പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കേട്ട ചില നര്‍മ കഥകള്‍ ‍


സീറ്റ് മോഹിച്ച നമ്മുടെ പ്രിയപ്പെട്ട കൃഷ്ണന്‍ കുട്ടി ചേട്ടനേ പാര്ട്ടി ക്കാര്‍ എല്ലാവരും കൂടി ഒഴിവാക്കി . അതില്‍ പ്രതിഷേധിച്ചു ചേട്ടന്‍ നോമിനേഷന്‍ കൊടുത്തു,  വീട് കയറി പ്രചരണം, നാട്  മുഴുവന്‍  പോസ്റ്റര്‍ ഒട്ടിച്ചു, 
വീടുകളില്‍ ചെന്ന് കയറി വല്യപ്പന് മുറു ക്കാനിടിച്ചു  കൊടുത്തു , അടുക്കളയില്‍ കയറി പപ്പടം കാച്ചി കൊടുത്തു,  പറമ്പില്‍ കിളക്കുന്ന തൊഴിലാളിയുടെ കൂടെ നിന്ന് രണ്ടു തൂമ്പ കിളച്ചു കൊടുത്തു,  തോട്ടില്‍ കുളിപ്പിക്കാന്‍ കൊണ്ട് വന്ന പശുവിനെകുളിപ്പികുന്നു അങ്ങനെ അങ്ങനെ .....സംഗതി മൂത്ത്  മൂത്ത്  പ്രചരണം കൊടുമ്പിരി കൊണ്ടു .
തിരംഞ്ഞെടുപ്പിന്റെ  അന്ന് രാവിലെ കുളിച്ചു ക്ലോസപ്പ്‌  ചിരിയുമായി ബൂത്തില്‍ വന്നു,   വോട്ടര്‍മ്മാരെ എല്ലാം വശത്താക്കി   . തിരംഞ്ഞെടുപ്പിന്റെ വിധി വന്നു എല്ലാവരെയും  ഞെട്ടിപ്പിച്ചു കൊണ്ടു കൃഷ്ണന്‍ കുട്ടി കൊച്ചാട്ടന്‍ പൊട്ടി.  കൊച്ചട്ടനാകെ കിട്ടിയത് 3 വോട്ടു . ആകെ നാണക്കേടായി തലയില്‍ മുണ്ടിട്ടു കൊണ്ടു വീട്ടില്‍ ചെന്ന് കയറിയപ്പോള്‍ ഭാര്യ വിശാലാക്ഷി കലി കയറിചൂലും കൊണ്ടു നില്ക്കുന്നു.   വിശാലാക്ഷി : "പറ മനുഷ്യനെ എനിക്കിപ്പോള്‍ അറിയണം അതാരാണ് എന്ന്  ?" 
കൃഷ്ണന്‍ കുട്ടിചേട്ടന്‍ : "എടി എനിക്കുമറിയത്തില്ല ആരാണ് ആ ചതി ചെയ്തതു  എന്ന് , കൂടെ നിന്നവന്‍ മ്മാര്‍ എല്ലാം കൂടി  കാലുവാരിയാതാടി "  
വിശാലാക്ഷി:- "അതല്ല മനുഷ്യാ എനിക്കറിയേണ്ടത്  നിങ്ങള്ക്ക് കിട്ടിയ വോട്ടാ എനിക്കറിയേണ്ടത്  ? "
കൃഷ്ണന്കുട്ടി ചേട്ടന്‍ : "എടീ  എനിക്കാകെ കിട്ടിയത് മൂന്ന് വോട്ടാ  "     വിശാലാക്ഷി:- " അതു  തന്നാ എനിക്കറിയേണ്ടത്  മൂന്ന് വോട്ടില്‍ ഒന്നു  നിങ്ങളുടെ വോട്ടു രണ്ടാമത്തേത് എന്റെ വോട്ടു മൂന്നാമത്തെ   വോട്ടു ചെയ്തവള്‍ ആരാ ? അവളരാണെന്ന്  ‍പറഞ്ഞിട്ട്   മതി പെരയക്കകത്തു  കയറുന്നത് ? "Comments

  1. ഇതിലും വലിയ കോമഡി വോട്ടു പിടിക്കാന്‍ പോകുമ്പോള്‍ ഉണ്ടായിട്ടുണ്ട് . അതൊക്കെ എഴുതിയാല്‍ പിന്നെ കരക്കാര് എടുത്തിട്ട് ചാമ്പും

    ReplyDelete

Post a Comment

Popular posts from this blog

തെരുവ് ചിത്രകാരന്‍

ഏഴിലം പാല പൂത്തു

വഴിയോര കാഴ്ചകള്‍