മലയാളം എഴുത്തുകള്‍

മലയാളം പ്രധാന പഠന മാധ്യമമാക്കണം  മലയാളം ഭരണ ഭാഷയാക്കണം എന്ന ആവശ്യങ്ങള്‍  എന്നും കേള്‍ക്കാറുള്ളതാണ് . ഈ ആവശ്യത്തിന്റെ പുറത്തു കൂലംകുഷമായ  ചര്‍ച്ചകള്‍ തന്നെ നടക്കാറുണ്ട് . ഇപ്പോള്‍ ഉടനെ  തന്നെ നടന്നില്ലേല്‍ കേരളം മൊത്തം കത്തിച്ചു കളയും എന്ന മട്ടില്‍ ആണ് ചിലരുടെ  വാദം. രണ്ടു ചെറിയ സംഭവങ്ങള്‍ നോക്കാം
കാരയ്ക്കാട്ടെ ഹരി കുമാര്‍ സാറിന്റെ കൂടെ ഹയര്‍ സെക്കണ്ടറി ഡയറക്ടറേറ്റ്  ഓഫീസില്‍    സാറിന്റെ ഭാര്യയുടെ പി എഫ്  ന്റെ ഫയല്‍ വാങ്ങാനായി പോയി . സെക്ഷനില്‍ ചെന്നപ്പോള്‍ പറഞ്ഞു അത് തപാലില്‍ ഉണ്ട് എന്നു . തപാലില്‍ ചെന്നപ്പോള്‍ പറഞ്ഞു അത്    സെക്ഷനില്‍ ഉണ്ടെന്നു . അര മുക്കാല്‍ മണിക്കൂറത്തെ തിരയലിനു ശേഷം സംഗതി കണ്ടു പിടിച്ചു . പുറത്തോട്ടിറങ്ങിയപ്പോള്‍  കതകില്‍  തപാല്‍ എന്നു ആംഗലേയത്തില്‍ കമ്പ്യൂട്ടര്‍ പ്രിന്റ്‌ എടുത്തു വെച്ചിരിക്കുന്നത് കണ്ടു
എങ്ങനെ ഉണ്ട് ? ഇവിടെ ഉള്ള ഫയലുകള്‍ തപ്പി കണ്ടു പിടിക്കണം എന്നു ഏതോ ഉള്‍ക്കാഴ്ചയുള്ള ആ ഓഫീസിലെ ഒരു  മഹാനു ഭാവന്‍ ചെയ്ത ചെയ് ത്തു  ആണ് എന്നു മനസ്സില്‍ ആയി
 കായംകുളത്ത്    നിന്നും രാവിലെ ഒരു ഏറണാകുളം പാസ്സഞ്ച്ര്‍  ഉണ്ട് . തീരദേശം വഴിയുള്ള  ട്രെയിന്‍ ആണിത് . ഫുട്ബോള്‍ കളിച്ചു കൊണ്ടു വേണമെങ്കില്‍  അതില്‍ പോകാം  കാരണം ട്രെയിന്‍ അകത്തു തിരക്ക് കുറവാണു. എറണാകുളത്ത് പോകാനായി വന്നപ്പോള്‍ കിട്ടിയത് ഈ ട്രെയിന്‍ ആണ് . ശെരി എന്നാല്‍ ഇതെങ്കില്‍ ഇതു തീര ദേശത്തുള്ള ഫോര്‍ മനുഷ്യന്മ്മാരെ കണ്ടു പോകാം എന്നു കരുതി അതില്‍ കയറി .
പലപ്പോഴും റെയില്‍വേ സ്റ്റേഷന്റെ പേരുകള്‍ മലയാളത്തില്‍ എഴുതുമ്പോള്‍ എത്ര മാത്രം വികൃതമാക്കാമോ അത്രെയും വികൃതമാക്കിയെ എഴുതുകയുള്ളു .


തള്ളേ കൊള്ളാം  " ഷേര്‍ എന്നാല്‍ സിങ്കം  അപ്പോള്‍പ്പിന്നെ SHERTALLAI =  സിങ്കത്തള്ളെ  "
ഇനി ചില പാസ്സഞ്ച്ര്‍  ദ്രിശ്യങ്ങളിലേക്ക്

Comments

 1. ചേര്‍ത്തലയെ നീ ഇങ്ങനെ വളചൊടിചല്ലോടാ !!
  ചിത്രങ്ങള്‍ കിടിലം.

  ReplyDelete
 2. താങ്ക് യു മച്ചു

  ReplyDelete
 3. മലയാളം അല്ല, മലയാളികളാണ് മരിക്കുന്നത്.

  ReplyDelete
 4. കുറെ യോ യോ ടി വി അവതാരകരെ കേരളത്തില്‍ നിന്നും കേട്ട് കെട്ടിച്ചാല്‍ തന്നെ പകുതി ആശ്വാസം

  ReplyDelete
 5. മലയാള ഭാഷ മരിക്കുന്നു എന്ന് ആരാ പറഞ്ഞത്... എന്നാലും തപ്പല്‍ കുറച്ചു കട്ടിയായി പോയി

  ReplyDelete

Post a Comment

Popular posts from this blog

ഏഴിലം പാല പൂത്തു

തെരുവ് ചിത്രകാരന്‍

പരിപ്പ് വടയുടെയും കട്ടന്‍ ചായയുടെയും പിന്നില്‍