പോരാട്ടത്തില്‍ അണിചേരൂ ..........

എന്‍ഡോസള്‍ഫാന്‍ നിരോധിക്കുക
കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരന്ത ബാധിതരുടെ ചിത്രങ്ങള്‍ ഇന്‍റര്‍നെറ്റില്‍ കണ്ട രാജ്യങ്ങള്‍ പോലും
ആ മരണ വ്യാപാരിയെ
തങ്ങളുടെ രാജ്യത്തുനിന്ന് വിലക്കിക്കൊണ്ട്
ഉത്തരവിറക്കി .........
എന്നിട്ടും ..................
നമ്മുടെ രാജ്യമോ ?
മൃത്യു വാണിഭം നടത്തുന്നവന്
എല്ലാ ഒത്താശകളും ചെയ്തു കൊടുക്കുന്നു ...........
പഠനങ്ങള്‍ ...................
എന്‍ഡോസള്‍ഫാന്‍ ദോഷകരമാണെന്ന്
ഏതെങ്കിലും പഠനസമിതി പറഞ്ഞു പോയാലോ ........
അതിന്മേല്‍ തുടര്‍ പഠനം .................
ഭൂമിയിലും അന്തരീക്ഷത്തിലും ജലത്തിലും ........
എന്തിന് അമ്മമാരുടെ മുലപ്പാലില്‍ പോലും
മരണം അതിന്റെ വിഷ രസനകള്‍ ചുഴറ്റി
നിര്‍ബാധം താണ്ഡവം നടത്തുന്നു .........
ഭരണകൂടം ബധിര കര്‍ണങ്ങളുമായി
സുഖ സുഷുപ്തി തുടരുന്നു ......
അവരുടെ ബധിരതക്കെതിരെ
നാം ഉണരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു .........

ഉണരൂ ..... പ്രതികരിക്കൂ ...........
നിങ്ങള്‍ നിങ്ങളുടെ കുഞ്ഞുങ്ങളെ സ്നേഹിക്കുന്നുണ്ടെങ്കില്‍ .......

ഇന്ത്യയില്‍ നിന്നും
ഈ മരണ വ്യാപാരിയെ
തുടച്ചു നീക്കാനുള്ള
പോരാട്ടത്തില്‍ അണിചേരൂ ..........

ഡി വൈ എഫ് ഐ പത്തനംതിട്ട ജില്ല കമ്മിറ്റി   

Comments

  1. ലോക രാഷ്ട്രങ്ങള്‍ ഈ കീടനാശിനി നിരോധിക്കണം എന്ന നിലപാട് സ്വീകരിക്കുമ്പോള്‍ നമ്മുടെ രാജ്യം പറയുന്നു ഈ വിഷം നിരോധിക്കുവാന്‍ ഞങ്ങള്‍ക്ക് സമ്മതം അല്ല എന്ന്. ഇന്ത്യക്കകത്തു പോലും എന്‍ഡോസള്‍ഫാന്‍ നിരോധിക്കുന്ന പ്രശ്നം ഇല്ലെന്നു ധിക്കരപൂര്‍വ്വം കേന്ദ്ര സര്‍ക്കാര്‍ പറയുന്നു. അതോടൊപ്പം കേരളം തെരഞ്ഞെടുത്ത ചില ജന പ്രതിനിധികളും ആറു കേന്ദ്ര മന്ത്രിമാരും കുറ്റകരമായ മൌനം,ഒളിച്ചു കളി ഈ പ്രശ്നത്തില്‍ തുടരുന്നു.

    ReplyDelete
  2. ഉപാധികളോടെ ആണെങ്കിലും ആഗോളതലത്തില്‍ എന്‍ഡോ സള്‍ഫാന്‍ നിരോധിച്ചിരിക്കുന്നു.ഈ മാരക വിപത്തിനെതിരെ നടത്തിയ പോരാട്ടത്തില്‍ ഒറ്റക്കെട്ടായി നിന്ന കേരള ജനതയ്ക്ക് അഭിവാദ്യങ്ങള്‍.

    ReplyDelete
  3. അവസാനം ജനങ്ങളുടെ കൂട്ടായ്മ വിജയിച്ചു...!

    ReplyDelete
  4. samarangal thudarnne mathiyaku.Parliamentil niyamam paassakunnathu vare, poorna nirodhanam yadharthyamakunnathuvare!!!!!!!!!!!

    ReplyDelete

Post a Comment

Popular posts from this blog

പരിപ്പ് വടയുടെയും കട്ടന്‍ ചായയുടെയും പിന്നില്‍

ഏഴിലം പാല പൂത്തു

എന്താണ് ഈ എട്ടിന്റെ പണി ?