പ്രണയദിനവും ചരിത്ര ബോധവും

ഫെബ്രുവരി പതിനാല് ലോകത്തെമ്പാടും ഉള്ള പ്രണയിച്ചവരും   ഇപ്പോള്‍  പ്രണയിക്കുന്നവരും  ഇനി പ്രണയിക്കാന്‍ പോകുന്നവരും പ്രണയം മനസ്സില്‍ കൊണ്ട് നടക്കുന്നവരും ഒക്കെ രഹസ്യമായും പരസ്യമായും  ആഘോഷിക്കുന്ന ദിനം.
തകര്‍ത്തു പിടിച്ചു  വാലന്റയിന്‍സ്  ഡേ മെസ്സേജ് , എസ് എം എസ് പ്രവാഹം. .
സാമ്പിള്‍1.  " perfect love is not phone calls/ messages . It is the silent smiles in memory of your sweet heart . Kanumbol chirikkunnathalla kanathappol orkkunnathanu sneham "
സാമ്പിള്‍2.  " ചുവന്ന റോസാപൂക്കളില്‍മുത്തമിടുന്ന മഞ്ഞു തുള്ളികള്‍ക്കായി  വീണ്ടും  ഒരു പ്രണയ കാലം   കൂടി വരവായി  ഫെബ്രുവരി 14 പ്രണയ ദിനാശംസകള്‍ "  
അങ്ങനെ ഇരിക്കെ എന്റെ മൊബൈലിലേക്ക് ഒരു  "ഹിന്ദു സഹോദരന്റെ" മെസ്സേജ് .  ആളിപ്പോള്‍ ഭയങ്കര ഡീസന്റ് ആണ് . പ്രേമം എന്നൊക്കെ കേട്ടാലെ വര്‍ജ്യം... വര്‍ജ്യം . ഭാഷ പോലും മാറിപ്പോയി . ഉദാത്തമായ സംഭാഷണ ശൈലി  ( വാസവദത്തയുടെ  കഥ  ഇപ്പോള്‍ സ്മരിക്കാവുന്നതാണ് ) . പണ്ട്  ഈ ഹിന്ദു സഹോദരന്‍ പ്രേമിച്ച പെണ്ണിന്റെ പേര്  ഒരു മാര്‍ക്കര്‍ കൊണ്ട് രാത്രിയില്‍ പുതക്കാന്‍ ഉള്ള  പുതപ്പു മൊത്തവും എഴുതിയ മഹാന്‍ ആണ്  അദേഹം അയച്ച
മെസ്സേജ് ദാ  ഇങ്ങനെ
" on 14-02-1931 in morning time the legendary BHGATH SINGH, RAJGURU & SUKH DEV wre hanged to their  death . But today we don't even remember their names . We only celbrate Valentiens Day , Salute their their sacrifice . Plz spread  Be a Proud HINDU "


യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവം . ഈ ധീരന്മ്മാരെ എന്നാണ് തൂക്കിലേറ്റിയത്  ?


ഭഗത് സിംഗ്   ( 28 September 1907 – 23 March 1931)
രാജ്‌ഗുരു (August 24, 1908 - 23  March , 1931)
ശിവറാം ഹരി രാജ്‌ഗുരു  (August 24, 1908 – March 23, 1931)


സുഖ് ദേവ്  (15 May 1907 to March 23, 1931 )


ഹിന്ദുസ്ഥാന്‍   സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസ്സോസ്സിയേഷന്‍എന്ന വിപ്ലവ സംഘടനയുടെ പ്രവര്‍ത്തകര്‍  ആയിരുന്നു ഭഗത് സിംഗ്  ,  രാജ്‌ഗുരു, സുഖ്‌ദേവ് . ബ്രിട്ടീഷ് സർക്കാർ ഇന്ത്യക്ക് സ്വയംഭരണം നൽകാനുള്ള സാധ്യതയെപ്പറ്റി അന്വേഷിക്കുവാന്‍ വേണ്ടി 1928 - ൽ സർ ജോൺ സൈമണിന്റെ സൈമൺ കമ്മീഷന്‍ രൂപവത്കരിച്ചു. എന്നാല്‍ സൈമൺ കമ്മീഷനിൽ ഇന്ത്യന്‍ പ്രധിനിധികൾ ആരും തന്നെ ഉണ്ടായിരുന്നില്ല. ഇതിനെതിരെ ലാലാ ലജ്‌പത് റായിയുടെ നേതൃത്വത്തിൽ  1928 ഒക്ടോബർ 30 -ന് ലാഹോറിൽ  വെച്ച്  നടന്ന വളരെ സമധാനപരമായ പ്രധിഷേധപ്രകടനത്തെ അന്നത്തെ  പോലീസ് മേധാവി ആയ സ്കോട്ടിന്റെ നേതൃത്വത്തിൽ  ലാത്തിച്ചാർജ് ചെയ്തു, ഭീകരമർദ്ദനത്തിനിരയായ ലാലാ ലജ്‌പത് റായി മരിക്കുകയാണുണ്ടായത്.  ഇതിനു തക്ക തിരിച്ചടി നല്കാന്‍   ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസ്സോസ്സിയേഷൻ എന്ന വിപ്ലവ സംഘടനയുടെ പ്രവര്‍ത്തകര്‍ പദ്ധതി തയാറാക്കുകയും അതില്‍ അംഗങ്ങള്‍ ആയ  ഭഗത് സിംഗ്  ,  രാജ്‌ഗുരു, സുഖ്‌ദേവ്  എന്നിവരെ ചുമതലപ്പെടുത്തുകയും ചെയ്തു   അങ്ങനെ അവര്‍ ആക്രമണ പദ്ധതി തയാറാക്കി എന്നാല്‍ ആക്രമണത്തില്‍ അന്ന് ആള് മാറി   ജെ. പി സൗണ്ടേർസ് എന്ന പോലീസുദ്യോഗസ്ഥനാണ് കൊല്ലപ്പെട്ടത്. 
1928 - ൽ സർക്കാർ പബ്ലിക് സേഫ്റ്റി ബിൽ എന്ന പേരിൽ ഒരു നിയമഭേദഗതി നടപ്പിൽ വരുത്താന്‍ ശ്രമിച്ചു. നിയമനിർമ്മാണ സഭയിൽ ഒരംഗത്തിന്റെ പിന്തുണക്കുറവു മൂലം പ്രമേയം വിജയിച്ചില്ല. എന്നിട്ടും പൊതുജനതാല്പര്യം സംരക്ഷിക്കാനെന്ന പേരിൽ നിയമം നടപ്പിലാക്കാന്‍ വൈസ്രോയി തീരുമാനിച്ചു. രോഷാകുലരായ ഭഗത് സിംഗും കൂട്ടരും നിയമം നടപ്പിലാക്കാൻ കൂടുന്ന സഭയിൽ ബോംബെറിയാന്‍ തീരുമാനിച്ചു. 1929 ഏപ്രിൽ 8 - ന് ഭഗത് സിംഗും , ബി.കെ ദത്തും സഭയിൽ ബോംബെറിഞ്ഞു, അതിനുശേഷം ഈങ്ക്വിലാബ് സിന്ദാബാദ് (വിപ്ലവം നീണാൾ വാഴട്ടെ) എന്നു മുദ്രാവാക്യം വിളിച്ചുകൊണ്ട് ബധിരർക്കു ചെവി തുറക്കാൻ ഒരു വൻ സ്ഫോടനം തന്നെ വേണമെന്ന് തുടങ്ങുന്ന ലഘുലേഖനം വിതരണം ചെയ്തു. സ്ഫോടനത്തിൽ ആരും മരിക്കുകയോ പരിക്കേൽക്കുകയോ ഉണ്ടായില്ല. അവിടെ വച്ച് അവർ സ്വയം അറസ്റ്റ് വരിക്കുകയും ചെയ്തു. അവിടെ വെച്ച് അവര്‍ക്ക് രക്ഷ പെടുവാന്‍ കഴിയുമായിരുന്നു  പക്ഷെ അവര്‍  അതിനു മുതിര്‍ന്നില്ല
 വിചാരണ കൂടാതെ തടവുകാരെ ജയിലില്‍  പാര്‍പ്പിക്കുന്നതിനെതിരെയും .  രാഷ്ട്രീയ തടവുകാരോടുള്ള അനീതികൾക്കെതിരെയും  ജയിലിൽ അദ്ദേഹം നിരാഹാര സമരം ആരംഭിച്ചു, മാസങ്ങള്‍  നീണ്ടുനിന്ന സമരത്തിനൊടുവിൽ ബ്രിട്ടീഷ് സർക്കാർ അദ്ദേഹത്തിന്റെ ആവശ്യങ്ങൾക്കു വഴങ്ങി. വിചാരണകൾക്കൊടുവിൽ ലാഹോർ ഗൂഡാലോചനയ്കും ജെ. പി സൗണ്ടേർസിന്റെ വധത്തിന്റെയും പേരിൽ ഭഗത് സിംഗ് , രാജ്‌ഗുരു , സുഖ്‌ദേവ് എന്നിവർക്കു വധശിക്ഷ വിധിച്ചു, 1931 മാർച്ച് 23 ന് അവർ ലാഹോര്‍ സെന്‍ട്രല്‍ ജയിലില്‍  തൂക്കിലേറ്റപ്പെടുകയും ചെയ് തു.
അപ്പോള്‍ ഇതാണ് സംഭവം . അഞ്ചാം ക്ലാസ്സിന്റെ സാമൂഹ്യ ശാസ്ത്രം പാഠപുസ്തകം എടുത്തു വെച്ച് വായിച്ചിരുന്നു എങ്കില്‍ ഈ ഗതികേട് ഉണ്ടാകുമായിരുന്നോ "ഹിന്ദു സോദരാ ".
ഈ മൂന്ന് രാജ്യസ്നേഹികളും  ഹിന്ദു രാഷ്ടം ഉണ്ടാക്കാനുള്ള ശ്രമത്തിനിടക്ക് തൂക്കിലേറ്റപെട്ടവര്‍ അല്ല . മറിച്ച് ഭാരത ത്തിന്റെ  മണ്ണില്‍ നിന്നും വിദേശികളെ  തുരത്തി മാതൃഭുമിക്ക് സ്വാതന്ത്ര്യം നേടാനായി പൊരുതി മരിച്ചവര്‍ ആണ് . അതിനാല്‍  പ്രണയ ദിനത്തിനെതിരെ ഇറങ്ങി തിരിച്ചിരിക്കുന്ന  ഈ    ഹിന്ദു സഹോദരന്മ്മാര്‍     ദയവായി  പിറന്ന നാടിന്റെ മോചനത്തിനായി ജീവന്‍ നല്‍കിയ ആ രക്തസാക്ഷികളെ അധിക്ഷേപിക്കരുത് ..................
വാല്‍ക്കഷണം : ഡി  വൈ എഫ് ഐ  ക്കാര്‍  ഈ രക്തസാക്ഷി  ദിനം മറക്കാറില്ല  . 
കടപ്പാട് :  http://www.punjabmuseums.gov.in/

Comments

  1. വിവരങ്ങള്‍ക്ക് നന്ദി. സമാനമായൊരു മെസ്സേജ് എനിക്കും കിട്ടിയിരുന്നു. ഒന്നു ഗൂഗിള്‍ ചെയ്തു നോക്കാനുള്ള ശ്രമം ഞാനും നടത്തിയിരുന്നില്ല.

    ReplyDelete

Post a Comment

Popular posts from this blog

തെരുവ് ചിത്രകാരന്‍

ഏഴിലം പാല പൂത്തു

വഴിയോര കാഴ്ചകള്‍