Friday, February 22, 2013

രോഗീപരിചരണം വോട്ടിനല്ല: മാര്‍ ക്രിസോസ്റ്റംപെരുനാട്: അശരണരെ സഹായിക്കാനുള്ള പാലിയേറ്റീവ് കെയര്‍ പദ്ധതി കമ്യൂണിസ്റ്റുകാര്‍ ഏറ്റെടുത്തത് വോട്ടിനുവേണ്ടിയല്ലെന്ന് ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ്മാ വലിയ മെത്രാപ്പൊലീത്ത പറഞ്ഞു. ഞങ്ങളെപ്പോലുള്ളവര്‍ രോഗികള്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുമ്പോള്‍ കമ്യൂണിസ്റ്റുകാര്‍ അവര്‍ക്ക് ഭക്ഷണവും മരുന്നും നല്‍കി തുണയാകും. വോട്ട് കിട്ടുമെന്ന പ്രതീക്ഷയിലല്ല കമ്യുണിസ്റ്റുകാര്‍ ഇതൊക്കെ ചെയ്യുന്നത്. മരിക്കാന്‍ കിടക്കുന്നവനെ സന്തോഷത്തോടെ മരിക്കാന്‍ സഹായിക്കുകയാണ് വേണ്ടത്. രോഗാവസ്ഥയില്‍ മരുന്നും ഭക്ഷണവും നല്‍കി അവരെ സന്തോഷവാനാക്കുകയാണ് പാലിയേറ്റീവ് കെയര്‍ പദ്ധതിയിലൂടെ സിപിഐ എം നടപ്പാക്കുന്നത്. പാലിയേറ്റീവ് കെയര്‍ പദ്ധതി ഇന്ത്യയില്‍ ആദ്യം കൊണ്ടുവന്നത് മദര്‍ തെരേസയാണ്. രോഗികളെയും മരിക്കാറായവരെയും അവര്‍ തന്റെ വീട്ടിലെത്തിച്ച് ചൂടും ഭക്ഷണവും വെള്ളവുമൊക്കെ നല്‍കും. ജിവിച്ചിരിക്കുമ്പോള്‍ മരിക്കാന്‍ പഠിപ്പിച്ചത് ക്രിസ്തുവാണ്. ക്രിസ്തു മരിച്ച് സ്വര്‍ഗത്തില്‍ പോയപ്പോള്‍ കൂടെ കൊണ്ടുപോയത് ഒരു കള്ളനെയാണ്. അതുകൊണ്ടാണ് ഞാന്‍ പറയുന്നത് ഞങ്ങളൊക്കെ മരിച്ചാല്‍ സ്വര്‍ഗത്തില്‍ പോകുമെന്ന്. ഞങ്ങളെപ്പോലെയുള്ളവര്‍ രോഗശാന്തിക്കായി പ്രാര്‍ഥിക്കും. കമ്യൂണിസ്റ്റുകാര്‍ ഇതിനായി പ്രവര്‍ത്തിക്കുന്നു. ഞാന്‍ മരിച്ചു കിടക്കുമ്പോള്‍ അനന്തഗോപന്‍ വരണം. അവിടെ വന്ന് എന്നെ ഒന്നു നോക്കിയാല്‍ ഞാന്‍ തീര്‍ച്ചയായും സ്വര്‍ഗത്തില്‍ പോകും. ഇത്തരം നല്ല കാര്യങ്ങള്‍ ചെയ്യാന്‍ അനന്തഗോപന്റെ പാര്‍ടിക്ക് കഴിയുന്നതുകൊണ്ടാണ് ഞാനിത് പറയുന്നത്. ഇത്തരം ഒരു പരിപാടി സംഘടിപ്പിച്ചതിലൂടെ ദൈവം നിങ്ങളെ സ്നേഹിക്കും. ഇവിടെ വരാന്‍ കഴിഞ്ഞതിനാല്‍ ദൈവം നിങ്ങളിലൂടെ എന്നെയും ഈ നാടിനെയും സ്നേഹിക്കുമെന്നും ക്രിസോസ്റ്റം പറഞ്ഞു.

Saturday, February 9, 2013

എന്താണ് ഈ എട്ടിന്റെ പണി ?


നമ്മളില്‍ പലരും പലപ്പോഴും പറയാറുള്ള ഒരു പ്രയോഗമാണ്  " എട്ടിന്റെ പണി ". 
" അളിയാ അത് വിട്ടേരെ,  അത് ചുമ്മാ എട്ടിന്റെ പണിയാകും "
" ഡേ ... ചുമ്മാ കളിയ്ക്കാന്‍ നിക്കല്ലേ എട്ടിന്റെ പണി തരുമേ "
" കലിപ്പ്  ആണളിയാ,     വെറുതെ എന്തിനാ എട്ടിന്റെ പണി കിട്ടും "
" അടിവില്ല്  സാധനമാ,  എന്തിനാ എട്ടിന്റെ പണി  മേടിക്കുന്നത് "
" കൂതറ കേസ് ആണ് , അവസാനം എട്ടിന്റെ പണിയാകും "
" എട്ടിന്റെ പണി മേടിക്കെണ്ടയെങ്കില്‍  നിന്ന് തിരിയാതെ പോടെ "
" മച്ചാ , നമ്മള്‍ എന്തിനാടാ വെറുതെ എട്ടിന്റെ പണിക്കു തോള്  കൊടുക്കുന്നത് "
 " എന്തിരിനു നമ്മള്  വെറുതെ എട്ടിന്റെ പണിക്കും മറ്റും നിക്കണത് "
" മച്ചമ്പി , അത്  കൊണ്ടിയാ , എട്ടിന്റെ പണി നമുക്ക് കിട്ടും "
ശെരിക്കും എന്താണ് ഈ എട്ടിന്റെ പണി ?
നിങ്ങള്‍ക്കു അറിയാമോ ?
ഇല്ലെങ്കില്‍ ഞാന്‍ പറഞ്ഞു തരാം എന്താണ്  ഈ എട്ടിന്റെ പണി എന്ന്  
കുറച്ചു ദിവസമായി  ചെറിയ തോതില്‍ ഒരു പുറം വേദന ഉണ്ട് . അത് വേറെ ഒരു എട്ടിന്റെ  പണി  കൊണ്ട് കിട്ടിയതാണ് .  "ഒരു  കാള കേട്ട് അഥവാ എട്ടിന്റെ പണി "  (http://aralipoovukal.blogspot.com/2011/05/1.html, ,http://aralipoovukal.blogspot.com/2011/05/2.html, http://aralipoovukal.blogspot.com/2011/05/3.html ) ഇതു വെച്ച് കൊണ്ടിരുന്നു കൂടുതല്‍ പണി മേടിക്കണ്ട എന്ന് കരുതി . ഡാക്കിട്ടറിനെ കാണിക്കാന്‍ തീരുമാനിച്ചു . അതും ആയുര്‍വേദം ആയിക്കോട്ടെ എന്ന്  നോം അങ്ങ്ട്  തീരുമാനിച്ചു .
അതിന്റെ ഒരു ആഫ്റ്റര്‍ എഫ്ഫക്റ്റ്‌   എന്നാ രീതിയില്‍ നേരെ  കായം കുളത്തിനും  ഹരിപ്പാടിനും ഇടയില്‍ ഉള്ള ചിങ്ങോലി ആയുര്‍വേദിക്സില്‍ പോയി . കൂടെ അരുണ്‍ കൃഷ്ണനും ഉണ്ടായിരുന്നു . അവിടെ ചെന്ന് . റിസപ് ഷനില്‍ നിന്ന ആന്റി യുടെ കയ്യില്‍ നിന്ന് ഡാക്കിട്ടറിനെ കാണാനുള്ള ചീട്ടു വാങ്ങി നമ്പര്‍ 10 . ഡാക്കിട്ടറിന്റെ പരിശോധന മുറിയുടെ മുന്നിലുള്ള കസേരയില്‍ ഞങ്ങള്‍  ഇരിപ്പ് ഉറപ്പിച്ചു . ഞങ്ങളുടെ മുന്നില്‍ ഒരു ചേട്ടനും ചേച്ചിയും ഇരിപ്പുണ്ട്  ന്യൂട്രലില്‍ നമ്പര്‍ തിരക്കിയപ്പോള്‍ നമ്പര്‍ 5 . അപ്പുറത്തെ സൈഡില്‍ ഇരിക്കുന്ന ആളിന്റെ നമ്പര്‍ 1 . ഹായ്  കൊള്ളാലോ . പെട്ടന്ന് പോകാം എന്ന് മനസില്‍ കരുതി. 
ഒന്നാമത്തെ നമ്പര്‍ വിളിച്ചു ആള്‍ കയറി ഒരു അഞ്ചു മിനുട്ട് തികച്ചില്ല ആള്‍ ഇറങ്ങി അടുത്തത്  ചേട്ടനും ചേച്ചിയും ആണ്  അവരും കയറി അതും  ഏതാണ്ട്  അഞ്ചാറ് മിനുട്ട് എടുത്തു അവര്‍ ഇറങ്ങുകയും ആ സമയത്ത് അത് വരെ ആ ഫ്രെയ്മില്‍  ഇല്ലാതിരുന്ന ഒരു അമ്മച്ചി പ്രത്യക്ഷ പ്പെടുകയും ചെയ്തു .. പൊത്തോ പൊത്തോ എന്ന് നടന്നു വന്നു ഞങ്ങളോട് ചോദിച്ചു " മക്കളെ എട്ടു വിളിച്ചോ  ? "
" ഇല്ല "
" ഇല്ലിയോ , നിങ്ങള്‍ എത്ര ?"
"  പത്ത്  "
" അപ്പൊ ഞാന്‍ ആണോ  കേറണ്ടത്  ?"
" ആന്നു "
അതൊരു ഒടുക്കത്തെ  കേറല്‍ ആയിപ്പോയി  കാരണം അമ്മച്ചി ഇറങ്ങി വന്നത് അര മണിക്കൂര്‍ കഴിഞ്ഞ്  ആ സമയത്തേക്ക്  രണ്ടും മൂന്നും നാലും ആരും ഏഴും ഒന്‍പതും നമ്പരൂകാര്‍  വന്നു 
അവര്‍ ഇറങ്ങി വന്നപ്പോള്‍ അരുണ്‍ കൃഷ്ണന്‍  ചോദിച്ച ചോദ്യം ആണ്
"  കൊച്ചാട്ടാ  ഇതന്നോ എട്ടിന്റെ പണി ..............."
അമ്മച്ചി ..................................