അപ്പെന്‍ഡിക്സ്‌

വാറ്റിന്റെ കഥ എന്നതില്‍ മധു എന്നൊരു ഇംഗ്ലീഷ് പ്രയോഗിക്കുന്ന കഥാപാത്രത്തെ പരിചയപ്പെടുത്തിയത് ഓര്‍ക്കുമല്ലോ . പിള്ളേച്ചന്‍ ഉണ്ടാക്കിയ അടുത്ത രസകരമായ സംഭവമാണ്  ഇനിപ്പറയുന്നത്‌ . 
മധു പിള്ളേച്ചന്‍ രാവിലെ എണീറ്റത് മുതല്‍ വയറിനു നല്ല വേദന . ഇന്നലെ കഴിച്ച പൊറോട്ടയുടെയും   ബീഫ് കറി  യുടെയും ആണെന്ന് കരുതി ഇഞ്ചിയും പഞ്ചസാരയും സേവിച്ചു . മുക്കിനോട്ടിറങ്ങി അരിഷ്ട്ട കടയില്‍ നിന്നു ഒറ്റമൂലി അരിഷ്ട്ടം അടിച്ചിട്ടും കാര്യമായ പുരോഗതി ഇല്ല . വൈകുന്നേരമായപ്പോള്‍ വേദന സഹിക്കുന്നില്ല വയറും തപ്പി പിടിച്ചു അങ്ങോട്ടോം ഇങ്ങോട്ടും വീടിന്റെ മുട്ടത്തു പിള്ളേച്ചന്‍ നടപ്പ് തുടങ്ങി . അന്നേരം കരയോഗം പ്രസിഡന്റ്‌  നാരായണ പിള്ള ചേട്ടന്‍ അങ്ങോട്ട്‌  കയറി വന്നു " എന്തുവാടാ മധുവേ ? , എന്ത് പറ്റി " നീ എന്തുവാ എങ്ങനെ തേരാ പാര മിറ്റത്ത്‌ നടക്കുന്നെ " എന്തുവാടാ ഒരു പരവേശം . 
മധു പിള്ള : ' എന്റെ കൊച്ചാട്ടാ വയറ്റിനകത്ത്  ഒരു എരിപൊരി സഞ്ചാരം . ഇഞ്ചിനീര് കുടിച്ചു മാറിയില്ല അരിഷ്ട്ടം അടിച്ചു മാറിയില്ല എന്തുവാണെന്ന്റിയത്തില്ല  മുടിഞ്ഞ വേദന . "
നാരായണപിള്ള ചേട്ടന്‍ : " നീ ഒരു കാര്യം ചെയ്യ് പോയി ഡോക്ടറിനെ ഒന്ന് കാണൂ  അന്നേരമറിയാമല്ലോ  നീ ഇവിടെക്കിടന്നു തിരിഞ്ഞു കളിക്കാതെ  പോയി ആ ശശിധരന്‍ ഡോക്ടറിനെ കാണ്  .   ഇനിവല്ല അപ്പെന്‍ഡിക്സ്‌  വല്ലതുമാണേലോ ? " ഞാന്‍ പോയി മുക്കിനൂന്നു ഒരു ഓട്ടോ വിളിച്ചു വിടാം " 
കൊച്ചാട്ടന്‍  മുക്കിനൂന്നു ഓട്ടോ വിളിച്ചു വിട്ടു അതില്‍ മധു പിള്ളെയും ഭാര്യയും കൂടി ഡോക്ടറുടെ അടുത്ത് പോയി 
യാത്രക്കിടയില്‍ വേദന കൂടി വേദന സഹിക്ക വയ്യാതെ നിലവിളിച്ചു ഡോക്ടറിന്റെ അടുത്ത് ചെന്ന മധു പിള്ളയോട്  ഡോക്ടര്‍"  ചോദിച്ചു എന്ത് പറ്റി"
  ഡോക്ടറിന്റെ അടുത്ത് മോശക്കാരന്‍ ആവരുതല്ലോ തന്റെ ഇംഗ്ലീഷ് എടുത്തു വീശി ക്കൊണ്ട് മധു പിള്ള പറഞ്ഞു " ഡോക്ടറെ ഭയങ്കര വയറു വേദന  അപ്പെന്‍ഡിസെക്സിന്റെ ആണെന്ന് തോനുന്നു "Comments

Popular posts from this blog

ഏഴിലം പാല പൂത്തു

തെരുവ് ചിത്രകാരന്‍

പരിപ്പ് വടയുടെയും കട്ടന്‍ ചായയുടെയും പിന്നില്‍