Thursday, September 18, 2014

കൊട്ട വഞ്ചി സവാരി @ കോന്നി

ARE YOU A MALAYALI    അല്ലേൽ  മലയാളത്തിൽ തന്നെ  ആകാം  നിങ്ങൾ ഒരു മലയാളി ആണോ ഭായ് ? ഇനി അതും  അല്ലേൽ  നിങ്ങൾ ഒരു പത്തനംതിട്ട  ജില്ലക്കാരനാണോ എങ്കിൽ പത്തനംതിട്ട ജില്ലയെ ക്കുറിച്ച് എന്തറിയാം ?

 പത്തനം എന്നും തിട്ട എന്നും ഉള്ള രണ്ടു പദങ്ങൾ  കൂടി ചേർന്ന് ഉണ്ടായ പദം ആണ് പത്തനംതിട്ട  നദിയുടെ തിട്ട(കര)യിൽ നിരനിരയായി മനോഹരമായ പത്തനങ്ങൾ (ഭവനങ്ങൾ ) ഉണ്ടായിരുന്ന നാടായിരുന്നതിനാലാണ്    പത്തനംതിട്ട എന്ന പേരുണ്ടായതെന്നു  ആണ്  പഴമക്കാര്‍ പറയുന്നത്  ,കോട്ടയം , ആലപ്പുഴ , കൊല്ലം , ഇടുക്കി കൂടാതെ  തമിൾ നാടുമായും അതിര് പങ്കിടുന്ന  അമ്പലങ്ങളും  പള്ളികളും ഉള്ള മതമൈത്രിയുടെ മഹിമ വിളിച്ചോതുന്ന കടലോരം ഇല്ലാത്ത  സഹ്യന്റെ മടിത്തട്ടിൽ ഉള്ള ഒരു  നാട് . റബ്ബർ, ചീനി , ജാതി  , കുരുമുളക് , നെല്ല്, വാഴ , കൊക്കോ തുടങ്ങി മിക്കവാറും എല്ലാ  വിളകളും  ഇപ്പോൾ  രംബൂട്ടാൻ , മാങ്കൊസ്റ്റിൻ  മുതലായ പഴ വര്ഗ്ഗങ്ങളും ഏറ്റവും  കൂടുതൽ ബാങ്കുകളും അമേരിക്കയിൽ  ഉൾപ്പടെ ഉള്ള വിദേശ രാജ്യങ്ങളിൽ  ചെന്ന് ജോലി ചെയുന്ന  ,  ചേട്ടനെ കൊച്ചാട്ടാ എന്നും   ചേച്ചിയെ ഇച്ചേയി എന്നും വിളിക്കുന്ന,   ഇടയ്ക്കിടയ്ക്ക്  പുലി ഇറങ്ങുന്ന,  രാജാ വെമ്പാലയെ  പിടിക്കാൻ വാവ സുരേഷ്  മിക്കവാറും വന്നു പോകുന്ന        മലയോര ഭാഗങ്ങളിൽ  നല്ല  വാറ്റ്  കിട്ടുന്ന ,    രഹസ്യമായി വെടിയിറച്ചി കിട്ടുന്ന ................

ശ്ശെ നശിപ്പിച്ചു  കവി ഇവിടെ ഉദ്ദേശിച്ചത് അങ്ങനെ അല്ല , പത്തനംതിട്ട ജില്ലയിലെ കാണാൻ കൊള്ളാവുന്ന പ്രധാന സ്ഥലങ്ങൾ, അവയുടെ   പ്രത്യേകതകൾ ഇവയാണ് .
അങ്ങനെ എങ്കിൽ ദാ  പിടിച്ചോ  
പമ്പ നദി , അച്ചൻ കോവിലാർ , മണി മലയാർ , കക്കാട്ടാര്‍ തുടങ്ങിയ നദികൾ
ശബരിമല , പന്തളം  കൊട്ടാരം, അയ്യപ്പ ക്ഷേത്രം , മാരാമണ്‍  കണ്‍ വെന്ഷൻ,പരുമല പള്ളി, നിരണം പള്ളി, നിലയ്ക്കല്‍ പള്ളി, മലയാലപ്പുഴ ക്ഷേത്രം , വേലുത്തമ്പി ദളവയുടെ അന്ത്യം സംഭവിച്ച മണ്ണടി , ആറന്മുള വള്ളം കളി , പള്ളിയോടങ്ങള്‍ , ആറന്മുള കണ്ണാടി , ഓമല്ലൂര്‍ വയല്‍ വാണിഭം , പടയണി , ആനന്ദപ്പള്ളി മരമടി , ചന്ദനപ്പള്ളി ചന്ദനക്കുടം, കല്ലേലി, മൂഴിയാര്‍,  ഗവി , കോന്നി ആനക്കൂട് അങ്ങനെ അങ്ങനെ പോകും  ഇതാണോ കവി ഉദേശിച്ചത്‌  ?
അതെ
എങ്കിൽ ഇതിന്റെ കൂടെ  ദാ  പിടിച്ചോ ഒരു "പൊളപ്പൻ "  സ്ഥലം കൂടി 
കോന്നിയില്‍ അടവി ടൂറിസം പാക്കേജിന്റെ ഭാഗം ആയി കല്ലാറില്‍ ആരംഭിച്ച   കൊട്ട വഞ്ചി സവാരി  ( കല്ലാര്‍ വടശ്ശേരിക്കരയില്‍ വെച്ച് പമ്പ നദിയിലേക്ക് ചേരും )
കൊള്ളാലോ !! അങ്ങോട്ട്‌ എങ്ങനെ വരും ?
തിരോംതോരം  , കൊല്ലം , ആലപ്പുഴ ജില്ലയിൽ നിന്നും എം സി റോഡ്‌ , കെ പി റോഡ്‌ വഴി വരുന്നവർ   അടൂരിൽ എത്തി   കൊടുമണ്‍  വഴി ചന്ദനപ്പള്ളി , പ്രമാടം  വഴി  കോന്നിയിൽ എത്താം 
വടക്കൻ ഭാഗത്ത്‌ നിന്നും  വരുന്നവർക്ക്  തിരുവല്ല വഴി പത്തനംതിട്ട - കോന്നി 
അതും   അല്ലേൽ  ഹരിപ്പാട് - മാവേലിക്കര - പന്തളം - കോന്നി 
ഇനി ട്രെയിൻ  ആണെങ്കിൽ  കായംകുളത്തോ , ചെങ്ങന്നൂരോ , തിരുവല്ലയോ  ഇറങ്ങി ബസ്സിനു വരാം ( പി എസി സി ചോദ്യം? പത്തനംതിട്ട ജില്ലയിലെ ഏക റെയിൽവേ  സ്റ്റേഷൻ  ഏതു ? ഉത്തരം : തിരുവല്ല )     
കോന്നി ആനക്കൂട്ടിൽ നിന്നും  ( കോന്നി ആനക്കൂടിനെ പറ്റി  നേരത്തെ സൂചിപ്പിചിട്ടുള്ളതിനാൽ ഇപ്പോൾ അതിനെ വിട്ടു  സ്മരിക്കണം എന്നാലും ഒന്ന്  സ്മരിക്കാൻ  ദാ  ലിങ്ക്   http://aralipoovukal.blogspot.in/2010/12/blog-post_25.html കോന്നി ആനക്കൂട്ടിലെ ലക്ഷ്മി കുട്ടിയെ കാണാതെ വരരുത്  കോന്നി ആനക്കൊട്ടില്‍  കൂടി കാണണം     ) സുമാർ 13 കിലോ മീറ്റർ യാത്ര ചെയ്താൽ പ്രസ്തുത സ്ഥലത്ത് എത്താം വനത്തിൽ കൂടി തന്നെ യാണ് യാത്രയും ബസ്‌ റൂട്ട് ആണ് ബസ്സിലും യാത്ര ചെയ്യാം .
  
ബാലരിഷ്ട്ടതകൾ  ഉണ്ട് എല്ലാം സജ്ജമായി വരുന്നതെ ഉള്ളു.
കാറിൽ ആണ് എങ്കിൽ പാർക്ക്‌ ചെയ്യാൻ സൌകര്യം ഉണ്ട് . ബസ്സിൽ  ആണ് എങ്കിൽ ബസ്‌ ഇറങ്ങി മുന്നോട്ടു നടക്കണം, 
റോഡിൽ  നിന്നും താഴോട്ട് ഇറങ്ങി വന്നാൽ   രണ്ടു കുടിലുകൾ കാണാം,   ഫോറെസ്റ്റ് ഉദ്യോഗസ്ഥരോട്  സവാരി സംബന്ധിച്ച വിവരങ്ങൾ തിരക്കുക  , രണ്ടു തരത്തിൽ ഉള്ള കൊട്ട  വഞ്ചി   സവാരി  (bowl boat riding )  ആണ് ഉള്ളത്  ഒന്ന്  ഹൃസ്വ  സവാരി  (400 രൂപയ്ടെത്   ) രണ്ട് ദീർഘ  സവാരി (  800  രൂപ  യുടെതും)    4  മുതിർന്നവർ + 1 കുട്ടി  അങ്ങനെ പരമാവധി അഞ്ചു പേർക്കാണ്  സവാരി .
ആദ്യ സവാരി, അരമണിക്കൂർ നേരം ആണ് ഉള്ളത്  അര മണിക്കൂർ കൊണ്ട് ഒന്ന് ചുറ്റി കറങ്ങും 
ഇതിൽ "സെറ്റപ്പ് സംഭവം " രണ്ടാമത്തെ  സവാരി ആണ്  ആദ്യ പടി ആയി ഇപ്പോൾ രണ്ടര കിലോ മീറ്റർ  ദൂരത്തിൽ  ആണ് ശേഷം അത് ആറ്  കിലോമീറ്റർ  ആക്കും
ഒരു ദിവസം അഞ്ചു ഘട്ടം ആയിട്ടാണ് ഇത് നടത്തുന്നത്
രാവിലെ 8.30 നു  തുടങ്ങി വൈകിട്ട് 5.30 നു അവസാനിക്കത്തക്ക  രൂപത്തിൽ  ആണിത്  രൂപകൽപ്പന നടത്തിയിരിക്കുന്നത്  
ചെറിയ തോതിൽ പേടി ഉള്ളവർക്കും  ചെറിയ കുട്ടികൾ  കൂടെ ഉള്ളവരും ആദ്യ സവാരി തിരഞ്ഞെടുക്കുന്നതാണ് അഭികാമ്യം . .
ഹൊഗ്നക്കല്ലിൽ നിന്നും തുഴചിലുകാർ എത്തി ആണ് ഇവിടെ കൊട്ട  വഞ്ചി തുഴയുന്നവർക്ക്  പരിശീലനം കൊടുത്തത് ,നീളത്തിലും വട്ടത്തിലും ഒക്കെ തുഴ എറിയാൻ ഇവർക്ക് വിദഗ്ധ പരിശീലനം കിട്ടിയിട്ടുണ്ട്  . കൊട്ട വഞ്ചി കറക്കി    ഞങ്ങളുടെ തല കറക്കിയതിന്റെ  അനുഭവത്തിൽ ഉറപ്പിച്ചു തന്നെ പറയാൻ കഴിയും നമ്മുടെ കൊട്ട  വഞ്ചി തുഴച്ചിലുകാർ  പുലികൾ  ആണ് . 
കല്ലാറിന്റെ    ഓള പ്പരപ്പുകളിൽ  ഇളകിയാടി  വനത്തിന്റെ ദൃശ്യ ഭംഗി ആസ്വദിച്ച്  കൊട്ട  വഞ്ചിയിൽ ഉള്ള ഒരു പുത്തൻ അനുഭവം ആകും

മുന്നറിയിപ്പ്  : 1 ലൈഫ്  ജാക്കെറ്റ്‌  നിർബന്ധമായും  ധരിക്കണം .
2 . ദീർഘ  സവാരിക്കായി പോകുമ്പോൾ ക്യാമറ , ഫോണ്‍ എന്നിവ വെള്ളം കയറാതെ  സൂക്ഷിക്കണം , ഒന്ന് രണ്ടു ഇടങ്ങളിൽ ഓളം അടിച്ചു വെള്ളം കയറും തുണി നനയും അതിനുള്ള മുൻകരുതൽ  കൂടി എടുത്തോണം

ജില്ലാ  ടൂറിസം  ഇൻഫോർമേഷൻ  ഓഫീസ്‌ : 0468 2326409
കോന്നി ഇക്കോ ടൂറിസം ഓഫീസ്  : 0468  2247645

ഇനി  ചിത്രങ്ങളിലേക്ക്ഈ ലിങ്കുകളിൽ  ക്ളിക്ക്  ചെയ്താൽ  വീഡിയോ കാണാം

http://youtu.be/RXxM3KrIo3o

https://www.youtube.com/watch?v=DI4o2n-adQo


Tuesday, September 16, 2014

തമിള്‍ ചിത്ര കഥ

തെങ്കാശി  വഴി സുന്ദര പാണ്ട്യ  പുരത്തിന് പോയപ്പോൾ  പകർത്തിയ ചില ചിത്രങ്ങൾ  

പണ്ട് മുതലേ കേരളവുമായി അഭേദ്യ ബന്ധം ഉള്ള സ്ഥലം ആണ് തെങ്കാശി .  ബ്രട്ടീഷ് കാരുടെ കാലത്തിനു മുൻപ് തന്നെ കേരളവുമായി വാണിജ്യ  ബന്ധം ഉള്ള നാടാണ് . പുനലൂർ ,കൊല്ലം , പറക്കോട് , അടൂർ , കായംകുളം , ചങ്ങനാശ്ശേരി  എന്നെ സ്ഥലങ്ങളിലെ ചന്തകളിലേക്ക് കാളവണ്ടികളിലും പിന്നീടു മീറ്റർ ഗേജ്  ട്രെയിനിലും ചരക്കു ലോറികളിലും ഒക്കെ ആയി സാധനങ്ങൾ കൊണ്ട് വന്നിരുന്നു . മീറ്റർ ഗേജ് ട്രെയിൻ  ഇല്ലാതായി എങ്കിലും കച്ചവടത്തിന് കുറവില്ല എന്ന് ആര്യങ്കാവ് ചെക്പോസ്റ്റിലെ  വണ്ടിയുടെ നീണ്ടനിര  കാണുമ്പോൾ അറിയാം തെങ്കാശി തടി  വ്യാപാരത്തിന് പ്രസിദ്ധി കേട്ട സ്ഥലം ആണ് , ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ  നിന്നും ഇറക്കുമതി ചെയ്യപ്പെടുന്ന മരത്തടികളുടെ  വിപണന  കേന്ദ്രം കൂടി ആണ്  തെങ്കാശി .
മാവിൻ തോപ്പുകളുടെയും തെങ്ങിന്‍ തോപ്പുകളുടെയും  വയലുകളുടെയും  നീണ്ട നിര  .നെല്ലി മരങ്ങള്‍  , ചെറുതും വ്ബലുതും ആയ  പാടങ്ങള്‍   , തോപ്പുകളില്‍  ഇടയ്ക്കിടെ  പ്രത്യക്ഷപ്പെടുന്ന മയിലുകള്‍  അങ്ങനെ അങ്ങനെ പോകും .
തമിള്‍ നാട്ടില്‍ പൊതുവേ ശിവ ക്ഷേത്രങ്ങള്‍ ആണ്  കാണാറ് . തെങ്കാശി എന്നാല്‍ തെക്കന്‍ കാശി എന്നാണ്  

കൂടെ ഒരു അമ്മയും കുട്ടിയും ഉണ്ടായിരുന്നു അവര്‍ക്ക് പത്ത് രൂപ കൊടുത്തത് കൊണ്ട് ആണോ എന്നറിയില്ല ഫോട്ടോയ്ക്കായി ഇദേഹം നിന്ന് തന്നു 


വട്ടു സോഡാ അഥവാ ഗോലി സോഡാ 

പൂ വിപണന കേന്ദ്രം കൂടി ആണ് തെങ്കാശിപിള്ളേര് സ്കൂളില്‍ പോകണ പരിപാടി ഒന്നും ഇല്ല , പാല്‍ദുരൈ
തമിഴന്‍റെ ദേശീയ വാഹനം 

ഒഴിവു സമയങ്ങള്‍ ആനന്ദ പ്രദം ആക്കാന്‍ 'തായം കെട്ട് 'കേരളനാട്ടില്‍ ഇപ്പോള്‍ ഇഷ്ട്ടിക കളങ്ങള്‍ കുറയുകയാണ് സുന്ദര പാണ്ട്യ പുരത്ത് നിന്നും മടങ്ങും വഴി ആണ്    ആടുകളെയും മേച്ചു കൊണ്ട് ഇദേഹവും സഹായിയും വന്നത്  ഫോട്ടോ എടുക്കാന്‍ മീശ ഒന്ന് പിരിച്ചു ഞങ്ങളുടെ കൂടെ നിന്നു കൂടാതെ ആടുകളെയും പിടിച്ചു കയ്യില്‍ തന്നു 
ഞാനായിട്ട് എന്ത് പറയാന്‍ 

മടങ്ങി വരുന്ന വഴി തെങ്കാശിയില്‍ എത്തി സ്റ്റൈലന്‍ കൊത്ത് പൊറോട്ടയും കഴിച്ചു മടങ്ങി 

Monday, September 15, 2014

സുന്ദരപാണ്ട്യപുരം ഭാഗം 1 Sundarapandiapuram part 1

കുറ്റാല ത്ത്  നിന്ന്  നേരെ സുന്ദര പാണ്ഡ്യ  പുരം  പോയി, സാധരണ കുറ്റാലം പോയാൽ അവിടെ നിന്ന് നേരെ അംബാസമുദ്രം  ആണ്  പോകാറ് , എന്നാൽ ഇത്തവണ മാറ്റി പിടിച്ചു അതിനു ഒരു കാരണം ഉണ്ട്  എന്റെ സുഹൃത്തുക്കൾ  ആയ  ചില   ചിന്ന കശ്മലന്മാർ  പ്രസ്തുത സ്ഥലത്ത് പോകുകയും സൂര്യ കാന്തി പൂവിന്റെ ചിത്രങ്ങൾ എടുത്തു നമ്മളെ പ്രലോഭിപ്പിക്കുകയും ചെയ്തു   ആയതിനാൽ ഇത്തവണ വണ്ടി ആ റൂട്ടിൽ പിടിച്ചു . തെങ്കാശി യിൽ  നിന്നും 13  കിലോമീറ്റർ യാത്ര ചെയ്താൽ സുന്ദര പാണ്ട്യ  പുരം  എത്തും . 
ചോദിച്ചു ചോദിച്ചു പോയപ്പോൾ ആണ് അറിയുന്നത് സൂര്യ കാന്തി പൂവ് ഒക്കെ വിളവു എടുപ്പായി ക്കാണും . പക്ഷെ പ്രതീക്ഷ കൈവിടാതെ മുന്നോട്ടു പോയി , ഒരു പക്ഷെ പോയില്ലായിരുന്നു എങ്കിൽ തീർത്താൽ തീരാത്ത  നഷ്ട്ടം ആയേനെ . സുന്ദര പാണ്ട്യൻ എന്നാ രാജാവ്‌ ആണ് ഈ ഗ്രാമം നിര്മ്മിച്ചത് എന്നാണ് വെയ്പ്പ് . ധാരാളം മലയാളം , തമിൾ സിനിമ സീരിയൽ ഒക്കെ ഷൂട്ട്‌ ചെയ്തിട്ടുള്ള സ്ഥലം ആണിത് , റോജ , മുതൽവൻ, അന്യൻ   ഇവയൊക്കെ ഇവിടെ ആണത്രേ ഷൂട്ട്‌ ചെയ്തതു , റോജ പ്പാറ എന്നൊരു പാറകെട്ടു തന്നെ അവിടെ ഉണ്ട്.   പ്രകൃതി കനിഞ്ഞു അനുഗ്രഹിച്ചു നല്കിയ സൌന്ദര്യം ആണിവിടെ .  വീശി അടിക്കുന്ന കാറ്റ്   കണ്ണെത്താ  ദൂരത്തോളം കൃഷി ഭൂമികൾ , നെല്‍പ്പാടങ്ങള്‍ , തെങ്ങും തോപ്പുകള്‍,  വാഴതോട്ടങ്ങള്‍, പൂപ്പാടങ്ങള്‍, പച്ചമുളക് , സൂര്യകാന്തി,   , ചോളം, വിളവെടുത്ത സവാള , ഉരുളക്കിഴങ്ങ് , കടുക് ,  കുളങ്ങള്‍ , ആല്‍മരങ്ങള്‍ , ചെറിയ ക്ഷേത്രങ്ങള്‍  അങ്ങനെ അങ്ങനെ നയന മനോഹരമായ ദൃശ്യങ്ങള്‍ 

  "മാമാ ഇങ്കെ സുന്ദര പാണ്ട്യ പുറം പോകണ വഴി  എങ്കെ ? "


തമിള്‍ മാമന്‍മ്മാരോടൊപ്പം

പൂപ്പാടം കാണാൻ ഇറങ്ങിയപ്പോൾ ഒരു തമിൾ സുന്ദരി വന്നു മൊഴിഞ്ഞു  " പടം എടുക്ക കൂടാത്  "
"എന്നാ പ്രോബ്ളം "
"പടം പിടിച്ചാൽ വിള  റൊമ്പ  കഷ്ട്ടമാക്കും "
നമ്മളുടെ അടുത്താ  കളി  പൂവിന്റെ അല്ല അവിടെ ജോലി ചെയ്തു കൊണ്ട് നിന്നവരുടെ വരെ ഫോട്ടം പിടിച്ചിട്ടു ആണ് നമ്മ മടങ്ങിയത് ...........എന്താ സംഭവം എന്ന് മനസ്സിൽ ആയോ ആദ്യം ഇവര് പേര് പറഞെങ്കിലും മനസിലായില്ല  പിന്നാണ് കത്തിയത് ഇതാണ് കോയാ  ടൂബെരോസ്   (Tuberose )     പക്ഷെ അവർ പറഞ്ഞ പേര് മുള്ളങ്കി എന്നാണ്    ചോളം  പണ്ടിത് വീടുകളില്‍ ഉണ്ടായിരുന്നു ഇപ്പോള്‍ കാണാറില്ല 


വെള്ളമടിക്കാരന്‍ 


കിലോ വെറും പതിനഞ്ചു രൂഫ മാത്രം 


മന്ദമന്ദമെന്‍ താഴും മുഗ്ദമാം മുഖം പൊക്കി-

സ്സുന്ദരദിവാകരന്‍ ചോദിച്ചൂ മധുരമായ്‌:
"ആരു നീയനുജത്തീ? നിര്‍ന്നിമേഷയായെന്തെന്‍
തേരുപോകവെ നേരെ നോക്കിനില്‍ക്കുന്നൂ ദൂരേ?


ജി ശങ്കരക്കുറുപ്പ്    ( സൂര്യ കാന്തി )


സ്നേഹത്തില്‍ നിന്നില്ലല്ലോ മറ്റൊന്നും ലഭിച്ചീടാന്‍;

സ്നേഹത്തിന്‍ഫലം സ്നേഹം, ജ്ഞാനത്തിന്‍ ഫലം ജ്ഞാനം.
സ്നേഹമേ പരം സൗഖ്യം, സ്നേഹഭംഗമേ ദുഖം,
സ്നേഹം മേ ദിക്കാലാതിവര്‍ത്തിയായ്‌ ജ്വലിച്ചാവൂ!
ജി ശങ്കരക്കുറുപ്പ്    ( സൂര്യ കാന്തി )
No feeling can compare to freshly blossomed sunflowers.

Except for the feeling I get when I’m with you."ആ വിശുദ്ധമാം മുഗ്ദ്ധപുഷ്പ്പത്തെക്കണ്ടില്ലെങ്കിൽ!
ആവിധം പരസ്പരം സ്നേഹിയ്ക്കാതിരുന്നെങ്കിൽ!" 
ജി ശങ്കരക്കുറുപ്പ്    ( സൂര്യ കാന്തി )

വരുന്ന വഴി നാലെണ്ണം പിഴുതു കാറിൽ ഇട്ടിട്ടുണ്ട്  സംഗതി ഇപ്പോൾ നിലവിൽ  " നിലാവിൽ " ഉണ്ട് 


 പച്ചക്കറികള്‍ക്ക് കടുത്ത തോതില്‍ ആണ് കീടനാശിനി പ്രയോഗം പാടത്തിന്റെ അടുത്ത് തന്നെ ഒഴിഞ്ഞ കുപ്പികള്‍ കണ്ടു

ബാക്കി ചിത്രങ്ങൾ ഭാഗം രണ്ടിൽ