ആയിരം തെങ്ങ് യാത്ര

ചില അവധി ദിവസങ്ങളില്‍ ഞങ്ങള്‍ പയ്യനല്ലൂരിലെ ചെറുപ്പക്കാര്‍ കൂടിയാലോചിച്ച് യാത്രകള്‍ പ്ലാന്‍ ചെയ്തു ബൈക്കും തിരുകി കറങ്ങാന്‍ ഇറങ്ങും . ഞങ്ങള്‍ ഫോര്‍ട്ട്‌ കൊച്ചി എന്ന് വിളിക്കുന്ന പയ്യനല്ലൂരിന്റെ സ്വന്തം സംഗീത സാമ്രാജ്യം ആയ മെലഡി  മ്യൂസിക്കില്‍ വെച്ച് നടത്തുന്ന ഗൂഡാലോചനക്ക്   ശേഷം റൂട്ട് തീരുമാനിച്ചു  ബൈക്കുകളും എടുത്തുകൊണ്ടു അടിച്ചു പൊളിച്ചു നടത്തുന്ന യാത്രകള്‍ ഒരു സുഖമുള്ള ഏര്‍പ്പാടാണ് .
അങ്ങനെ ഞങ്ങള്‍ പോകുന്ന സ്ഥലങ്ങളില്‍ ഒന്നാണ് . ഓച്ചിറ ക്കടുത്തുള്ള "ആയിരം തെങ്ങ് " അഥവാ "thousand coconut tree". സുനാമി തകര്‍ത്ത ഇവിടുത്തെ തീരങ്ങളില്‍  , കൂട്ടായ്മയില്‍ കൂടി പുതു ജീവന്‍ നാമ്പിടുകയാണ് . 
ആനയും കടലും എന്നും ഒരു ഹരമാണ് . ആന പയ്യനല്ലൂരില്‍ സ്ഥിര കാഴ്ച ആണ് എന്നതിനാല്‍ കടലിനോടു ലേശം കമ്പം കൂടും . ആയിരം തെങ്ങ് പോകുവാന്‍ പണ്ട് ജങ്കാര്‍ സര്‍വീസ് ആയിരുന്നു മാര്‍ഗ്ഗം . ഇപ്പോള്‍ പാലം വന്നിരിക്കുന്നു . 
ഇവിടെ വലിയ തിരക്ക് ഉണ്ടാകാറില്ല ആയതിനാല്‍ അസ്തമയം കണ്ടിരിക്കാന്‍ ഒരു സുഖമുണ്ട് . 
ഇനി ചിത്രങ്ങള്‍  സംസാരിക്കട്ടെ ..................


 


Comments

  1. അഞ്ച് തെങ്ങ് കേട്ടിട്ടുണ്ട്...ഈ ആയിരം തെങ്ങ് ആദ്യമായി കേൾക്കുകയും കാണുകയുമാണ് കേട്ടൊ

    ReplyDelete
  2. നല്ല സ്ഥലമാണ്‌ , സുനാമി വീശി അടിച്ചതാണിവിടെ

    അഴീക്കല്‍ കേട്ടിട്ടുണ്ടോ അതിവിടെ ആണ്

    ReplyDelete
  3. Very gud place... we have gone there several years back... Nice to hear again

    ReplyDelete
  4. ഫോട്ടോകള്‍ കൊള്ളാം. എന്നാല്‍ അടിക്കുറിപ്പില്ലാത്ത ഫോട്ടോകള്‍ ഉപ്പില്ലാത്ത കഞ്ഞി പോലാണ്. യുക്തമായ അടിക്കുറിപ്പോടെ പോസ്റ്റൂ..
    പിന്നെ ഫോട്ടോ സൈസ് XLarge ആക്കൂ..
    അപ്പോല്‍ കൂടുതല്‍ മ്അനോഹരമാകും

    ReplyDelete

Post a Comment

Popular posts from this blog

പരിപ്പ് വടയുടെയും കട്ടന്‍ ചായയുടെയും പിന്നില്‍

ഏഴിലം പാല പൂത്തു

എന്താണ് ഈ എട്ടിന്റെ പണി ?