേണ്ടെ എന്നല്ലേ ചോദിച്ചത്?

*
ധനവിനിയോഗ ബില്ലിന്‍മേല്‍ ചര്‍ച്ചയില്‍ എം എം മോനായി.

സര്‍, വൃദ്ധരടക്കമുള്ളവരുടെ സാമൂഹ്യക്ഷേമത്തിനായി അവതരിപ്പിച്ച ഈ ധനവിനിയോഗ ബില്ലിനെ ഞാന്‍ അനുകൂലിക്കുന്നു. ഈയിടെ സീനിയര്‍ സിറ്റിസണ്‍സിന്റെ പ്രാധാന്യം വര്‍ധിച്ചിരിക്കുകയാണ്. കോണ്‍ഗ്രസിന്റെ പോഷക യുവജനസംഘടനയുടെ ഭാരവാഹിത്വത്തിലേക്ക് സീനിയര്‍ സിറ്റിസണ്‍സണായിട്ടുള്ള പല ആളുകളും കടന്നുകയറിയതിന്റെ ആഘാതങ്ങളും പ്രത്യാഘാതങ്ങളും പത്രദ്വാരാ നാം വായിക്കുകയുണ്ടായി. 'ഞാന്‍ രാജിവയ്ക്കാം' എന്നുപറഞ്ഞപ്പോള്‍ 'നീ രാജിവയ്ക്കേണ്ടതില്ല. നിന്നെ ഞങ്ങള്‍ ചവിട്ടി പുറത്താക്കിക്കൊള്ളാം' എന്നായിരുന്നു ഒരുയുവതുര്‍ക്കിയുടെ ആത്മരോഷം! ഗോദറേജ് ചായമുണ്ടെങ്കില്‍ ഏത് വയസ്സനും യൂത്ത് കോണ്‍ഗ്രസിന്റെ ഭാരവാഹിയാകാം.

(വാക്കുകളിലെ ഒളിയമ്പുകള്‍ ഏതൊക്കെ നെഞ്ചുകളിലാണ് ആഞ്ഞ് തറച്ചെതെന്ന് ഇപ്പോഴും പരിശോധന തുടരുകയാണ്.)

*
ആഭ്യന്തരമാണ് ചര്‍ച്ചാ വിഷയം. ബഹുമാനപ്പെട്ട സഭാംഗം പൂഞ്ഞാര്‍ മെമ്പറും

സര്‍... സ്ത്രീകളെ പീഢിപ്പിച്ച് ജയിലിലായ സന്തോഷ് മാധവനില്‍നിന്ന് പിടിച്ച സിഡികള്‍ പൊലീസ് ഉദ്യോഗസ്ഥര്‍മാത്രം രഹസ്യമായി കണ്ട് സുഖിക്കുന്നത് ശരിയാണോ? കാസറ്റ് നിയമസഭാംഗങ്ങള്‍ക്കുംകൂടി കാണാന്‍ സൌകര്യമൊരുക്കണം!

(ഒപ്പം കൂടാന്‍ സ്വന്തം കക്ഷിക്കാരും ഉണ്ടായിരുന്നില്ലെന്നാണ് പുന്നാമ്പുറ സംസാരം.)

*
പി സി ജോര്‍ജ്: സാധാരണ മനുഷ്യര്‍ മരിക്കും. മഹാന്മാര്‍ അന്തരിക്കും. തിരുമേനിമാരാണെങ്കില്‍ കാലംചെയ്യും. രാജാക്കന്മാരാണെങ്കില്‍ തീപ്പെടും. മൃഗങ്ങള്‍ ചാവും. ആന ചരിയും. അങ്ങ് മറുപടി പറഞ്ഞപ്പോള്‍ ആന മരിച്ചുഎന്ന് പറഞ്ഞത് ശരിയല്ല.

മന്ത്രി ബിനോയ് വിശ്വം: 'അങ്ങ് മരിക്കുമ്പോള്‍ ചരിഞ്ഞുഎന്ന് പറഞ്ഞാല്‍ മതിയോ?'

(പി സി ജോര്‍ജ് ആയതുകൊണ്ടായിരിക്കാം. ആസ്വാദനം കൂടുതല്‍ പ്രതിപക്ഷനിരയിലായിരുന്നു.)

*
കെ എം മാണി: 'ഇ പി എല്‍ നിയമത്തിന്റെ ഇംപ്ളിക്കേഷന്‍ എന്താണെന്ന് പ്രതിപക്ഷത്തിന് അറിയുമോ?'

സാജുപോള്‍: 'മന്ത്രി പറഞ്ഞതില്‍ ഒരു കോംപ്ളിക്കേഷനുമില്ല എന്നതാണ് അതിന്റെ ഇംപ്ളിക്കേഷന്‍!'

(ആപ്ളിക്കേഷനില്‍ ആര്‍ക്കും പരാതിയുണ്ടായില്ല)

*
അഡ്വക്കേറ്റ്സ് ക്ളാര്‍ക്ക് ക്ഷേമനിധി ബില്ലിന്റെ ചര്‍ച്ചാവേള.

കെ ശിവദാസന്‍ നായര്‍: എന്റെ വക്കീല്‍ ജീവിതത്തിന്റെ തുടക്കത്തില്‍ സീനിയറിനേക്കാള്‍ ഏറെ സഹായിച്ചത് ഗുമസ്തനാണ്. പല വക്കീലന്മാരേക്കാളും നിയമജ്ഞാനം ഗുമസ്തന്മാര്‍ക്കാണ്...

സ്പീക്കര്‍ കെ രാധാകൃഷ്ണന്‍: 'അതുകൊണ്ടാണോ അങ്ങ് വക്കീല്‍പ്പണി നിര്‍ത്തി എംഎംഎയായത്?'

*
ജോസഫ് എം പുതുശ്ശേരി: 'സെക്രട്ടറിയറ്റിന്റെമുമ്പില്‍ സമരം നടത്തിയ ഞങ്ങളുടെ പ്രവര്‍ത്തകരുടെ നേരെ പൊലീസ് ടിയര്‍ ഗ്യാസ് പ്രയോഗം നടത്തിയതിനാല്‍ പാര്‍ടി പ്രവര്‍ത്തകര്‍ക്ക് ബോധക്ഷയമുണ്ടായി സാര്‍.'

മന്ത്രി കോടിയേരി ബാലകൃഷ്ണന്‍: കാറ്റിന്റെ ഗതി മാറിയതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്.

വി സുരേന്ദ്രന്‍പിള്ള: 'പുതുശ്ശേരി... ഇനി കാറ്റിന്റെ ഗതിയറിഞ്ഞേ സമരത്തിന് പോകാവൂ!'

*
ഗവണ്‍മെന്റ് കൊണ്ടുവരുന്ന എല്ലാ ബില്ലുകളെയും എതിര്‍ക്കുക പാലായുടെ സ്വന്തം കുഞ്ഞുമാണിയുടെ പതിവാണ്. ഇക്കുറിയും പതിവ് തെറ്റിച്ചില്ല. സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്ക് ബിരുദാനന്തര ബിരുദത്തിന് സര്‍വീസ് ക്വാട്ട നിശ്ചയിക്കുന്നതിനുള്ള ബില്ലിലാണ് ഭരണഘടനാലംഘനം കണ്ടെത്താന്‍ ശ്രമിച്ചത്. പക്ഷേ, പി വിശ്വന്‍ വിട്ടുകൊടുക്കാന്‍ തയ്യാറായില്ല. മാണിയിലെ കേളുകുട്ടിനായരെ വിശ്വന്‍ അംഗങ്ങള്‍ക്ക് തുറന്നുകാട്ടികൊടുത്തു

പി വിശ്വന്‍: ഞങ്ങളുടെ നാട്ടിലെ കേളുകുട്ടിനായരാണ് കെ എം മാണി. ഭാര്യ മരിക്കണമെന്ന് ആഗ്രഹിച്ചിരുന്നയാളാണ് കേളുകുട്ടിനായര്‍. ഒരുനാള്‍ കേളുകുട്ടിനായരുടെ ഭാര്യയെ പാമ്പ് കടിച്ചു. അനക്കമില്ല. മരിച്ചെന്നുകരുതി ഉമ്മറത്ത് പൊതുദര്‍ശനത്തിന് കിടത്തി. കുറേക്കഴിഞ്ഞ് സംസ്കരിക്കാന്‍ ശവമഞ്ചത്തിലെടുത്ത് തെക്കേപ്പറമ്പിലേക്ക് കൊണ്ടുപോയി. പോകുന്ന വഴിക്ക് ഒരുആല്‍മരമുണ്ട്. ആലിന്റെ വേരില്‍ ശവമഞ്ചം എടുത്തിരുന്നവരുടെ കാലുതട്ടി. ശവമഞ്ചം താഴെവീണു. കേളുകുട്ടിനായരുടെ ഭാര്യയ്ക്ക് ഒരുഅനക്കം. എഴുന്നേറ്റിരുന്ന അവര്‍ പതിനാറുക്കൊല്ലംകൂടി ജീവിച്ചു. ഇവര്‍ വീണ്ടും മരിച്ചു. ഹാര്‍ട്ട് അറ്റാക്കായിരുന്നു. ശവമഞ്ചം പറമ്പിലേക്കെടുത്തവരോട് കേളുകുട്ടിനായര്‍ പറഞ്ഞു - 'സൂക്ഷിക്കണേ, ആലിന്റെ വേരില്‍ കാല് തട്ടരുത്'. ഇതുപോലെയാണ് മാണി സാറും. ഏതു നല്ലകാര്യം ചെയ്താലും ഒബ്ജക്ഷന്‍ കൊണ്ടുവരും.

*
ജി രാജേഷ്കുമാര്‍ കടപ്പാട്: ദേശാഭിമാനി വാരാന്തപ്പതിപ്പ്

Saturday, February 26, 2011

പോലീസ് പാസ്സിംഗ് ഔട്ട്‌ പരേഡ്

 അടൂര്‍ വടക്കടത്ത്കാവ്  കെ ഐ പി ബറ്റാലിയന്‍ ആസ്ഥാനത്ത് വെച്ച് നടന്ന പോലീസ് പാസ്സിംഗ്  ഔട്ട്‌ പരേഡ് കാണാന്‍ രാവിലെ ആറര മണിക്ക്  അനില്‍ ചേട്ടന്റെയും റിയാസ് ഭായിയുടെയും കൂടെ  പോയി . സംഭവം എന്തായാലും കൊള്ളാം. പന്തളം എന്‍ എസ എസ് കോളേജില്‍ എന്റെ സീനിയര്‍ ആയി പഠിച്ച , അലുംമൂട് ഉള്ള രാജീവ്‌ ചേട്ടന്‍ പരിശീലനം കഴിഞ്ഞു ഈ പരേഡില്‍ പങ്കെടുക്കുന്നുമുണ്ട് . അവിടെ വെച്ച് തന്ത്രപരമായി പകര്‍ത്തിയ ചില ചിത്രങ്ങളിലേക്ക്
 
ഒന്നിച്ചൊന്നായി ഒരേ മനസായി ജന നന്മക്ക്..........
പരേഡ് ദൃശ്യം
 
മാര്‍ച്ച്‌ പാസ്റ്റ് 


 ബഹു : അഭ്യന്തര വകുപ്പ് മന്ത്രി കോടിയേരി ബാലകൃഷ്ണന്‍
 മികച്ച കേഡറ്റുകള്‍ക്കുള്ള സമ്മാന ദാനം


 
 അഭിവാദ്യംചെയ്തു കൊണ്ട് സംസാരിക്കുന്നു 
 അനില്‍ ചേട്ടന്‍, റിയാസ് അണ്ണന്‍ , രാജീവ്‌ അണ്ണന്‍
വല്ല പൈസയും കൈക്കൂലി മേടിച്ചെന്നറിഞ്ഞാല്‍  വെട്ടി കണ്ടിച്ചു ...........................

 വല്ലതും നടക്ക്വോ ......................
കണ്ടറിയാം ...........................

Monday, February 21, 2011

ആയിരം തെങ്ങ് യാത്ര

ചില അവധി ദിവസങ്ങളില്‍ ഞങ്ങള്‍ പയ്യനല്ലൂരിലെ ചെറുപ്പക്കാര്‍ കൂടിയാലോചിച്ച് യാത്രകള്‍ പ്ലാന്‍ ചെയ്തു ബൈക്കും തിരുകി കറങ്ങാന്‍ ഇറങ്ങും . ഞങ്ങള്‍ ഫോര്‍ട്ട്‌ കൊച്ചി എന്ന് വിളിക്കുന്ന പയ്യനല്ലൂരിന്റെ സ്വന്തം സംഗീത സാമ്രാജ്യം ആയ മെലഡി  മ്യൂസിക്കില്‍ വെച്ച് നടത്തുന്ന ഗൂഡാലോചനക്ക്   ശേഷം റൂട്ട് തീരുമാനിച്ചു  ബൈക്കുകളും എടുത്തുകൊണ്ടു അടിച്ചു പൊളിച്ചു നടത്തുന്ന യാത്രകള്‍ ഒരു സുഖമുള്ള ഏര്‍പ്പാടാണ് .
അങ്ങനെ ഞങ്ങള്‍ പോകുന്ന സ്ഥലങ്ങളില്‍ ഒന്നാണ് . ഓച്ചിറ ക്കടുത്തുള്ള "ആയിരം തെങ്ങ് " അഥവാ "thousand coconut tree". സുനാമി തകര്‍ത്ത ഇവിടുത്തെ തീരങ്ങളില്‍  , കൂട്ടായ്മയില്‍ കൂടി പുതു ജീവന്‍ നാമ്പിടുകയാണ് . 
ആനയും കടലും എന്നും ഒരു ഹരമാണ് . ആന പയ്യനല്ലൂരില്‍ സ്ഥിര കാഴ്ച ആണ് എന്നതിനാല്‍ കടലിനോടു ലേശം കമ്പം കൂടും . ആയിരം തെങ്ങ് പോകുവാന്‍ പണ്ട് ജങ്കാര്‍ സര്‍വീസ് ആയിരുന്നു മാര്‍ഗ്ഗം . ഇപ്പോള്‍ പാലം വന്നിരിക്കുന്നു . 
ഇവിടെ വലിയ തിരക്ക് ഉണ്ടാകാറില്ല ആയതിനാല്‍ അസ്തമയം കണ്ടിരിക്കാന്‍ ഒരു സുഖമുണ്ട് . 
ഇനി ചിത്രങ്ങള്‍  സംസാരിക്കട്ടെ ..................


 


Sunday, February 20, 2011

അന്താരാഷ്ട്ര മാതൃ ഭാഷ ദിനം

ഫെബ്രുവരി 21
അന്താരാഷ്ട്ര മാതൃ ഭാഷ ദിനം

" എത്ര സുന്ദരം എത്ര സുന്ദരം എന്റെ മലയാളം
മുത്തുപവിഴങ്ങള്‍ കൊരുത്തൊരു പൊന്നു നൂല്‍ പോലെ
മണ്ണില്‍ വീണു കുരുത്ത നെന്മണിവിത്ത് മുള പൊട്ടി
മിന്നുമീരില വീശിടും പോല്‍ എത്ര   ഈരടികള്‍
മണ്ണ് വിയര്‍പ്പു വിതച്ചവര്‍തന്‍ ഈണമായി  വന്നു
അന്ന് പാടിയ പാട്ടിലൂഞ്ഞാല്‍ ആടി മലയാളം
കൊഞ്ചലും കുറുമൊഴികളും  പോയി കഥകള്‍ പലതോതി
നെഞ്ചണച്ചൊരു   ഗുരു വളര്‍ത്തിയ കിളി പകല്‍ പാടി
ദേവദൈത്യ മനുഷ്യ വര്‍ഗ്ഗ മഹാച്ചരിത്രങ്ങള്‍
തേന്‍ കിനിയും വാക്കില്‍ ഓതി വളര്‍ന്നു  മലയാളം
എത്ര സുന്ദരം എത്ര സുന്ദരം എന്റെ മലയാളം
മുത്തുപവിഴങ്ങള്‍ കൊരുത്തൊരു സ്വര്‍ണ്ണമാലിക പോല്‍
എത്ര സുന്ദരം എത്ര സുന്ദരം എന്റെ മലയാളം "
അമ്മേ മലയാളമേ ,
"ഈ മാതൃ ഭാഷ ദിനത്തില്‍ ഈ മക്കളുടെ സ്നേഹാദരവുകള്‍  ഏറ്റു വാങ്ങിയാലും "

" എന്റെ ഭാഷ............. എന്റെ കമ്പ്യൂട്ടറിന് ......"

video

Thursday, February 17, 2011

പ്രണയദിനവും ചരിത്ര ബോധവും

ഫെബ്രുവരി പതിനാല് ലോകത്തെമ്പാടും ഉള്ള പ്രണയിച്ചവരും   ഇപ്പോള്‍  പ്രണയിക്കുന്നവരും  ഇനി പ്രണയിക്കാന്‍ പോകുന്നവരും പ്രണയം മനസ്സില്‍ കൊണ്ട് നടക്കുന്നവരും ഒക്കെ രഹസ്യമായും പരസ്യമായും  ആഘോഷിക്കുന്ന ദിനം.
തകര്‍ത്തു പിടിച്ചു  വാലന്റയിന്‍സ്  ഡേ മെസ്സേജ് , എസ് എം എസ് പ്രവാഹം. .
സാമ്പിള്‍1.  " perfect love is not phone calls/ messages . It is the silent smiles in memory of your sweet heart . Kanumbol chirikkunnathalla kanathappol orkkunnathanu sneham "
സാമ്പിള്‍2.  " ചുവന്ന റോസാപൂക്കളില്‍മുത്തമിടുന്ന മഞ്ഞു തുള്ളികള്‍ക്കായി  വീണ്ടും  ഒരു പ്രണയ കാലം   കൂടി വരവായി  ഫെബ്രുവരി 14 പ്രണയ ദിനാശംസകള്‍ "  
അങ്ങനെ ഇരിക്കെ എന്റെ മൊബൈലിലേക്ക് ഒരു  "ഹിന്ദു സഹോദരന്റെ" മെസ്സേജ് .  ആളിപ്പോള്‍ ഭയങ്കര ഡീസന്റ് ആണ് . പ്രേമം എന്നൊക്കെ കേട്ടാലെ വര്‍ജ്യം... വര്‍ജ്യം . ഭാഷ പോലും മാറിപ്പോയി . ഉദാത്തമായ സംഭാഷണ ശൈലി  ( വാസവദത്തയുടെ  കഥ  ഇപ്പോള്‍ സ്മരിക്കാവുന്നതാണ് ) . പണ്ട്  ഈ ഹിന്ദു സഹോദരന്‍ പ്രേമിച്ച പെണ്ണിന്റെ പേര്  ഒരു മാര്‍ക്കര്‍ കൊണ്ട് രാത്രിയില്‍ പുതക്കാന്‍ ഉള്ള  പുതപ്പു മൊത്തവും എഴുതിയ മഹാന്‍ ആണ്  അദേഹം അയച്ച
മെസ്സേജ് ദാ  ഇങ്ങനെ
" on 14-02-1931 in morning time the legendary BHGATH SINGH, RAJGURU & SUKH DEV wre hanged to their  death . But today we don't even remember their names . We only celbrate Valentiens Day , Salute their their sacrifice . Plz spread  Be a Proud HINDU "


യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവം . ഈ ധീരന്മ്മാരെ എന്നാണ് തൂക്കിലേറ്റിയത്  ?


ഭഗത് സിംഗ്   ( 28 September 1907 – 23 March 1931)
രാജ്‌ഗുരു (August 24, 1908 - 23  March , 1931)
ശിവറാം ഹരി രാജ്‌ഗുരു  (August 24, 1908 – March 23, 1931)


സുഖ് ദേവ്  (15 May 1907 to March 23, 1931 )


ഹിന്ദുസ്ഥാന്‍   സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസ്സോസ്സിയേഷന്‍എന്ന വിപ്ലവ സംഘടനയുടെ പ്രവര്‍ത്തകര്‍  ആയിരുന്നു ഭഗത് സിംഗ്  ,  രാജ്‌ഗുരു, സുഖ്‌ദേവ് . ബ്രിട്ടീഷ് സർക്കാർ ഇന്ത്യക്ക് സ്വയംഭരണം നൽകാനുള്ള സാധ്യതയെപ്പറ്റി അന്വേഷിക്കുവാന്‍ വേണ്ടി 1928 - ൽ സർ ജോൺ സൈമണിന്റെ സൈമൺ കമ്മീഷന്‍ രൂപവത്കരിച്ചു. എന്നാല്‍ സൈമൺ കമ്മീഷനിൽ ഇന്ത്യന്‍ പ്രധിനിധികൾ ആരും തന്നെ ഉണ്ടായിരുന്നില്ല. ഇതിനെതിരെ ലാലാ ലജ്‌പത് റായിയുടെ നേതൃത്വത്തിൽ  1928 ഒക്ടോബർ 30 -ന് ലാഹോറിൽ  വെച്ച്  നടന്ന വളരെ സമധാനപരമായ പ്രധിഷേധപ്രകടനത്തെ അന്നത്തെ  പോലീസ് മേധാവി ആയ സ്കോട്ടിന്റെ നേതൃത്വത്തിൽ  ലാത്തിച്ചാർജ് ചെയ്തു, ഭീകരമർദ്ദനത്തിനിരയായ ലാലാ ലജ്‌പത് റായി മരിക്കുകയാണുണ്ടായത്.  ഇതിനു തക്ക തിരിച്ചടി നല്കാന്‍   ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസ്സോസ്സിയേഷൻ എന്ന വിപ്ലവ സംഘടനയുടെ പ്രവര്‍ത്തകര്‍ പദ്ധതി തയാറാക്കുകയും അതില്‍ അംഗങ്ങള്‍ ആയ  ഭഗത് സിംഗ്  ,  രാജ്‌ഗുരു, സുഖ്‌ദേവ്  എന്നിവരെ ചുമതലപ്പെടുത്തുകയും ചെയ്തു   അങ്ങനെ അവര്‍ ആക്രമണ പദ്ധതി തയാറാക്കി എന്നാല്‍ ആക്രമണത്തില്‍ അന്ന് ആള് മാറി   ജെ. പി സൗണ്ടേർസ് എന്ന പോലീസുദ്യോഗസ്ഥനാണ് കൊല്ലപ്പെട്ടത്. 
1928 - ൽ സർക്കാർ പബ്ലിക് സേഫ്റ്റി ബിൽ എന്ന പേരിൽ ഒരു നിയമഭേദഗതി നടപ്പിൽ വരുത്താന്‍ ശ്രമിച്ചു. നിയമനിർമ്മാണ സഭയിൽ ഒരംഗത്തിന്റെ പിന്തുണക്കുറവു മൂലം പ്രമേയം വിജയിച്ചില്ല. എന്നിട്ടും പൊതുജനതാല്പര്യം സംരക്ഷിക്കാനെന്ന പേരിൽ നിയമം നടപ്പിലാക്കാന്‍ വൈസ്രോയി തീരുമാനിച്ചു. രോഷാകുലരായ ഭഗത് സിംഗും കൂട്ടരും നിയമം നടപ്പിലാക്കാൻ കൂടുന്ന സഭയിൽ ബോംബെറിയാന്‍ തീരുമാനിച്ചു. 1929 ഏപ്രിൽ 8 - ന് ഭഗത് സിംഗും , ബി.കെ ദത്തും സഭയിൽ ബോംബെറിഞ്ഞു, അതിനുശേഷം ഈങ്ക്വിലാബ് സിന്ദാബാദ് (വിപ്ലവം നീണാൾ വാഴട്ടെ) എന്നു മുദ്രാവാക്യം വിളിച്ചുകൊണ്ട് ബധിരർക്കു ചെവി തുറക്കാൻ ഒരു വൻ സ്ഫോടനം തന്നെ വേണമെന്ന് തുടങ്ങുന്ന ലഘുലേഖനം വിതരണം ചെയ്തു. സ്ഫോടനത്തിൽ ആരും മരിക്കുകയോ പരിക്കേൽക്കുകയോ ഉണ്ടായില്ല. അവിടെ വച്ച് അവർ സ്വയം അറസ്റ്റ് വരിക്കുകയും ചെയ്തു. അവിടെ വെച്ച് അവര്‍ക്ക് രക്ഷ പെടുവാന്‍ കഴിയുമായിരുന്നു  പക്ഷെ അവര്‍  അതിനു മുതിര്‍ന്നില്ല
 വിചാരണ കൂടാതെ തടവുകാരെ ജയിലില്‍  പാര്‍പ്പിക്കുന്നതിനെതിരെയും .  രാഷ്ട്രീയ തടവുകാരോടുള്ള അനീതികൾക്കെതിരെയും  ജയിലിൽ അദ്ദേഹം നിരാഹാര സമരം ആരംഭിച്ചു, മാസങ്ങള്‍  നീണ്ടുനിന്ന സമരത്തിനൊടുവിൽ ബ്രിട്ടീഷ് സർക്കാർ അദ്ദേഹത്തിന്റെ ആവശ്യങ്ങൾക്കു വഴങ്ങി. വിചാരണകൾക്കൊടുവിൽ ലാഹോർ ഗൂഡാലോചനയ്കും ജെ. പി സൗണ്ടേർസിന്റെ വധത്തിന്റെയും പേരിൽ ഭഗത് സിംഗ് , രാജ്‌ഗുരു , സുഖ്‌ദേവ് എന്നിവർക്കു വധശിക്ഷ വിധിച്ചു, 1931 മാർച്ച് 23 ന് അവർ ലാഹോര്‍ സെന്‍ട്രല്‍ ജയിലില്‍  തൂക്കിലേറ്റപ്പെടുകയും ചെയ് തു.
അപ്പോള്‍ ഇതാണ് സംഭവം . അഞ്ചാം ക്ലാസ്സിന്റെ സാമൂഹ്യ ശാസ്ത്രം പാഠപുസ്തകം എടുത്തു വെച്ച് വായിച്ചിരുന്നു എങ്കില്‍ ഈ ഗതികേട് ഉണ്ടാകുമായിരുന്നോ "ഹിന്ദു സോദരാ ".
ഈ മൂന്ന് രാജ്യസ്നേഹികളും  ഹിന്ദു രാഷ്ടം ഉണ്ടാക്കാനുള്ള ശ്രമത്തിനിടക്ക് തൂക്കിലേറ്റപെട്ടവര്‍ അല്ല . മറിച്ച് ഭാരത ത്തിന്റെ  മണ്ണില്‍ നിന്നും വിദേശികളെ  തുരത്തി മാതൃഭുമിക്ക് സ്വാതന്ത്ര്യം നേടാനായി പൊരുതി മരിച്ചവര്‍ ആണ് . അതിനാല്‍  പ്രണയ ദിനത്തിനെതിരെ ഇറങ്ങി തിരിച്ചിരിക്കുന്ന  ഈ    ഹിന്ദു സഹോദരന്മ്മാര്‍     ദയവായി  പിറന്ന നാടിന്റെ മോചനത്തിനായി ജീവന്‍ നല്‍കിയ ആ രക്തസാക്ഷികളെ അധിക്ഷേപിക്കരുത് ..................
വാല്‍ക്കഷണം : ഡി  വൈ എഫ് ഐ  ക്കാര്‍  ഈ രക്തസാക്ഷി  ദിനം മറക്കാറില്ല  . 








കടപ്പാട് :  http://www.punjabmuseums.gov.in/

Tuesday, February 15, 2011

സില്‍ സിലാ ഹെ സില്‍ സിലാ ... സില്‍ സിലാ ഹെ സില്‍ സിലാ


വൈകിട്ട് പയ്യനല്ലൂരിന്റെ രാജ വീഥികളെ പുളകം കൊള്ളിക്കാന്‍ പയ്യനല്ലൂരിന്റെ  സ്വന്തം സംഗീത സാമ്രാജ്യവും ഇലക്ട്രോണിക്സ്  ഗോഡൌണ്  ( നന്നാക്കാന്‍  കൊണ്ടു വരുന്ന ഒന്നും നന്നാക്കി തിരിച്ചു കൊണ്ടു പോയിട്ടില്ലാലോ)  ആയ  ഒബാമയുടെ മെലഡി മൂസിക്കില്‍ എത്തി .  പയ്യനല്ലൂരിന്റെ യുവ രക്തങ്ങള്‍ ( ശാപങ്ങള്‍ )എല്ലാം അവിടെ ഉണ്ട് . അവിടെ ഇരുന്നു പൂര അലമ്പ് ,   ഇറങ്ങി  നമ്മളും ചേര്‍ന്നു.  പണ്ടേ നമുക്ക്  ഈ അലമ്പിന്  പി എച് ഡി കിട്ടിയതിനാല്‍ പിള്ളേര്   " വാ അണ്ണാ കുത്തി ഇരി " എന്നു പറഞ്ഞു ക്ഷണിച്ചു .( ശമ്പളം കിട്ടുന്ന ദിവസങ്ങളില്‍ അഥവാ കയ്യില്‍ കാശുള്ള ദിവസങ്ങളില്‍ ഈ കാപാലികന്മ്മാരുടെ കയ്യില്‍ പെട്ടാല്‍  പിന്നെ  ടമാര്‍ ... പടാര്‍...........  ഡിഷ്‌ .........
ഇപ്പോള്‍ പ്പിന്നെ  കയ്യില്‍ പൈസ ഇല്ലെങ്കില്‍ പള്ളക്ക് കുത്തി പൈസ എടുക്കുന്ന(1)പരിപാടി ആണ് ഉള്ളത്  അത് ഞാന്‍ വഴിയെ പറയാം )
ഒബാമയുടെ സാമ്രാജ്യത്തില്‍ കയറി ഇരിപ്പുറപ്പിച്ചു .
പിള്ളേരെല്ലാം മൊബൈല്‍ കയ്യില്‍ പിടിച്ചു കുത്തി  കളിക്കുന്നു  ഇതു കണ്ടപ്പോള്‍ മനസ്സില്‍ ഒരു ലഡ്ഡു പൊട്ടി " എന്തുവാടെ  ബ്ലൂ ടൂത്ത്  ആയിരിക്കും "
മറു പടി പറഞ്ഞത് ഈ രംഗത്തെ വിദഗ്ദ്ധന്‍ ആയ അരുണ്‍ കൃഷ്ണന്‍ ആണ് " ആണണ്ണാ  , ശശി മാമന്റെയാ "
" ശശി മാമനോ ഏത് ശശി മാമന്‍ ? "
" നമ്മുടെ ശശി  തരൂര്‍ മാമന്‍  "
" ഭ് ഭാ.......  എന്നു മുതലടാ #@$%&*!#@  ശശി  തരൂര്‍ നിന്റെ മാമന്‍ ആയതു . എടാ ഒന്നുമല്ലേലും അദേഹം ഒരു എം പി യല്ലേടാ  . അദ്ധേഹത്തെ ആണോടെ #@%^$@#$ മോനെ, മാമാ എന്നു വിളിക്കുന്നത്‌ "
" അണ്ണന്‍ ഇവിടെ എങ്ങും അല്ലിയോ അണ്ണാ "
"ഞാന്‍ മൂന്നു നാല് ദിവസമായി സെന്‍സക്സ് എന്നും പറഞ്ഞു നടക്കുവല്ലിയോടാ ( അതിന്റെ കഥ വേറെ ഉണ്ട് അത് പിന്നെ എഴുതാം ) ഞാന്‍ ഒന്നും അറിഞ്ഞില്ല "
" @#$@%$ ,   അണ്ണന്‍ പത്രത്തില്‍ ഒന്നും കണ്ടില്ലിയോ "
" എന്തുവാടാ "
" അണ്ണാ ... കോമണ്‍ വെല്‍ത്ത്  ഗെയിംസിന്റെ വകേല്   ശശി  തരൂര്‍ മാമന്‍ ചൊള ചൊള ആയി പതിമൂന്നര ലക്ഷം രൂഭാ എണ്ണി ദുഫായിലെ ബാങ്കില്‍ കൂടി  വാങ്ങിച്ചത്   അണ്ണന്‍ അറിഞ്ഞില്ലിയോ ? "
" അറിഞ്ഞു അതും ഇതും തമ്മില്‍ എന്തുവാടാ ബന്ധം ? "
" അണ്ണന്‍ തോക്കില്‍ കയറി വെടി വെക്കല്ലേ  "
" ഇല്ലാ .. നീ കാര്യം പറ"
" ആ പൈസ അങ്ങേരു എന്തോയിനാ മേടിച്ചേ  "
" എടാ അത് കണ്‍സള്‍ട്ടന്‍സി ഫീസാ "
" എന്തോ ? എന്തുവാന്നാ പറഞ്ഞെ ? "
" എടാ അത്  കോമണ്‍ വെല്‍ത്ത്  ഗെയിംസിന്റെ മോശമായ ഇമേജ്  ശെരി ആക്കാന്‍ അദ്ദേഹത്തിന്റെ വിദേശ ബന്ധങ്ങള്‍ ഉപയോഗിച്ചതിന്റെ വഹയായിട്ടാണ് "
ഇതു കേട്ട  ഒബാമ ( സജി അണ്ണന്‍ ) ഇടപെട്ടു  "ശശി തരൂരിന്റെ മോശമായ ഇമേജ്  ആര് ശെരി ആക്കി കൊടുക്കുവോ എന്തോ  ? "
ഇതു കേട്ട അരവിന്ദ്  അതിനു മറുപടി പറഞ്ഞു
" സജി അണ്ണോ . സീരിയസ് കാര്യം പറയുമ്പോള്‍ ഇയാള്‍ ഇതിനിടക്ക്‌ കയറി ഒരു മാതിരി  കണാകൊണാ    തിരുവാതിര അടിക്കല്ലേ ഇയാള് പോയേ ? അരുണ്  ബാക്കി പറയടാ  "
" അതായതു ശെരിക്കും  അങ്ങേരു മേടിച്ചത് ബ്രോക്കര്‍ കാശു അല്ലിയോ അണ്ണാ  ? "
" അതാന്നു "
" ഐ പി എല്ലില്‍ അങ്ങേരു മേടിച്ച വിയര്‍പ്പു ഓഹരി എന്തുവാ, അതും ബ്രോക്കറു കാശു അല്ലിയോ ? "
" അതാന്നു, എടാ അതും ഇതും ഒക്കെ തമ്മില്‍ എന്തോ ബന്ധമാ, അതിനെന്തിനാടാ  ശശി തരൂരിനെ ശശി മാമന്‍ എന്നു വിളിക്കുന്നത്‌   ? "
" നമ്മള്‍  പയ്യനല്ലൂരിലെ കൊച്ചുവീട്ടിലെ  കൊച്ചാട്ടനെ എന്തുവാ വിളിക്കുന്നത്‌ ? "
" രവി മാമന്‍ "
" നമ്മുടെ ആരുടേയും അമ്മാവന്‍ ആയിട്ടല്ലല്ലോ അങ്ങേരെ നമ്മള് രവി മാമാ എന്നു വിളിക്കുന്നത്‌ ആണോ ? "
"  അതല്ല  "
" അങ്ങേരിവിടെ വസ്തു കച്ചവടത്തിന്റെയും മരകച്ചവടത്തിന്റെയും തേങ്ങാ കച്ചവടത്തിന്റെയും പിന്നെ കല്യാണ ത്തിന്റെയും  ഒക്കെ ബ്രോക്കറു കളിക്കുന്നത് കൊണ്ടല്ലിയോ ? "
" അതാന്നു "
" അപ്പോള്‍ പിന്നെ ശശി തരൂരിനെ ശശി മാമാ എന്നു വിളിച്ചതില്‍ തെറ്റുണ്ടോ ? "
" അതില്ല. , അത് പോട്ട് ,  ശശി തരൂരിന്റെ ഏത് വീഡിയോ ആണെടെ  മൊബീലില്‍  ഉള്ളത്  ?  "  ( വന്നു വന്നു ഈ അരുണ് വന്നു  ഫുലി ആയിട്ട് വരുവാണോ എന്നൊരു സംശയം )
" വോഡഫോണ്‍ കോമഡി ഷോ യില്‍ വന്നതാ, വെടിച്ചില്ല്  സാധനമാ "
" എന്തുവാടാ സംഗതി "
" ദാ പിടിച്ചോ , ബ്ലൂ ടൂത്ത് ഓണാക്കിക്കോ  , "
നോമും കണ്ടു, നമുക്കും  ക്ഷ പിടിച്ചിരിക്കുണൂ  ദാണ്ടേ  നിങ്ങളും കണ്ടാട്ടെ
video


(1) അതിന്റെ വിവരങ്ങള്‍ ഞാന്‍ അടുത്ത പോസ്റ്റില്‍ ഇടാം

Monday, February 14, 2011

പണി ....... മറു പണി



 ഏത് സമയത്തും എവിടെ വെച്ചും ഉരുളക്ക്‌ ഉപ്പേരി പോലെ ചോദ്യങ്ങള്‍ക്ക് മറു പടി പറയാന്‍ ഉള്ള കഴിവ് ക്രിസോസ്ടം തിരുമേനിക്ക് ഉണ്ട് 
 ഒരു യുവജന സമ്മേളനത്തില്‍ വെച്ച്   അതില്‍ പങ്കെടുത്തു കൊണ്ടിരുന്ന ഒരു ചെറുപ്പക്കാരന്‍ എണീറ്റ്‌  ക്രിസോസ്ടം തിരുമേനിയോട്    ചോദിച്ചു 
" തിരുമേനി ഒരു സംശയം ഉണ്ട്  ? "
" എന്താ സംശയം  ചോദിക്കൂ "
" തിരുമേനി , ഈ ലോത്തിന്റെ ഭാര്യയുടെ പേരെന്തുവാ ? "
വേദ പുസ്തകത്തില്‍ ലോത്തിന്റെ ഭാര്യയുടെ പേര്  പരാമര്‍ശിക്കാത്തതിനാല്‍ ഈ ചോദ്യം കേട്ട എല്ലാവരും ആ യുവാവിനെ ഒന്ന് നോക്കി എന്നിട്ട് തിരുമേനി എന്ത് മറുപടി പറയും എന്ന്  അറിയാന്‍ തിരുമേനിയെ നോക്കി . ഒട്ടും ഗൌരവം വിടാതെ തിരുമേനി ആ ചെറുപ്പക്കാരനോട്‌ ചോദിച്ചു 
" താങ്കള്‍ വിവാഹം കഴിച്ച ആളാണോ ? "
" അല്ല "
" എന്നാല്‍ താന്‍ പോയി വിവാഹം കഴിക്കാന്‍ നോക്ക് , വല്ലവന്റെയും ഭാര്യയുടെ പേരും തപ്പി എത്ര നാള്‍ ഇങ്ങനെ നടക്കും "





Wednesday, February 9, 2011

ഞങ്ങളുടെ പ്രിയപ്പെട്ട തിരുമേനി


ഞങ്ങള്‍ പത്തനംതിട്ട ക്കാരുടെ മാത്രം എന്ന് ഞങ്ങള്‍ പറഞ്ഞു പോരുന്ന ചില  സംഗതികള്‍ ഉണ്ട് . ആറന്മുള കണ്ണാടി , ശബരിമല , മാരാമണ്‍ , ഓമല്ലൂര്‍ വയല്‍ വാണിഭം, പടയണി , വള്ള സദ്യ , കടമ്മനിട്ട, ആനന്ദപ്പള്ളി മരമടി  അങ്ങനെ അങ്ങനെ ഈ ലിസ്റ്റ് അങ്ങോട്ട്‌ നീളും.പിന്നെ ഞങ്ങള്‍ ഇതു ബാക്കിയുള്ള മാലോകര്‍ക്കായി വിട്ടുകൊടുത്തതാ എന്നൊരു ചിന്ത പൊതുവേ ഞങ്ങള്‍ക്ക് ഉണ്ട് . ഇതു ഞങ്ങളുടെ ഒരു വെറും ഔദാര്യം  മാത്രം. ബാക്കിയുള്ളവര്‍ കൂടി ഇതു കണ്ടോട്ടെ അനുഭവിച്ചോട്ടെ എന്ന് ഞങ്ങളും കൂടി അങ്ങോട്ട്‌ വിചാരിച്ചു .ഈ ലിസ്റ്റില്‍ ഞങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ആളാണ് മാര്‍ ക്രിസോസ്ടം തിരുമേനി .
അശരണരായ ജനങ്ങളെ സഹായിക്കുകയും അവരിലേക്ക്‌ ഇറങ്ങി ചെല്ലുകയും ചെയ്ത മനുഷ്യ സ്നേഹി . അദ്ദേഹം ഇടപെടാത്ത വിഷയങ്ങളില്ല .  ജാതി - മത - രാഷ്ട്രീയ - സാമ്പത്തിക  ഭേദമന്യേ എല്ലാവരോടും ഒരേ പോലെ ഇടപെടുന്ന പുണ്യാത്മാവ്. നര്‍മം കലര്‍ന്ന അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍  കേള്‍ക്കാന്‍ ആയിരങ്ങള്‍ കൂടും. മാരാമണ്‍ കണ്‍വെന്‍ഷന്‍ നടക്കുമ്പോള്‍ ഇനി സാക്ഷാല്‍ മാര്‍പ്പാപ്പ വന്നു സ്‌പീചി യാലും അതിനെക്കാള്‍ ഒരു തൌസന്റ്  പീപ്പിള്‍സ് കൂടുതല്‍ കാണും ഞങ്ങളുടെ തിരുമേനി വന്നു സ്‌പീചിയാല്‍ . അദ്ധേഹത്തെ ക്കുറിച്ച് പറഞ്ഞാല്‍ ഒരു പാട് പറയാന്‍ ഉണ്ട് . ആ നല്ല ശമരിയക്കാരന്‍ പറഞ്ഞ ചില നര്‍മ ങ്ങളിലേക്ക് ....................
ഡി വൈ എഫ് ഐ  മദ്യ പാന ആസക്തിക്കെതിരായി  സംസ്ഥാനമാകെ  കാമ്പയിന്‍ ഏറ്റെടുത്തു . ഡി വൈ എഫ് ഐ  പത്തനംതിട്ട ജില്ലാ സെക്രട്ടറി സ: എന്‍ . സജികുമാര്‍ പറഞ്ഞതനുസരിച്ച് തിരുമേനിയുമായി അഭിമുഖ സംഭാഷണത്തിനായി ഏതാണ്ട്  അഞ്ചു മണിയോടെ മാരാമണ്ണില്‍ എത്തി  . തിരുമേനിയുമായി ഏതാണ്ട് ഒരു ഒന്നര മണിക്കൂറോളം ഈ വിഷയത്തെ സംബന്ധിച്ച് സംസാരിച്ചു . സമൂഹത്തില്‍ വര്‍ധിച്ചു വരുന്ന മദ്യ പാനം ഉണ്ടാക്കുന്ന തിന്മകളെ ക്കുറിച്ച് , ഇല്ലാതെ പോകുന്ന കുടുംബങ്ങളെ ക്കുറിച്ച് അനാഥമാകുന്ന കുട്ടികളെക്കുറിച്ചു ഒക്കെതിരുമേനി സവിസ്തരം സംസാരിച്ചു  . 
 ജില്ലാ സെക്രട്ടറി സ: എന്‍ . സജികുമാര്‍ പറഞ്ഞതനുസരിച്ച് തിരുമേനി ഡിസംബര്‍ മാസം 24 തീയതി മദ്യ പാന ആസക്തിക്കെതിരായ ഒരു സെമിനാര്‍ ഉത്ഘാടനം ചെയ്യാമന്നു ഏറ്റു (അത് അവര് തമ്മിലുള്ള ഒരു ഇരുപ്പു വശം , കാരണം രണ്ടും സ്വാത്വികന്‍ മ്മാരാണ്  ഏതാണ്ട് രണ്ടു പേരുടെയും സ്വഭാവ രീതികള്‍ ഒരുപോലെ , കൂടാതെ രണ്ടു പേരും സ്റ്റില്‍ ബാച്ചിലേഴ്സും ). 
തിരുമേനി ഓഫീസ് സെക്രട്ടറിയെ വിളിച്ചു ഡയറി കൊണ്ടു വരാന്‍ പറഞ്ഞു . ആ ചേട്ടന്‍ ഡയറിയുമായി വന്നു . തിരുമേനി ഡയറി പരിശോധിച്ചു. തിരുമേനി ഒരു ഗള്‍ഫ്‌ പര്യടനത്തിനായി പോകുകയാണ് , തിരിച്ചു വന്നിട്ട് ക്രിസ്മസ് സന്ദേശങ്ങളും പ്രാര്‍ത്ഥനകളും ഒക്കെ ആയി തിരക്കില്‍ ആണ് അത് കൊണ്ടു ഡിസംബര്‍ മാസം 24   എന്നുറപ്പിച്ചു. 
തിരുമേനിയുടെ വാക്കുകള്‍ എഴുതാനായി  ഞാന്‍ ഒരു പുതിയ ഡയറി കൂടി കൊണ്ടു പോയിരുന്നു . പക്ഷെ ഞാന്‍ എഴിതിയതു ഒരു ബുക്കില്‍ ആണ് . തിരുമേനിയുടെ കയ്യില്‍ ഇരുന്ന ഡയറി തീര്‍ന്നതാണ് എന്ന് കണ്ടു ഞാന്‍ എന്റെ കയ്യില്‍ ഇരുന്ന ദി  വീക്ക്‌ ന്റെ ഡയറി  തിരുമേനിക്കായി നല്‍കി 
തിരുമേനി വാങ്ങിയിട്ട് " താങ്ക്സ് " പറഞ്ഞു 
എന്നിട്ട്  ഞാന്‍ കൊടുത്ത  ഡയറി യിലേക്ക് നോക്കി എന്നിട്ട് പറഞ്ഞു  " THE WEEK  , ങ്ങാ എനിക്കും പത്തെണ്‍പത്തിയെട്ടു  വയസായില്ലിയോ ഞാനും വീക്കാ തന്നെയല്ല എനിക്കിപ്പോള്‍ ഒരു വീക്കിന്റെ കുറവുണ്ടെന്നാ ചിലര് പറയുന്നേ അപ്പോള്‍ പ്പിന്നെ  ഈ ഡയറി തന്നാ നല്ലത് "
എന്നിട്ട് അടുത്ത ചോദ്യം  "ഇത് എന്തോന്നില്‍   കൊടുക്കാനാ"  
ഞാന്‍ : "ബ്ലോഗില്‍ "
" അതെന്തോന്നാ ?" 
 ഞാനത് വിശദീകരിച്ചു   കൊടുത്തു
" ശെരി ഞാന്‍  ഗള്‍ഫിലൊക്കെ ഒന്ന് പോയിട്ട് വരട്ടെ എന്നിട്ടൊരു കൈ നോക്കാം, പിന്നെ ആ  സജി കുമാറിനോട് ചോദിച്ചേ എത്ര മണിക്കാണ് പരിപാടി എന്ന് ?
ഞാന്‍ സ: എന്‍ . സജികുമാറിനെ വിളിച്ചിട്ട് ചോദിച്ചു " സഖാവെ എത്ര മണിക്ക് വെയ്ക്കണം "
"  മൂന്ന് മണിക്ക് വെക്കാം " എന്ന് മറുപടിയും പറഞ്ഞു 
ഞാനത് തിരുമേനിയോട് പറഞ്ഞു " തിരുമേനി മൂന്നു മണിക്ക്  വെക്കാം അത് പോരെ "
തിരുമേനി " മതി അതാവുമ്പോള്‍ ഒരു ആറ് ആറര ആകുമ്പോള്‍ തീരും ഇല്ലിയോ "
" അതെ "
മദ്യ പാന ആസക്തിക്കെതിരായ സെമിനാര്‍ ആകുമ്പോള്‍ കൊറെപ്പേര് വരും ഇല്ലിയോ ?
" വരും "
" ശെരി "
' അപ്പോള്‍ ആറരക്കു കഴിഞ്ഞാല്‍ പ്പിന്നെ നമുക്ക് എല്ലാവര്‍ക്കും കൂടി ഒന്ന്  " കൂടാം" ഇല്ലിയോ ?'
ഇതാണ് ഞങ്ങളുടെ സ്വകാര്യ സ്വത്തായ , ഞങ്ങള്‍ ബാക്കിയുള്ള മാലോകര്‍ക്കായി  വിട്ടു കൊടുത്ത ഞങ്ങളുടെ തിരുമേനി 

വാല്‍ക്കഷണം : ഇതു അദ്ദേഹം പറയാന്‍ കാരണം . പൊതുജന സമക്ഷം മദ്യപാനത്തെ ഘോര ഘോരം  എതിര്‍ക്കുന്നപല മഹാന്മ്മാരും വൈകിട്ട് ഒതുക്കത്തില്‍ അടിക്കുന്നവരാണ് എന്നു പറയാതെ പറഞ്ഞതാണ്‌
                                                                                      (തുടരും.......)