ഒരു കാമുകന്റെ അന്ത്യം

പന്തളം എന്‍ എസ് എസ് കോളേജിലെ പ്രീ ഡിഗ്രി കാലം . പേരു വെയ്ക്കാതെ അല്ലെങ്കില്‍ പേരു മാറ്റിയേ പല കാര്യങ്ങളും പറയാന്‍ പറ്റു. പൊന്നോ .. ഇപ്പോള്‍ തന്നെ ഭീഷണി ഉണ്ട് . പല കാര്യങ്ങളും പറയരുത് എന്നു . അതിനാല്‍ സഭ്യമായ, പുറത്തു പറഞ്ഞാല്‍ കുഴപ്പമില്ലാത്ത ചില വീര സാഹസിക കാര്യങ്ങള്‍ മാത്രം പറയാം . ആര്‍ക്കാ  ജീവനില്‍ കൊതിയില്ലാത്തതു  കൂട്ടുകാര് ആണെന്ന് പറഞ്ഞിട്ട്  കാര്യമില്ല അമ്മാതിരി  ഇടി  അവന്മ്മാര് തരും ..
കൃത്യമായി പറഞ്ഞാല്‍ എന്റെ സീനിയര്‍ ആയി പഠിക്കുന്ന ഞങ്ങളുടെ ഒരു സുഹൃത്തിനു ഞങ്ങളുടെ  ക്ലാസ്സില്‍  ഒരു പെണ്‍ കുട്ടിയോട് ഒരു "ഇതു ". കക്ഷി ലൈന്‍ വലിക്കാനുള്ള പോസ്റ്റ്‌ കുഴിച്ചിടാനുള്ള പണി ആരംഭിച്ചു.   ഞങ്ങള്‍  ജൂനിയര്‍ പിള്ളേരുടെ പരിപാടി ലൈന്‍ വലിക്കുന്നതിനും പോസ്റ്റ്‌ ഇടുന്നതിനും കണക് ഷന്‍ കൊടുക്കുന്നതിനും വേണ്ട സഹായ സഹകരണങ്ങള്‍ ചെയ്യുക എന്നുള്ളതാണ് . ഞങ്ങള്‍ക്ക്  ഒരു ദിവസം  ഉച്ച കഴിഞ്ഞു  ക്ലാസ്സ്‌  ഇല്ലായിരുന്നു . ഉച്ച കഴിഞ്ഞു ക്ലാസില്‍ ഇരിക്കുക എന്നത്  അണ്‍ സഹിക്കബിള്‍ ആണ് എന്നതിനാല്‍ നമ്മള്‍ അതിനു മുതിരാറില്ല. ആണ്‍ പിള്ളേര്‍ ക്ലാസ് കട്ട്   ചെയ്തു അന്യ ക്ലാസ്സിലുള്ള  പെണ്‍ പിള്ളേരുടെ സുഖ വിവരങ്ങള്‍ തിരക്കാനും സിനിമക്ക് പോകാനും ക്രിക്കറ്റ്‌ കളിക്കാനും പോകും . പെണ്‍ പിള്ളേരില്‍ ചിലത്  മധു മോഹന്റെ  " സ്നേഹസീമയും " "അങ്ങാടി പാട്ടും " "ജ്വാലയായും" ഒക്കെ കാണാന്‍ പോകും . മധു മോഹന്‍ . സുന്ദരനായും സുമുഖനായും  സുശീലനായും അരങ്ങു തകര്‍ക്കുന്ന സീരിയല്‍ പ്രളയം . ഒപ്പം മലയാളി  ടി വി പ്രേക്ഷകരെ കോരിത്തരിപ്പിച്ച "മാനസി" . അന്നൊക്കെ ക്ലാസ്സ്‌ ഇന്റര്‍വല്ലില്‍  കൂലംകുഷമായ ചര്‍ച്ച നടക്കുന്നത് മാനസി സീരിയലിന്റെ ചര്‍ച്ചകള്‍ ആണ് .  പെറ്റ തള്ള സഹിക്കത്തില്ല അണ്ണാ ആ ചര്‍ച്ചകള്‍ കേട്ടാല്‍ ..............
 ഒരു പന്ത്രണ്ടര മണി ആയിക്കാണും ഞങ്ങള്‍ ചെമ്പകത്തിന്റെ പുറത്തും മതിലേലും  ഒക്കെ ആയി ഇരുന്നു വെറുതെ സൌന്ദര്യം ആസ്വദിക്കുകയാണ് . ആസ്വാദനം ഒണ്‍ലി . 
അങ്ങനെ ഞങ്ങള്‍  'ദര്‍ശന്‍കുമാര്‍' മ്മാരായി ഇരിക്കുമ്പോള്‍  ദൂരെ ഗേറ്റിന്റെ അവിടെ ഒരു കാഴ്ച കണ്ടു . ഞങ്ങള്‍  പോസ്റ്റ്‌ കുഴിച്ചിടാനായി നടക്കുന്ന പെണ്‍ കിടാവും പരിവാരങ്ങളും കൂടി നടന്നു വരുന്നു . ലൈന്‍ വലിക്കേണ്ട ആള്‍ ബോട്ടണിയില്‍ ഒരു പെണ്‍ കിടാവിനു "സാരോപദേശം ". കൊടുക്കുന്നു . നമ്മള്‍ അന്നേരമേ ഇന്‍ഫര്‍മേഷന്‍ പാസ്‌ ചെയ്തു . "സാരോപദേശം ". ഇന്നത്തേക്ക് ഇത്ര മാത്രം ബാക്കി നാളെ എന്ന് മൊഴിഞ്ഞു നേരെ മതിലിന്റെ അടുത്തോട്ടു  പാഞ്ഞു വന്നു ചെമ്പക മരത്തിന്റെ കൊമ്പില്‍ കയറി പ്പറ്റി . 

അപ്പോഴേക്കും കിടാവ്  പരിവാരങ്ങളുമായി  സ്റ്റെപ്പിന്റെ താഴെ   എത്തി . ഞങ്ങള്‍ അങ്ങോട്ട്‌  കേറി " ഹലോ .....  രശ്മി "  എന്ന്  ഡയലോഗ്  ഫിറ്റു ചെയ്തു . 
" ഹായ് .. എന്താ ഇവിടെ ഇരിക്കുന്നത് .. ..."
  "ചുമ്മാ .... വെറുതെ .. ഇരിക്കുവാ.. "
അന്നേരം ഈ രംഗത്തിലേക്കു കാമുകന്‍ പ്രവേശിക്കുന്നു 
" എവിടെ പോയതാ രശ്മി ? " എന്ന് ചോദിച്ചോണ്ട്  കാമുകന്‍ മുന്നോട്ടു ആഞ്ഞതാണ്  പക്ഷെ കാല് തെറ്റി ഒരു കാല് മുകളിലും ഒന്ന് താഴെയും ഇട്ടിരുന്ന പാന്റിന്റെ ചുവടു ലേശം കീറി . 
സംഗതി എല്ലാം കൈവിട്ടു പോയി താഴെ  നിന്ന ചിന്ന കശ്മലന്മ്മാര്‍ കാമുകനിട്ടു എട്ടിന്റെ പണി കൊടുത്തു    .
" കിഴക്ക് വെള്ള കീറിയല്ലോ അളിയാ .................... "
" വെള്ളക്കാരനളിയോ  ....................   "  
അതും പോരാഞ്ഞു ഒരു എമ്പോക്കി ജയന്‍ സ്റ്റൈലില്‍
" വെ ... ള്ള................... "  
എന്നും കൂടി പറഞ്ഞു കാമുകനെ കീറി നാലായിട്ട് ഇട്ടു .
പക്ഷെ കള്ള കാമുകന്റെ  മനസിനെ വേദനിപ്പിച്ച  സംഗതി അതല്ല രശ്മി പറഞ്ഞ ഒരു ഡയലോഗ് ആണ് 
" ഈ വയ്യാത്ത പട്ടി എന്തിനാ കയ്യാല കേറാന്‍ പോകുന്നത്  ................" 
എല്ലാം അതില്‍ ഉണ്ടായിരുന്നു 
അതോടെ സംഗതി ശുഭം 





Comments

  1. നന്നായിരിക്കുന്നു പ്രശോഭ്

    ReplyDelete
  2. കൊള്ളാം.. .. ... ആരെ ആണോ ഇങ്ങനെ വലിച്ചു കീറുന്നത് ?

    ReplyDelete

Post a Comment

Popular posts from this blog

ഏഴിലം പാല പൂത്തു

പരിപ്പ് വടയുടെയും കട്ടന്‍ ചായയുടെയും പിന്നില്‍

എന്താണ് ഈ എട്ടിന്റെ പണി ?