നഗര കാഴ്ചകള്‍

സായാഹ്നങ്ങള്‍ പലപ്പോഴും ചിലവിടാന്‍ ആഗ്രഹിക്കുന്നത് അടൂരിലാണ് . അത് എന്താണ് എന്നറിയില്ല, എല്ലാവരും കൂടി ഒത്തു കൂടുക  കൃഷ്ണമ്പലത്തിന്റെ മുന്‍പില്‍ ഉള്ള കുളത്തിന്റെ വടക്കേ ക്കരയില്‍ആണ് എന്നിട്ടവിടെ ഇരുന്നും കിടന്നും  കൊച്ചു വര്‍ത്തമാനം ഒക്കെ  പറഞ്ഞ് . ബെസ്റ്റ്  ബേക്കറി യില്‍ പ്പോയി ഒരു കോഫി ഒക്കെ കുടിച്ച്  എസ് ബി ബുക്ക്‌ സ്റ്റാളില്‍ പോയി സുരേഷ്  അണ്ണനെ അടിവില്ല് വെച്ച്  , മാളു അവിടെ ഉണ്ടേല്‍  അവളെ പ്രകോപിപ്പിച്ച് ..... ഇതൊക്കെ ആണ് ഞങ്ങളുടെ വൈകിട്ടുള്ള കൃഷി . ഞങ്ങള്‍ എന്നു പറഞ്ഞാല്‍ ഞാന്‍ , സിറാജ്, ജിതിന്‍, അഖില്‍, ശങ്കര്‍ , ഋഷി, ബിബിന്‍ ഷാ , മിഥുന്‍ ഇങ്ങനെ ആ ലിസ്റ്റ് നീളും .
 അങ്ങനെ ഈ ക്കഴിഞ്ഞ  ദിവസം ഞാന്‍ ഇവരെ ഒക്കെക്കാത്തു കുളത്തിന്റെ വടക്കേക്കരയില്‍ ഏവിയേറ്ററില്‍ കറങ്ങിക്കുത്തി ഇരിക്കുന്നു . ക്രിസ്തുമസ് കാലമായതിനാല്‍ നഗരത്തില്‍ നല്ല തിരക്കുണ്ട് . നഗര തിരക്ക് ആസ്വദിച്ചു കൊണ്ടിരുന്നപ്പോള്‍ ഏതാണ്ട് ഒരു അഞ്ചു വയസു പ്രായമുള്ള ഒരു പെണ്‍ കിടാവ് എന്റെ മുന്നില്‍ വന്നു കൈ നീട്ടി " അവള്  ഉച്ചക്ക് ആഹാരം കഴിച്ചിട്ടില്ല അവള്‍ക്കു ആഹാരം കഴിക്കാന്‍ പൈസ കൊടുക്കണം " ഇതാണ് അവളുടെ ആവശ്യം കൂടെ അവളുടെ അമ്മയും ഉണ്ട് . തോളോളമുള്ള എണ്ണ മയമില്ലാത്ത ചെമ്പിച്ച മുടി,  നിറം മങ്ങിയ ഒരു പച്ച റിബണ്‍  ഇട്ടു  രണ്ടു വശത്തോട്ടായി കെട്ടി വെച്ചിരിക്കുന്നു  . അഴുക്കു പിടിച്ച അവിടവിടെ കീറലുകള്‍ ഉള്ള മുഷിഞ്ഞ പാവാടയും ബ്ലൌസും . ദൈന്യതയാര്‍ന്ന മുഖം ആണെങ്കിലും കണ്ണുകള്‍ക്ക്‌ ഒരു തിളക്കമുണ്ട് . ആ പെണ്‍കുഞ്ഞിന്റെ   കൈ പിടിച്ചു അതിന്റെ അമ്മയും ഉണ്ട് ,
എണ്ണ മയമില്ലാത്ത ചെമ്പിച്ച മുടി പാറിപ്പറന്നു കിടക്കുന്നു . മഞ്ഞ നിറം മങ്ങി പിഞ്ഞിക്കീറാന്‍  തുടങ്ങിയ ഒരു സാരിയും ബ്ലൌസും,  കല്ലു വെച്ച ഒരു മൂക്കുത്തി ,  മുറുക്കി ചുവന്ന വായ. കൂടാതെ ഗര്‍ഭിണി കൂടി ആണ് . തമിഴു നാടോടികള്‍  ആണെന്ന് തോനുന്നു  കാരണം തമിഴ് കലര്‍ന്ന മലയാളം ആണ് ഉപയോഗിക്കുന്നത്
പെണ്‍ കിടാവ് വീണ്ടും ആവശ്യം ഉന്നയിച്ചു
ഞാന്‍ ചോദിച്ചു " ഉച്ചക്ക് ഒന്ന് കഴിച്ചില്ലേ ? "
" ഇല്ലാ .. ഒരു പഴം മാത്രമേ വാങ്ങി തന്നുള്ളൂ . എന്റെ വിശപ്പ്‌  പോയില്ല "
" എന്താ നിന്റെ പേരു "
" അമുദ"
" കൊള്ളാം നല്ല പേരാണല്ലോ "
ഞാന്‍ ഒരു മുപ്പതു രൂപ അതിന്റെ കയ്യില്‍ വെച്ചു കൊടുത്തു . ആ പെണ്‍ കിടാവിനു സന്തോഷമായി . അവളുടെ മുഖം  വിടര്‍ന്നു  ഞാന്‍ ആ പെണ്‍കിടാവിന്റെ അമ്മയോട് ചോദിച്ചു" നിങ്ങള്‍ക്ക്‌ വൃത്തി ആയും മെന ആയും നടക്കരുതോ    ഒന്നുമല്ലെങ്കില്‍ ഏതെങ്കിലും വീട്ടില്‍ എങ്കിലും നില്‍ക്കരുതോ ഇങ്ങനെ തെണ്ടുന്നത്‌ എന്തിനാ  ? "
അവര്‍ സ്വെന്തം വയറിനോട് കൈ ചേര്‍ത്ത് പിടിച്ചിട്ടു പറഞ്ഞു  " എതുക്ക്‌  സാര്‍ .. നാന്‍ ഇങ്ങനെ മെനകെട്ടു നടന്നിട്ട് എന്നെ പിശാചുക്കള്‍ വിടുന്നില്ല സാര്‍ അപ്പൊ പ്പിന്നെ ....."
അവര്‍ നടന്നു നീങ്ങി . തിരിഞ്ഞു നോക്കിയ ആ പെണ്‍  കിടാവിനു ഞാന്‍ ഒരു റ്റാറ്റ  കൊടുത്തു അവളും തിരിച്ചു കൈ വീശി . അന്നേരം മനസ്സില്‍ ഓര്‍ത്തു നാളെ ഇവളും തെരുവിലേക്ക്  എറിയപ്പെടും. മനസ് കൊണ്ടു പ്രാര്‍ത്ഥിച്ചു ഇനി അവര്‍ക്ക് പിറക്കാന്‍ പോകുന്ന കുട്ടി പെണ്ണാകരുതേ എന്ന്


Comments

  1. ചിന്തകളില്‍ കൂടി ലോകം നന്നാക്കാന്‍ എളുപ്പമാണ്. പക്ഷെ കണ്മുന്നില്‍ കാണുന്ന ലോകം മാറ്റിയെടുക്കാന്‍ ആവില്ല.എങ്കിലും, ആ സ്ത്രീ പറഞ്ഞതെല്ലാം സത്യമാണെന്ന് വിശ്വസിക്കാന്‍ പറ്റുമോ?

    ReplyDelete
  2. ആവാം അല്ലായിരിക്കാം

    ReplyDelete

Post a Comment

Popular posts from this blog

ഏഴിലം പാല പൂത്തു

പരിപ്പ് വടയുടെയും കട്ടന്‍ ചായയുടെയും പിന്നില്‍

എന്താണ് ഈ എട്ടിന്റെ പണി ?