കല്ലേലി യാത്ര
കോന്നി ആനക്കൂടില്‍ നിന്നും ഞങ്ങള്‍ അടുത്ത ലക്ഷ്യം വീട് വേണോ അതോ വേറെ എവിടെ എങ്കിലും ആകണോ എന്നു ആലോചിച്ചു . അവിടെയുള്ള റസ്റ്റോരന്റില്‍ ഇരുന്നു ഞങ്ങള്‍ അടുത്ത ഏര്‍പ്പാടിനെ പ്പറ്റി കൂലംകുഷമായി ആലോചിച്ചു . ഞങ്ങള്‍ ആറ് പേര് സിറാജ് ഷാ , ഋഷി പ്രസാദ് , ഋഷി കിരണ്‍ , ചന്തു കിരണ്‍ , ബിനു പിന്നെ ഞാനും . ചിന്തിക്കുന്നതിനായി ഊര്‍ജം പകരാന്‍ ടീ വേണോ അതോ കോഫി വേണോഎന്നു ആരാഞ്ഞപ്പോള്‍ ബിനുവിന്റെ മറുപടി " എനിക്കൂ ടീ യും കോഫി യും നഹി മാലും എനിക്ക് ജൂസ് മാലും " " എന്തുവാടാ പറഞ്ഞെ " " എനിക്കേ ടീ യും കോഫി യും വേണ്ട ജൂസ് മതി " "ഓ ശെരി . ആ പറഞ്ഞതിന്റെ അര്‍ഥം അങ്ങനെ ആയിരുന്നല്ലേ സോറി അളിയാ ഞങ്ങള്‍ക്ക് ഹിന്ദി അറിയത്തില്ല " " സാ.... രമില്ല വിദ്യാഭ്യാസം ഉണ്ടെന്നു പറഞ്ഞിട്ട് കാര്യമില്ല സംസാരിക്കാന്‍ അറിയണം " " ശെരി " "എനിക്ക് ജൂസ് മാലും ........" ഋഷി കല്ലേലി പോയാലോ എന്നു ചോദിച്ചു അന്നേരം ബിനു ഒരു കാര്യം പറഞ്ഞു " വേണ്ടണ്ണാ ഇവിടെ വേറെ ഒരു സൂപ്പര്‍ വെള്ളച്ചാട്ടമുണ്ട് അടി പൊളിയാ ഞാന്‍ കണ്ടിട്ടുണ്ട് " " ഉള്ളതാ