അപ്പവും കിഴങ്ങുകറിയും മതി .............
മലയാളിയുടെ വീട്ടില്‍ ഒരു ചടങ്ങ് അതായതു വിവാഹമോ നിശ്ചയമോ ഇരുപത്തിയെട്ടു കെട്ടോ മരണമോ സഞ്ചയനമോ നടന്നാല്‍ മിറ്റത്ത് ഒരു പന്തല്‍ കാണും അതാണ് നാട്ടു നടപ്പ് . പണ്ട് ഓല കൊണ്ട് മേഞ്ഞു കമുകിന്റെ തൂണും ഇട്ടതണേല്‍, പിന്നെ ഓലക്കു പകരം ടാര്‍പ്പ വന്നു , ഇപ്പോള്‍ ഷീറ്റ് ആയി കമുകിന്റെ തൂണിനു പകരം ഇരുമ്പിന്റെ തൂണുകള്‍ വന്നു ഇപ്പോള്‍ എല്ലാം കൂടി ചേര്‍ത്ത് ഷാമിയാന വന്നു അതാവുമ്പം തൂണും തിരക്കി നടക്കേണ്ട എല്ലാം പൈപ്പില്‍ കൂടി ഉള്ള കളിയാ കാണാനും ഒരു ശേലുണ്ട് .
കാലന്‍ മാഷ് ഒരാളെ 98 വയസ്സില്‍ ആണ് കൂട്ടികൊണ്ട് പോകുന്നത് എങ്കിലും ചരമ കുറിപ്പ് ( സഞ്ചയന കാര്‍ഡ് ) അടിക്കുമ്പോള്‍ പെട്ടുന്നുണ്ടായ അസുഖം നിമിത്തം നിര്യാതനായി എന്നേ കൊടുക്കൂ . ഇവിടെ കാലന്‍ ബംബര്‍ ലോട്ടറി അടിച്ചത് കാഞ്ഞിരവിളയിലെ നാരായണന് ആണ് 86 ല്‍ പുള്ളിക്കാരന്‍ ഔട്ട് ആയി. അതും സണ്‍ഡേ വെളുപ്പിന് . ആകെ നമുക്ക് ഒരു അവധി ഉള്ള ദിവസം ഇങ്ങനെ ചില സംഗതി കൂടി ഉണ്ടായാല്‍ പ്പിന്നെ പറയേണ്ടല്ലോ . മനസില്ല മനസോടെ യാണ് പലരും ദുഖം പ്രകടിപ്പിക്കാന്‍ ഞായര്‍ ദിവസം ഇറങ്ങുന്നത് . കൂടാതെ ഞായറാഴ്ച പല കടകളും തുറക്കില്ല മരിച്ചവര്‍ മരിച്ചു ബാക്കിയുള്ളവര്‍ ശെരിക്കും കഷ്ട്ടപ്പെടും സാധനസാമഗ്രികള്‍ വാങ്ങണമെങ്കില്‍ പാട് പെടും . ഇപ്പോള്‍ പുതിയ ഒരു ആചാരം തുടങ്ങിയിട്ടുണ്ട് ബോഡി ദഹിപ്പിക്കുനതിന്റെ അന്ന് തന്നെസഞ്ചയന കാര്‍ഡ് കൊടുത്തെ വിടൂ കാര്യം വേറെ ഒന്നുമല്ല ഇതും കൊണ്ടു നടക്കാന്‍ ആളിനെ ക്കിട്ടില്ല അതുതന്നെ ക്കാര്യം . സണ്‍ഡേ ഒറ്റ പ്രസ് കാരനും തുറക്കില്ല . കൊച്ചുമകന്‍ ഉല്പലാക്ഷന്‍ എല്ലായിടത്തും തിരക്കി നോ രക്ഷ അവസാനം. ഒരു നാട്ടു പ്രസ്സില്‍ അടിവില്ല് വെച്ചു . ഒരു അമ്മാവന്‍ ആണിത് നടത്തുന്നത് അമ്മാവന്‍ എവിടുന്നോ തോട്ടു വിസ്കി അടിച്ചു കോഞ്ഞാട്ട യായി കിടക്കുവ അവസാനം അമ്മാവനെ കുത്തി പൊക്കി കാര്‍ഡ് അടിക്കാന്‍ തുടങ്ങി അന്നേരം അമ്മാവന്റെ വക ഒരു ഡയലോഗ് "ഇതൊക്കെ ഇന്നലെ വൈകിട്ട് കൊണ്ടു തന്നിരുന്നേല്‍ ഞാനിന്നു രാവിലത്തേക്ക് അടിച്ചു വെച്ചേനെ " പല്ല് ഞരുമി കൊണ്ടു കൊച്ചുമകന്‍ ഉല്പലാക്ഷന്‍ തിരിച്ചു " ഇന്ന് രാവിലെയാണ് മരിച്ചത് പിന്നെങ്ങനാ ഇന്നലെ വൈകിട്ട് കൊണ്ടു തരുന്നത് ."
സഞ്ചയനം എല്ലാവരുടെയും സൌകര്യം നോക്കി അടുത്ത ഞായറാഴ്ച ആക്കി . വേണ്ടപ്പെട്ട കുടുംബക്കാരും സമുദായക്കാരും എല്ലാവരും ഞായറാഴ്ചത്തെ കാര്യങ്ങള്‍ പ്ലാന്‍ ചെയ്യുന്നു .
അന്നേരം കരയോഗം പ്രസിഡന്റ് പറഞ്ഞു " അതേ.. നമുക്ക് ഷാമിയാന മതി. അതാ നല്ലത് . എന്നിട്ട് തിരിഞ്ഞു വീട്ടുകാരോട് അത് പോരായോ ? "
കാലന്‍ ബംബര്‍ ലോട്ടറി അടിക്കാന്‍ ക്കാത്തു നില്‍ക്കുന്ന പ്ലാവിളയിലെ ചെല്ലപ്പന്‍ കൊച്ചാട്ടന്‍ വിചാരിച്ചത് വേറൊന്നാണ് പുള്ളി ഈ ഷാമിയാന എന്നുഒന്നും കേട്ടിട്ടില്ല പുള്ളി ഒരു ഡയലോഗ് വീശി " ഓ അത് വേണ്ടാട ഉവ്വേ നമുക്ക് അപ്പവും കിഴങ്ങുകറിയും മതി ............. മറ്റേ പുല്ലു ചിലപ്പോള്‍ വയറ്റിന് പിടിച്ചില്ല എന്ന് വരും "
kadappadu:-Rajesh Kudassand & Team ennu koodi cherkkuka
ReplyDeleteവായിക്കാൻ പ്രയാസം. നിറക്കൊഴുപ്പ്.....
ReplyDelete