ഉത്സവ സ്മരണകള്‍
കേരളത്തില്‍ ഉത്സവങ്ങള്‍ക്ക് തിരി തെളിയുകയായി .
ഉത്സവങ്ങള്‍ കൂട്ടായ്മ്മയുടെ ഒരു ആഘോഷമാണ് . ദൂരെയുള്ള ബന്ധുക്കളും സുഹൃത്തുക്കളും എല്ലാവരും ഒത്തു കൂടും വിഭവ സമൃദ്ധമായ സദ്യ ഒക്കെ ഉണ്ടാകും. . ഞങ്ങള്‍ ഞങ്ങള്‍ പന്തളം nss college -ല്‍ ഡിഗ്രി ക്ക് പഠിക്കുന്ന കാലയളവ് . പല ഇടത്തുനിന്നും വിദ്യാര്‍ഥികള്‍ പഠിക്കാനായി എത്തി ചേരും . മൂന്നാം വര്‍ഷ ഡിഗ്രി കാലയളവ്, സൌഹൃദവും പ്രേമവും നന്നായി മൂക്കുന്ന സമയമാണല്ലോ മൂന്നാം വര്ഷം . ഞങ്ങളുടെ സുഹൃത്തിന്റെ വീടായ കരുനാഗപ്പള്ളിയില്‍ ഞങ്ങള്‍ ഉത്സവം കൂടാനായി പോയി . . ഞങ്ങള്‍ ഏഴ് പേര്‍ പോകുന്നതില്‍ ഒരാള്‍ മാത്രമേ നേരെത്തെ ആ വീട്ടില്‍ പോയിട്ടുള്ളൂ . ബസ്സിറങ്ങി കുറച്ചു നടക്കണം എന്ന് മാത്രമേ അറിയാവൂ .രണ്ടു വഴി ഉണ്ട് അതില്‍ ഒന്ന് ബസിറങ്ങി കുറച്ചു ഏറെ നടക്കണം മറ്റൊന്ന് കണ്ടം ( വയല്‍ ) വഴിയുള്ള എളുപ്പ വഴി . സ്വാഭാവികമായും ഞങ്ങള്‍ എളുപ്പ വഴി തിരഞ്ഞെടുക്കുമല്ലോ . "ഞാന്‍ വന്നു വിളിക്കണോടെ" എന്ന് അളിയന്‍ ചോദിച്ചതാണ് പക്ഷെ കൂടെയുള്ള ഒരു പരമനു ( കോവാലന്‍ ) വഴി അറിയാം എന്നുള്ളത് കൊണ്ടു ഞങ്ങള്‍ വിനയപൂര്‍വ്വം "വേണ്ടളിയാ...." എന്ന് പറഞ്ഞും പോയി . വയല് കടന്നു ഒരു ഇടവഴി കയറി . നടന്നിട്ടൊന്നും എത്തുന്നില്ല . വഴിയില്‍ കാണുന്ന അണ്ണന്‍ മ്മാരെല്ലാം നീലാണ്ടന്‍ കുപ്പിയിലെ സാധനവും അടിച്ചു പെരുത്ത് നടക്കുവാ എന്തോ ചെയ്യും ആരോട് ചോദിക്കും . നേരം ഉച്ച ആകാറായി ചെറുതായി വെശക്കുന്നുണ്ടോ എന്നൊരു സംശയം എല്ലാവര്‍ക്കും ഇപ്പോള്‍ ഉണ്ട് . വീണ്ടും ആ പരമനോട് ചോദിച്ചു
" പുന്നാര അളിയാ .... വഴി തെറ്റിയതാണോടെ "
സുഭാഷ് അളിയന്‍ " ഓ അല്ലളിയാ, വഴി ഇതൊക്കെ തന്നാ , ഇനി അവര് വീട് മാറിയതാണോ ? "
" പോടാ പുല്ലേ എന്നാലും വഴി തെറ്റിയെന്നു സമ്മതിക്കരുത് "
" എന്തായാലും മുന്‍പോട്ടു പോകാം അളിയാ , എന്നീടു ആരോടെങ്കിലും ചോദിക്കാം "
ഇത്തിരി കൂടെ മുന്നോട്ടു പോയപ്പോള്‍ ഒരമ്മച്ചി നടത്തുന്ന ഒരു ചെറിയ മാടക്കട കണ്ടു . ആ കട ആക്രമിച്ചു ഉപ്പിട്ട് സോഡയും കപ്പലണ്ടി മുട്ടായിയും വയറ്റിലോട്ടു തട്ടി. ഈ വിക്ക്രിയകള്‍ കണ്ടു കൊണ്ടിരുന്ന അമ്മച്ചി ഞങ്ങളോട് ചോദിച്ചു " നിങ്ങള് ഉത്സവം കൂടാന്‍ വന്നതാണോ ?"
:"അതെ "
" ഇവിടെ എവിടെ ? "
" ഞങ്ങളുടെ കൂടെ പഠിക്കുന്ന കൂട്ടുകാരന്റെ വീട്ടില്‍ "
" ഏതു വീട് , എന്തുവാ വീട്ടു പേര് ? "
" വീട്ടു പേരറിയത്തില്ല "
" കൂടുകാരന്റെ പേരെന്തുവാ "
" ശിവ പ്രസാദ് "
" എവിടാ പഠിക്കുന്നത് ? "
" പന്തളം എന്‍ എസ് എസ് കോളേജില്‍ "
" ഓ നമ്മുടെ ശിവന്‍ , കൊച്ചു തുണ്ടിലെ സോമന്റെ മോന്‍ , അവന്റെ കൂടെ പഠിക്കുന്ന പിള്ളേരാ "
നമുക്കത് കേട്ട് സന്തോഷമായി ഇനി വഴി ചോദിക്കാമല്ലോ ബഹുത് ഖുശ് ഹുവാ
" വഴി ഇതു തന്നെ അല്ലിയോ ? "
" ഈ വഴിയെ തന്നെ , ഇത്തിരൂടെ മുന്നോട്ടു ചെല്ലുമ്പോള്‍ ഒരു വളവു കാണാം അതിന്റെ അവിടുന്ന് മൂന്നാമത്തെ വീട് , വെള്ളയടിച്ച വീടാ "
ഞങ്ങള്‍ പൈസ കൊടുത്തു പോകാന്‍ തുടങ്ങുമ്പോള്‍ "ആ ഓള്‍ഡ് മൊതല് " ശബ്ദം താഴ്ത്തി ചോദിച്ചു
" അതേ , നല്ല ഒന്നാംതരം അങ്ങാടി ഇട്ടു വാറ്റിയ സാധനം ഉണ്ട് . വേണോ? "
ഞങ്ങള് മുഖത്തോട് മുഖം നോക്കി എന്നിട്ടവിടെ നിന്ന് പതുക്കെ എസ് കേപ്പായി
അമ്മച്ചി........ പുലിയാ
അമ്പലത്തില്‍ നിറയെ കളറുകള്‍ . നമുക്കറിയാവുന്ന ആരും ഇല്ല എന്നതിനാല്‍ " അങ്ങട് അറുമാദിച്ചു കുട്ട്യേ "
എവിടെ മൈക്ക് കണ്ടാലും ചാടി വീഴുന്ന ചില വിരുതന്മ്മാരുണ്ട്. പിന്നെ എന്തുവാ എങ്ങനാ എന്നൊന്നും ചോദിക്കരുത് . വായില്‍ വരുന്ന വികട സരസ്വതി എല്ലാം വിളിച്ചു കൂവും . എന്റെ പൊന്നോ........
ഇനി സംഭവത്തിലേക്ക് വരാം .
അമ്പല കമ്മിറ്റി എന്നത് ബഹു രസമാണ് . മുതിര്‍ന്ന കൊച്ചാട്ടന്മ്മാര്‍ സ്ഥാനം വിട്ടുകൊടുക്കയും ഇല്ല പുതിയ ചെറുപ്പക്കാര്‍ ആരെങ്കിലും കമ്മിറ്റി യില്‍ ഉണ്ടേല്‍ എന്തേലും ചെയ്യാന്‍ സമ്മതിക്കുമോ അതുമില്ല . ഞങ്ങളുടെ കൂട്ടുകാരന്റെ അപ്പച്ചിയുടെ മോനായ സതീഷ് ചേട്ടനാണ് കമ്മറ്റി സെക്രട്ടറി. പ്രസിഡന്റ് സ്ഥലത്തെ ഒരു പ്രധാന മൂപ്പില്സും .
ഉത്സവത്തിന് അമ്പല കമ്മിറ്റിക്കുള്ള പ്രധാന വരുമാനമാണ് ബലൂണ്‍ കച്ചവടക്കാരന്‍, ഐസ് കച്ചവടക്കാരന്‍, വള കച്ചവടക്കാരന്‍ എന്നിവര്‍ . ഇവനെയൊക്കെ കൊന്നു കമ്മിറ്റിക്കാര് പൈസ മേടിക്കും . അവര് തിരിച്ചു സാധനം മേടിക്കാന്‍ ചെല്ലുന്ന നമ്മളെ അറക്കും ഇതാണ് അമ്പല പറമ്പില്‍ നടക്കുന്നത് .
ഏതാണ്ട് ഒരു എട്ടു മണി ആയിക്കാണും കച്ചവടക്കാരുടെ കയ്യില്‍ നിന്നും പൈസ പിരിക്കാന്‍ സതീഷ് ചേട്ടനും സില്‍ബന്ധികളും പോയി. പൈസ പിരിച്ചു തിരിച്ചു വരുന്ന വഴി ഞങ്ങള്‍ എല്ലാവരും കൂടി നില്‍ക്കുന്നത് സതീഷ് ചേട്ടന്‍ കണ്ടു . ഞങ്ങളെ കണ്ട ചേട്ടന്‍ ഞങ്ങളുടെ അടുത്തോട്ടു കാര്യം പറയാന്‍ വന്നു . എന്നിട്ട് കയ്യില്‍ ഇരുന്ന രസീത് എടുത്തു കൂടെ ഉണ്ടായിരുന്ന സില്‍ബന്ധിയെ ഏല്പിച്ചിട്ട് പറഞ്ഞു "എടാ ഇതു കമ്മിറ്റി ഓഫീസില്‍ കൊടുത്തു സംഭാവന തന്നവരുടെ പേര് അനൌണ്‍സ് ചെയ്യിപ്പിക്കു "
ഞങ്ങള്‍ എല്ലാവരും കൂടി സൊറ പറയാന്‍ തുടങ്ങി
അന്നേരമാണ് ഭീകരമായ ആ സംഭവം നടക്കുന്നത് മൈക്കില്‍ അനൌണ്‍സ് മെന്റു കേള്‍ക്കുന്നു
ക്ഷിപ്ര പ്രസാദിനിയും അഭീഷ്ട വരദായിനിയും ലോക ഐശ്വര്യ നായികയുമായ ദേവി യുടെ തിരു ഉത്സവത്തില്‍ സംഭാവന തന്ന ഭക്ത ജനങ്ങളുടെ പേര് വിവരം അറിയിക്കുകയാണ് . സംഭാവനകള്‍ വാഗ്ദാനം ചെയ്തിട്ടുള്ള ഭക്ത ജനങ്ങള്‍ എത്രയും വേഗം സംഭാവന കമ്മിറ്റി ഓഫീസില്‍ നല്‍കി രസീത് വങ്ങേടതാണ്
ബലൂണ്‍ കച്ചവടക്കാരന്‍ ഷാനവാസ് അഞ്ഞൂറ് രൂപ സംഭാവന നല്‍കിയിരിക്കുന്നു
ഐസ് കച്ചവടക്കാരന്‍ പൊന്നപ്പന്‍ അഞ്ഞൂറ് രൂപ സംഭാവന നല്‍കിയിരിക്കുന്നു ബലൂണ്‍ കച്ചവടക്കാരന്‍ ശശി മുന്നൂറു രൂപ സംഭാവന നല്‍കിയിരിക്കുന്നു
വള കച്ചവടക്കാരന്‍ ആഭാസന്‍ ആയിരം രൂപ സംഭാവന നല്‍കിയിരിക്കുന്നു
മൈക്കില്‍ വിളിച്ചു പറഞ്ഞത് കേട്ട് എല്ലാവരും ഞെട്ടി . കണ്ട ആഭാസന്റെ ഒക്കെ കയ്യില്‍ നിന്നാണോ സംഭാവന മേടിക്കുന്നത് അല്ലേലും വള കച്ചവടക്കാരന്‍മ്മാരെ പെണ്‍ പിള്ളേരുടെ കയ്യില്‍ പിടിച്ചേ വളയിടൂ.എന്നാലും അതിങ്ങനെ മൈക്കില്‍ വിളിച്ചു പറയേണ്ട കാര്യമാണോ .
"എന്താ സതീഷ് ചേട്ടാ ഇത് എന്താ സംഭവം ?"
"എടാ അത് അക്ഷരം അറിയാത്ത ആ ദരിദ്ര വാസി വായിച്ചതിന്റെ യാണ് . ഞാന്‍ ആ വള കച്ചവടക്കാരന്റെ പേര് ഇംഗ്ലീഷില്‍ ആണ് എഴുതിയത് "
"എന്തുവാ എഴുതിയത് "
" A. B. HASAN , വള ക്കച്ചവടം " അവന്‍ ഇനിഷ്യല്‍ കൂടി ചേര്‍ത്ത് വായിച്ചു
എ. ബി ഹസന്‍ അങ്ങനെ ആഭാസന്‍ ആയി
Comments
Post a Comment