മത്തായിച്ചനും ഫുള്ളും

കുര്യാക്കോസച്ചന്‍ ഇടവകയില്‍ വന്നതില്‍പ്പിന്നെ   ഒരു പാടു കുടിയന്‍ കുഞ്ഞാടുകള്‍ക്ക് മാനസാന്തരം ഉണ്ടായിട്ടുണ്ട് അത് കൊണ്ടു തന്നെ സര്‍ക്കാരിനും ചെറുകിട വാറ്റുകാര്‍ക്കും  കാര്യമായ തോതില്‍ വരുമാന നഷ്ട്ടം സംഭവിച്ചിട്ടുണ്ട് എന്നതില്‍ നോ ഡൌട്ട് . ബട്ട്‌  നമ്മുടെ മത്തായിച്ചന്‍ ഹാസ്‌ നോ ചേഞ്ച്‌ ,  ബികോസ് ഹി ഈസ്‌ സ്റ്റില്‍ ഇന്‍ തേങ്ങാ ട്രീ ( എന്നുവെച്ചാല്‍ മത്തായിച്ചന്‍ തെങ്ങും കള്ളും കൂടി ഇപ്പോള്‍ അടിക്കുന്നുണ്ട് എന്ന്  ) 
ആരൊക്കെ ഇനി എന്തൊക്കെ പറഞ്ഞെന്നു പറഞ്ഞാലും മത്തായിച്ചന്‍ മാത്രം കള്ള് കുടി നിര്‍ത്തിയില്ല എന്ന് മാത്രമല്ല പൂര്‍വാധികം ഭംഗിയായി തോട്ടു വിസ്കി വീശുന്നുണ്ട്‌ താനും . 
മത്തായിച്ചനും വൈഫ്‌  ഏലിയാമ്മ ചേട്ടത്തിക്കും കൂടി കൊലച്ച വാഴകള്‍ മൂന്നു ( അതില്‍ രണ്ടു പെണ്ണും ഒരാണും ) പെണ്‍ പിള്ളേരെ രണ്ടിനെയും കെട്ടിച്ചയച്ചു . അതുങ്ങള് കെട്ടിയവന്മ്മാരുടെ കൂടെ വിദേശത്ത് സസുഖം വാഴുന്നു .
ഒരു ആണ്‍ തരി ഉള്ളത് പട്ടാളത്തിലും അവന്‍ ആണെങ്കില്‍ നാട്ടില്‍ വന്നാല്‍ പിന്നെ പെണ്ണുംപിള്ള വീട്ടിലാ പൊറുതി . മത്തായി ചേട്ടന്റെ ഭാഷയില്‍ പറഞ്ഞാല്‍ ആഗോള ദരിദ്ര വാസി അഥവാ ഭാര്യയുടെ വാക്ക് കേട്ടു നടക്കുന്ന പ്രപഞ്ച എമ്പോക്കി.
മത്തായിച്ചനു ഈ പ്പൊടിക്കൊച്ചുങ്ങള്‍ക്ക്  തുള്ളി മരുന്ന് കൊടുക്കുന്നതു പോലെ രാവിലെയും ഉച്ചക്കും വൈകിട്ടും ഇത്തിരി വിട്ടില്ലേല്‍ ഒരു തരു തരിപ്പ് അഥവാ ഒരു പെരു പെരുപ്പ്‌ .
കുര്യാക്കോസച്ചന്‍ ഒളിഞ്ഞും തെളിഞ്ഞും പലപ്പോഴും മത്തായിച്ചനെ ക്ലിപ്പിടാന്‍ നോക്കിയെങ്കിലും ടോട്ടല്ലി പരാജയപ്പെട്ടു. 
അങ്ങനെ ഇരിക്കെ ആണ്  മത്തായി ചേട്ടന്‍ കി പുത്ര് വീര്‍ ജവാന്‍  ജിജോ മാത്യു ( ഈ മത്തായി ആണല്ലോ മാത്യു,  ഈ ചെമ്പ് കണ്ടത്തില്‍ ദാവീദു ആണല്ലോ ഡേവിഡ്‌ കോപ്പര്‍ ഫീല്‍ഡ്  ) പട്ടാളത്തില്‍ നിന്നും വന്നത്  . വന്ന പാടെ ചെറുക്കന്റെ മുന്നില്‍ ഏലിയാമ്മ ചേട്ടത്തി പരാതിയുടെ  ഇടുക്കി ഡാം തുറന്നു വിട്ടു. അതങ്ങനെ അനര്‍ഗളനിര്‍ഗളം  പ്രവഹിക്കാന്‍ തുടങ്ങി. അത് ഏതാണ്ട് ഇപ്രകാരമായിരുന്നു " എന്റെ പൊന്നു മക്കളെ.......... നിങ്ങടെ അപ്പച്ചന്‍ ആര് പറഞ്ഞാലും കേള്‍ക്കത്തില്ലടാ  .. മുടിഞ്ഞ കുടിയാണടാ മക്കളെ .. ആ കുര്യാക്കോസച്ചന്‍ പലതവണ ധ്യാനത്തിനു കൂടാന്‍ വിളിച്ചതാ പക്ഷെ പോകത്തില്ല . രാവിലെ മുതല്‍ തൊടങ്ങും അതിയാന്റെ മുടിഞ്ഞ കുടി , എന്റെ മക്കളെ ഞാന്‍ പറഞ്ഞു പറഞ്ഞു മടുത്തു , മേടിച്ചോണ്ട് വന്നു വീട്ടില്‍ വെച്ചു മോന്തിക്കോട്ടെ നാട്ടു കാര്‍ അറിയത്തില്ലല്ലോ . ഇതു മുക്കാല്‍ ചക്രത്തിന്റെ കൂതറ  സാധനവും മേടിച്ചു അടിച്ചു  വന്നു എന്റെ തോളെലോട്ടു കയറും     നീ അപ്പച്ചനോട് ഒന്ന് പറയടാ കൊച്ചെ ഒന്നുമല്ലേലും നമ്മള് നമ്മുടെ സ്റ്റാസ്  നോക്കണ്ടയോടാ " 
ചെറുക്കന്‍ സംവിധായിക ഏലിയാമ്മ ചേട്ടത്തി  ഓതിക്കൊടുത്ത സംഗതികളും മനസ്സില്‍ വെച്ചോണ്ട് തന്റെ സ്വെന്തം നിര്‍മ്മാതാവ്  കാഞ്ഞിരത്തുംവിളയില്‍  മത്തായി ചേട്ടനോട് പറഞ്ഞു " അപ്പച്ചാ അമ്മച്ചിക്ക് അപ്പച്ചനെ ക്കുറിച്ച് ഭയങ്കര പരാതിയാണ്  അപ്പച്ചന്റെ അടി കൂടുന്നുണ്ട് എന്നാണ്  മുഖ്യ ആവലാതി " 
" ങ്ഹാ ...  നിന്റെ  തള്ള  ആ അലവലാതി അതും അതിനപ്പറവും  പറയും "
ഐ ഹാവ് നോ പ്രോബ്ലം ബികോസ് ഐ  ഡെയിലി ഹിയറിംഗ്  ദാറ്റ്‌ കംപ്ലൈന്റ്സ്  ( എന്ന് വെച്ചാല്‍ ദിവസവും ഏലിയാമ്മ  ചേട്ടത്തിയുടെ കൂമ്പിനിട്ടു മത്തായിച്ചന്‍ ചാമ്പ് കൊടുക്കുന്നുണ്ട്  വേണ്ടി വന്നാല്‍ ഇനിയും പൂശു കൊടുക്കുമെന്ന്  ) 
നാട്ടുകാരുടെ മുന്‍പില്‍ സേനയിലെ വീര ജവാനും ഭാര്യ രോഷ്നിയുടെ മുന്നില്‍ വെറും പീറയുമായ  ജിജോ ഒരു കവര്‍  മത്തായിച്ചനെ ഏല്‍പ്പിച്ചു എന്നിട്ട് പറഞ്ഞു
" അതല്ല  അപ്പച്ചാ ദാണ്ടേ ഈ കവരിനകത്തു നാലു ഫുള്‍ ഉണ്ട്  അത് ഒറ്റ ദിവസം കൊണ്ടു തീര്‍ക്കാതെ ദിവസവും രണ്ടു പെഗ്ഗ് വീതമേ കഴിക്കാവൂ,   കേട്ടോ അപ്പച്ചാ വെറുതെ അമ്മച്ചിയെ  കൊണ്ടു പറയിപ്പിക്കല്ലേ"
മത്തായിച്ചന്‍ തിരിച്ചു ഒരു മുട്ടന്‍ ഡയലോഗ് "  ശെരി നീ ഒരു കാര്യം ചെയ്യൂ  മുക്കില് പോയി ആ മെഡിക്കല്‍ സ്റ്റോറില്‍ നിന്നു മൂക്കിലും ചെവിയിലും ഒക്കെ മരുന്ന് ഒഴിക്കുന്നതിനുള്ള  ഫില്ലര്‍ ഇല്ലിയോ അതേലെ ഒന്ന് കൂടി ഇങ്ങു വാങ്ങിച്ചേരെ  ഞാനത്  ഈ കുപ്പിയില്‍  മുക്കിയിട്ടു വായിലോട്ടു ഞൊട്ടിക്കാം എന്താ പോരായോ..... ഭ് ഭാ പന്ന കഴുവേര്ടാ മോനെ കൊണ്ട് പോടാ നിന്റെ ഒരു പുള്ള്.........  " എന്നിട്ട് കവറോട്  എടുത്തു  വടക്കേ മിറ്റത്തോട്ടു  ഒരു ഏറും കൊടുത്തു 

Comments

Popular posts from this blog

തെരുവ് ചിത്രകാരന്‍

ഏഴിലം പാല പൂത്തു

വഴിയോര കാഴ്ചകള്‍