ഞങ്ങളുടെ പ്രിയപ്പെട്ട തിരുമേനി


ഞങ്ങള്‍ പത്തനംതിട്ട ക്കാരുടെ മാത്രം എന്ന് ഞങ്ങള്‍ പറഞ്ഞു പോരുന്ന ചില  സംഗതികള്‍ ഉണ്ട് . ആറന്മുള കണ്ണാടി , ശബരിമല , മാരാമണ്‍ , ഓമല്ലൂര്‍ വയല്‍ വാണിഭം, പടയണി , വള്ള സദ്യ , കടമ്മനിട്ട, ആനന്ദപ്പള്ളി മരമടി  അങ്ങനെ അങ്ങനെ ഈ ലിസ്റ്റ് അങ്ങോട്ട്‌ നീളും.പിന്നെ ഞങ്ങള്‍ ഇതു ബാക്കിയുള്ള മാലോകര്‍ക്കായി വിട്ടുകൊടുത്തതാ എന്നൊരു ചിന്ത പൊതുവേ ഞങ്ങള്‍ക്ക് ഉണ്ട് . ഇതു ഞങ്ങളുടെ ഒരു വെറും ഔദാര്യം  മാത്രം. ബാക്കിയുള്ളവര്‍ കൂടി ഇതു കണ്ടോട്ടെ അനുഭവിച്ചോട്ടെ എന്ന് ഞങ്ങളും കൂടി അങ്ങോട്ട്‌ വിചാരിച്ചു .ഈ ലിസ്റ്റില്‍ ഞങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ആളാണ് മാര്‍ ക്രിസോസ്ടം തിരുമേനി .
അശരണരായ ജനങ്ങളെ സഹായിക്കുകയും അവരിലേക്ക്‌ ഇറങ്ങി ചെല്ലുകയും ചെയ്ത മനുഷ്യ സ്നേഹി . അദ്ദേഹം ഇടപെടാത്ത വിഷയങ്ങളില്ല .  ജാതി - മത - രാഷ്ട്രീയ - സാമ്പത്തിക  ഭേദമന്യേ എല്ലാവരോടും ഒരേ പോലെ ഇടപെടുന്ന പുണ്യാത്മാവ്. നര്‍മം കലര്‍ന്ന അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍  കേള്‍ക്കാന്‍ ആയിരങ്ങള്‍ കൂടും. മാരാമണ്‍ കണ്‍വെന്‍ഷന്‍ നടക്കുമ്പോള്‍ ഇനി സാക്ഷാല്‍ മാര്‍പ്പാപ്പ വന്നു സ്‌പീചി യാലും അതിനെക്കാള്‍ ഒരു തൌസന്റ്  പീപ്പിള്‍സ് കൂടുതല്‍ കാണും ഞങ്ങളുടെ തിരുമേനി വന്നു സ്‌പീചിയാല്‍ . അദ്ധേഹത്തെ ക്കുറിച്ച് പറഞ്ഞാല്‍ ഒരു പാട് പറയാന്‍ ഉണ്ട് . ആ നല്ല ശമരിയക്കാരന്‍ പറഞ്ഞ ചില നര്‍മ ങ്ങളിലേക്ക് ....................
ഡി വൈ എഫ് ഐ  മദ്യ പാന ആസക്തിക്കെതിരായി  സംസ്ഥാനമാകെ  കാമ്പയിന്‍ ഏറ്റെടുത്തു . ഡി വൈ എഫ് ഐ  പത്തനംതിട്ട ജില്ലാ സെക്രട്ടറി സ: എന്‍ . സജികുമാര്‍ പറഞ്ഞതനുസരിച്ച് തിരുമേനിയുമായി അഭിമുഖ സംഭാഷണത്തിനായി ഏതാണ്ട്  അഞ്ചു മണിയോടെ മാരാമണ്ണില്‍ എത്തി  . തിരുമേനിയുമായി ഏതാണ്ട് ഒരു ഒന്നര മണിക്കൂറോളം ഈ വിഷയത്തെ സംബന്ധിച്ച് സംസാരിച്ചു . സമൂഹത്തില്‍ വര്‍ധിച്ചു വരുന്ന മദ്യ പാനം ഉണ്ടാക്കുന്ന തിന്മകളെ ക്കുറിച്ച് , ഇല്ലാതെ പോകുന്ന കുടുംബങ്ങളെ ക്കുറിച്ച് അനാഥമാകുന്ന കുട്ടികളെക്കുറിച്ചു ഒക്കെതിരുമേനി സവിസ്തരം സംസാരിച്ചു  . 
 ജില്ലാ സെക്രട്ടറി സ: എന്‍ . സജികുമാര്‍ പറഞ്ഞതനുസരിച്ച് തിരുമേനി ഡിസംബര്‍ മാസം 24 തീയതി മദ്യ പാന ആസക്തിക്കെതിരായ ഒരു സെമിനാര്‍ ഉത്ഘാടനം ചെയ്യാമന്നു ഏറ്റു (അത് അവര് തമ്മിലുള്ള ഒരു ഇരുപ്പു വശം , കാരണം രണ്ടും സ്വാത്വികന്‍ മ്മാരാണ്  ഏതാണ്ട് രണ്ടു പേരുടെയും സ്വഭാവ രീതികള്‍ ഒരുപോലെ , കൂടാതെ രണ്ടു പേരും സ്റ്റില്‍ ബാച്ചിലേഴ്സും ). 
തിരുമേനി ഓഫീസ് സെക്രട്ടറിയെ വിളിച്ചു ഡയറി കൊണ്ടു വരാന്‍ പറഞ്ഞു . ആ ചേട്ടന്‍ ഡയറിയുമായി വന്നു . തിരുമേനി ഡയറി പരിശോധിച്ചു. തിരുമേനി ഒരു ഗള്‍ഫ്‌ പര്യടനത്തിനായി പോകുകയാണ് , തിരിച്ചു വന്നിട്ട് ക്രിസ്മസ് സന്ദേശങ്ങളും പ്രാര്‍ത്ഥനകളും ഒക്കെ ആയി തിരക്കില്‍ ആണ് അത് കൊണ്ടു ഡിസംബര്‍ മാസം 24   എന്നുറപ്പിച്ചു. 
തിരുമേനിയുടെ വാക്കുകള്‍ എഴുതാനായി  ഞാന്‍ ഒരു പുതിയ ഡയറി കൂടി കൊണ്ടു പോയിരുന്നു . പക്ഷെ ഞാന്‍ എഴിതിയതു ഒരു ബുക്കില്‍ ആണ് . തിരുമേനിയുടെ കയ്യില്‍ ഇരുന്ന ഡയറി തീര്‍ന്നതാണ് എന്ന് കണ്ടു ഞാന്‍ എന്റെ കയ്യില്‍ ഇരുന്ന ദി  വീക്ക്‌ ന്റെ ഡയറി  തിരുമേനിക്കായി നല്‍കി 
തിരുമേനി വാങ്ങിയിട്ട് " താങ്ക്സ് " പറഞ്ഞു 
എന്നിട്ട്  ഞാന്‍ കൊടുത്ത  ഡയറി യിലേക്ക് നോക്കി എന്നിട്ട് പറഞ്ഞു  " THE WEEK  , ങ്ങാ എനിക്കും പത്തെണ്‍പത്തിയെട്ടു  വയസായില്ലിയോ ഞാനും വീക്കാ തന്നെയല്ല എനിക്കിപ്പോള്‍ ഒരു വീക്കിന്റെ കുറവുണ്ടെന്നാ ചിലര് പറയുന്നേ അപ്പോള്‍ പ്പിന്നെ  ഈ ഡയറി തന്നാ നല്ലത് "
എന്നിട്ട് അടുത്ത ചോദ്യം  "ഇത് എന്തോന്നില്‍   കൊടുക്കാനാ"  
ഞാന്‍ : "ബ്ലോഗില്‍ "
" അതെന്തോന്നാ ?" 
 ഞാനത് വിശദീകരിച്ചു   കൊടുത്തു
" ശെരി ഞാന്‍  ഗള്‍ഫിലൊക്കെ ഒന്ന് പോയിട്ട് വരട്ടെ എന്നിട്ടൊരു കൈ നോക്കാം, പിന്നെ ആ  സജി കുമാറിനോട് ചോദിച്ചേ എത്ര മണിക്കാണ് പരിപാടി എന്ന് ?
ഞാന്‍ സ: എന്‍ . സജികുമാറിനെ വിളിച്ചിട്ട് ചോദിച്ചു " സഖാവെ എത്ര മണിക്ക് വെയ്ക്കണം "
"  മൂന്ന് മണിക്ക് വെക്കാം " എന്ന് മറുപടിയും പറഞ്ഞു 
ഞാനത് തിരുമേനിയോട് പറഞ്ഞു " തിരുമേനി മൂന്നു മണിക്ക്  വെക്കാം അത് പോരെ "
തിരുമേനി " മതി അതാവുമ്പോള്‍ ഒരു ആറ് ആറര ആകുമ്പോള്‍ തീരും ഇല്ലിയോ "
" അതെ "
മദ്യ പാന ആസക്തിക്കെതിരായ സെമിനാര്‍ ആകുമ്പോള്‍ കൊറെപ്പേര് വരും ഇല്ലിയോ ?
" വരും "
" ശെരി "
' അപ്പോള്‍ ആറരക്കു കഴിഞ്ഞാല്‍ പ്പിന്നെ നമുക്ക് എല്ലാവര്‍ക്കും കൂടി ഒന്ന്  " കൂടാം" ഇല്ലിയോ ?'
ഇതാണ് ഞങ്ങളുടെ സ്വകാര്യ സ്വത്തായ , ഞങ്ങള്‍ ബാക്കിയുള്ള മാലോകര്‍ക്കായി  വിട്ടു കൊടുത്ത ഞങ്ങളുടെ തിരുമേനി 

വാല്‍ക്കഷണം : ഇതു അദ്ദേഹം പറയാന്‍ കാരണം . പൊതുജന സമക്ഷം മദ്യപാനത്തെ ഘോര ഘോരം  എതിര്‍ക്കുന്നപല മഹാന്മ്മാരും വൈകിട്ട് ഒതുക്കത്തില്‍ അടിക്കുന്നവരാണ് എന്നു പറയാതെ പറഞ്ഞതാണ്‌
                                                                                      (തുടരും.......)

Comments

Popular posts from this blog

ഏഴിലം പാല പൂത്തു

പരിപ്പ് വടയുടെയും കട്ടന്‍ ചായയുടെയും പിന്നില്‍

എന്താണ് ഈ എട്ടിന്റെ പണി ?