Arts By Children Workshop

ചില സൌഭാഗ്യങ്ങള്‍ അങ്ങനെയാണ് അത് നമ്മള്‍ പോലും അറിയാതെ അത് നമ്മളെ തേടിയെത്തും വളരെ അപ്രതീക്ഷിതമായി ജെ . ശൈലജ ചേച്ചി ഒരു ദിവസം വിളിക്കുന്നു " ഡാ പ്രശോഭേ കൊച്ചി മുസരിസ് ബിനാലെ യുടെ ഭാഗം ആയുള്ള arts by children (ABC) പ്രോഗ്രാമിന്റെ ഭാഗം ആയി http://kochimuzirisbiennale.org/kmb_2016_abc/ ഏഴാംതരത്തില്‍ പഠിക്കുന്ന കുട്ടികള്‍ക്കായി മൂന്നു ദിവസത്തെ വര്‍ക്ക്‌ഷോപ്പ് തന്നാല്‍ സ്വീകരിക്കാമോ എന്നതായിരുന്നു ചോദ്യം "
സന്തോഷപൂര്‍വ്വം ഞങ്ങള്‍ ആ ഓഫര്‍ സ്വീകരിക്കുന്നു തുടര്‍ന്ന് നടനും നാടക പ്രവര്‍ത്തകനും ആയ ശ്രീ മനു ജോസ് തുടർനടപടികൾസ്വീകരിക്കുകയും സ്‌കൂളിലേക്ക് ഈ ക്യാമ്പ് അനുവദിക്കുകയും ചെയ്തു .

ഏഴാം ക്ലാസ് ജി ഡിവിഷൻ ആയിരുന്നു ഇതിനായി തിരഞ്ഞെടുത്തത് . ക്ലാസ് തിരഞ്ഞെടുക്കലിന് അവർ വെച്ചിരുന്ന നിബന്ധന ലേശം ബുദ്ധിമുട്ടിക്കുക തന്നെ ചെയ്തു "കഴിവുള്ള " കുട്ടികളെ തിരഞ്ഞെടുത്തു നൽകണ്ട പകരം ഒരു ക്ലാസ് മൊത്തത്തിൽ നൽകിയാൽ മതിഎന്നത് പാട്ടു പാടാൻ അറിയാവു ന്നവരും അറിയാത്തവരും വരയ്ക്കാൻ അറിയാവുന്നവരും അറിയാത്തവരും പഠിപ്പിസ്റ്റുകളും നോൺ പഠിപ്പിസ്റ്റുകളും ഒക്കെ ഉള്ള ഉള്ള ക്ലാസ് .... അങ്ങനെ ആണ് നറുക്കിട്ടപ്പോൾ അശ്വതി ടീച്ചറിന്റെ ഏഴാം ക്ലാസ്സ് ജി ഡിവിഷൻ കിട്ടിയത് (സന്തോഷ് ബാബു സാറിന്റെ മുഖ്യ കാർമികത്വത്തിൽ നറുക്കെടുത്തത് പന്തളം രാജേഷ് സാർ ആണ് )


അങ്ങനെ ആണ് ക്യാമ്പ് നടത്താൻ സ്‌കൂളിലേക്ക് ബാഗും തൂക്കി "അവർ " വരുന്നത് - നാടക പ്രവർത്തകയായ ഡോ : ഷിബിജ , ചിത്രകാരൻ ആയ ഹരിപ്രസാദ്

സ്‌കൂൾ പി ടി എ പ്രസിഡണ്ട് ശ്രീ കെ ബിജു ക്യാമ്പ് ഉത്‌ഘാടനം ചെയ്തു . ഹരിയുടെ ഭാഷയിൽ " മക്കളെ മ്മള് കുറെ രസോള്ള പാട്ടു പാടും പടം വരയ്ക്കും ഡാൻസ് ചെയ്യും ഗെയിം കളിക്കും .............
ആദ്യ അരമണിക്കൂറിനുള്ളില്‍ gender discrimination കൃത്യമായി പൊളിച്ചു കൊണ്ട് കുട്ടികളെ ഒരു ടീം ആക്കി മാറ്റാന്‍ അവര്‍ക്ക് കഴിഞ്ഞു എന്നത് അവരുടെ പ്രവര്‍ത്തന മികവിന്‍റെ മാത്രം കഴിവ് ....







അപ് അപ് .........അപ് വേഗം വേഗം .....

നമ്മുടെ ടീം ജയിക്കുമോ   ടീം അംഗങ്ങള്‍  ടെന്‍ഷനില്‍ ....

ശ്വാസമടക്കി . ആകാംക്ഷയോടെ
ഞങള്‍ ജയിച്ചേ .........

Comments

Popular posts from this blog

ഏഴിലം പാല പൂത്തു

പരിപ്പ് വടയുടെയും കട്ടന്‍ ചായയുടെയും പിന്നില്‍

എന്താണ് ഈ എട്ടിന്റെ പണി ?