കോഴിക്കോടന്‍ യാത്രകള്‍

സി പി ഐ എം പാര്‍ട്ടി കോണ്‍ഗ്രസ്സിനായി  കോഴിക്കോട്  പോയി . മുകുന്ദന്‍ , ആനന്ദ്‌ എന്ന്വരോടൊപ്പം ആണ് പോയത് , ശ്രീ . പ്രവീണ്‍  പാലമേല്‍ , ശ്രീ . വിഷ്ണു സുരവി എന്നിവര്‍ കായംകുളത്  കൊണ്ട് വിട്ടു . രാത്രി പതിനൊന്നേ മുക്കാലിന് വണ്ടി കയറി . രാവിലെ " കോയിക്കോട്" എത്തി . ചെ ഗുവേരയുടെ ചിത്രം ഉള്ള ഒരു ഓട്ടോ ചേട്ടനെ കണ്ടു . ഫേസ് ബുക്ക്‌ കോമ്രേഡ്  ഗ്രൂപിന്റെ മീറ്റിങ്ങിനായി എത്തിയ ഇതര സഖാക്കള്‍ ഹോട്ടല്‍ സ്പനില്‍ ഉണ്ട് നേരെ അങ്ങോട്ട്‌ വിട്ടു. ഒരു കാര്യം പറയാതെ വയ്യ . കോഴിക്കോട് ഉള്ള ഓട്ടോക്കാര്‍ ... അധികപറ്റ് ഒരു പൈസ പോലും വാങ്ങില്ല എന്ന് മാത്രമല്ല കൊണ്ട് ചുറ്റിക്കുകയും ഇല്ല അതൊക്കെ നമ്മുടെ തിരുവനന്തപുരം ഓട്ടോക്കാര്‍ ....എന്റമ്മോ  നാല് സെക്രട്ടെരിയെറ്റ്  രണ്ടു യൂണി വേരിസ്ടി കോളേജ് , മൂന്നു   നിയമസഭ , രണ്ടു സ്റ്റേ ഡിയം ഒക്കെ കാണും . ഇത് അതില്‍ നിന്നും തികച്ചും  വെത്യസ്തം . തികച്ചും മാന്യം .................. ഓട്ടോ  ചേട്ടന്‍ ഹോട്ടല്‍ സ്പാനില്‍ കൊണ്ട് വിട്ടു. റൂമില്‍ എത്തി . വാക്കുകള്‍ കടമെടുത്താല്‍  "പരസ്പരം കണ്ടിട്ടില്ലെങ്കിലും അവര്‍ സംസാരി ക്കാ റൂ ണ്ടായിരുന്നു സമര മുഖത്ത് കൈ കോര്‍ത്ത്‌ പിടിക്കാനായില്ലെങ്കിലും അവര്‍ വിപ്ലവ ആശയങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നു . എന്നാല്‍ എക്കാലവും അവര്‍ക്ക് കണ്ടു മുട്ടാതെ കഴിയുവനാകുമായിരുന്നില്ല . എന്നും നെഞ്ചോട്‌ ചേര്‍ക്കുന്ന പ്രസ്ഥാനത്തിന് കരുത്തു പകരാന്‍ അവര്‍ ഒത്തു കൂടിയപ്പോള്‍ " ഫേസ് ബുക്ക്‌ കോമ്രേഡ്സ്  മീറ്റ്‌ 2012 ചരിത്രമായി"    മീറ്റില്‍ പല ഫേസ് ബുക്ക്‌  സുഹൃത്തുക്കളെയും നേരില്‍ കണ്ടു . മീറ്റ്‌ തുടങ്ങുന്നതിനു മുന്‍പ്  ഹാള്‍ അറേഞ്ച് ചെയ്യാന്‍ ഒരു അസ്സല് ഒന്‍പതു വന്നു ശ്രീമാന്‍  ശ്രീനി അവര്‍കളോട് ടിയാന്‍ എന്തോ പറഞ്ഞെന്നോ .........നമ്പര്‍ കൊടുത്തെന്നോ  ആവോ ........
(അതിനു ശേഷം ആണ് റിസപ്ഷനില്‍ വിളിച്ച് ഋഷ്യശ്രന്ഗന്‍ അല്ലെ എന്നൊക്കെ ചോദിച്ചത് എന്നാണ്  കര കമ്പി )
മീറ്റ്‌ കഴിഞ്ഞു നേരെ സമ്മേളന നഗരിയിലേക്കും  ചരിത്ര പ്രദര്‍ശന സ്ഥലത്തേക്കുമായി ഇറങ്ങി .
തിരഞ്ഞെടുത്ത ചിത്രങ്ങള്‍ പോസ്റ്റ്‌ ചെയ്യുന്നു . 
ആനന്ദ്‌ , മുകുന്ദന്‍ 


സമ്മേളന നഗറിലെ പതിവ് സാന്നിധ്യം 

ചോര തുടിക്കും ചെറു കൈകളെ .............................


മുകുന്ദന്‍ 

ഒരു  കരിക്ക്  കുടിച്ചാലോ  

 എന്താ കഥ .................... മൊത്തം അങ്ങട്  വാങ്ങ്യാലോ
 കൊതി സഹിച്ചില്ല

ങ്ഹാ ...........എന്താ രുചി 


അങ്ക ത്തട്ട് 
ശ്രീ മമ്മദ് കോയ 

ഇതൊരു ഗംഭീര ഡ്രിങ്ക്സ് ആണ് . ഇത് ഉണ്ടാക്കേണ്ടത് എങ്ങനെ എന്ന് അവസാനം പറയാം 

 ഒരു രക്ഷയുമില്ല 
എന്റമ്മോ . പട്ടം പറ ത്തുന്നത് കണ്ടു നില്‍ക്കുന്ന കുട്ടി സഖാവ് 

എങ്ങനെ  ഉണ്ട് 

പാറട്ടെകോടി പാറട്ടെ വാനില്‍ ചെങ്കൊടി പാറട്ടെ 

ഇത് ഉറപ്പിച്ചാലോ

ങ്ങും ..............

പറത്തിയ പട്ടം താഴെ എത്തിയപ്പോള്‍ 

ഡ്രിങ്ക്സ് ഉണ്ടാക്കുന്ന രീതി 
നന്നായി  പഴുത്ത ഓറഞ്ച്      :: രണ്ട്
തരി ആയി പൊടിച്ചു എടുത്ത ഐസ് : മുക്കാല്‍ കപ്പ്
തേന്‍ / പഞ്ചസാര ലായനി : മധുരം എത്രത്തോളം വേണോ അതിനു വേണ്ടുവോളം 
അണ്ടി പരിപ്പ്  : അഞ്ചു എണ്ണം ( നുറുക്കിയത് )
കിസ്മിസ് : പത്തെണ്ണം 
പൊട്ടുകടല : ആവശ്യത്തിനു 
തരി ആയി പൊടിച്ച ഐസില്‍ ഓറഞ്ച്  രണ്ടായി കീറി ( നാരങ്ങ കീറുന്നത് പോലെ ) നീര് പിഴിഞ്ഞ് ഒരു അരിപ്പയില്‍ ക്കൂടി  ഒഴിക്കുക ശേഷം  തേന്‍ ഒഴിക്കുക നുറുക്കിയ അണ്ടിപരിപ്പ് ചേര്‍ക്കുക കുറുമുറ ആകാന്‍ പൊട്ടുകടല , ഒരു പൊടി സുഖത്തിനു  കിസ്മിസും ചേര്‍ക്കുക . ഉഷാര്‍ ഒരു ഡ്രിങ്ക് റെഡി 
വെടിച്ചില്ല് ഐറ്റം  ആണ്  ചെയ്തു നോക്കിയിട്ട് ആണ്  പറഞ്ഞത്  എന്റെ വക ചില സംഗതികള്‍ അഡീഷണല്‍   ഉണ്ട്  .
എന്റെ ഒരു കാര്യം ................................


Comments

Popular posts from this blog

ഏഴിലം പാല പൂത്തു

തെരുവ് ചിത്രകാരന്‍

പരിപ്പ് വടയുടെയും കട്ടന്‍ ചായയുടെയും പിന്നില്‍