കാഴ്ചയ്‌ക്കൊരു ബലി
പ്ലാന്റേഷന്‍ തൊഴിലാളിയായിരുന്ന വി. അമ്പുവിന്റെ മകളാണ് കാര്‍ത്ത്യായനി. ഇപ്പോള്‍ 31 വയസ്സുള്ള കാര്‍ത്ത്യായനി പത്താം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് കാഴ്ച കുറഞ്ഞുവരുന്നത് ശ്രദ്ധയില്‍ പെടുന്നത്. പ്രീഡിഗ്രിക്ക് പഠിക്കുമ്പോള്‍ പൂര്‍ണമായും അന്ധയായി. പിന്നീട് അര്‍ബുദത്തിന്റെ തേരോട്ടമായിരുന്നു ആ ശരീരത്തില്‍. വലത്തേ മാറിടം നീക്കംചെയ്തപ്പോള്‍ വയറ്റില്‍ ക്യാന്‍സര്‍ വന്‍ മുഴയായി വന്നു. അത് കഴുത്തിലേക്ക് പടരുകയാണ്. തല പിളരുന്ന വേദന. അമ്മ വെള്ളച്ചിക്ക് ഈ വേദന കണ്ടുനില്ക്കാന്‍ വയ്യ. അവിവാഹിതയായ ഈ പെണ്‍കുട്ടിക്ക് ആശ്വാസമായി അമ്മ മാത്രം. 1964-ല്‍ വെള്ളച്ചിയെ കല്യാണം കഴിക്കുമ്പോള്‍ അമ്പു പ്ലാന്റേഷനിലെ തൊഴിലാളിയായിരുന്നു. 1990-ല്‍ 55-ാം വയസ്സില്‍ മരിച്ചു. 50 വയസ്സ് മുതല്‍ ഗുരുതരമമായ പക്ഷാഘാതം വന്ന് കിടപ്പിലായിരുന്നു. അച്ഛനോടൊപ്പം ജോലിചെയ്ത പല തൊഴിലാളികളും, അവരുടെ മക്കളും രോഗികളാണെന്ന് കാര്‍ത്ത്യായനി പറയുന്നു.
അമ്മ വെള്ളച്ചിക്ക് രണ്ടുകണ്ണിനും സുഖമില്ല. ആദ്യം പ്രഷര്‍ എന്നുപറഞ്ഞാണ് ചികിത്സ തുടങ്ങിയത്. പിന്നീടത് തിമിരമെന്നായി. പുറത്തേക്ക് നോക്കിയാല്‍ കണ്ണ് വട്ടംചുറ്റും. പൊട്ടിത്തെറിക്കുമ്പോലെ വേദനിക്കും.
കൃഷിചെയ്തും പശുവിനെ വളര്‍ത്തിയും കുടുംബം താങ്ങിനിര്‍ത്തുന്നത് ഈ സാധുസ്ത്രീയാണ്.
വെള്ളച്ചിയുടെ മൂന്നു മക്കളില്‍ രണ്ടാമത്തേതാണ് കാര്‍ത്ത്യായനി. മൂത്ത മകള്‍ രുഗ്മിണിയെ വിവാഹംചെയ്തത് നീലേശ്വരത്താണ്. വിദ്യാര്‍ഥികളായ രണ്ടു കുട്ടികളുണ്ട്. ആതിരയും നീതുവും. ഇളയവളായ നീതുവിന് അപസ്മാരം വിട്ടുമാറുന്നില്ല. ആതിരയുടെ കാലിന്റെ പാദങ്ങള്‍ പൊട്ടിക്കീറിയ അവസ്ഥയിലാണ്. രണ്ടു കുട്ടികളും നീലേശ്വരത്തായതിനാല്‍ അധികൃതര്‍ നടത്തിയ ഒരു സര്‍വേയിലും പെട്ടിട്ടില്ല. ജില്ലമാറി ദുരിതം തിന്നുന്ന എത്രയോ കേസുകള്‍ ഈയിടെ പത്രങ്ങളില്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുണ്ട്. തലശ്ശേരി വെസ്റ്റ് പൊന്നിയത്തുള്ള രാഘവന്റെയും പ്രീതയുടെയും മകന്‍ അമിത് (22) ഒരുദാഹരണം.
മൂന്ന് തലമുറയെ വേട്ടയാടുന്ന ഭീകരതയുടെ ചിത്രമാണ് ഇത്
ഭീകരതയുടെ ചിത്രമാണ് ഇത്
ReplyDelete