കുറ്റാലം ( குற்றாலம் ) COURTALLAM
കുറ്റാലം .... മധ്യ തിരുവിതാംകൂറിലെ മലയാളിക്ക് പെട്ടന്ന് ഒന്ന് കറങ്ങാന്‍ പറ്റിയ ഇടം . എത്ര തവണ പോയിട്ടുണ്ടാവും അവിടെ ? ആവോ അറിയില്ല . എപ്പോള്‍ ചെന്നാലും കെ എല്‍ രെജിസ്ട്രേഷന്‍വണ്ടി മൂന്നു നാലു എണ്ണം അവിടെ കാണാം . ( പട പേടിച്ച് പന്തളത്ത് ചെന്നപ്പോള്‍ അവിടെ പന്തം കൊളുത്തി പട എന്ന പോലെ പണ്ട് എനിക്കൊരു പണി കിട്ടിയതാ) .
കുറ്റാലത്ത് എപ്പോൾ ചെന്നാലും വിവിധ ഇനം പഴവർഗ്ഗങ്ങൾ മേടിക്കാൻ കിട്ടും . പനം കരുപെട്ടി, വിവിധ ഇനം ചിപ്സ് , തേനിൽ ഇട്ട നെല്ലിക്ക , വിവിധ ഇനം സുഗന്ധ വ്യഞ്ജനങ്ങൾ കുട്ടികള്ക്കുള്ള കളിപ്പാട്ടങ്ങൾ അങ്ങനെ അങ്ങനെ എന്തും , കാഴ്ച കണ്ടു നടക്കുന്നത് ഒക്കെ കൊള്ളാം പോക്കറ്റടി ഉള്ള സ്ഥലം ആണ് സാധനങ്ങൾ കൂടി സൂക്ഷിച്ചോണം. പിന്നെ വാനരന്മാരെയും സൂഷിക്കണം കുളിക്കുന്നതിനു മുൻപ് ഒരു ഓയിൽ മസ്സാജ് കൂടി ചെയ്താൽ കുളി ഉഷാർ ., മെയിൻ ഫാൾസ് , ഓൾഡ് കുറ്റാലം ഇവ ആണ് അടിപൊളി , കുറ്റാല ത്ത് തന്നെ വിവിധങ്ങൾ ആയ വെള്ള ചാട്ടങ്ങളും ക്ഷേത്രങ്ങളും ഉണ്ട് . ശനി ,ഞായർ ,അവധി ദിവസങ്ങളിൽ നല്ല തിരക്ക് ഉണ്ടാകും.
വെള്ളച്ചാട്ട ത്തിനോട് ചേർന്ന് തന്നെ ഒരു ക്ഷേത്രം ഉണ്ട് , ശിവ ക്ഷേത്രം ആണിത് ദ്രാവിഡ സംസ്കാരത്തിന്റെ ഒരു തിരു ശേഷിപ്പ് . ചോള രാജാവായ രാജ രാജ ചോളന്‍ ആണ് ഈ ക്ഷേത്രം പണി കഴിപ്പിച്ചത് എന്നും അഗസ്ത്യ മുനി ആണ് ഇവിടെ ശിവ പ്രതിഷ്ഠ നടത്തിയത് എന്നാണ് ഐതീഹ്യം . ഉത്സവ സമയങ്ങളിൽ അണിയിച്ച് ഒരുക്കിയ ആനയെ കാണാം , ഇവിടെ നിന്നും കുടത്തിൽ വെള്ളം ശേഖരിച്ചു കൊണ്ട് പോകുന്നവരെയും കാണുവാൻ കഴിയും .
താമസിക്കാൻ നിരവധി ഹോട്ടലുകളും റിസോർട്ടു കളും ഇവിടെലഭ്യമാണ് . മലയാളി കൾക്ക് ഇവിടെ ഭൂമിയും സ്ഥാപനങ്ങളും ഉണ്ട് . വസ്തുവിന് വിലക്കുറവു ആയതിനാൽ ആകണം തമിൾ നാട്ടിൽ മലയാളികൾ ഭൂമി വാങ്ങി കൂട്ടുന്നത് .
https://www.youtube.com/watch?v=GlL-YhJssWU
അതുപോലെ തെങ്കാശി യിൽ കൊത്ത് പൊറോട്ടയും
https://www.youtube.com/watch?v=rAlkpuECpZw
ഇത് ഉണ്ടാക്കുന്നത് ഒരു കല ആണ് ഭായ്
വീഡിയോ കാണുക
പഴങ്ങളുടെ രാജാവ് മാങ്കൊസ്റ്റിൻ എത്ര കഴിച്ചാലും മടുക്കില്ല
അകം ചുമന്ന നല്ല രസികൻ പേരയ്ക്ക
ക്ഷേത്ര ചടങ്ങുകൾ
എപ്പടിയിരുക്കെ ?
ഇങ്കെ വന്ത് കല്ലിന്റെ പുറത്തു ഇരിക്കെ
( തമിഴ് നല്ലാ പേശുവേ )
അങ്ങനെ ആഷിക് മോൻ വെള്ളം കണ്ടു , ഒന്ന് കുളിച്ചു ആനന്ദ ലബ്ദിക്കിനി എന്തു വേണം
ഇത് വന്ത് ഓള്‍ഡ് കുറ്റാലം
ഇവിടെ ആണ് സാധനങ്ങൾ സൂക്ഷിക്കുന്ന മുറി
പിന്നെ ഒന്ന് കൂടി വണ്ടി പാർക്ക് ചെയുന്നയിടങ്ങളിൽ തമിഴന്റെ ദേശീയ വാഹനം ആയ ലൂണയിൽ പനം കള്ളും കൊണ്ട് ആള് കാണും , ചുമ്മാ കയ്യിലെ കാശു കളയാം എന്നല്ലാതെ വേറെ കാര്യം ഒന്നും ഇല്ല
ഇത് ഏപ്രിൽ മാസം പോയപ്പോൾ എടുത്ത ചിത്രം ആണ് സൂം ചെയ്തു നോക്കിയാൽ ശിവലിംഗം കൊത്തിയിരിക്കുന്നതായി കാണാം വെള്ളം ഉള്ളപ്പോൾ ഇത് ദൃഷ്ടിഗോചരം ആകില്ല .
Comments
Post a Comment