ഒരു ഞായറാഴ്ച പോകുന്ന വഴികള്‍ ..............
ഞായറാഴ്ചകളില്‍ രാവിലെ ഒരു ഒന്‍പതു മണി വരെ ഉപരി തല വിസ്തീര്‍ണ്ണം കുറച്ച് പുതപ്പിന്നടിയില്‍ ചുരുണ്ട് കൂടുക എന്നത് ഒരു ഭാഗ്യം ചെയ്ത പരിപാടി ആണ് . പക്ഷെ ഞാന്‍ പലപ്പോഴും ഈക്കാര്യത്തില്‍ ഒരു ഭാഗ്യദോഷി ആണ് എന്താ ചെയ്ക ...........................
ഇന്നും അത് തന്നെ സംഭവിച്ചു . ഉറക്കത്തിനിടക്ക് ഇനി ഇന്ത്യന്‍ പ്രധാന മന്ത്രി ആക്കാമെന്ന് പറഞ്ഞാലും ഇപ്പോള്‍ വേണ്ടാ എന്ന് പറയുന്ന കുഞ്ഞാണ് ഞാന്‍ .പതിവുപോലെ മാതുലന്‍ ഏഴര മണിക്ക് വിളിച്ചു . അതോടു നമ്മുടെ ഉറക്കം ഡിം......... മാതുലന് ഒരു പെണ്‍കിടാവ് ഉണ്ടായിരുന്നേല്‍ ഞാന്‍ അങ്ങ് ക്ഷെമിച്ചേനേ ഇത് അതാണോ . ഇത് ഒള്ളതോ ഒരു പൊണ്ണത്തടിയന്‍ അളിയനും ( അളിയാ ..... മാപ്പ്)
ഉച്ച വരെ ഒന്ന് രണ്ടു യാത്രകള്‍ ഉണ്ടായിരുന്നു . രാവിലെ ഒരു റബ്ബര്‍ കമ്പ് വീണു കറന്റ് പോയി മാറി മാറി വിളിച്ചിട്ടും ശെരിയാക്കാന്‍ ആള് വന്നില്ല . എന്ന് മാത്രമല്ല വിളിച്ചിട്ട് ഫോണും എടുക്കുന്നില്ല . രണ്ടു മണി കഴിഞ്ഞപ്പോള്‍ അരുണും ഞാനും സജി സേട്ടും കുട്ടന്‍ പിള്ളയും കൂടി നേരെ പള്ളിക്കല്‍ ഇലക്ട്രിസിറ്റി ആപ്പീസില്‍ പോയി . അവിടെ ചെന്നപ്പോള്‍ അകത്തു ഫാന്‍ കറങ്ങുന്നു . പുറത്തു ആരെയും കാണുന്നില്ല . കൌണ്ടറില്‍ നോക്കിയപ്പോള്‍ ആണ് സംഗതിയുടെ ഗുട്ടന്‍സ് പിടി കിട്ടിയത് ഫോണ്‍ റിസീവര്‍ പൊക്കി വെച്ചിരിക്കുന്നു . കൊള്ളായി.... നമ്മുടെ അടുത്ത് ഉഡായിപ്പോ ........ ഞാന്‍ ഫോണ്‍ റിസീവര്‍ കറക്ട് ആയി വെച്ചു. എന്നിട്ട് അരുണിനോട് പറഞ്ഞു
" പുറത്തോട്ടു ഇറങ്ങിയിട്ട് വിളിച്ചേ "
അരുണ് പുറത്തോട്ടു ഇറങ്ങിയിട്ട് വിളിച്ചു അന്നേരം അകത്തു നിന്നും ഒരു ദേഹം വന്നു ഫോണ്‍ എടുത്തു . ഉടനെ ആളിനെ വിടാം എന്ന് ഉറപ്പു കൊടുത്തു .
ഫോണ്‍ വെച്ചിട്ട് തിരിഞ്ഞ ദേഹത്തിനോട് ചോദിച്ചു " കുറെ നേരമായി വിളിക്കുകയാണല്ലോ ഇവിടുത്തെ ഫോണ്‍ കംപ്ലൈന്റ്റ് ആണോ വിളിച്ചിട്ട് കിട്ടുന്നില്ല "
മാന്യ ദേഹം : " ഇല്ലല്ലോ , ദാണ്ടേ ഇപ്പോഴും ആള് വിളിച്ചല്ലോ "
" ഉവ്വ........ അത് പൊക്കി വെച്ചിരുന്ന ഫോണ്‍ ഞാനാ ഇപ്പോള്‍ താത്ത് വെച്ചത് , കൂടുതല്‍ ഡയലോഗ് അടിക്കല്ലേ "
ചേട്ടന്‍ ഫ്ലാറ്റ് ... ഇനി ന്യായീകരണം
" ഞാനല്ല ....... കേട്ടോ എനിക്കറിയത്തില്ല "
" വേണ്ടാ .... പറയേണ്ടവര് .പറഞ്ഞോളും .........അതിന്റെ പടം ഞാന്‍ എടുത്തിട്ടുണ്ട് .. ബാക്കി പിന്നെ പറഞ്ഞോളാം "
എന്നിട്ട് ഞങ്ങള്‍ അവിടുന്ന് ഇറങ്ങി ( സ്ലോ മോഷന്‍ ഒന്നും അല്ല വെറുതെ ഇറങ്ങി )
കാര്യം എന്തായലും ഞങള്‍ തിരിച്ചു വന്നപ്പോഴേക്കും കറണ്ടുകാര് വന്നു നന്നാക്കാന്‍ തുടങ്ങി ........
അന്നേരം കുട്ടന്‍ പിള്ള വക ഒരു ഡയലോഗ് " എന്തുവാ പരിപാടി ഉച്ച കഴിഞ്ഞ്, നമുക്ക് ആഞ്ഞിലി ചക്ക പറിച്ചാലോ "
എടുപിടീന്നു കാര്യങ്ങള്‍ സെറ്റ് ചെയ്തു അരുണും അനൂപും അനൂപും സജി സേട്ടും കുട്ടന്‍ പിള്ളയും ഞാനും കൂടി ഇറങ്ങി ............ ഇനി ബാക്കി ചിത്രങ്ങളിലൂടെ
കന്നിവേലില്‍ തോട്
കന്നിവേലില്‍ തോട് മറ്റൊരു ദൃശ്യം
കുട്ടന്‍ പിള്ള ഉത്സാഹത്തില്‍ ആണ്
എത്തുന്നില്ല എത്തുന്നില്ല ......... ദാ...... എത്തി .........ഇനി ഓക്കെ.
മുകളില്‍ നിന്ന്ഇട്ടു തരാം
എപ്പിടി ...........
എങ്ങനെ ഉണ്ട് ?
ആഞ്ഞിലി ചക്ക
ആഞ്ഞിലി ചക്കയും അരുണ്‍ കൃഷ്ണനും
സാമ്പിള്‍............ പക്ഷെ സൌജന്യമല്ല
ചുള എങ്ങനെ ഉണ്ട്
കൊതി വിടല്ലേ........ പ്ലീസ്
നല്ല ഒന്നാം തരം ആഞ്ഞിലി ചക്ക
തിരിച്ചു വന്നു കുറച്ച് കഴിഞ്ഞപ്പോള്‍ ഒന്നാംതരമൊരു വേനല്‍ മഴ ......... ഉള്ളിലെ ഉറങ്ങി കിടന്ന ലവന്‍ കേറി കണ്ണും തിരുമ്മി എണീറ്റു....... അതിനാല്‍ ചില മഴ ചിത്രങ്ങള്‍ കൂടി ........
തകര്‍ത്തു പെയ്യുന്ന മഴ
ഇലയില്‍ കൂടി ഊര്‍ന്നു വീഴുന്ന മഴ
വെള്ളത്തുള്ളികള്‍
വെള്ളത്തുള്ളികള്‍
വെള്ളത്തുള്ളികള്‍
വെള്ളത്തുള്ളികള്‍
വെള്ളത്തുള്ളികള്‍
വെള്ളത്തുള്ളികള്‍
വൈകിട്ട് ആറര മണിക്ക് അടൂര്‍ ലാല്‍സ് റെസിഡന്‍സി വെച്ച് മികച്ച ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് നേടിയ ഡോ: ബിജു വിനെ അടൂര്‍ സൌഹൃദ സദസ്സിന്റെ വകയായുള്ള അഭിനന്ദിക്കുന്ന ചടങ്ങില്‍ പങ്കെടുത്തു .
ഡോ : ബിജു , സുരേഷ് ബാബു , പി കെ കുമാരന്‍ എക്സ് എം എല്‍ എ , പ്രൊഫ : പഴകുളം സുഭാഷ് , അജി റോക്ക് മാന്‍ ആദരിക്കല്‍
കല്‍ക്കത്ത ചിത്രങ്ങള്‍
കല്‍ക്കത്ത ചിത്രങ്ങള്‍
ടാഗോര്‍ ഇല്ലാതെ എന്ത് കല്‍ക്കത്ത
ഒരു ഗ്ലാസ് വെള്ളം കുടിച്ചേക്കാം
ഈ കല്‍ക്കത്ത ഹോട്ടലില്‍ ചെന്ന് വെത്യസ്തമായ രുചി അനുഭവിച്ചറിയുക .............
പ്രശോഭായനം
ReplyDeleteനന്നായി സഖാവെ.
കൊതിപ്പിക്കുന്ന കാഴ്ച്ചകൾ കാട്ടി ഞങ്ങളുടെ കൊതി പറ്റിപ്പിക്കും കേട്ടൊ ഭായ്
ReplyDelete