കൊട്ട വഞ്ചി സവാരി @ കോന്നി
ARE YOU A MALAYALI അല്ലേൽ മലയാളത്തിൽ തന്നെ ആകാം നിങ്ങൾ ഒരു മലയാളി ആണോ ഭായ് ? ഇനി അതും അല്ലേൽ നിങ്ങൾ ഒരു പത്തനംതിട്ട ജില്ലക്കാരനാണോ എങ്കിൽ പത്തനംതിട്ട ജില്ലയെ ക്കുറിച്ച് എന്തറിയാം ? പത്തനം എന്നും തിട്ട എന്നും ഉള്ള രണ്ടു പദങ്ങൾ കൂടി ചേർന്ന് ഉണ്ടായ പദം ആണ് പത്തനംതിട്ട നദിയുടെ തിട്ട(കര)യിൽ നിരനിരയായി മനോഹരമായ പത്തനങ്ങൾ (ഭവനങ്ങൾ ) ഉണ്ടായിരുന്ന നാടായിരുന്നതിനാലാണ് പത്തനം തിട്ട എന്ന പേരുണ്ടായതെന്നു ആണ് പഴമക്കാര്‍ പറയുന്നത് , കോട്ട യം , ആലപ്പുഴ , കൊല്ലം , ഇടുക്കി കൂടാതെ തമിൾ നാടുമായും അതിര് പങ്കിടുന്ന അമ്പലങ്ങളും പള്ളികളും ഉള്ള മതമൈത്രിയുടെ മഹിമ വിളിച്ചോതുന്ന കടലോരം ഇല്ലാത്ത സഹ്യന്റെ മടിത്തട്ടിൽ ഉള്ള ഒരു നാട് . റബ്ബർ, ചീനി , ജാതി , കുരുമുളക് , നെല്ല്, വാഴ , കൊക്കോ തുടങ്ങി മിക്കവാറും എല്ലാ വിളകളും ഇപ്പോൾ രംബൂട്ടാൻ , മാങ്കൊസ്റ്റിൻ മുതലായ പഴ വര്ഗ്ഗങ്ങളും ഏറ്റവും കൂടുതൽ ബാങ്കുകളും അമേരിക്കയിൽ ഉൾപ്പടെ ഉള്ള വിദേശ രാജ്യങ്ങളിൽ ചെന്ന് ജോലി ചെയുന്ന , ചേട്ടനെ കൊച്ചാട്ടാ എന്നും ചേച്ചിയെ ഇച്ചേയി എന്നും വിളിക്കുന്ന, ഇടയ്ക്കിടയ്ക്ക് പുലി ഇറങ്ങുന്ന, രാജാ വെമ്പാലയെ