ബാല്യ കാലം

സന്തോഷം നിറഞ്ഞ ഒരു കുടുംബം
കുടുംബനാഥന്‍ : ജി . സുരേഷ് കുമാര്‍   ജോലി ഗള്‍ഫില്‍ വ്യവസായി
ഭാര്യ : നിഷ സുരേഷ് കുമാര്‍  ജോലി ദേശസാല്‍കൃത ബാങ്കില്‍ ഇപ്പോള്‍  ലീവ് എടുത്തു ഗള്‍ഫില്‍
മകന്‍ : അഭിനവ്   നാലു  വയസ്സ് . ദുബായിലെ പ്രശസ്തമായ   ഒരു സ്കൂളില്‍ പഠിക്കുന്നു
ഇപ്പോള്‍  സുരേഷ് കുമാറിന്റെ അമ്മ  സരോജിനിയമ്മ ടീച്ചര്‍  കുളിമുറിയില്‍ തെറ്റി വീണതിനാല്‍  'സന്ദര്‍ശനത്തിനായി '  മേല്‍പ്പടി ആളുകള്‍ എല്ലാം നാട്ടില്‍ എത്തിയിട്ടുണ്ട്  .( വെറുതെ കരക്കാരെ കൊണ്ടു പറയിക്കരുതല്ലോ ദാട്സ്  ഓള്‍ ).
വന്നപ്പോള്‍ മുതല്‍ അഭിനവ്  കമ്പ്യൂട്ടറിന് മുന്നില്‍ ആണ് . വ്യത്യസ്ത  ഗയിമുകളുമായി കംപ്യൂട്ടറിനോട്  സല്ലപിക്കുന്നു. സരോജിനിയമ്മ ടീച്ചറിനെ കാണാന്‍ പണ്ട് സ്കൂളില്‍ ജോലി ചെയ്ത ദേവകി ടീച്ചറും ശാരദ ടീച്ചറും എത്തിയിട്ടുണ്ട് . അവര്‍ ടീച്ചറിനോട് വിശേഷങ്ങള്‍ പങ്കു വെച്ചു
" മോന്‍ വന്നിട്ടുണ്ടോ ടീച്ചറെ "
"ഉവ്വ് "
" ഒറ്റക്കാ വന്നത് ? "
" അല്ല കുടുംബായിട്ടാ "
" എത്ര ദിവസം ഉണ്ടാവും അവര് "
" ആവോ അറിയില്ല "
അവര് യാത്ര പറഞ്ഞു പുറത്തിറങ്ങി . മുറ്റത്തിറങ്ങിയ അവര്‍ സുരേഷിനോട് ചോദിച്ചു
" എവിടെ സുരേഷിന്റെ മോന്‍ "
സുരേഷ് നിഷയോടു പറഞ്ഞു " നീ അവനെ ഇങ്ങോട്ട് വിളി , അവന്‍ വന്നപ്പോള്‍ മുതല്‍ കമ്പ്യൂട്ടറിന്റെ മുന്നിലാ "
നിഷ മകനെ വിളിച്ചു "മോനൂ കം ഹിയര്‍ ............"
അഭിനവ് പുറത്തോട്ടു കമ്മി
മുതു തലമുറ പുതു തല മുറയോട് ചോദിച്ചു " എന്താ മോന്റെ പേരു "
"അഭിനവ്  എസ് കുമാര്‍ "
"മോന്‍ ഞങ്ങളുടെ കൂടെ വരുന്നോ ?"
" നോ.. ഇല്ലാ "
"ശെരി റ്റാറ്റ  ......"
" റ്റാറ്റ  ......"
ഇതു   കണ്ടു കൊണ്ടു മുറ്റത്തു നിന്ന നാട്ടുമാവ്  അടുത്ത് നിന്ന ഒട്ടുമാവിനോടും അതില്‍ ഇരുന്ന തുമ്പിയോടുമായി  പറഞ്ഞു
" നിങ്ങള്‍  എത്ര ഭാഗ്യവാന്മ്മാര്‍ ആണ്  "
" എന്തേ "
"നിങ്ങള്‍ ഇപ്പോള്‍ കണ്ട സുരേഷ് കുമാറില്ലേ?"
" ഉവ്വ് ... "
" ആ സുരേഷ് കുമാര്‍ ഇപ്പോള്‍ കമ്പ്യൂട്ടറിന്റെ മുന്നില്‍ നിന്നും പുറത്തേക്കു വന്ന  ആ പയ്യന്റെ പ്രായത്തില്‍ എറിയാത്ത പൂങ്കുലയും കണ്ണിമാങ്ങയും പഴുത്ത മാങ്ങയും ഇല്ലായിരുന്നു , അവന്‍ കല്ലെടു പ്പിക്കാത്ത തുമ്പി ഉണ്ടായിരുന്നില്ല . ങ്ഹാ ഒക്കെ ഒരു കാലം , സരോജിനിയമ്മ  ടീച്ചറിനൊപ്പം ഞാനും പോകും .........." 

ബാല്യം കമ്പ്യൂട്ടറിന് മുന്നില്‍ അടിയറ വെക്കുമ്പോള്‍അവനു നഷ്ടപ്പെടുന്നത്  പുഴയും വയലും പാടവരമ്പും ചാറ്റല്‍ മഴയും ചെളി വെള്ളവും തോടും ഊപ്പ മീനും വരാലും പോക്കാച്ചി തവളകളും തൂക്കണാം  കുരുവികളും കുയില്‍ നാദവും അണ്ണാറക്കണ്ണനും   കുഴിയാനയും  വാഴത്തേനും  കല്ല്‌ പെന്‍സിലും  സ്ലേറ്റും വെള്ളം കൊള്ളിയും കുന്നിക്കുരുവും മഞ്ചാടിക്കുരുവും പമ്പരവും    പ്ലാവില തൊപ്പിയും കമുക് പാള വണ്ടിയും ചീനി തണ്ട് മാലയും   വട്ടു കളിയും ( ഗോലി)  ഒക്കെ ആണ് . കമ്പ്യൂട്ടര്‍ ഉണ്ടെങ്കില്‍ എല്ലാം ആയി എന്നു കരുതുന്ന പുതു ബാല്യമേ നിനക്കുണ്ടായ  നഷ്ടം വളരെ വലുതാണ്  എന്നു നീ ഒരു നാള്‍ തിരിച്ചറിയും.

Comments

  1. Varnagalude kalam...!

    Manoharam, Ashamsakal...!!!

    ReplyDelete
  2. സത്യത്തില്‍ നിങ്ങള്‍ ഇതൊക്കെ അനുഭവിച്ചിട്ടുണ്ടൊ വീട്ടിനു വെളിയിലിറങ്ങാത്തതൊക്കെ...പൊത്തകത്തില്‍ കണ്ട്തും,പടത്തില്‍ കണ്ട്തുമൊക്കെ അനുഭവങ്ങളാക്കി എഴുതുവല്ലെ

    ReplyDelete
  3. സ്കൂള്‍ അടക്കാന്‍ കാത്തു നിന്നൊരു കാലം..പരീക്ഷ അടുകുമ്പോ അതു കഴിഞ്ഞു ഒരു അവധി വരുമെന്നതിലായിരുന്നു സന്തോഷം..ക്രിസ്മസ്സിനും ഓണത്തിനും 10 ദിവസം ലീവ്..സേവനവാരം വരുമ്പോ ഒരാഴച്ച തകര്‍ക്കല്...ഒക്കെ കഴിഞ്ഞു 2 മാസം പുത്തകം തൊടാതെ 2 മാസത്തേ അവധി വേറേം..മുറ്റത്തേ മാവില്‍ ഒരൂഞ്ഞാല്‍ കെട്ടിയാണു ഉല്‍ഘാടനം..ഇപ്പഴത്തേ കുട്ടികള്ക്ക് ഇതൊക്കെ കേള്ക്കുമ്പോ അത്ഭുതം..ഇനി വരുന്ന തലമുറക്കു കേള്ക്കാന്‍ കൂടേയുള്ള യോഗം പോലുമുണ്ടാവില്ല..

    ReplyDelete

Post a Comment

Popular posts from this blog

ഏഴിലം പാല പൂത്തു

പരിപ്പ് വടയുടെയും കട്ടന്‍ ചായയുടെയും പിന്നില്‍

എന്താണ് ഈ എട്ടിന്റെ പണി ?