പണി ....... മറു പണി ഏത് സമയത്തും എവിടെ വെച്ചും ഉരുളക്ക്‌ ഉപ്പേരി പോലെ ചോദ്യങ്ങള്‍ക്ക് മറു പടി പറയാന്‍ ഉള്ള കഴിവ് ക്രിസോസ്ടം തിരുമേനിക്ക് ഉണ്ട് 
 ഒരു യുവജന സമ്മേളനത്തില്‍ വെച്ച്   അതില്‍ പങ്കെടുത്തു കൊണ്ടിരുന്ന ഒരു ചെറുപ്പക്കാരന്‍ എണീറ്റ്‌  ക്രിസോസ്ടം തിരുമേനിയോട്    ചോദിച്ചു 
" തിരുമേനി ഒരു സംശയം ഉണ്ട്  ? "
" എന്താ സംശയം  ചോദിക്കൂ "
" തിരുമേനി , ഈ ലോത്തിന്റെ ഭാര്യയുടെ പേരെന്തുവാ ? "
വേദ പുസ്തകത്തില്‍ ലോത്തിന്റെ ഭാര്യയുടെ പേര്  പരാമര്‍ശിക്കാത്തതിനാല്‍ ഈ ചോദ്യം കേട്ട എല്ലാവരും ആ യുവാവിനെ ഒന്ന് നോക്കി എന്നിട്ട് തിരുമേനി എന്ത് മറുപടി പറയും എന്ന്  അറിയാന്‍ തിരുമേനിയെ നോക്കി . ഒട്ടും ഗൌരവം വിടാതെ തിരുമേനി ആ ചെറുപ്പക്കാരനോട്‌ ചോദിച്ചു 
" താങ്കള്‍ വിവാഹം കഴിച്ച ആളാണോ ? "
" അല്ല "
" എന്നാല്‍ താന്‍ പോയി വിവാഹം കഴിക്കാന്‍ നോക്ക് , വല്ലവന്റെയും ഭാര്യയുടെ പേരും തപ്പി എത്ര നാള്‍ ഇങ്ങനെ നടക്കും "

Comments

Popular posts from this blog

തെരുവ് ചിത്രകാരന്‍

ഏഴിലം പാല പൂത്തു

വഴിയോര കാഴ്ചകള്‍