ചില കല്യാണ ക്കാര്യങ്ങള്‍

ഇന്ന്  എന്റെ ഒരു സുഹൃത്തിന്റെ പെങ്ങളുടെ വിവാഹമായിരുന്നു . വിവാഹം , നിശ്ചയം എന്നൊക്കെ പറഞ്ഞാല്‍ നാട്ടിന്‍പ്പുറത്തുള്ള ചെറുപ്പക്കാര്‍ എല്ലാം കൂടി ഒത്തു ചേര്‍ന്നു ഉത്സാഹ കമ്മിറ്റി ഉണ്ടാക്കി സംഗതി ഉഷാറാക്കും . പ്പിന്നെ ആകെ കൂടെ ഒരു ജഗപൊകയാണ് . വിളമ്പ് ഇളം തലമുറ ഏറ്റെടുക്കും പിന്നെ കളിയാക്കലും കലിപ്പീരും ഒക്കെ ഉണ്ടാകും. കൂട്ടത്തില്‍ ചില വര്‍ഗ്ഗ വഞ്ചകന്മ്മാര്‍ ഉണ്ടെങ്കില്‍ അവന്മ്മര്‍ക്ക് എട്ടിന്റെ പണി കൊടുക്കും. ചിലര്‍ വിളമ്പുന്നതിന്റെ ഇടക്ക് മുങ്ങും . പിന്നെ പൊങ്ങുന്നത്  ഏതെങ്കിലും  ഡസ്കിലെ  ഇലയുടെ പുറകില്‍ ആയിരിക്കും . നമ്മള്‍ വിളമ്പി വരുമ്പോള്‍ ആയിരിക്കും ഈ മഹാനെ കാണുന്നത് . പിന്നെ പണിയോടു പണി ആയിരിക്കും .  ഒന്നുകില്‍ ചോറ് കൂടുതല്‍ വിളമ്പുക അല്ലെങ്കില്‍ വളരെ ക്കുറച്ചു വിളമ്പുക . കൂട്ടാന്‍ പലതും വിളമ്പാ തിരിക്കുക . സാമ്പാര്‍ കൂടുതല്‍ വിളമ്പുക , പഴം എടുത്തു മാറ്റുക . അച്ചാര്‍ കൂടുതല്‍ വിളമ്പുക . ഷുഗര്‍ ആണെന്ന് ഉറക്കെ പ്രഖ്യാപിച്ചു പ്രഥമന്‍ , സേമിയ , ബോളി  ഇത്യാദി കാര്യങ്ങള്‍ കൊടുക്കാതിരിക്കുക , നാരങ്ങ ചോദിച്ചാല്‍ പട്ടി കടിച്ചതാ അത് കൊണ്ടു കൊടുക്കണ്ട ഇന്ന് കരക്കാരെ മൊത്തം അറിയിക്കുക . വെള്ളം കൊടുക്കാതിരിക്കുക . ശര്‍ക്കര ഉപ്പേരി , ഏത്തക്ക ഉപ്പേരി എടുത്തോണ്ട് പോരുക . ടി യാന്റെ അപ്പുറത്തും ഇപ്പുറത്തും എല്ലാം കൊടുത്തിട്ട് ടി യാന് ഒന്നും നല്‍കാതിരിക്കുക . "കഴിഞ്ഞ പന്തിക്ക് ഉണ്ടത് ഇത്ര വേഗം ദഹിച്ചോടെ" ഇന്ന് ചോദിക്കുക അങ്ങനെ അങ്ങനെ എന്തെല്ലാം . ഇതെല്ലാം അന്നേരത്തെ ഒരു കളി തമാശകള്‍ മാത്രം . ഒരു പൊടി സുഖം . അത്രയേ ഉള്ളു . എന്നിട്ട്  ഉത്സാഹ കമ്മിറ്റി എല്ലാവരും കൂടി അവസാന പന്തിക്കെ ഇരിക്കൂ . 
. അത് ഒരു പൊടി പൂരമാണ്‌ . പക്ഷേ ഒരു കാര്യമുണ്ട് ഇപ്പോഴും വിളമ്പില്‍  നമ്മള്‍ കൈ വെക്കാത്തത് ചോറ് വിളമ്പുന്നതിനാണ്. അത് ലേശം പണിയാണ് . നമ്മള്‍ വിളമ്പിയാല്‍ കല്യാണരാമനില്‍  ഇന്നസെന്റ്‌ ചോറ് വിളമ്പുന്നത് പോലെ ആകും . . ചോറ് വിളമ്പുന്നത്   ലേശം മുറ്റു പണിയാ അത് കൊണ്ടു ആ കളിക്ക് മാത്രം നമ്മളില്ല ബാക്കി എന്തും നമ്മള് വിളമ്പും . മൂന്നു നാല് വര്‍ഷങ്ങള്‍ക്കു മുന്‍പാണ്‌ . സഹപാഠിയുടെ പെങ്ങളുടെ വിവാഹം . ഞങ്ങള്‍ പത്തു പതിനഞ്ചു സുഹൃത്തുക്കള്‍ ഉണ്ട് . ഞങ്ങള്‍ ആദ്യമേ ചോദിച്ചു " അളിയാ വിളമ്പ് ഒക്കെ എങ്ങനെയാ . ഞങ്ങള് വരണോ അളിയാ ? "
" വേണ്ട അളിയാ മൊത്തം കരയോഗക്കാരാ . അവര് ചെയ്തോളും "
" ശെരി,  വേണേല്‍ വിളിച്ചാല്‍ മതി അളിയാ "
ഈ മറു പടി കേട്ടത് കൊണ്ടു ഞങ്ങള്‍ എല്ലാവരും കൂടി ആഡിറ്റോറിയത്തിന്റെ ബാല്‍ക്കണിയില്‍ ഇരുന്നു ബ്ലാഹുകയാണ് . പൂര അലമ്പ് .  അന്നേരം ഞങ്ങളുടെ കൂട്ടത്തില്‍ നിന്നുംരണ്ടു പേര്‍ എണീറ്റിട്ടു പറഞ്ഞു . "അളിയാ ഞങ്ങള്‍ താഴെ വരെ പ്പോയിട്ടു ഇപ്പോള്‍ വരാം"
" ഇറങ്ങി പോടെ "
താഴെ പ്പോയവന്മ്മാര്‍ തിരിച്ചു വന്നത്  സുനാമി വേഗതയില്‍ ആണ് 
" അളിയാ അവിടെ ആകെ അലുക്കുലുത്താണ് , വിളമ്പു സ്ലോയാ നിങ്ങള് വേഗം വന്നേ "
കേട്ടപാതി കേള്‍ക്കാത്ത പാതി ഞങ്ങള്‍ ബാല്‍ക്കണിയില്‍ ഇന്നും ഇറങ്ങി താഴോട്ട് മാര്‍ച്ച് ചെയ്തു 
അവിടെ ഇരുന്ന പെണ്‍ കൊടിമാര്‍ എല്ലാം "ശ്ശെടാ ഈ സുന്ദരക്കുട്ടന്‍മ്മാര്‍ എല്ലാം ഞങ്ങളെ ഇട്ടേച്ചു  എവിടെ പോകുന്നു എന്നു മനസ്സില്‍ക്കരുതി " ( ഭാവന )
താഴെ ഹാളില്‍ ചെന്നപ്പോള്‍ സംഗതി ഭീകരമാണ് . കുറെ അമ്മാവന്മ്മാര്‍ എല്ലാം തേച്ചു വടിയാക്കിയ ഷര്‍ട്ടും  മുണ്ടും ഉടുത്തു ഒരു തോര്‍ത്തും എടുത്തു തോളേല്‍ ഇട്ടു അവിടെ കുണാണ്ടര്‍  കളിക്കുകയാണ് . വിളമ്പാന്‍  ആരുമില്ല   എന്നാല്‍ നിര്‍ദേശം കൊടുക്കാന്‍ ആളിന്റെ ബഹളവും . ഈ കരയോഗക്കാര് കരപ്രമാണിമ്മാരെ സഹിക്കാന്‍ പറ്റില്ല . ഞങ്ങള് കേറി വിളമ്പ് ഏറ്റെടുത്തു പ്രശ്നം പരിഹരിച്ചു . ആദ്യ പന്തി കുഴപ്പമില്ലാതെ കഴിഞ്ഞു ആദ്യ പന്തി കഴിഞ്ഞപ്പോള്‍ വിളമ്പ് പൂര്‍ണ്ണമായും ഞങ്ങളുടെ ടീം ഏറ്റെടുത്തു . രണ്ടാം പന്തിക്ക്  ഇല ഇട്ടു . കൂട്ടാന്‍ വിളമ്പി , ഉപ്പേരി വിളമ്പി , പഴം വെച്ചു , ഗ്ലാസും വെച്ചു കാര്യങ്ങള്‍ ഓര്‍ഡര്‍ ആക്കി . പക്ഷെ ഒരു പുള്ളേച്ചന്‍ ഒരു സ്വസ്ഥതയും തരുന്നില്ല . ഒടുക്കത്തെ ഭരണം 
" ഡേയ്  അവിടെ വെള്ളം കൊട്, ഇവിടെ ചോറ് കൊട് , സാമ്പാര്‍ വേണോ എന്നു വീണ്ടും ചോദീര് ,  അവിയല്‍ അവിടെ വീണ്ടും കൊട് , അങ്ങനെ അങ്ങനെ ഒരു  രക്ഷയുമില്ലാത്ത സ്ഥിതി ,ഏതെങ്കിലും തൈക്കിളവിമ്മാരെ കണ്ടാല്‍പ്പിന്നെ നിര്‍ദേശ പെരുമഴ "
കൂട്ടുകാരനെ ഓര്‍ത്തു ഞങ്ങള്‍ എല്ലാം ക്ഷെമിച്ചു  നില്‍ക്കുവാ അത് കൊണ്ടു ആരും ഒന്നും മറുപടി കൊടുക്കാതിരിക്കുവാ. 
ഞങ്ങള്‍ വിളമ്പുന്നവരുടെ  കൂട്ടത്തില്‍ ഒരു പുതു മുഖം ഉണ്ട് . കഥാപാത്രം പന്ത്രണ്ടാം ക്ലാസ്സ്‌ വരെ ഹൈദരബാദില്‍ ആണ് പഠിച്ചത് . മലയാളം അത്ര വഴങ്ങുകില്ല . നമുക്കിവനെ ജിജോ എന്നു വിളിക്കാം 
വിളമ്പ് അത്ര വശം അല്ല എന്നതിനാല്‍ വെള്ളം കൊടുക്കാന്‍ ആണ്  അളിയനെ നിയോഗിച്ചത് .
നല്ലതാണോ തെറിയാണോ എന്നു ഒന്നും നോക്കില്ല പറയാനുള്ളത്  മുഖത്ത്  നോക്കി പറഞ്ഞു കളയും. മുട്ടന്‍ തെറി ഒക്കെ പെണ്‍ പിള്ളേരോട് പറഞ്ഞിട്ടുണ്ട് . പക്ഷേ അവന്‍ ആയതു കൊണ്ടു അവര് ക്ഷെമിക്കും. കാരണം ഒന്നും മനസില്‍ വെച്ചു കൊണ്ടല്ല പറയുന്നത് എന്നു അവര്‍ക്കറിയാം . പരിസരം നോക്കാതെ പറഞ്ഞു കളയും . അതാണ് ആള്‍ .
വളരെ മര്യാദയായി,  വളരെ ഡീസന്റ് ആയി അളിയന്‍ വെള്ളം കൊടുക്കുകയാണ് . അന്നേരം നമ്മുടെ പുള്ളേച്ചന്‍  ഇടപെട്ടു . ഒരു ആയമ്മക്ക്‌  വെള്ളം വീണ്ടും കൊടുക്കണം കാര്യം അത്രേ ഉള്ളു . പുള്ളി ഒരു നീട്ടി വിളി " ഡേയ്  വെള്ളം കൊടുക്കുന്ന പയ്യന്‍ . ഇങ്ങോട്ട് വാടേ .....ചാടി ചാടി നിക്കടെ "
പിന്നെ നടന്നത് ചരിത്രം . ജിജോ വെള്ളത്തിന്റെ കെറ്റില്‍ എടുത്തു പുള്ളേച്ചന്റെ കയ്യില്‍ കൊണ്ടു കൊടുത്തു . എന്നിട്ട് ഒരു ഡയലോഗ്   "  ഒരു കാര്യം ചെയ്യ്  താന്‍ തന്നെ എടുത്തു വെച്ചു അങ്ങ് കൊട് .. അല്ല കൊറേ നേരമായല്ലോ ഇവിടെ  നിന്നു ........... അടിക്കാന്‍ തുടങ്ങിയിട്ട് . താനാരാ  ഡയറക്ടറോ  . .......... ലെ വര്‍ത്തമാനം കൊണ്ടു വരുന്നോ . വല്ലവളുമാരെയും കാണുമ്പോള്‍ തനിക്കു വലിയ .............അല്ലാ." അങ്ങനെ പത്തങ്ങു പാടി . പുള്ളേച്ചന്‍ അന്നേരമേ ഇറങ്ങി പ്പോയി . പിന്നെ സദ്യാലയത്തിലേക്ക്  വന്നതേ ഇല്ലാ . ഞങ്ങള്‍  ആകെ തരിച്ചു നില്‍ക്കുമ്പോള്‍ ഇതു കേട്ടു കൊണ്ടു ഉണ്ടോണ്ടിരുന്ന  ചില കൊച്ചട്ടന്മ്മാര്‍ വക മുട്ടന്‍ ഡയലോഗ് " നന്നായി മക്കളെ  എവിടേ ചെന്നാലും ഉള്ളതാ അയാള്‍ക്ക് ഈ സോക്കേട്‌ . കുണാണ്ടര്‍ കളി അങ്ങേര്‍ക്കിത്തിരി കൂടുതലാ. ഊണ് കഴിക്കുവായിപ്പോയി അല്ലേല്‍ മക്കളെ നിനക്കിപ്പോള്‍ തന്നെ ഒരു കൈ തന്നേനെ "
 അവസാന പന്തി 

Comments

  1. This comment has been removed by the author.

    ReplyDelete
  2. ഗ ജ ഡ ത ബ യ്കും യ ര ല ക്ഷ യ്കും വേണ്ടാ പുള്ളി എഴുത്തിനു മുന്‍പ്

    ReplyDelete

Post a Comment

Popular posts from this blog

ഏഴിലം പാല പൂത്തു

തെരുവ് ചിത്രകാരന്‍

പരിപ്പ് വടയുടെയും കട്ടന്‍ ചായയുടെയും പിന്നില്‍