പിള്ള മനസില്‍ കള്ളമില്ല


വാര്‍ഡില്‍ മത്സരിക്കാന്‍ ഒരു പാട് കഷ്ട്ടപെട്ടിട്ടാണ്  ജോസ് അച്ചായന് സീറ്റ്‌ കിട്ടിയത് കൈവിട്ടു പോകും എന്നുള്ള അവസ്ഥയില്‍ പള്ളിയും പട്ടക്കാരും എല്ലാം കൂടി ചേര്‍ത്ത് വെച്ചാണ്‌ സീറ്റ്‌ ഒപ്പിച്ചത് . അതും പോരഞ്ഞു റിബലുകളുടെ ബഹളവും . കൂടെ നിന്ന പല പ്രവര്‍ത്തകന്മ്മാരും   കാല് മാറി റിബലായി. കൂടെ നിന്ന പാല വഞ്ചകന്‍മ്മാരും   കൂടി കുറേ പൈന്റു കുപ്പികളും ഫുള്‍ ബോട്ടിലുകളും പൊട്ടിച്ചത്  മിച്ചം . രണ്ടു റൌണ്ട് വീട്കയറിയപ്പോള്‍ ആണ്  വോട്ടു  കിട്ടണമെങ്കില്‍ കൂടെ സ്ത്രീ കഥാപാത്രങ്ങള്‍ വേണം എന്നാ തിരിച്ചറിവ് ഉണ്ടായതു അങ്ങനെ അവസാനം പെണ്ണുമ്പിള്ള യും   കൂടി  കളത്തില്‍ വലിച്ചിറക്കി . അങ്ങനെ അച്ചായന്‍ഹാന്‍ഡ്‌ കാണിച്ചു വോട്ടു ചോദിച്ചു വീടുകള്‍ തോറും കയറി ഇറങ്ങി .സ്ഥാനാര്‍ഥി ആയാല്‍ ഉള്ള കുഴപ്പം അതുവരെ പോകാത്ത വീട്ടില്‍ പോകണം , നാളിതു വരെ മിണ്ടാത്തവനെ കണ്ടാല്‍ മിണ്ടണം,   ഇന്ന്  വരെ ചിരിക്കാത്തവനെ കണ്ടാല്‍ ചിരിക്കണം, കണ്ടിട്ടും കാണാതെ  പോകുന്നവനോട്‌ അങ്ങോട്ട്‌ കയറി കുശലംചോദിക്കണം , അത്  ഇനി ആരാണെന്നു പറഞ്ഞാലും ചെയ്തെ പറ്റു കാരണം അവന്‍ ഒരു വോട്ടര്‍ ആണല്ലോനമ്മുടെ ഭാവി അവന്റെ കയ്യില്‍ അല്ലിയോ  അതുകൊണ്ട അല്ലെങ്കില്‍ പന്നാടന്‍ മ്മാരെ കണ്ടാല്‍ നമ്മള്‍മൈന്‍ഡ് ചെയ്യാറില്ല . ഇപ്പോള്‍  വഴിയെ പോകുന്ന കര്‍ഷക തൊഴിലാളി ആയ ചാത്തനും  ബെന്‍സ്  കാറില്‍പോകുന്ന സലിം മുതലാളിയും ഒരു പോലെരണ്ടു പേരുടെയും വോട്ടിനു തുല്യ മൂല്യ മാണ്‌. അങ്ങനെ വോട്ടുചോദിച്ചു ചോദിച്ചു ജോസ് അച്ചായനും ഭാര്യ ഏലിയാമ്മയും കൂടി ലക്ഷം  വീട് കോളനി യില്‍ എത്തി . പൂവര്‍ഫാമിലീസ്  തിങ്ങി പാര്‍ക്കുന്ന ഇടം, മനസില്‍ പുച്ഛം തോന്നി എങ്കിലും പ്രകടിപ്പിച്ചില്ല. അങ്ങനെ ഓരോ വീടുംകയറി , വെളുക്കെ  ചിരിച്ചു കൈ പിടിച്ചു കുലുക്കി ചിഹ്നം ഓര്‍മിപ്പിച്ചു കലാപരിപാടി മുന്നേറി . ചില വീട്ടില്‍ചെല്ലുമ്പോള്‍ കൊച്ചു പിള്ളേരേ വശത്താക്കാന്‍ മുട്ടായി എടുത്തു  കൊടുക്കും എന്നിട്ടത് വഴി ബാക്കിയുള്ളവരെ കമത്തും പിള്ളേരേ എടുത്തു ലാളിക്കും, അങ്ങനെ എന്തെല്ലാം.. എന്തെല്ലാം പരിപാടികള്‍ . അങ്ങനെ കയറികയറി മണിക്കുട്ടന്റെ വീട്ടില്‍ കയറിയപ്പോള്‍ മണിക്കുട്ടന്റെ പോടിക്കൊച്ചു മണിക്കുട്ടന്റെ ഭാര്യ ലത യുടെ കയ്യില്‍ . അങ്ങോട്ട്‌ ഇടിച്ചു കയറി കൊച്ചിനോട് ചോദിച്ചു  "മോളെ അറിയാമോ പറ ആരാണെന്നു" . കൊച്ചുഇതെന്തു ലോകം ഇവന്‍ എവിടെ നിന്ന് പൊട്ടി മുളച്ചു വന്നവന്‍ ആണെടാ എന്നാ മട്ടില്‍ തുറിച്ചു നോക്കി . ജോസ് അച്ചായന്‍ ഉടനെ : "മോളെ മാമന്‍ . പറഞ്ഞേ ,   ആരാ ....മാമന്‍ പറഞ്ഞാട്ടെ  മോളെഅന്നേരം ലത : " ഓ.....എന്റെ സാറെ ഇവള്‍ ഇങ്ങനാ വലിയ നാണക്കാരിയാണ്ആരേലും കണ്ടാല്‍ പിന്നെ അവള് വാ തുറക്കില്ല.  എന്തോ ചെയ്യാനാ പക്ഷേ ഇതേ പ്രായം ആണ് അപ്പുറത്തെ വിലാസിനിയുടെ കൊച്ചുഅവള്‍ എന്തൊരുമിടുക്കിയാ ഇതു കമാ എന്ന്  ഒരു  അക്ഷരം മിണ്ടത്തില്ല പക്ഷേ മൂത്തവള്‍ അതിന്റെയും കൂടി തീരും അവള്‍എല്ലാവരോടു കാര്യമാ വഴിയെ പോകുന്ന കാക്കയോടും അവള് കുശലം ചോദിച്ചേ പോകൂ അതാ അവള് ."  ഇതുപറഞ്ഞു കൊണ്ട് നില്‍കുമ്പോള്‍ മൂത്ത കുട്ടി ആയ ദേവി നന്ദന വന്നു ഉടനെ തന്നെ അച്ചായന്‍  രണ്ടു മുട്ടായിഎടുത്തു വീശി കൊച്ചിനെ സൈസ് ആക്കി എന്നീട്ടു ഒരു ചോദ്യം " മോളെ അറിയാമോഉടനെ കൊച്ചു "പിന്നെഅങ്കിളിന്റെ ഫോട്ടോ ഞാന്‍ കണ്ടിട്ടുണ്ടല്ലോ" ജോസ് അച്ചായന്‍ : "മിടുക്കി അപ്പോള്‍  അങ്കിള്‍ പോകട്ടെ . മോളെ " . അങ്ങനെ പറഞ്ഞു രണ്ടു പേരും കൂടി വീട്ടില്‍ നിന്നും ഇറങ്ങിയപ്പോള്‍ കൊച്ചു പുറകി   ni ന്നും വിളിച്ചു ഒരു മുട്ടന്‍ ഡയലോഗ്    ജോസ്  അങ്കിളേ  അങ്കിള്‍ ജയിക്കും കേട്ടോ . അച്ചായന്‍ ആകെകോരിത്തരിച്ചു പോയി എന്നിട്ട് കൊച്ചിനോട് മോളുടെ നാക്ക്‌ പൊന്നായിരിക്കട്ടെ  കൂടാതെ  കേട്ടിയവളോട്  ഇങ്ങനെ മൊഴിഞ്ഞു കണ്ടോടി പിള്ള മനസില്‍ കള്ളമില്ല അതിന്റെതാഅവര് പറഞ്ഞാല്‍ അച്ചട്ടാ. വീണ്ടുംരണ്ടു പേരും കൂടി അടുത്ത വീട് കയറി അടുത്ത വീട് എന്ന് പറയുന്നത്  മുന്‍പ് പറഞ്ഞ വിലാസിനിയുടെ വീടാണ്അങ്ങനെ പറഞ്ഞാല്‍ നാട്ടുകാര്‍ അറിയത്തില്ല നാട്ടില്‍ അറിയപ്പെടുന്ന പേര് വേറെ ആണ് അത് എവടെപ്രസ്താവിക്കുന്നില്ല . എന്നാലും ആളൊരു സഹകരി ആണ് സഹായ മനസ്കത ഉള്ള കൂട്ടത്തില്‍ ആണ്  രണ്ടു  പിള്ളാര്‍ ഉണ്ട്  ആദ്യം കല്യാണം കഴിച്ച വന്‍ ഇട്ടിട്ടു പോയി പിന്നെ ഒരു കൊച്ചു കൂടി ഉണ്ടായി അതിന്റെഅപ്പന്റെ പേരിന്റെ സ്ഥാനത്ത്  കുറച്ചു ഡാഷ് ആണ് ഇട്ടിരിക്കുന്നത്  ( ഫില്‍ ഇന്‍ ബ്ലാങ്ക്സ് വിത്ത്‌ സൂട്ട്ബിള്‍വേര്‍ഡ്‌സ് )  അതാണ് സ്ഥിതി അങ്ങോട്ട്‌ പോകുന്നതിനു മുന്‍പ് സഹധര്‍മിണി ചോദിച്ചു അലവലാതിയുടെ വീട്ടില്‍ പോകണോ ജോസ് അച്ചായന്‍ പിന്നെ വോട്ടല്ലെടി എന്തിനാ കളയുന്നത് നീ  വാധൈര്യ മായിട്ട്  പോരേ  ഞാന്‍ ഇല്ലേവീട്ടില്‍ ചെന്ന് കയറി  ആരെയും  മുറ്റത്ത്‌ കണ്ടില്ല  കതകു അടഞ്ഞുകിടക്കുന്നു ജോസ് അച്ചായന്‍ നീട്ടി വിളിച്ചു " ആരുമില്ലിയോ ഇവിടേകൂയി വിലാസിനി  ഇവിടാരും ഇല്ലിയോ "അന്നേരം കൊച്ചിനെയും എടുത്തു കൊണ്ട് വിലാസിനി ഉമ്മറതൊട്ടു കടന്നു വന്നു അച്ചായന്‍ പതിവ് നമ്പര്കൊച്ചിനടുത്തോട്ടിറക്കി  ആദ്യം രണ്ടു മുട്ടായി എടുത്തു വീശി എന്നിട്ട് മോളെ  അറിയാമോ  കൊച്ചുടനെ മറു ഡയലോഗ്  അറിയാം   
ജോസ് അച്ചായന്‍ തിരിഞ്ഞു  ഏലിയാമ്മ  ചേട്ടത്തിയുടെ നേരേ തിരിഞ്ഞു എന്നിട്ട്  പറഞ്ഞു  " കണ്ടോടി പിള്ള മനസ്സില്‍ കള്ളമില്ല അതിന്റെതാ അവര് പറഞ്ഞാല്‍ അച്ചട്ടാ  " 
എന്നാല്‍ പറ മോളെ ആരാ?  കൊച്ചു തിരിച്ച് :ഡയലോഗ്  :  അച്ഛന്‍  
ബാക്കി  ഞാന്‍ പറയണ്ടല്ലോ  വേണോ  ?

Comments

Popular posts from this blog

പരിപ്പ് വടയുടെയും കട്ടന്‍ ചായയുടെയും പിന്നില്‍

ഏഴിലം പാല പൂത്തു

എന്താണ് ഈ എട്ടിന്റെ പണി ?