കുഴപ്പത്തിന്റെ ഉത്തരവാദി

സംഭവം നടക്കുന്നത് നാട്ടുമ്പുറത്തെ ബഷീറി ക്കയുടെ ചായക്കടയില്‍ ആണ് അതായതു  ഒരു നാടിന്റെ റേഡിയോ മംഗോ യില്‍  എല്ലാ ചായക്കടകളെയും പോലെ അതിരാവിലെ സജീവമാകുകയും ഒപ്പം നാട്ടു കാര്യവും അന്താരാഷ്ട്ര  കാര്യവും ചര്‍ച്ച ചെയ്യുകയും ചെയ്യുന്ന ഒരിടം. ഇവിടുത്തെ കഥാപാത്രത്തിന്റെ പേര്  കൃഷ്ണ പിള്ള  വയസ്സ്  65  ജന്മനാ അന്ധന്‍ എന്ന് നമ്മള്‍ പറയാറില്ലേ പുള്ളി പറയാറ് ജന്മനാ കോണ്ഗ്രസ്സുകാരന്‍ ആണ് താനെന്നാണ് . ഓ കെ  അതെന്തിന്കിലും ആകട്ടെ  നമുക്ക് വിഷയത്തിലേക്ക് വരാം . നാട്ടില്‍ എന്ത് സംഭവിച്ചാലും പുള്ളി പറയും ഈ കുഴപ്പത്തിന്റെ ഒക്കെ കാരണം കമ്മ്യൂണിസ്റ്റ്‌ കാരാണ്   . ഒരിടത്തു തീ പിടിച്ചാല്‍ ഒടനെ പറയും കണ്ടോ ആ കുഴപ്പത്തിന്റെ കാരണം കമ്മ്യൂണിസ്റ്റ്‌ കാരാണ്  രണ്ടു ബസ്‌ തമ്മില്‍ ഇടിച്ചാല്‍ അന്നേരം പുള്ളിക്കാരന്‍ പറയും കണ്ടോ ഈ കുഴപ്പത്തിന്റെ കാരണം കമ്മ്യൂണിസ്റ്റ്‌ കാരാണ്  മഴ കൂടുതല്‍ പെയ്താലോ മഴ കുറച്ചു പെയ്താലോ രാവിലെ മീന്‍കാരന്‍ വന്നില്ലേല്‍ , പാലുകാരന്‍ താമസിച്ചാല്‍ പത്രം വൈകിയാല്‍ ഒക്കെ പുള്ളിക്കാരന്‍ പറയും കണ്ടോ കുഴപ്പം ഉണ്ടായതു കണ്ടോ ഇതിന്റെ എല്ലാം കാരണം കമ്മ്യൂണിസ്റ്റ്‌ കാരാണ്  . പക്ഷെ ഇടക്ക്  പുള്ളിക്കാരനു ഒരു ചെറിയ പണി  കിട്ടി അതിനു ശേഷം പുള്ളി ഈ ഡയലോഗ് അടിക്കാറില്ല  സംഭവം ഇങ്ങനെ ഒരു  ദിവസം രാവിലെ കടയില്‍ വന്നു  പത്രം വായിച്ചു  ചായ കുടിക്കുമ്പോള്‍  അയലത്തെ പയ്യന്‍ ദാണ്ടേ ഓടി വരുന്നു അമ്മാവാ എന്നും വിളിച്ചൂ "അമ്മാവോ  വേഗം വീട്ടിലോട്ടു വാ അമ്മാവി വിളിക്കുന്നു "  കൃഷ്ണപിള്ള കൊച്ചാട്ടന്‍ ഉടനെ " എന്തോ പറ്റിയെടാ ആര്‍ക്കേലും എന്നതേലും ........... "  കൊച്ചന്‍ " രാജി ചേച്ചി ( മൂത്ത മകന്‍ സുരേഷിന്റെ  ഭാര്യ ) തല കറങ്ങി വീണു അമ്മാവനോട് വേഗം വരന്‍ അമ്മായി പറഞ്ഞു " ഉടനെ കൊച്ചാട്ടന്‍ " അയ്യോ കുഴപ്പമായല്ലോ "
കടയില്‍ ചായ കുടിക്കാന്‍ വന്നവര്‍ എല്ലാം ചോദിച്ചു എന്തോ പറ്റി പിള്ളേച്ചാ എന്തുവാ ? പിള്ളേച്ചന്‍ " എടോ അതേ വീട് വരെ ഒന്ന് പോട്ടെ മരുമോള്  കൊച്ചു വീണെന്ന് പറയുന്നു പോരെങ്കില്‍ കൊച്ചു ഗര്‍ഭിണിയാ ആകെ കുഴപ്പമകുമല്ലോ "  ഉടനെ കടയില്‍ ഇരുന്നു ഒരു വിരുതന്‍ ഡയലോഗ് അടിച്ചു " കൊച്ചാട്ടാ ഇനി  ഈ കുഴപ്പത്തിന്റെ ഉത്തരവാദി കൂടി കമ്മ്യൂണിസ്റ്റ്‌കാരാണെന്ന്  പറയല്ലേ "  അതില്‍ പിന്നെ യാണ് കൊച്ചാട്ടന്‍ ഈ ഡയലോഗ്  അടി നിര്‍ത്തിയത്

Comments

Popular posts from this blog

ഏഴിലം പാല പൂത്തു

Arts By Children Workshop

എന്താണ് ഈ എട്ടിന്റെ പണി ?