കലാ ജാഥ

ഞ്ചായത്ത് തിരഞ്ഞെടുപ്പ്  മുന്നില്‍ വന്നു കയറിയപ്പോള്‍ മുതല്‍ വാസു കൊച്ചാട്ടനു തോന്നിയതാണ്  ഈ തവണ ചുവപ്പന്മ്മരെ പോലെ നമുക്കും ഒരു കലാ ജാഥ സംഘടിപ്പിക്കണമെന്നത് . ഇത്തിരി കാശു ചെലവായാലും വേണ്ടില്ല സംഗതി ഒന്ന് നടത്തിയെടുക്കണം . ഈ പുല്ലു എങ്ങനെ ഏതു പരുവത്തില്‍ ആക്കണമെന്ന് ഒരു ധാരണയും എല്ലാ താനും കാര്യം അലപസ്വല്പം വിവരം ഉള്ളവന്‍ ഒന്നും ഇതിലില്ല കൂടാതെ കലയുമായി പുലബന്ധം പോലും ഒരി ഖദര്‍ ധരിക്കും ഇല്ല . മോന്‍ ഗള്‍ഫില്‍ നിന്നും അയക്കുന്ന കാശില്‍ നിന്നും 25000 രൂപ എടുത്തു കുസുമാകുമാരനെ അങ്ങ് ഏല്‍പ്പിച്ചു എന്നിട്ട് ഒരു തെരുവ് നാടകം ഒപ്പിക്കാനുള്ള ഏര്‍പ്പാട് ചെയ്തു . അവിടുന്നും ഇവിടുന്നും കുറേ കലാകാരന്മ്മാരെ ഒപ്പിച്ചെടുത്തു . അവന്മ്മാരണേല്‍  ഇതുവരെ തൊട്ടു വിസ്കി അടിച്ചു കാന്താരിമുളകും കഴിച്ചു കിടന്ന ആഗോള പാഴുകള്‍ ആണ് അവന്മ്മാര്  ഇപ്പോള്‍ ഷിവാസ് രീഗലെ അടിക്കൂ  പോട്ടെ പുല്ലു എങ്ങനേലും പഞ്ചായത്തില്‍ കടന്നു കൂടണം എന്ന ചിന്തയില്‍ അതെല്ലാം മറന്നു . 10 ദിവസത്തെ തീറ്റിയും കുടിയും ( rihersal ) കഴിഞ്ഞു കലാജാഥ പഞ്ചായത്തില്‍ പ്രയാണം ആരംഭിച്ചു . ഇടതു ഭരണത്തിനെതിരെ മുട്ടന്‍ തെറിവിളിച്ചു കൊണ്ടു നടത്തുന്ന ജാഥ ഉത്ഘാടിക്കാന്‍ ജില്ല നേതാവിനെ കളത്തില്‍ ഇറക്കി . ആദ്യ സ്ഥലത്തെ കലാപരിപാടിക്ക്‌ ആള് വിരലില്‍ എണ്ണി നോക്കിയപ്പോള്‍ 10 ഇല താഴെ ആണ് എന്ന് കണ്ടപ്പോള്‍ വാസു കൊച്ചാട്ടനു ചെറിയ ഒരു ചങ്കിടിപ്പ് . അന്നേരം നാടകം സംവിധാനം ചെയ്ത കുസുമകുമാരന്‍ പറഞ്ഞു സാരമില്ല പ്രയാണം തുടങ്ങുമ്പോള്‍ ആള് കൂടും ആയിക്കോട്ടെ കൊച്ചാട്ടന്‍ വിശ്വസിച്ചു രണ്ടു മൂന്നു സ്ഥലം കൂടി കഴിഞ്ഞപ്പോളും ആളിന്റെ കാര്യത്തില്‍ വലിയ  പുരോഗമനം കാണുന്നില്ല  കുസുമാകുമാര്ന്റെ വീടിനടുത്താണ് അടുത്ത ഷോ അവിടേക്ക് എത്തി തെരുവ് നാടക തുടങ്ങി . മുഴുങ്ങുന്ന ശബ്ദ ത്തില്‍ കുസുമകുമാരന്‍ സംഗതി തുടങ്ങി . കുസുമാകുമാര്ന്റെ വീട്ടില്‍ നിന്ന്  അച്ഛന്‍ നാരായണന്‍ കുരുമുളകിന്റെ തണ്ട് മരത്തേല്‍ പടര്‍ത്തുകയായിരുന്നു അന്നേരമാണ് പുത്രന്റെ ഈ കലാ പരിപാടി കണ്ണില്‍പ്പെടുന്നത് പുരയിടത്തില്‍ നിന്നും നിന്ന വേഷത്തില്‍ തന്നെ ഒരു തോര്‍ത്ത്‌  തോളിലോട്ടു ഇട്ടു   റോഡിലോട്ടിറങ്ങി  പുത്രന്റെ കലാ പരിപാടി വീക്ഷിച്ചു . സംഗതി നാരായണന്‍ കൊച്ചാട്ടനു നന്നായി ബോധിച്ചു .ഇടവേള വരെ കലാകൊലപതകം കണ്ടു അതിനുശേഷം  വേലി പത്തലിന്റെ ഒരു കമ്പ്  പൊട്ടിച്ചു എന്നീട്ടു  പുത്രന്‍ കുസുമാകുരനെ വിളിച്ചു മോനെ കുസു...... ഇങ്ങോട്ട് വന്നേടാ ഒരു കാര്യം ചോദിക്കട്ടെ.  കുസു: എന്താ അച്ഛാ  നാരായണന്‍ : ഡാ നിന്റെ രണ്ടു മൂത്ത ചേച്ചിമാരുടെ കല്യാണം നടത്തിയ വകയില്‍ കാര്‍ഷിക ലോണ്‍ ഉണ്ടായിരുന്നത് എഴിതിതല്ലിയത് ആരാടാ ? കുസു : അത് ഇടതുപക്ഷക്കാര്  നാരായണന്‍ : ഡാ എനിക്ക് കാര്‍ഷിക പെന്‍ഷന്‍ തന്നതരടാ കുസു : അതും ഇടതുപക്ഷക്കാര്   നാരായണന്‍ : നിന്റെ പെങ്ങള്  ഹൃദയകുമാരി പി എസ് സി പരീക്ഷ എഴുതിയിട്ട് തേരാപ്പാര നടന്നപ്പോള്‍ അവള്‍ക്കു ksrtc യില്‍ ജോലി കിട്ടിയത് ആരുടെ കാലത്തു ആണടെ മോനെ കുസു : അത് ഇടതുപക്ഷക്കാരുടെ കാലത്താ . നാരായണന്‍ : എടാ നമ്മടെ കുടുംബം അരി വാങ്ങിക്കുന്ന പത്തു മൂട് റബ്ബറിന്റെ വില കുറച്ചത്  ആരാടാ ?  കുസു : അത്  കൊണ്ഗ്രസസുകാര് നാരായണന്‍ : എന്നിട്ട് ആണോട പരമാ നീ ഈ കൂത്തും കാണിച്ചോണ്ട് നടക്കുന്നത് കേറി പോടാ വീട്ടില്‍ . എന്നീടൂ തിരിഞ്ഞു വാസു കൊച്ചാട്ടനോട്    : കൊച്ചാട്ടോ  പാവങ്ങളുടെ കഞ്ഞിയില്‍ മണ്ണിട്ട വന്മമാര്‍ക്ക്  വേണ്ടി വക്കാല്ത്തിനിറങ്ങല്ലേ    ചുരുക്കത്തില്‍ വാസു കൊച്ചട്ട്ന്റെ രൂപ 25000 പൊയികിട്ടീ 

Comments

Popular posts from this blog

പരിപ്പ് വടയുടെയും കട്ടന്‍ ചായയുടെയും പിന്നില്‍

ഏഴിലം പാല പൂത്തു

എന്താണ് ഈ എട്ടിന്റെ പണി ?