ഇല്ല സാറെ .... ഞാന്‍ അങ്ങനെ ചെയ്യത്തില്ല സാറെ.....
കോളേജില്‍ പഠിക്കുന്ന സമയത്തെ പുഷക്കര കാലം
students only ബസില്‍ ആഘോഷിച്ചു അറുമാദിച്ചു പോകുന്ന ടൈം . ബെസ്റ്റ് സമയമാണണ്ണാ ബെസ്റ്റ് സമയം രാവിലത്തെ ഇടിയും തൊഴിയും കളിയും കാര്യവും പ്രേമം മുളക്കുന്നതും ചീറ്റുന്നതും തളിരിടുന്നതും വാടുന്നതും എല്ലാം students only ബസില്‍ ആണ് ഇവിടെയാണ് സംഗതി അരങ്ങേറുന്നത് . കഥാപാത്രം ആളൊരു പൊടി സുന്ദരിയാണ് ലേശം ജാടയും വേലയും കയ്യില്‍ ഉണ്ട് ഭൈമീ കാമുകന്മ്മാര്‍ കൂടുതല്‍ ഉണ്ടെന്നു സാരം കഥാപാത്രത്തിന്റെ പേര് ഇസബെല്ല . കഥാപാത്രം കെ എസ് ആര്‍ ടി സി ബസില്‍ കയറുമ്പോഴേ അണ്ണന്‍മ്മാരെല്ലാം കൂടി ബസില്‍ കയറു കയുള്ളൂ സുന്ദരി ബുസില്‍ കയറി പുറകാലെ അണ്ണന്‍ മ്മാരും കയറി കണ്ടക്ടര്‍ ബെല്ല് കൊടുത്തു അങ്ങനെ ബസ് പന്തളം ലക്ഷ്യമാക്കി അടൂരില്‍ നിന്നും വിട്ടു സുന്ദരിയുടെ പുറകില്‍ നിന്ന് പഞ്ചാര കലക്കാന്‍ യോഗം കിട്ടിയ വിമല്‍ കുമാര്‍ ലോകം കീഴടക്കിയ അലക്സാണ്ടര്‍ ചക്രവര്‍ത്തിയെ പോലെ നെഞ്ചും വിരിച്ചു നിന്നു രണ്ടു മൂന്നു കിലോമീറ്റര്‍ അങ്ങനെ പോയി ഇതിനിടക്ക് അവര്‍ ഒരു പാട് കാര്യങ്ങള്‍ പങ്കു വെച്ചു കോമണ്‍ വെല്‍ത്ത് ഗെയിംസ് , മുല്ലപ്പെരിയാര്‍ അണക്കെട്ട്, രാഹുല്‍ ഗാന്ധി ചുമട് എടുത്തത് അങ്ങനെ എന്തെല്ലാം ബാക്കിയുള്ളവന്‍ മ്മാര്‍ ഇതു കണ്ടു കലിച്ചു PSC റാങ്ക് ലിസ്റ്റില്‍ കയറി ഇല്ലെങ്കിലും സാരമില്ല ഇസബെല്ലയുടെ ലിസ്റ്റില്‍ കയറി പറ്റാനായി അറിയാവുന്ന അമ്പലങ്ങളില്‍ നേര്‍ച്ച നേര്‍ന്നു . ഇനിയാണ് സംഭവം ബസില്‍ നടക്കുന്ന ഈ സഹകരണ പ്രസ്ഥാനത്തിന്റെ കഥയൊന്നും അറിയാത്ത ഒരു കോളേജ് കുമാരന്‍ ഇതിനിടക്ക് ഒരു പണി ഒപ്പിച്ചു ബസിന്റെ ബെല്ല് കൂട്ടി കെട്ടി . കണ്ടക്ടര്‍ സ്റ്റോപ്പില്‍ ആളിറങ്ങാന്‍ ആയി ബെല്ലടിച്ചു ബെല്ല് കിട്ടുന്നില്ല സ്റ്റോപ്പില്‍ ഇറങ്ങേണ്ട അമ്മാവന്‍ കണ്ടുക്ടരിന്റെ പൂര്‍വ്വികനെയും ഡ്രൈ വറിന്റെ പൂര്‍വ്വികനെയും കൂടി ഒരുമിച്ചു വിളിച്ചു . അന്നേരമാണ് കണ്ടക്ടര്‍ കാണുന്നത് ആരോ ബെല്ല് കൂട്ടി കെട്ടിയിരിക്കുന്നത് സര്‍വ്വ നിയന്ത്രണവും വിട്ട കണ്ടക്ടര്‍ അലറി ആരാടാ ബെല്ലെ തൊട്ടതു ? . പുറകില്‍ നടന്ന സംഭവം ഒന്നും അറിയാത്ത വിമല്‍ കുമാരന്‍ ഇതു കേട്ട് ഞെട്ടി , മുഖം വിളറി തൊണ്ട യിലെ വെള്ളം പറ്റി എന്നിട്ടും സര്‍വ്വ ധൈര്യവും എടുത്തു പുറകോട്ടു നോക്കി പറഞ്ഞു " ഇല്ല സാറെ ഞാന്‍ ഇവളെ തൊട്ടതു പോലുമില്ല അടുത്ത് നിന്നു സംസാരിച്ചു എന്നേ ഉള്ളു എനിക്കും അമ്മയും പെങ്ങളും ഒക്കെ ഉണ്ട് സാറെ . ഞാന്‍ അങ്ങനെ ചെയ്യത്തില്ല സാറെ "
ബാക്കി പിന്നെ പറയേണ്ടതില്ലല്ലോ
പ്രശോഭെ ഞാന്‍ കോളേജില്‍ പഠിച്ചിരുന്ന കാലഘട്ടത്തിലെ കഥയാണിത്... പക്ഷെ ഇത് ഇത്ര തന്മയത്വത്തോടെ അവതരിപിച്ച തങ്ങള്‍ക്കു അഭിനന്ദനങ്ങള്‍
ReplyDelete