ഒരു കാളകെട്ട് അഥവാ എട്ടിന്റെ പണി :: ഭാഗം 2

കാള മൂട്ടില്‍ രാത്രി കാവല്‍ കിടക്കാന്‍ സ്ഥിരം ആള്‍ക്കാരായി  രഞ്ജിത്തും അരുണും കൂടി സെറ്റപ്പ്  ചെയ്തു . ബാക്കിയുള്ളവര്‍ എല്ലാം കൂടി പത്തു പന്ത്രണ്ടു മണി വരെ അവിടെ ഇരുന്നു കത്തി വെക്കും .
കുട്ടന്‍ , അജിത്‌ ,കണ്ണന്‍,  ഒബാമ , കെ പി , സിജോ , അജയന്‍ , മഖായ , ആഷി , കുറ്റിയില്‍ അജി അണ്ണന്‍ . റബ്ബര്‍ കട  രാജന്‍ ചേട്ടന്‍ , പ്രവീണ്‍ ചേട്ടന്‍ , അനൂപ്‌ എല്ലാവരും കാണും . എന്റെ പോന്നോ ............... ഒരിക്കലും മറക്കില്ല .
ഇനി കഥകളിലേക്ക് ............. താഴെ പറയുന്ന  എല്ലാ കാര്യങ്ങളും കാള മൂട്ടിലും പരിസര പ്രദേശങ്ങളിലും നടന്ന സംഭവങ്ങള്‍ ആണ് എന്നതിനാല്‍ എന്റെ നേരെ ഒരു ആക്രമണം ഉണ്ടാകാന്‍ ഉള്ള സാധ്യത ഞാന്‍ മുന്നില്‍ കാണുന്നു . ആയതിനാല്‍ ചില കഥാപാത്രങ്ങളുടെ പേര്  ഇവിടെ വെളിപ്പെടുത്താന്‍ പറ്റില്ല ( അത് തികച്ചും പ്രാണ ഭയം )
ഏതു മരത്തിലും വലിഞ്ഞു കയറാനുള്ള കഴിവ്  ഉള്ള ബല്യൊരു മഹാന്‍ ആണ് .കെ പി  .കാള മൂട്ടില്‍ ഇരുന്നു ബോറടിച്ചപ്പോള്‍ ചീട്ടുകളി  പ്ലാന്‍ ചെയ്തു . പ്ലാന്‍ ചെയ്തത് കെ പി യും കുട്ടൂസും ( കണി വെള്ളരി , ഈ കഥ ഞാന്‍ പറയില്ല നേരിട്ട് കുട്ടൂസിനോട് ചോദിക്കുക )  കൂടി  ആണ് . ബാക്കി ഉള്ളവര്‍ പറഞ്ഞു "  കെ പി . പയ്യനല്ലൂര്‍ ജംഗ് ഷനില്‍  നില്‍ക്കുന്ന മാവില്‍ കയറ് . നല്ല മാങ്ങയാ  പറിക്കാം ", അന്നേരം സമയം ഒരു പതിനൊന്നര കഴിഞ്ഞു . ഒരു അര മണിക്കൂര് ഇടവിട്ട് ഒക്കെ ഒരു പഴുത്ത മാങ്ങാ വീഴുന്നുണ്ട്‌ അത് എന്നാ   ആവാനാ? . കെ പി ഫോമില്‍ ആയി " ഇല്ല....... ഞാന്‍ മാവേല്‍ കേറത്തില്ല ..... ചീട്ടു കളിച്ചു എല്ലാത്തിനെയും ഇന്ന് മലര്‍ത്തി    അടിച്ചിട്ടേ ബാക്കി പണി ഉള്ളു  ധൈര്യം  ഉള്ളവന്മ്മാര്‍ വാടാ " തോല്‍ക്കുന്നവന്‍മ്മാര്‍ ഞാന്‍ പറയുന്ന പണി ചെയ്തോണം മൂക്ക് കൊണ്ട്  :"  ദൃഹ്സ്ടധുംനനന്‍ " എന്നെഴുതിക്കും 
ഇത് കേട്ട് എല്ലാവരും ഒരുമിച്ചു ഞെട്ടി  ദൃഹ്സ്ടധുംനനനോ   "
അജയനും കെ.പിയും , കണ്ണനും , അനൂപും  കൂടി കഴുത കളിയ്ക്കാന്‍ തുടങ്ങി ( പ്രത്യേകിച്ചു അതിന്റെ ആവശ്യമില്ല )  . ആദ്യം ആവേശം പിടിപ്പിച്ച ഒരാള്‍ ആയ എ. കുട്ടന്‍ ഫ്ലാറ്റും മേടിച്ചു കടത്തിണ്ണയില്‍ കിടന്നു വണ്ടി കേറ്റം പിടിപ്പിക്കാന്‍ ( കൂര്‍ക്കം വലി ) തുടങ്ങി . .......... ( ആ ഫോട്ടോ ചില സാങ്കേതിക / സാമൂഹിക / സാംസ്‌കാരിക /പ്രാണഭയ കാരണങ്ങളാല്‍ ഒഴിവാക്കുന്നു )
 കെ.പി.  ചീട്ടു കുത്തി ഇടുന്നു 
 കൈ എപ്പടി 
 അനൂപിന്റെ കൈ
 പക്ഷെ കെ പിയുടെ പണി പാളി . ഒന്നിന് പുറകെ ഒന്നായി കുണുക്ക് കെ പി ക്ക്  മൂന്നെണ്ണം .  ഡിഷ്.......ഷ്....ഷ്..........
അന്നേരം കെ പി തന്ത്രപരമായി അടുത്ത നീക്കം നടത്തി ‍  " വാടോ ....... നമുക്ക്  മാങ്ങാ പറിക്കാം"   . അന്നേരം സമയം ഏതാണ്ട് ഒന്നേ കാലായി. പാതിരാത്രി കെ പി മാവില്‍ കയറി .ഹാലജന്‍ ലൈറ്റിന്റെ പ്രകാശത്തില്‍ . ചരിത്രത്തില്‍ ഇടം പിടിച്ച ഒരു മാങ്ങ പറിക്കല്‍ .  ഞങ്ങള്‍ താഴെ കൈലി പിടിച്ചു . കെ പി ആ ആഗോള പന്നാടന്‍ രാത്രി രണ്ടു മണിക്ക് മാവിന്റെ കീഴില്‍ നില്‍ക്കുന്ന ഞങ്ങളുടെ ക്ഷമയെ പലവട്ടം പരീക്ഷിച്ചു . പഴുത്ത മാങ്ങാ പറിച്ചു മാവിന്റെ മുകളില്‍ ഇരുന്നു തിന്നിട്ടു താഴെ കൈലി പിടിച്ചു നില്‍ക്കുന്ന ഞങ്ങളെ കെ പി പാതിരാത്രി നിഷ്ക്കരുണം പുഛിച്ചു. പക്ഷെ ഞങ്ങളെ തോല്‍പ്പിക്കാനാവില്ലല്ലോ. ഡിക്ഷനറിയില്‍ ഇല്ലാത്ത പലേ പദങ്ങളും  വിവിധങ്ങളായ അനുപാതത്തില്‍ ചേര്‍ത്ത് ഞങ്ങള്‍ പ്രയോഗിച്ചു ( പകല്‍ മാന്യന്മ്മാര്‍ )

ഒന്ന് നേരെ വെക്കടെ........ വേഗം മാവില്‍ കയറട്ടെ
 
എന്റെ പൊന്നു പുരോഹിതാ.... മാങ്ങാ  കൈലി ക്കകത്തോട്ടു പറിച്ചിടൂ  പ്ലീസ് ...........
 
ദാ ....... പിടിച്ചോ ..........മാങ്ങാ താഴോട്ട്  
നല്ല സൂപ്പര്‍ കപ്പു മാങ്ങാ ...................
എങ്ങനെ ഉണ്ട് ? കൊതിയിടല്ലേ പ്ലീസ് .... (കൊച്ചു മുറിക്കകത്തു ഇരിക്കാന്‍ വയ്യ അത് കൊണ്ടാ )

 ഒരു ബക്കറ്റു  നിറയെ മാങ്ങ
 പഴുക്കാത്ത മാങ്ങ പഴുപ്പിക്കാന്‍ വെച്ചിട്ടുണ്ട് 
 പാതിരാ  മാങ്ങ പറിക്കല്‍ 
പകല്‍  മാങ്ങ പറിക്കല്‍ 
ഇതൊന്നും അറിയാതെ കടത്തിണ്ണക്ക്  തോട്ടു വിസ്കി അടിച്ചു കിടന്ന കുട്ടന്‍ പിള്ള ചാടി എണീറ്റ്‌ " ഇനി തമിഴ് പാട്ട് പാടിയിട്ട് മതി ഗാനമേള"  എന്ന് പറഞ്ഞത്രേ.
ക്രിക്കറ്റ്‌ കളിയ്ക്കാന്‍ പ്ലാന്‍ ഇട്ടെങ്കിലും പാതിരാത്രി അത് വേണ്ട എന്ന് വെച്ചു. പക്ഷെ ക്രിക്കറ്റ്‌ കളിയുമായി ബന്ധപെട്ടു കെ പി അടിച്ച ഒരു ഡയലോഗ്  ഉണ്ട് " അളിയാ നമ്മള്‍ പത്തു പേരില്ലിയോ . അഞ്ചു പേര് അവിടെയും അഞ്ചു പേര് ഇവിടെയും  ഞാന്‍ പൊന്തിയും " ( പൊന്തി എന്ന് പറഞ്ഞാല്‍ കോമണ്‍ പ്ലയെര്‍ അതായതു രണ്ടു ടീമിനും ഉള്ള ആള്‍ ) 
ത്സവത്തിനു രണ്ടു മൂന്ന്  ദിവസം മുന്‍പ് നല്ല മഴ ആയിരുന്നു. കാളയുടെ മുകളില്‍    ടാര്‍പ്പ വലിച്ചു കെട്ടിയിരുന്നു എങ്കിലും മഴ വെള്ളം എവിടുന്നോ ചോര്‍ന്നു കാള നനഞ്ഞു ഇത് കണ്ടിട്ട്  രഞ്ജിത് എന്നെ വിളിച്ചിട്ട് പറഞ്ഞു  " അണ്ണാ നോക്കിയേ കാളയുടെ വയര്‍ വീര്‍ത്തിരിക്കൂന്നതു  കണ്ടോ  ? "
ഒഴിഞ്ഞ ഗോള്‍ പോസ്റ്റ്‌ ............ വിടുമോ അന്നേരമേ നമ്മള്‍ ഗോള്‍ താങ്ങി ( സിസര്‍ കട്ട് അല്ലേ , നേരെ അങ്ങ് ഗോള്‍ അടിച്ചേതു പിന്നെ ചുമ്മാ അതും ഇതും പറയരുതല്ലോ  )  
" രാത്രിയില്‍ നീയൊക്കെ അല്ലേ ഇവിടെ കിടന്നത് ? "
ണ്ട്  പണ്ട് എന്ന് പറഞ്ഞാല്‍ നാലഞ്ച് മാസം മുന്‍പ്  ഒരാള്  സത്യമായും എനിക്ക് പേര് ഓര്‍ക്കാനേ കഴിയുന്നില്ല സത്യം ..
വഴിയില്‍ കൂടെ നടന്നു വരുമ്പോള്‍ തൊട്ടപ്പുറത്തെ വീട്ടിലെ ചേട്ടന്‍ വിളിച്ചു നിര്‍ത്തിയിട്ടു " ഡാ ഉവേ  .. ഒരു ഉപകാരം ചെയ്യടാ .. "
" എന്തുവാ അണ്ണാ ?"
" ഇവിടുത്തെ പൊടി കൊച്ചിന് ചിക്കന്‍ പോക്സ് , നീ ഈ നില്‍ക്കുന്ന തൈ ത്തെങ്ങില്‍ നിന്നും രണ്ടു കരിക്ക് ഇട്ടു താടാ "
ഈ   ഡയലോഗ്  പറഞ്ഞ  കഥാപാത്രം പട്ടാളത്തില്‍ നിന്നും വരുമ്പോള്‍  മറ്റേതാരത്തിനു അല്ലറ ചില്ലറ " സാധനം " കൊടുക്കും ." അയ്യോ അതിനെന്താ അണ്ണാ "
കക്ഷി നേരെ തൈ ത്തെങ്ങില്‍ കയറി കരിക്ക് ഇട്ടു കൊടുത്തു ( അഞ്ചു കരിക്ക് ഇട്ടു  കൊടുത്തു എന്നും അതല്ല മൂന്നു കരിക്കെ ഇട്ടുള്ളൂ എന്ന് രണ്ട് അഭിപ്രായം ഉണ്ട് ). എന്തായാലും കരിക്ക് ഇട്ടു കൊടുത്തു .
ചേട്ടന്‍ കരിക്ക് എടുത്തോണ്ട് പെരക്കക്തു കയറിയിട്ട് പറഞാജു " ഡാ പോകല്ലേ " 
നമ്മുടെ കഥാനായകന്‍ വല്ലാതെ മോഹിച്ചു ഏറെ പ്രതീക്ഷിച്ചു . ചേട്ടന്‍ നേരെ   ഇറങ്ങി വന്നിട്ട് 25O  രൂപ എടുത്തു കയ്യില്‍ കൊടുത്തു . എന്നിട്ട് പറഞ്ഞു " നീ ഇത് വെച്ചോ "
കഥാനായകന്‍ പറഞ്ഞു " എന്റെ പൊന്നണ്ണാ എനിക്കിത് വേണ്ടാ , രണ്ട് കരിക്ക് ഇട്ടു എന്നും പറഞ്ഞു ആണോ ഇത് . വേണ്ടാ അണ്ണാ "
" നീ ഇത് പിടി , ഞാന്‍ പറയുന്നത് കേള്‍ക്ക്"
" അണ്ണാ.... വേണ്ടണ്ണാ.. എനിക്ക് വേണ്ടാണ്ണാ  "
" എടാ ഇത് കരിക്ക് ഇട്ടതിനല്ല.  നീയിതു  കൊണ്ട് പോയി  അടൂര് ചെന്ന് വല്ല കരിക്കിനേത്തിലോ മറ്റോ പോയി  മൂന്നു നാല്  അണ്ടര്‍ വെയര്‍ മേടിച്ചിട് "
*************************************
ഈ കഥാപാത്രത്തെ എനിക്കറിയാനെ  പാടില്ല . ഞാന്‍  ആരുടെ പേരും പറഞ്ഞിട്ടില്ല


Comments

  1. mapazam vayil veezanano rajith vaa thuranne mukalelotte noki nilkunnathe.akshaya networkinte mula alla prashobe athe. pinne poornimayude owner uragikanillallo ee divasagalil.kuttante pattupadunna sheelam mariyilla.kurukkante kanne kozikuttilanannu paragathupole aruninte nottam waitting shedilottanallo.pinne kp avan pande oresamayam 2 teemil kalikuunnaalane .eathayalum ulsavam bagiayallo.blogge nannayittunde.

    ReplyDelete

Post a Comment

Popular posts from this blog

തെരുവ് ചിത്രകാരന്‍

ഏഴിലം പാല പൂത്തു

വഴിയോര കാഴ്ചകള്‍