സത്യക്രിസ്ത്യാനി

ഏറെ  നാളായി എഴുതാന്‍ ബാക്കി കിടക്കുന്ന ചിലതുണ്ട് . സമയക്കുറവു കാരണം ആണ് പറ്റാഞ്ഞത്‌. യാത്രയുടെ  ചിത്രങ്ങള്‍ ഇട്ടു അഡ്ജസ്റ്റ് ചെയ്തു... അഡ്ജസ്റ്റ് ചെയ്തു അങ്ങനെ പോയി.. അത്തരം ഒന്നിലേക്ക് . 
ഒന്‍പതു തവണ പുനലൂര്‍ - ചെങ്കോട്ട മീറ്റര്‍ ഗേജ് ട്രെയിന്‍ യാത്ര നടത്തിയിട്ടുണ്ട് . വളരെ രസകരമായ ഒരു അനുഭവം തന്നെ ആണത് . ക്യാമറ പുതിയത്  വാങ്ങിയപ്പോള്‍  പടിഞ്ഞട്ടെതിലെ രണ്ജിത്തിനെയും  വിളിച്ചു നേരെ  ട്രെയിനില്‍ കുറ്റാലം വിട്ടു.  അങ്ങനെ  ഇരിക്കെ ആണ് മീറ്റര്‍ ഗേജ്  ട്രെയിന്‍ ഉടന്‍  നിര്‍ത്തുവാന്‍ പോകുന്നു എന്ന വാര്‍ത്ത കേള്‍ക്കാന്‍ തുടങ്ങിയത് . അങ്ങനെ  എങ്കില്‍ ഒരിക്കല്‍ കൂടി പോകണം എന്ന് ഉറപ്പിച്ചു . ഞങ്ങളുടെ കൂട്ടായ്മയില്‍ ഇത് ചര്‍ച്ച ചെയ്തു എങ്കിലും " ഓ എത്ര തവണ പോയതാ .......നിനക്ക് എന്തോന്നിന്റെ  സോക്കേടാ " എന്ന മറുപടി ആണ് വന്നത് .
പക്ഷെ സിറാജ് ഷാ "ട്രെയിന്‍ നിര്‍ത്തുന്ന ദിവസം നമുക്ക് എന്ത് കൊണ്ട് പോയ്കൂട" എന്ന്  മൊഴിഞ്ഞു . പക്ഷെ എങ്ങനെ ? ഞങ്ങള്‍ അതായതു  സിറാജും അരവിന്ദും ഞാനും കൂടി എന്താ ഇതിന്റെ വകുപ്പ്  എന്നറിയാനായി  ഞായറാഴ്ച നേരെ പുനലൂര്‍ റെയില്‍വേ സ്റ്റേഷന്‍ വെച്ച് പിടിച്ചു . അവിടെ ചെന്ന് സ്വാഭാവികമായും നമ്മള്‍ യൂണിയന്റെ (DREU)  ആളിനെ കാണുമല്ലോ , കണ്ടു . അങ്ങേരോട് കാര്യം പറഞ്ഞു . പുള്ളി സഹായിക്കാമെന്ന് ഏറ്റു. ഒപ്പം വിശദമായ  വിവരങ്ങളും തന്നു . 
അങ്ങനെ   പുനലൂര്‍ - ചെങ്കോട്ട മീറ്റര്‍ ഗേജ് ട്രെയിനിന്റെ  അവസാന യാത്രക്ക് ഞങ്ങള്‍ വട്ടം കൂട്ടി. 
കാര്യങ്ങള്‍ എല്ലാം പറഞ്ഞു  ധാരണ ആക്കി ഞങ്ങള്‍ തിരിച്ചു പോന്നു . 

തിരിച്ചു വരുന്ന വഴി പകര്‍ത്തിയ ചിത്രങ്ങളിലേക്ക് 










തിരിച്ചു വരുന്ന വഴി പത്താനാപുരത്തിന്   മുന്‍പ്  എത്തിയപ്പോള്‍ ഒരു വീട്ടില്‍ കുലച്ചു കുത്തി പേരക്ക നില്‍ക്കുന്നു . വീട്ടില്‍ ഇനി എത്രൊക്കെ ഉണ്ട് എന്തൊക്കെ ഉണ്ട് എന്ന് പറഞ്ഞാലും ആരാന്റെ പറമ്പില്‍ നിന്നും പറിക്കുക എന്നത്  സുഖമുള്ള ഏര്‍പ്പാടാണ് .  വണ്ടി നിര്‍ത്തി ഞങ്ങള്‍ നേരെ ആ വീട്ടിലോട്ടു കയറി . അവിടെ കണ്ട അപ്പച്ചനോട്   ചോദിച്ചു " അപ്പച്ചാ പേരക്ക പറിച്ചോട്ടെ" 
" നിങ്ങള് പറിച്ചോ "
കരിമ്പിന്‍ കാട്ടില്‍ ആന കയറിയത്  പോലെ ഞങ്ങള്‍ മൂന്നു പേരും കൂടി അഞ്ചു  പേരക്ക മരത്തില്‍ ആക്രമണം തുടങ്ങി . മീഡിയം സൈസ്  പേരക്ക . ഒടുക്കത്തെ ടേസ്റ്റ് . അപ്പച്ചന്‍ കവര്‍ കൊണ്ട് തന്നു എന്നിട്ട് പറഞ്ഞു " ആവശ്യത്തിനു പറിച്ചോ കൊച്ചുങ്ങളെ " കന്നിനെ കയം കാണിക്കരുത് " എന്നൊരു ചൊല്ലുണ്ടല്ലോ !! പക്ഷെ ഒരു ട്വിസ്റ്റ്‌  
ഞങ്ങളുടെ മുന്നിലേക്ക്‌ ചട്ടയും മുണ്ടും ഉടുത്ത അമ്മച്ചി പ്രത്യക്ഷപ്പെട്ടു " എന്നതാ ഉള്ളതെല്ലാം പറിച്ചോണ്ട് പോകുവാന്നോ? . എന്തോത്തിനു പറിക്കുവാ? . നിങ്ങള്‍ എവിടുന്നാ?  എന്തുവാ നിങ്ങളുടെ പേര് ?    "
അമ്മച്ചിയെ കണ്ടപ്പോഴേ നമുക്ക് മനസ്സില്‍ ആയി  അമ്മച്ചി പണിയാ,  മിക്കവാറും പറിച്ച പേരക്ക വരെ   അമ്മച്ചി നമ്മുടെ കയ്യില്‍ നിന്നും മേടിക്കുന്ന ലക്ഷണം ആണ് .
പെട്ടന്ന് ഞങ്ങള്‍ " വര്‍ഗ്ഗീയ " കാര്‍ഡ്‌ ഇറക്കി  
പെട്ടന്ന് ഞങ്ങള്‍ അങ്ങ് മാമോദീസ മുങ്ങി . പേര് മാറ്റി . പോരാഞ്ഞു ഒരു ഇടിവെട്ടു ഡയലോഗ് അങ്ങോട്ട്‌  " വല്യ അമ്മച്ചി ഇന്ന് പള്ളിയില്‍ പോയില്ലിയോ ? "
" വയ്യ മക്കളെ , ഇന്ന് പോയില്ല "
" ഏതു പള്ളിയാ അമ്മച്ചി ? "
".............. വല്യ പള്ളി , ഓര്‍ത്തഡോക്‍സ്‌ പള്ളിയാ "
" അതയോ , ഞങ്ങളും ഓര്‍ത്തഡോക്സാ "
എന്നിട്ട്  അമ്മച്ചി വക ഒരു ഡയലോഗ്  "  കേട്ടോ മക്കളെ , ഞാന്‍ ഈ ഗേറ്റ് ഇപ്പോഴും അടച്ചിടും അപ്പുറത്തും ഇപ്പുറത്തും ഒക്കെ 'അന്യ' പിള്ളേര് ഉള്ളതാ എന്തിനാ വല്ലവന്മ്മാരും കൊണ്ട് പോകുന്നെ അല്ലിയോ " 
ഞങ്ങള്‍ കോറസ് ആയി " തന്നെ "
ഞങ്ങളുടെ വക മുട്ടന്‍ ഡയലോഗ് അങ്ങോട്ട്‌   സ്വരം താഴ്തി അമ്മച്ചിയോട് ചോദിച്ചു " നമ്മുടെ ആള്‍ക്കാര്  ആണോ ചുറ്റുപാടും താമസിക്കുന്നത്  ? " 
അമ്മച്ചി തിരിച്ചു " അയലത്ത്  ഇല്ല . അഞ്ചാറ് വീട് കഴിഞ്ഞാല്‍ പിന്നെ മൊത്തം നമ്മുടെ ആള്‍ക്കാരാ !!!"
പാവം അമ്മച്ചിയെ ഞങ്ങള്‍ കുപ്പിയില്‍ ഇറക്കി . 
ഇനി  ക്ലൈമാക്സ് . 
പേരക്ക മൂന്നു കവറിലാക്കി പോരുമ്പോള്‍ ബോണസ് ആയി ഓര്‍ത്തഡോക്‍സ്‌ കാരായ ഞങ്ങള്‍ക്ക് ഓര്‍ത്തഡോക്‍സ് അമ്മച്ചി മാങ്കോസ്റ്റിന്‍  കൂടി തന്നു . അതാണ്  മകനെ "സത്യക്രിസ്ത്യാനി " ആയാലുള്ള കൊണം.
ഇറങ്ങി വരുമ്പോള്‍  അരവിന്ദിന്റെ വക ഡയലോഗ് " നമ്മള്‍ ഇനി കൂടുതല്‍ അവിടെ നേരം നിന്നിരുന്നു എങ്കില്‍ അമ്മച്ചി കൊച്ചുമക്കളെ മിക്കവാറും കെട്ടിച്ചു തന്നേനെ "






Comments

  1. ഇത് കലക്കീട്ടാ... ഭായ്

    " നമ്മള്‍ ഇനി കൂടുതല്‍ അവിടെ നേരം നിന്നിരുന്നു എങ്കില്‍ അമ്മച്ചി കൊച്ചുമക്കളെ മിക്കവാറും കെട്ടിച്ചു തന്നേനെ "
    അങ്ങിനെയാണെങ്കിൽ ശരിക്കും മമോദീശ കുളീച്ച് അമേരിക്കയിലോ, യൂറോപ്പിലോ എത്തായിരുന്നു..!

    ReplyDelete
  2. അമ്മച്ചി ഭയങ്കര നെര്‍വസ് ആയിപ്പോയി

    ReplyDelete
  3. അപ്പുറത്തും ഇപ്പുറത്തും ഒക്കെ 'അന്യ' പിള്ളേര് ഉള്ളതാ എന്തിനാ വല്ലവന്മ്മാരും കൊണ്ട് പോകുന്നെ അല്ലിയോ "
    appol ningalaara swantham pillaro??
    karthaavinu sthuthi....
    nannayittundu sakhave.

    ReplyDelete

Post a Comment

Popular posts from this blog

പരിപ്പ് വടയുടെയും കട്ടന്‍ ചായയുടെയും പിന്നില്‍

ഏഴിലം പാല പൂത്തു

എന്താണ് ഈ എട്ടിന്റെ പണി ?