ഒരു കാളകെട്ട് അഥവാ എട്ടിന്റെ പണി :: ഭാഗം 1
വരാനുള്ളത് വഴിയില്‍ തങ്ങില്ല എന്നൊരു ചൊല്ലുണ്ട് ..................... അത് ഇത്ര കണ്ടു ഒക്കുമെന്നു കാരണവന്മ്മാരാണെ സത്യമായും അറിഞ്ഞിരുന്നില്ല .
ഹിരണ്യനല്ലൂര്‍ ക്ഷേത്രത്തില്‍ ( കരക്കാര്‍ക്ക് ഇത് ഒറ്റയടിക്ക് വായില്‍ കൊള്ളാത്തതിനാല്‍ ഏണീലമ്പലം എന്ന് വായ് മൊഴി ) ദേവിഉത്സവം . ശിവ കുടുംബം ഉള്ള ക്ഷേത്രം ആണ് . നാളിതു വരെ ദേവിഉത്സവം ഉണ്ടായിരുന്നെങ്കിലും കെട്ടുത്സവം ഉണ്ടായിരുന്നില്ല . ശിവന്റെ ഉത്സവത്തിന് മാത്രമേ കെട്ടുത്സവം ഉണ്ടാകാറുള്ളൂ ആയതിനാല്‍ തന്നെ ഇത് പ്രഥമ സംരഭം എന്ന നിലയില്‍ കരക്കെട്ട് ( എന്ന് പറഞ്ഞാല്‍ അമ്പലം കരക്കാരുടെ വകയാണ് , ഓരോ കരയില്‍ നിന്നും ഓരോ കാള വീതം ) ഒഴിവാക്കി . ആയതിനാല്‍ തന്നെ കൂടുതല്‍ കെട്ടുരുപ്പടികള്‍ ഇതില്‍ ഉണ്ടായി
എന്നെ സംബന്ധിച്ച് പറഞ്ഞാല്‍ നമുക്ക് ഇതുമായി ഒന്നും ഒരു ബന്ധവും ഇല്ല . ഞാന്‍ അമ്പലത്തിനു അകത്തു കയറിയിട്ട് തന്നെ വര്‍ഷങ്ങള്‍ ആയി . ഉത്സവങ്ങള്‍ക്ക് പിരിവു കൊടുക്കും . എല്ലാവരും സുഹൃത്തുക്കള്‍ ആണ് എല്ലാവരും വന്നു നമ്മളെ ക്ലിപ്പിടും . പക്ഷെ പലപ്പോഴും ഉത്സവ ആഘോഷങ്ങള്‍ക്ക് ഞാന്‍ നില്‍ക്കാറില്ല . വീടിനടുത്തുള്ള അമ്പലത്തില്‍ പത്താമുദയ ഉത്സവം നടക്കുമ്പോള്‍ ഞാന്‍ അടൂരില്‍ എന്‍ഡോ സള്‍ഫാന്‍ വിരുദ്ധ ദിനത്തിന്റെ ഫ്ലെക്സ് ചെയ്യാന്‍ പോയിരിക്കുകയായിരുന്നു . അത് എന്റെ യുക്തി .... എന്റെ ന്യായം ...
ഇനി കാര്യത്തിലേക്ക് വരാം
"ആദ്യ ദേവി ഉത്സവം ആയതിനാല്‍ പയ്യനല്ലൂര്‍ ചന്തയില്‍ നിന്ന് കാളയെ കെട്ടിയാലോ അണ്ണാ " എന്നും പറഞ്ഞു എള്ളും വിളയിലെ രഞ്ജിത്തും പടിഞ്ഞാറ്റെതിലെ അരുണ്‍ കൃഷ്ണനും ( ഏഴിലം പാല എന്ന ലേഖനം നോക്കുക ) കൂടി ഒരു ദിവസം വൈകുന്നേരം വീട്ടില്‍ വന്നു അടിവില്ല് വെച്ചു.
" ശെരി ... നിങ്ങള്‍ കെട്ടിക്കോ ....... പൈസ ഞാനും കൂടി ഇടാം "
ഞങ്ങളുടെ ഒരു സര്‍ക്കിളില്‍ ആലോചിച്ചു കാളയെ കെട്ടാന്‍ തീരുമാനം എടുത്തു .
ഇനിയാണ് " ട്വിസ്റ്റ് ". ഇവര് പലയിടത്തും കാളയെ നോക്കി പോയി . വില ഒക്കുന്നില്ല . .അങ്ങനെ ഇരിക്കുമ്പോള്‍ ഒരു ദിവസം വൈകിട്ട് അരുണ് വന്നു പറഞ്ഞു " കൊച്ചാട്ടാ.. ഏഴാം മൈല്‍ ഒരിടത്ത് കാള ഇരിപ്പുണ്ട് അയ്യായിരം രൂപയെ ഒള്ളു പോയി എടുത്താലോ "
" പോയി നോക്ക് "
" കൊച്ചാട്ടന്‍ വൈകിട്ട് എവിടെ എങ്കിലും പോകുന്നോ ? "
" ഇല്ല , എന്നാല്‍ കൊച്ചാട്ടനും കൂടി വാ "
" ഓ ഞാനില്ല "
" വാ കൊച്ചാട്ടാ " ( വരാനുള്ളത് ........................)
അങ്ങനെ ഞാനും കൂടി പോയി.
രഞ്ജിത്തിന്റെ ഭാഷയില്‍ പറഞ്ഞാല്‍ "അണ്ണന്‍ ചിലപ്പോള്‍ എഴുപതിലും അറുപതിലും ചിലപ്പോള്‍ അഞ്ചിലും പത്തിലും സ്പീഡിലാ പോകുന്നത് ".
പോയി കാളയെ കണ്ടപ്പോള്‍ ഒറ്റക്കാള. കണ്ടപ്പോഴേ ഞങ്ങള്‍ ഒറ്റക്കെട്ടായി ഒരു തീരുമാനം എടുത്തു " ഇത് നമുക്ക് വേണ്ട "
( ഈ ഒറ്റക്കാളക്ക് ചക്രം ഉണ്ടാകില്ല അതിനാല്‍ തോളില്‍ എടുക്കണം) കാളക്കാരന്റെ വക മുട്ടന്‍ ഡയലോഗ് . " കാളയെ എടുക്കാന്‍ ഒരു പതിനഞ്ചു പേര് മതി . നിങ്ങള് കാളയെ എടുക്കണ്ട , പറഞ്ഞാല്‍ മതി നമ്മള് പതിനഞ്ചു ആളിനെ തരാം . ആളൊന്നുക്ക് 350 വെച്ചു കൊടുത്താല്‍ മതി .അവര് തോളേല്‍ എടുത്തോളും ".
അവിടുള്ള ചേട്ടന്‍ മ്മാര്‍ എല്ലാം പാമ്പാട്ടത്തിനുള്ള തയാറെടുപ്പില്‍ ആണെന്ന് തോനുന്നു. അടുത്ത് വന്നു സംസാരിച്ചപ്പോഴേ ഞങ്ങള്‍ ഫിറ്റായി .
വേണ്ട എന്ന് തീര്‍ത്തു പറഞ്ഞു ഞങ്ങള്‍ ശൂരനാടിനു പോയി . അവിടെ ചെന്ന് . കാളയെ കണ്ടു . എണ്ണായിരം രൂപ . പക്ഷെ കാള കൊള്ളാം . ഇഷ്ട്ടപെട്ടു .
അന്നേരം അടുത്ത ട്വിസ്റ്റ് . കാളക്കാരന്‍ വക " നിങ്ങള്‍ ഒരു കാര്യം ചെയ് രണ്ടായിരം രൂപ കൂടി അധികം തന്നാല്‍ മതി എന്റെ കയ്യില്‍ വേറെ വലിയ ഒരു കാള യുണ്ട് അത് തരാം ആദ്യ ഉത്സവമല്ലിയോ പതിമൂവായിരത്തിന് കൊടുക്കുന്നതാ , സാരമില്ല നിങ്ങള്‍ ഇത് എടുത്തോ "
അങ്ങനെ ഞങ്ങള്‍ പതിനായിരം രൂപയ്ക്ക് ഈ വലുത് തന്നെ എടുക്കാന്‍ തീരുമാനിച്ചു .പക്ഷെ ഈ കാള ഉത്സവത്തിനു വെണ്മണി യില്‍ പോയതിനാല്‍ കാളയെ നേരില്‍ കണ്ടില്ല ( വരാനുള്ളത് ........................).
ഇതിനിടക്ക് വീണ്ടും ട്വിസ്റ്റ് .
തീരെ ചിന്ന പിള്ളേരും അധികപറ്റുപിള്ളേരും കൂടി ( അതായതു നിലവിലെ അധികം ഒന്നും അധികം രണ്ടും < പ്ലസ് വണ്‍, പ്ലസ് ടു> ) നമ്മുടെ കാള കമ്മിറ്റി ക്കാരെ കണ്ടു അവര്‍ക്ക് കൂടി ഒരു ചെറിയ കാളയെ കെട്ടിയാല്‍ കൊള്ളാം എന്ന അടങ്ങാനാവാത്ത അഭിവാഞ്ജ അറിയിച്ചു . നമ്മുടെ കമ്മിറ്റിക്കാര്‍ സഹായ മനസ്ഥിതി കൊണ്ട് കൊച്ചു പിള്ളേരല്ലേ എന്ന് കരുതി ഞങ്ങള്‍ കാളയെ എടുത്ത കലക്കാരന്റെ അടുത്ത് ചെന്ന് രണ്ടായിരം രൂപയ്ക്കു ബുക്ക് ചെയ്യിച്ചു അഡ്വാന്‍സ് കൊടുക്കാന്‍ അവരുടെ കയ്യില്‍ പൈസ ഇല്ലാതിരുന്നതിനാല്‍ രഞ്ജിത്ത് തന്നെ കയ്യില്‍ നിന്ന് പിള്ളേര്‍ക്ക് പൈസ കൊടുത്തു ബുക്ക് ചെയ്യിച്ചു .
ഉത്സവം മുപ്പതാം തീയതി . കാളയെ ഇരുപത്തി നാലിന് കൊണ്ട് വന്നു . കാളയെ കണ്ടപ്പോള്‍ തന്നെ നാട്ടുകാര്‍ക്ക് ബോധിച്ചു " കൊള്ളാം .......... വല്യ കാളയാണല്ലോ "
ഞങ്ങള്‍ നോട്ടീസ് അടിച്ചു പിരിവ് തുടങ്ങാനുള്ള ഏര്‍പ്പാട് തുടങ്ങി . എല്ലാവരും കൂടി ആലോചിച്ചു . ഓരോരുത്തര്‍ക്ക് സ്വാധീനം ഉള്ള വീടുകളില്‍ അവരെയും കൂടി കൊണ്ട് പോകാന്‍ തീരുമാനിച്ചു . .
കൂട്ടത്തില്‍ പ്രായം കൊണ്ട് മൂത്തതില്‍ ഒരാള്‍ ആണ് എന്ന പരിഗണന പിള്ളേര് ആവശ്യമില്ലാതെ നമുക്ക് തന്നു കളഞ്ഞു .
എന്‍ഡോ സള്‍ഫാന്‍ വിരുദ്ധ പ്രോഗ്രാം , അതുമായി ബന്ധപെട്ടു ബ്ലോഗ് എന്നിവയുടെ തിരക്കില്‍ ആയതിനാല്‍ ഞാന്‍ പിരിവിനു പോയില്ല . ചില വീടുകള്‍ നമുക്കായി ഒഴിച്ചിട്ടു . എ .കുട്ടന്‍ പറഞ്ഞത് പോലെ " അത് പ്രശോഭ് പിള്ള വരട്ടെ , എന്നിട്ട് പോകാം ,പ്രശോഭ് പിള്ളയെയും കൊണ്ട് പോയാലെ അതൊക്കു ".
ട്വിസ്റ്റ് വീണ്ടും
വലിയ കാള യെയും ചെറിയ കാളയെയും ഒരുമിച്ചു പയ്യനലൂരില്‍ ഇറക്കി. ചിന്ന പിള്ളേരുടെ അടുത്ത് നമ്മുടെ കമ്മിറ്റി ക്കാര്‍ പറഞ്ഞു " ഞങള്‍ എന്തായാലും രാത്രി കാള മൂട്ടില്‍ കിടക്കുന്നുണ്ട് . അതുകൊണ്ട് നിങ്ങള് പൊക്കോ "
പിള്ളേര് പക്ഷെ എട്ടിന്റെ പണി തിരിച്ചു തന്നു
ഞങ്ങള്‍ ഇറക്കിയ നോട്ടീസ് ഞങ്ങളുടെ കയ്യില്‍ നിന്നും മേടിച്ചു അതുപോലെ നോട്ടീസ് അടിച്ചു അവര് പിരിവിനിറങ്ങി . ആള്‍ക്കാര് വല്യ കാളയുടെ പിരിവ് ആണെന്ന് കരുതി കൈഅയയ്ച്ചു സഹായിച്ചു . നമ്മുടെ കമ്മിറ്റിക്കാര്‍ പിരിവിനായി ചെന്നപ്പോള്‍ " കൊടുത്തല്ലോ ..., ഇന്നലെ വന്നല്ലോ "
അപ്പോള്‍ ഞങ്ങള്‍ കമ്മിറ്റിക്കാരുടെ മനസ്സില്‍ ലഡ്ഡു പൊട്ടി ഇത് ശെരി ആവില്ല " സുന്ദരി ചേട്ടത്തിയെ കാണിച്ചു അനിയത്തിയെ കെട്ടിച്ചു വിടുന്ന പണി " അത് വേണ്ട .. കമ്മിറ്റിക്കാര്‍ ജ്വലിച്ചു അങ്ങനെ . ചോട്ടാ കാളയെ സ്കൂളിന്റെ അവിടോട്ടു മാറ്റി .............
ഇനി കാള മൂട്ടിലെ രസകരമായ വിശേഷങ്ങള്‍ ഫോട്ടോ / വീഡിയോ ഭാഗം 2,3 ല്‍
ഏഴിലം പാല പൂത്തു
http://aralipoovukal.blogspot.com/2010/11/blog-post_09.html
ട്വിസ്റ്റ് കുറെ ഉണ്ടായെങ്കിലും ആദ്യ സംരംഭം വന്‍ വിജയമായതില്‍ സന്തോഷം.
ReplyDeleteDEVI VLSAVAM EEE THAVANA ORU MALSARAM AYIRUNNU EANNE THANNE PARAYAM . ATHU KONDANALLO ETHRA GABEERAM AYATHE. ORO ALKARUM AUVARAVARUDE AREAKE MUNTHUKAM KODUTHU . VALARE NALLAREETHIYIL DEVI ULSAVAM NADATHIYA PRASHOBINUM KUTTUKARKUM PRATHAKICHE RAJITHINUM, ARUNIUM EAPPOZUM DEVANTAYUM DEVIYUDAYUM NANMMAKAL UNDAKUM.
ReplyDeletetwist mathrame ullu
ReplyDeletemoonnam bhagom varatte video athil idam
ReplyDelete