പിക്ചര്‍ അഭി ഭി ബാക്കി ഹെ ഭായി
കോളേജ് വിദ്യാഭ്യാസ കാലയളവിനു ശേഷം അങ്ങനെ സിനിമ റിലീസ് ചെയ്യന്നതിന്റെ അന്ന് പടത്തിനു പോയിട്ടില്ല . മിക്കവാറും രണ്ടു മൂന്ന് ദിവസം കഴിഞ്ഞു ആണ് ഇപ്പോള്‍ പോകാറ്. ഇടി കൊള്ളണ്ട, കൂടാതെ നല്ല പടമാണോ എന്ന് അറിഞ്ഞിട്ടു പോയാല്‍ മതിയല്ലോ വെറുതെ കയ്യിലെ കാശു കളയണ്ടല്ലോ ഏത് ?
പക്ഷെ ഇതുവരെ ഇത്രെയും നാളായി ഞാന്‍ ഒറ്റയ്ക്ക് ഒരു സിനിമ കണ്ടിട്ടില്ല എന്നും കൂട്ടുകാരോടൊത്ത് മാത്രമേ ഞാന്‍ സിനിമ കണ്ടിട്ടുള്ളു . എന്നാലെ നമ്മുടെ ഉള്ളിലെ കലാകാരന്‍ ഉണരൂ .... സര്‍ഗാത്മകത ഉണരൂ .......... അതൊരു സുഖമുള്ള ഏര്‍പ്പാടാണ് .. അനുഭവിച്ചറിഞ്ഞവര്‍ക്ക് അറിയാം അതിന്റെ ഒരു ത്രില്‍ ...
വൈകിട്ട് അടൂരിലെ പതിവ് സ്വീകരണ കേന്ദ്രങ്ങളില്‍ ഒന്നായ സുരേഷ് അണ്ണന്റെ എസ് ബി ബുക്ക് സ്റ്റാളില്‍ മേയുന്നു . സിറാജും ജിതിനും കൂടി അങ്ങോട്ട് വന്നു . വന്നത് ഒരു സ്കീമുമായി ആണ്, അന്നാണ് മമ്മൂട്ടിയുടെ ബെസ്റ്റ് ആക്ടര്‍ റിലീസ് ആയത് . വൈകിട്ട് പോയാലോ ? ആലോചിച്ചപ്പോള്‍ വൈകിട്ട് വേറെ കൃഷി ഒന്നുമില്ല എന്നാല്‍ പ്പിന്നെ പോയേക്കാം . . ഞങ്ങള്‍ അടൂര്‍ സ്മിതയില്‍ പോയി, സിറാജ് പോയി അഞ്ചു ടിക്കറ്റ് എടുത്തു. ( അത് വേറൊരു ഉഡായിപ്പില്‍ ഒപ്പിച്ചു , ഈ പത്രക്കാരുടെ ഓരോ കാര്യം ) . ഫസ്റ്റ് ഷോ ആണ് നല്ല തിരക്കുണ്ട് , ആള്‍ക്കാര്‍ ശെരിക്കും ഇടിച്ചു കയറുന്നു . ഞങ്ങളോടൊപ്പം നൂറനാട് നിന്നും പാലമേല്‍ തെക്ക് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സ: രഘുവും , എക്സലന്റ് ഹരികിഷനും കൂടി വന്നു ചേര്ന്നു. ഏറെ നര്‍മ രംഗങ്ങള്‍ ഉള്ള . തെറ്റില്ല്ലാത്ത കഥയുള്ള സിനിമ , എഴുതിക്കാണിക്കുന്നത് മുതല്‍ തീയെറ്ററില്‍ ആര്‍പ്പു വിളിയും കയ്യടിയും .മലയാള സിനിമ ചരിത്രം ഉള്‍പ്പെടുത്തിയുള്ള എഴുതിക്കാണീരു തന്നെ വളരെ വ്യത്യസ്തമായി. സലിം കുമാറും നെടുമുടി വേണുവും കൂടി തകര്‍ക്കുന്നു . അഭിനയ മോഹവുമായി നടക്കുന്ന യു. പി സ്കൂള്‍ മാഷായ മമ്മൂട്ടി അഭിനയ മോഹ ഭ്രാന്ത് മൂത്ത് ഒരു ഗുണ്ടാ സംഘത്തോടൊപ്പം ചേരുന്നു ( ലാല്‍, നെടുമുടി , സലിം കുമാര്‍ , വിനായകന്‍ ) .

സിനിമ ക്ലൈമാക്സിനോട് അടുക്കുന്നു .
അന്നേരം കാണിക്കുന്നത് ഒരു ചാനലിലെ അഭിനയ മത്സരത്തിനെത്തുന്ന അച്ഛനും മകനും . മകന്‍ വിജയി ആകുന്നു അന്നേരം അച്ഛനെ സ്റ്റേജില്‍ വിളിക്കുന്നു . നനഞ്ഞ കണ്ണുകളുമായി മമ്മൂട്ടി, തന്റെ സിനിമ അഭിനയ മോഹങ്ങളും അതിന്റെ കഷ്ട്ടപ്പാടും വിവരിച്ചു , ഇത് കേട്ട് കണ്ണീരോടെ കാണികളുടെ നിലയ്ക്കാത്ത കയ്യടി . റിസള്‍ട്ട് പ്രഖ്യാപിച്ച സംവിധായകന്‍ ബ്ലെസ്സി യോട് അവസാനം മമ്മൂട്ടി ഒരു ചാന്സ് ചോദിക്കുന്നു. അവിടെ ഒരു എഴുതിക്കാണീര് . A FILM BY ................. ഇതു കണ്ടതോടെ എല്ലാവരും സീറ്റില്‍ നിന്നും എണീറ്റ് പുറത്തോട്ടിറങ്ങി. പക്ഷെ രസം അതല്ല , സിനിമ അവിടെ തീര്‍ന്നില്ല എല്ലാവരും കണ്ടത് സിനിമയ്ക്കുള്ളിലെ സിനിമയാണ് . ഇതു തിരിച്ചറിയാതെ ആണ് എല്ലാവരും സീറ്റില്‍ നിന്നും എണീറ്റത് . മണ്ടന്മ്മാര്‍ കാശു കൊടുത്തിട്ട് ക്ലൈമാക്സ് കാണാന്‍ പറ്റാതെ പോയ ബുദ്ധൂസുകള്‍ ... കഷ്ട്ടം ഇടി കൊണ്ടു ടിക്കറ്റ് മേടിച്ചിട്ട് വല്ല ഗുണവും ഉണ്ടായോ ഇല്ല.......... ശ്ശെ .. ലജ്ജാവഹം ... നാണാവഹം....
അന്നേരം മമ്മൂട്ടി ഈ സിനിമയില്‍ പറഞ്ഞ ഒരു ഡയലോഗ് ആണ് ഓര്മ വന്നത് അന്നേരം ആ ഡയലോഗ് എടുത്തു വീശി " പിക്ചര്‍ അഭി ഭി ബാക്കി ഹെ ഭായി .................ഹ ഹ ഹ ഹാ ...... ഹ ഹ ഹ ഹ ഹാ "
വാല്‍ കഷണം :- സിനിമ കണ്ടു പുറത്തിറങ്ങിയപ്പോള്‍ സെക്കന്റ് ഷോ കാണാന്‍ ആയി വന്ന സുഹൃത്തുക്കളോട് പറഞ്ഞു " മച്ചു പടം തീര്‍ന്നെന്നും വിചാരിച്ചു ചാടി ഇറങ്ങരുത് പിന്നെയുമുണ്ട് 3 മിനിട്ട് കേട്ടോ "
Comments
Post a Comment