സുന്ദരപാണ്ട്യപുരം ഭാഗം 1 Sundarapandiapuram part 1
കുറ്റാല ത്ത് നിന്ന് നേരെ സുന്ദര പാണ്ഡ്യ പുരം പോയി, സാധരണ കുറ്റാലം പോയാൽ അവിടെ നിന്ന് നേരെ അംബാസമുദ്രം ആണ് പോകാറ് , എന്നാൽ ഇത്തവണ മാറ്റി പിടിച്ചു അതിനു ഒരു കാരണം ഉണ്ട് എന്റെ സുഹൃത്തുക്കൾ ആയ ചില ചിന്ന കശ്മലന്മാർ പ്രസ്തുത സ്ഥലത്ത് പോകുകയും സൂര്യ കാന്തി പൂവിന്റെ ചിത്രങ്ങൾ എടുത്തു നമ്മളെ പ്രലോഭിപ്പിക്കുകയും ചെയ്തു ആയതിനാൽ ഇത്തവണ വണ്ടി ആ റൂട്ടിൽ പിടിച്ചു . തെങ്കാശി യിൽ നിന്നും 13 കിലോമീറ്റർ യാത്ര ചെയ്താൽ സുന്ദര പാണ്ട്യ പുരം എത്തും .
ചോദിച്ചു ചോദിച്ചു പോയപ്പോൾ ആണ് അറിയുന്നത് സൂര്യ കാന്തി പൂവ് ഒക്കെ വിളവു എടുപ്പായി ക്കാണും . പക്ഷെ പ്രതീക്ഷ കൈവിടാതെ മുന്നോട്ടു പോയി , ഒരു പക്ഷെ പോയില്ലായിരുന്നു എങ്കിൽ തീർത്താൽ തീരാത്ത നഷ്ട്ടം ആയേനെ . സുന്ദര പാണ്ട്യൻ എന്നാ രാജാവ് ആണ് ഈ ഗ്രാമം നിര്മ്മിച്ചത് എന്നാണ് വെയ്പ്പ് . ധാരാളം മലയാളം , തമിൾ സിനിമ സീരിയൽ ഒക്കെ ഷൂട്ട് ചെയ്തിട്ടുള്ള സ്ഥലം ആണിത് , റോജ , മുതൽവൻ, അന്യൻ ഇവയൊക്കെ ഇവിടെ ആണത്രേ ഷൂട്ട് ചെയ്തതു , റോജ പ്പാറ എന്നൊരു പാറകെട്ടു തന്നെ അവിടെ ഉണ്ട്. പ്രകൃതി കനിഞ്ഞു അനുഗ്രഹിച്ചു നല്കിയ സൌന്ദര്യം ആണിവിടെ . വീശി അടിക്കുന്ന കാറ്റ് കണ്ണെത്താ ദൂരത്തോളം കൃഷി ഭൂമികൾ , നെല്‍പ്പാടങ്ങള്‍ , തെങ്ങും തോപ്പുകള്‍, വാഴതോട്ടങ്ങള്‍, പൂപ്പാടങ്ങള്‍, പച്ചമുളക് , സൂര്യകാന്തി, , ചോളം, വിളവെടുത്ത സവാള , ഉരുളക്കിഴങ്ങ് , കടുക് , കുളങ്ങള്‍ , ആല്‍മരങ്ങള്‍ , ചെറിയ ക്ഷേത്രങ്ങള്‍ അങ്ങനെ അങ്ങനെ നയന മനോഹരമായ ദൃശ്യങ്ങള്‍
"മാമാ ഇങ്കെ സുന്ദര പാണ്ട്യ പുറം പോകണ വഴി എങ്കെ ? "
തമിള്‍ മാമന്‍മ്മാരോടൊപ്പം
പൂപ്പാടം കാണാൻ ഇറങ്ങിയപ്പോൾ ഒരു തമിൾ സുന്ദരി വന്നു മൊഴിഞ്ഞു " പടം എടുക്ക കൂടാത് "
"എന്നാ പ്രോബ്ളം "
"പടം പിടിച്ചാൽ വിള റൊമ്പ കഷ്ട്ടമാക്കും "
നമ്മളുടെ അടുത്താ കളി പൂവിന്റെ അല്ല അവിടെ ജോലി ചെയ്തു കൊണ്ട് നിന്നവരുടെ വരെ ഫോട്ടം പിടിച്ചിട്ടു ആണ് നമ്മ മടങ്ങിയത് ...........
എന്താ സംഭവം എന്ന് മനസ്സിൽ ആയോ ആദ്യം ഇവര് പേര് പറഞെങ്കിലും മനസിലായില്ല പിന്നാണ് കത്തിയത് ഇതാണ് കോയാ ടൂബെരോസ് (Tuberose ) പക്ഷെ അവർ പറഞ്ഞ പേര് മുള്ളങ്കി എന്നാണ്
ചോളം പണ്ടിത് വീടുകളില്‍ ഉണ്ടായിരുന്നു ഇപ്പോള്‍ കാണാറില്ല
വെള്ളമടിക്കാരന്‍
കിലോ വെറും പതിനഞ്ചു രൂഫ മാത്രം
മന്ദമന്ദമെന്‍ താഴും മുഗ്ദമാം മുഖം പൊക്കി-
സ്സുന്ദരദിവാകരന്‍ ചോദിച്ചൂ മധുരമായ്:
"ആരു നീയനുജത്തീ? നിര്‍ന്നിമേഷയായെന്തെന്‍
തേരുപോകവെ നേരെ നോക്കിനില്‍ക്കുന്നൂ ദൂരേ?
ജി ശങ്കരക്കുറുപ്പ് ( സൂര്യ കാന്തി )
സ്നേഹത്തില്‍ നിന്നില്ലല്ലോ മറ്റൊന്നും ലഭിച്ചീടാന്‍;
സ്നേഹത്തിന്‍ഫലം സ്നേഹം, ജ്ഞാനത്തിന്‍ ഫലം ജ്ഞാനം.
സ്നേഹമേ പരം സൗഖ്യം, സ്നേഹഭംഗമേ ദുഖം,
സ്നേഹം മേ ദിക്കാലാതിവര്‍ത്തിയായ് ജ്വലിച്ചാവൂ!
ജി ശങ്കരക്കുറുപ്പ് ( സൂര്യ കാന്തി )
No feeling can compare to freshly blossomed sunflowers.
Except for the feeling I get when I’m with you.
"ആ വിശുദ്ധമാം മുഗ്ദ്ധപുഷ്പ്പത്തെക്കണ്ടില്ലെങ്കിൽ!
ആവിധം പരസ്പരം സ്നേഹിയ്ക്കാതിരുന്നെങ്കിൽ!"
ജി ശങ്കരക്കുറുപ്പ് ( സൂര്യ കാന്തി )
വരുന്ന വഴി നാലെണ്ണം പിഴുതു കാറിൽ ഇട്ടിട്ടുണ്ട് സംഗതി ഇപ്പോൾ നിലവിൽ " നിലാവിൽ " ഉണ്ട്
ആവിധം പരസ്പരം സ്നേഹിയ്ക്കാതിരുന്നെങ്കിൽ!"
ജി ശങ്കരക്കുറുപ്പ് ( സൂര്യ കാന്തി )
വരുന്ന വഴി നാലെണ്ണം പിഴുതു കാറിൽ ഇട്ടിട്ടുണ്ട് സംഗതി ഇപ്പോൾ നിലവിൽ " നിലാവിൽ " ഉണ്ട്
പച്ചക്കറികള്‍ക്ക് കടുത്ത തോതില്‍ ആണ് കീടനാശിനി പ്രയോഗം പാടത്തിന്റെ അടുത്ത് തന്നെ ഒഴിഞ്ഞ കുപ്പികള്‍ കണ്ടു
ബാക്കി ചിത്രങ്ങൾ ഭാഗം രണ്ടിൽ
could you please share your number at rga2pwd@gmail.com? i am a govt employee who want to go to sundarapandiapuram
ReplyDelete