പക്ഷെ


വഴികളേറെ ഞാന്‍ പിന്നിട്ടു പോകവേ  
പാതി വഴിയില്‍ പിരിഞ്ഞു പോയെങ്കിലുമെന്‍  സഖി 
ദീപ്തമാമെന്‍ സ്മരണതന്‍ മണ്‍ ചെരാത്‌ തെളിയുമ്പോള്‍ 
പിച്ചിപ്പൂമണം പേറും  നിലാവുള്ള രാത്രിയില്‍ 
ഒരു നിശാശലഭമായി നീ പറന്നിറങ്ങിയതും 
മധു നുകര്‍ന്നതും 
പുലരിയില്‍ ഒരു മഞ്ഞുകണമായി എന്നിലേക്ക്‌ 
നീ അലിഞ്ഞു ചേര്‍ന്നതും 
പറയുവാനുണ്ടെനിക്കിന്നേറേഎന്‍ കരളിലെ നൊമ്പരങ്ങള്‍ 
പക്ഷെ ...........പക്ഷെ ...............പക്ഷെ 

Comments

Popular posts from this blog

തെരുവ് ചിത്രകാരന്‍

ഏഴിലം പാല പൂത്തു

വഴിയോര കാഴ്ചകള്‍