Arts By Children Workshop ( കരിയും കളറും )
സ്കൂളില്‍ പഠിക്കുമ്പോള്‍ drawing book എല്ലാര്‍ക്കും ഉണ്ടാകും അതിൽ താഴെ കൊടുത്തിരിക്കുന്ന പോലെ കുറെ രൂപങ്ങളും നമ്മൾ അതിൽ കളർ കൊടുക്കുന്നു നിർവൃതിയടയുന്നു ....
കുത്ത് കുത്ത് യോജിപ്പിക്കുന്നു കളര്‍ കൊടുക്കുന്നു ഈ പതിവ് രീതിക്ക് വിപരീതമാണ് ഇവിടെ നടന്നത് സ്പോട്ട് ലൈറ്റിന്റെ വെട്ടത്തില്‍ ഒരു ഓറഞ്ച് , ഒരു കപ്പ് , ഒരു ഗ്ലാസ് ബോള്‍ എന്നിവ വെച്ചിട്ട് ഹരി അതിനെ പകര്‍ത്തി കാണിച്ചു , ശേഷം ഗ്ലാസ് ബോളിനു പകരം ഒരു സ്പോഞ്ച് വെച്ചിട്ട് കുട്ടികളോട് വരയ്ക്കാന്‍ പറഞ്ഞു . ആദ്യമായിട്ടാണ് അവരില്‍ ചിലര്‍ ചാര്‍ക്കോള്‍ ഉപയോഗിച്ച് വരയ്ക്കുന്നത് പക്ഷെ കുട്ടികള്‍ നന്നായി വരച്ചു
പിന്നെ സാധാരണയായി നിറങ്ങളെ പറ്റി പഠിപ്പിക്കുന്ന ശൈലി കളര്‍ ചാര്‍ ട്ട് കാണിച്ചതിന് ശേഷം " കുട്ടികളേ നോക്കൂ basic colors മഞ്ഞ, ചുവപ്പ് , നീല (RGB ആണ് സ്‌കൂളിൽ പഠിപ്പിക്കുക )എന്നിവയാകുന്നു അതിൽ മഞ്ഞയും ചുവപ്പും കൂടി ചേര്‍ന്നാല്‍ എന്താകും" :? കുട്ടികള്‍ കോറസ്സായി " പച്ച " അപ്പോള്‍ മഞ്ഞയും ചുവപ്പും ചേര്‍ന്നാലോ " ഓറഞ്ച് " അങ്ങനെ എങ്കില്‍ ചുവപ്പും നീലയും കൂടിയാലോ ? " വയലറ്റ് ". ഇത് പോലെ ചാര്‍ട്ട് കാണിച്ചു ചോദിച്ചാല്‍ ആര്‍ക്കാണ് പറയാന്‍ കഴിയാത്തത് .. ഇവിടെ ആണ് എ ബി സി വര്‍ക്ക് ഷോപ്പ് വത്യസ്ത മാകുന്നത് . കുറെ ഗ്ലാസ് കപ്പുകള്‍ നിരത്തി വെച്ച് അതില്‍ മൂന്നു എണ്ണത്തില്‍ വെള്ളം നിറച്ചു . ശേഷം ഒന്നില്‍ മഞ്ഞ നിറവും ഒന്നില്‍ നീല നിറവും മറ്റൊന്നില്‍ ചുവപ്പും അതിനു ശേഷം ഈരണ്ട് നിറങ്ങള്‍ ചേര്‍ത്ത് മറ്റൊരു മറ്റൊരു നിറം ഉണ്ടാക്കുന്നത് കണ്ടു ഒപ്പം കുട്ടികള്‍ അത് പരീക്ഷിച്ചു.
ഡിങ്ക ഭഗവാനെ കാത്തോളണേ
കണ്ടോ മക്കളേ
എടാ കണ്ടോടാ .... വേറെ കളര്‍
അടുത്തകളി അലൂമിനിയം വയര്‍ വെച്ചാണ്
അലൂമിനിയം വയര്‍ കഷണം വളച്ചും മടക്കിയും നിവര്‍ത്തിയും ഒക്കെ വത്യസ്ത രൂപങ്ങള്‍ കുട്ടികള്‍ നിര്‍മ്മിച്ചു കണ്ണാടിയും വൃക്ഷവും മനുഷ്യനും കൈപ്പത്തിയും പട്ടിയും ചിത്രശലഭവും കിളിയും സൈക്കിളും ഒക്കെ അവരുടെ ഭാവനയില്‍ വിരിഞ്ഞു
രണ്ടാം ദിവസം വൈകിട്ട് അപ്രതീക്ഷിതമായി ജെ. ശൈലജ ചേച്ചി കൂടി ക്യാമ്പില്‍ എത്തി. തുടര്‍ന്ന് ശൈലജ ചേച്ചി കുട്ടികളുമായി സംവദിച്ചു
https://www.facebook.com/shailaja.jala
very nice
ReplyDelete