വെള്ളവും പട്ടച്ചാരായവും

മദ്യത്തിന്റെ  ദോഷ  വശങ്ങളെക്കുറിച്ച്    പ്രസംഗിക്കുന്ന വൈദികന്‍ ആണ്   ഫാ: കുരിയാക്കോസ് .  ഫോര്‍ ആള്‍ക്കാര്  സംഗമി ക്കുന്ന ഇടങ്ങളില്‍ എല്ലാം മദ്യത്തിനെതിരെ അച്ഛന്‍ ടു  വേര്‍ഡ്സ്   പറയും, അത് പള്ളിയില്‍ ആയാലും പുറത്തായാലും എവിടെ ആയാലും പറയും. അത് കൊണ്ടു തന്നെ ഇടവകയില്‍ ഉള്ള കുടിയന്മ്മാരായ കുഞ്ഞാടുകള്‍ കുറെയൊക്കെ നേരെ ആയി തുടങ്ങി ഒപ്പം ആള്‍ക്കാരെ മദ്യ പാനത്തിന്റെ ദോഷ വശങ്ങള്‍ ബോധ്യപ്പെടുത്താന്‍   അച്ഛന്റെ കയ്യില്‍ ചില പൊടിക്കൈകളും കൂടെ ഉണ്ട് . പ്രസംഗത്തിനിടക്ക്  അദ്ദേഹം രണ്ടു കുപ്പി ഗ്ലാസ്‌ എടുത്തു കാണിക്കും ഒന്നില്‍ ശുദ്ധമായ വെള്ളം ഒഴിക്കും എന്നിട്ട് കയ്യില്‍ കരുതി വെച്ചിരിക്കുന്ന ഒരു പുഴുവിനെ എടുത്തു അതില്‍ ഇടും . പുഴു അതില്‍ കിടന്നു ഞൊളക്കും . എന്നിട്ട് ഗ്ലാസ്‌ എടുത്തു ഉയര്‍ത്തും എന്നിട്ട് മുന്നില്‍ ഇരിക്കുന്ന കുഞ്ഞാടുകളെ ( ഇരകളെ ) കാണിക്കും . എന്നിട്ട് ഗ്ലാസ്‌ താക്കും,. എണിറ്റു അടുത്ത ഗ്ലാസില്‍ പട്ട ചാരായം ഒഴിക്കും എന്നിട്ടതില്‍ പുഴുവിനെ എടുത്തു  ഇടും, പുഴു ഒന്ന് ഞൊളച്ചിട്ട്‌  ചത്ത്‌ മലക്കും എന്നിട്ട് ആ ഗ്ലാസും എടുത്തു ഉയര്‍ത്തും . ഇങ്ങനെ കാണിച്ചിട്ട്  സദസിലേക്ക് നോക്കി ആരാഞ്ഞു " ഇനി നിങ്ങള്‍ പറയൂ ഇതില്‍ നിന്നും നിങ്ങള്ക്ക് എന്ത് മനസ്സില്‍ ആയി " 
ഇടവകയിലെ അറിയപ്പെടുന്ന കുടിയന്‍ ആയ മത്തായി തോള് കൊടുത്തു . ആടി ആടി എണീറ്റ്‌  എന്നിട്ട് പറഞ്ഞു " അച്ചോ ഞാന്‍ പറയാമച്ചോ "
കുര്യാക്കോസച്ചനു    ബഹുത് ഖുശ് ഹുവാ ക്യോംകി മത്തായി ഉസ് ഇടവകയിലെ മേം ബഹുത് ബഡാ കുടിയന്‍ ഹെ ....
അച്ഛന്‍ പറഞ്ഞു  " നീ  പറ മത്തായി .....ഇതു കണ്ടപ്പോള്‍  നിനക്കെന്താണ് തോന്നിയത്  അല്ലെങ്കില്‍ നിനക്കെന്താണ് ബോധ്യപ്പെട്ടത് പറ മത്തായി "
"അതേ ..... അച്ചോ ....."
"പറയൂ......... മത്തായി "
" അച്ചോ പച്ചവെള്ളം കുടിച്ചാല്‍ നമ്മുടെ വയറ്റില്‍ ഉള്ള പുഴുക്കള് ചാകത്തില്ല അതുങ്ങള് ചാകണമെങ്കില്‍ ചാരായം കുടിക്കണം, ശെരി അല്ലിയോ അച്ചോ  "





Comments

Popular posts from this blog

പരിപ്പ് വടയുടെയും കട്ടന്‍ ചായയുടെയും പിന്നില്‍

ഏഴിലം പാല പൂത്തു

എന്താണ് ഈ എട്ടിന്റെ പണി ?