പെണ്ണ് കാണല്‍

മത്തായിച്ചന്‍ പൂര്‍വ്വാധികം ഭംഗിയായി ദിനവും കൊണ്ടാടാറുള്ള മദ്യപാന മഹാമഹം കൊണ്ടാടാനായി രാവിലെ കിടക്കമെത്തയില്‍  ( കിടക്കപ്പായ ഓള്‍ഡ്‌ പാഷന്‍ ആയി ) നിന്നും പൊങ്ങി . ബെഡ് പൈന്റ് അടിച്ചു രാവിലെ പല്ലൊരയ്ക്കാന്‍  പോയി . അന്നേരമാണ് നേരെ ഇളയ അനിയന്‍ വര്‍ഗീസിന്റെ ഇളയ മോള്‍ ക്രിസ്സിയെക്കാണാന്‍ തിരുവല്ലയില്‍ നിന്നു ഒരു ചെറുക്കന്‍ പാര്‍ട്ടി വരുന്നു എന്നും ആയതിനാല്‍ മത്തായിച്ചന്‍ രാവിലെ അങ്ങോട്ട്‌ ചെല്ലണമെന്നും പറഞ്ഞു ഫോണ്‍ വരുന്നത് .
രാവിലെ  പതിവ്  പോലെ  വാറ്റുകാരി അമ്മിണിയുടെ വീട്ടില്‍ ചെന്നു നീലാണ്ടന്‍ കുപ്പി ( വലിയ കുപ്പി ) ക്കകത്ത്  നിന്നും ദ്രാവകം ഊത്തി കൊണ്ടിരുന്നപ്പോള്‍ ആണ് ആണ് പെങ്കൊച്ചിനെ കാണാന്‍ ചെറുക്കന്‍ കൂട്ടര് വരുന്ന കാര്യം ഓര്‍മ വന്നത്. പെട്ടന്ന് കട്ടയും പടവും മടക്കി അവിടുന്ന് എണീറ്റു. റോഡിലെക്കിറങ്ങിയപ്പോള്‍    ഓട്ടോക്കാരന്‍ ജോസ് വരുന്നത് കണ്ടു . വണ്ടിക്കു കൈ കാണിച്ചു . വണ്ടി നിര്‍ത്തി 
" ഡാ... ജോസേ.... എന്നെ വര്‍ഗീസിന്റെ വീട്ടില്‍ ഒന്ന് വിട്ടേരേടാ  "
" ബാ കേറിക്കോ "
" എന്താ അവിടെ വിശേഷം "
" വര്‍ഗീസിന്റെ ഇളയ കൊച്ചിനെ കാണാന്‍ ഒരു കൂട്ടര്  വരുന്നു "
" എവിടുത്തുകാരാ"
" തിരുവല്ല , ഇപ്പോഴാ ചെറുക്കന്‍ വരുന്നത് എന്നേ ഉള്ളു ബാക്കിയുള്ളവര് എല്ലാം വന്നു കൊച്ചിനെ കണ്ടേച്ചും പോയതാ , ഞങ്ങളും അങ്ങോട്ട്‌ പോയി "
" ചെറുക്കന് എന്നതാ പണി ?"
" അവന്‍ അമേരിക്കയിലാ, അവിടെ കമ്പ്യൂട്ടര്‍ എഞ്ചിനീയറാ "
" അപ്പൊ, ചെറുക്കനെ കണ്ടില്ലാരുന്നോ "
" ഓ കണ്ടു ഇന്റര്‍നെറ്റില്‍   കൂടി കൊച്ചനെ കണ്ടടാ ഉവ്വേ "
" അവര് വന്നെന്നു തോനുന്നല്ലോ മത്തായിച്ചാ കാറൊക്കെ പുറത്തു കിടക്കുന്നല്ലോ "
"നീ അങ്ങോട്ട്‌ മാറ്റി ഒന്ന് നിര്‍ത്തിയേരെ "
മത്തായിച്ചന്‍ ഒരു കപ്പലണ്ടി മുട്ടായി എടുത്തു വായിലോട്ടു ഇട്ടു പതുക്കെ അനിയന്റെ വീട്ടിലോട്ടു കയറി ചെന്നു. 
" വാ മത്തായിച്ചാ "
" ഇവര് എപ്പോള്‍ വന്നു "
" പത്തു  മിനിട്ടായി "
" മത്തായിച്ചന്‍ എവിടെ പ്പോയി രാവിലെ "
" ഓ വാഴയ്ക്ക്  ഇത്തിരി വളം വാങ്ങാന്‍ പോയി ... പയ്യന്‍ എന്തിയെ ? "
" അവന്‍ ദാണ്ടേ ആ കാറിനടുത്ത് നില്‍ക്കുന്നു "
മത്തായിച്ചന്‍ കാറിനടുത്തോട്ടു നോക്കി ഒരു പയ്യന്‍ അവിടെ നില്‍ക്കുന്നു കുഴപ്പമില്ല . മത്തായിച്ചനു പക്ഷെ ഒരു വശപ്പിശക് . മത്തായിച്ചന്‍ സൂക്ഷിച്ചു നോക്കിയപ്പോള്‍ മത്തായിച്ചന്റെ മനസില്‍ ഒരു ലഡ്ഡു പൊട്ടി . ഒന്നൂടെ മത്തായിച്ചന്‍ സൂക്ഷിച്ചു നോക്കിയപ്പോള്‍ മത്തായിച്ചന്റെ മനസില്‍ വീണ്ടും ഒരു ലഡ്ഡു പൊട്ടി
ആ പൊട്ടിയതിന്റെ  ഫലമായി  ബ്രോക്കര്‍ക്കിട്ട്  ഒന്ന് പൊട്ടിച്ചു . എന്നിട്ട് ഒരു അലര്‍ച്ചയും . സര്‍വ എണ്ണവും ഇപ്പോള്‍ ഇറങ്ങണം ഇവിടുന്നു ? എന്തോ വിചാരിച്ചടാ ഞങ്ങളെപ്പറ്റി . ചെറുക്കന്‍ കൂട്ടര് ഇതെന്താണ് എന്ന് അറിയാതെ വിഷമിച്ചു . ആകെ അലുക്കുലുത്തായി
ചെറുക്കന്‍ കൂട്ടര് പതുക്കെ എസ്പ്പായി . ബ്രോക്കറെ മത്തായിച്ചന്‍ ക്ലിപ്പിട്ടു .
പന്ന ......... മോനെ . നീ വന്നു വന്നു മത്തായിയുടെ കുടുംബക്കാരെ പറ്റിക്കാമെന്നു വെച്ചോട കഴുവര്ടാ മോനെ . അവന്‍ എങ്ങാണ്ട് കിടന്ന ഒരു കാട്ടു  മാക്കാനെ കൊണ്ടു വന്നേക്കുന്നു എന്റെ പൊന്നും കുടം പോലെ ഉള്ള കൊച്ചിനെ കാണിക്കാന്‍ ? അവന്റെ ഒരു അമേരിക്കയും കമ്പുട്ടറും . ഞാന്‍ അന്നേരമേ വിചാരിച്ചതാ ഇതില്‍ എന്തോ കൊഴപ്പമുണ്ടെന്നു , അവന്‍ കൊണ്ട് വന്നേക്കുന്നു ഒരു ഇന്റര്‍നെറ്റിനെ . ചെറുക്കനെ ആദ്യമേ കാണാഞ്ഞപ്പോഴേ ഞാന്‍ വിചാരിച്ചതാ .ഇതു ഉഡായിപ്പാണെന്ന്     ഭ് ..........ഭാ............    "
കവിള് തിരുമ്മി കൊണ്ടു ബ്രോക്കര്‍  കുഞ്ഞാപ്പി ചോദിച്ചു
" അതിനു ഞാന്‍ എന്തോ  ചെയ്തെന്റെ മത്തായിച്ചാ ? "
"എടാ ആഗോള അലവലാതി,  ജിഞ്ചര്‍ബറി  മോനെ എവിടുന്നു കിട്ടിയെട നിനക്ക് ഈ  പന്ന അമേരിക്കയെ  ?"
" എന്റെ കൊച്ചാട്ടാ ...........അവനു എന്തുവാ കൊഴപ്പം "
" എന്തുവാ കൊഴപ്പമെന്നോ ? "
" എടാ അവനു മൂത്ത വട്ടാ ..... അവന്‍ ആ കാറിന്റെ അവിടെ നിന്നു തന്നെത്താനെ  കാര്യം പറയുന്നു അതും പോരാഞ്ഞു അവനു ചെവി കേള്‍ക്കത്തില്ല അവന്‍ ചെവി കേള്‍ക്കാനുള്ള കുന്ത്രാണ്ടം ചെവിയില്‍ വെച്ചിട്ടുണ്ട് . അങ്ങനെ ഉള്ള എമ്പോക്കിക്കാണോടാ  ഞാന്‍ എന്റെ തങ്കകൊടം പോലത്തെ  കൊച്ചിനെ കെട്ടിച്ചു കൊടുക്കുന്നത്  . അവിടെ അപ്പന്‍ ഗള്‍ഫില്‍ ആണെന്ന് കറുത്ത് ഞാന്‍ ഇവിടെ ഉണ്ട് കാര്യങ്ങള്‍ നോക്കാന്‍ "
" എന്റെ പൊന്നു  മത്തായിച്ചാ അത് ചെറുക്കന് വട്ടും ചെവി കേള്‍ക്കാത്തതും ഒന്നുമല്ല "
" പിന്നോ.......... ? "
" അത് ബ്ലൂ ടൂത്ത്  ഹെഡ് സെറ്റാ ഫോണില്‍ക്കൂടെ  കാര്യം പറയുന്ന സാധനം . അത് ചെവിക്കകത്ത്‌  വെച്ചു കാര്യം പറയുന്നതാ "
ഇത് കേട്ട് മത്തായിച്ചന്‍ ഞെട്ടി
മത്തായിച്ചന്‍ ആര്‍ക്കും  പിടി കൊടുക്കാതെ  വീട്ടില്‍ നിന്നും ഇറങ്ങി നേരെ വീണ്ടും അമ്മിണിയുടെ അടുത്തോട്ടു തൊട്ടു വിസ്കി ക്കായി മുങ്ങി മത്തായിച്ചനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ഈ ബ്ലോഗില്‍ തന്നെ യുള്ള കഥകള്‍ വായിക്കുക 
  • വെള്ളമടി 
  • മത്തായിച്ചനും ഫുള്ളും
  • വെള്ളവും പട്ട ചാരായവും 
  • മത്തായിച്ചനും ഒരു കപ്പു കള്ളും  

Comments

Post a Comment

Popular posts from this blog

തെരുവ് ചിത്രകാരന്‍

ഏഴിലം പാല പൂത്തു

വഴിയോര കാഴ്ചകള്‍