Posts

Showing posts from October, 2010

കലാ ജാഥ

പ ഞ്ചായത്ത് തിരഞ്ഞെടുപ്പ്  മുന്നില്‍ വന്നു കയറിയപ്പോള്‍ മുതല്‍ വാസു കൊച്ചാട്ടനു തോന്നിയതാണ്  ഈ തവണ ചുവപ്പന്മ്മരെ പോലെ നമുക്കും ഒരു കലാ ജാഥ സംഘടിപ്പിക്കണമെന്നത് . ഇത്തിരി കാശു ചെലവായാലും വേണ്ടില്ല സംഗതി ഒന്ന് നടത്തിയെടുക്കണം . ഈ പുല്ലു എങ്ങനെ ഏതു പരുവത്തില്‍ ആക്കണമെന്ന് ഒരു ധാരണയും എല്ലാ താനും കാര്യം അലപസ്വല്പം വിവരം ഉള്ളവന്‍ ഒന്നും ഇതിലില്ല കൂടാതെ കലയുമായി പുലബന്ധം പോലും ഒരി ഖദര്‍ ധരിക്കും ഇല്ല . മോന്‍ ഗള്‍ഫില്‍ നിന്നും അയക്കുന്ന കാശില്‍ നിന്നും 25000 രൂപ എടുത്തു കുസുമാകുമാരനെ അങ്ങ് ഏല്‍പ്പിച്ചു എന്നിട്ട് ഒരു തെരുവ് നാടകം ഒപ്പിക്കാനുള്ള ഏര്‍പ്പാട് ചെയ്തു . അവിടുന്നും ഇവിടുന്നും കുറേ കലാകാരന്മ്മാരെ ഒപ്പിച്ചെടുത്തു . അവന്മ്മാരണേല്‍  ഇതുവരെ തൊട്ടു വിസ്കി അടിച്ചു കാന്താരിമുളകും കഴിച്ചു കിടന്ന ആഗോള പാഴുകള്‍ ആണ് അവന്മ്മാര്  ഇപ്പോള്‍ ഷിവാസ് രീഗലെ അടിക്കൂ  പോട്ടെ പുല്ലു എങ്ങനേലും പഞ്ചായത്തില്‍ കടന്നു കൂടണം എന്ന ചിന്തയില്‍ അതെല്ലാം മറന്നു . 10 ദിവസത്തെ തീറ്റിയും കുടിയും ( rihersal ) കഴിഞ്ഞു കലാജാഥ പഞ്ചായത്തില്‍ പ്രയാണം ആരംഭിച്ചു . ഇടതു ഭരണത്തിനെതിരെ മുട്ടന്‍ തെറിവിളിച്ചു കൊണ്ടു നടത്തുന്ന ജാഥ ഉ

കുഴപ്പത്തിന്റെ ഉത്തരവാദി

സംഭവം നടക്കുന്നത് നാട്ടുമ്പുറത്തെ ബഷീറി ക്കയുടെ ചായക്കടയില്‍ ആണ് അതായതു  ഒരു നാടിന്റെ റേഡിയോ മംഗോ യില്‍  എല്ലാ ചായക്കടകളെയും പോലെ അതിരാവിലെ സജീവമാകുകയും ഒപ്പം നാട്ടു കാര്യവും അന്താരാഷ്ട്ര  കാര്യവും ചര്‍ച്ച ചെയ്യുകയും ചെയ്യുന്ന ഒരിടം. ഇവിടുത്തെ കഥാപാത്രത്തിന്റെ പേര്  കൃഷ്ണ പിള്ള  വയസ്സ്  65  ജന്മനാ അന്ധന്‍ എന്ന് നമ്മള്‍ പറയാറില്ലേ പുള്ളി പറയാറ് ജന്മനാ കോണ്ഗ്രസ്സുകാരന്‍ ആണ് താനെന്നാണ് . ഓ കെ  അതെന്തിന്കിലും ആകട്ടെ  നമുക്ക് വിഷയത്തിലേക്ക് വരാം . നാട്ടില്‍ എന്ത് സംഭവിച്ചാലും പുള്ളി പറയും ഈ കുഴപ്പത്തിന്റെ ഒക്കെ കാരണം കമ്മ്യൂണിസ്റ്റ്‌ കാരാണ്   . ഒരിടത്തു തീ പിടിച്ചാല്‍ ഒടനെ പറയും കണ്ടോ ആ കുഴപ്പത്തിന്റെ കാരണം കമ്മ്യൂണിസ്റ്റ്‌ കാരാണ്  രണ്ടു ബസ്‌ തമ്മില്‍ ഇടിച്ചാല്‍ അന്നേരം പുള്ളിക്കാരന്‍ പറയും കണ്ടോ ഈ കുഴപ്പത്തിന്റെ കാരണം കമ്മ്യൂണിസ്റ്റ്‌ കാരാണ്  മഴ കൂടുതല്‍ പെയ്താലോ മഴ കുറച്ചു പെയ്താലോ രാവിലെ മീന്‍കാരന്‍ വന്നില്ലേല്‍ , പാലുകാരന്‍ താമസിച്ചാല്‍ പത്രം വൈകിയാല്‍ ഒക്കെ പുള്ളിക്കാരന്‍ പറയും കണ്ടോ കുഴപ്പം ഉണ്ടായതു കണ്ടോ ഇതിന്റെ എല്ലാം കാരണം കമ്മ്യൂണിസ്റ്റ്‌ കാരാണ്  . പക്ഷെ ഇടക്ക്  പുള്ളിക്കാരനു ഒര

പിള്ള മനസില്‍ കള്ളമില്ല

വാര്‍ ഡില്‍ മത്സരിക്കാന്‍ ഒരു പാട് കഷ്ട്ടപെട്ടിട്ടാണ്   ജോസ് അച്ചായന് സീറ്റ്‌ കിട്ടിയത് കൈവിട്ടു പോകും എന്നുള്ള അവസ്ഥയില്‍ പള്ളിയും പട്ടക്കാരും എല്ലാം കൂടി ചേര്‍ ത്ത് വെച്ചാണ്‌ സീറ്റ്‌ ഒപ്പിച്ചത് . അതും പോരഞ്ഞു റിബലുകളുടെ ബഹളവും . കൂടെ നിന്ന പല പ്രവര്‍ത്തകന്മ്മാരും   കാല് മാറി റിബലായി . കൂടെ നിന്ന പാല വഞ്ചകന്‍മ്മാരും    കൂടി കുറേ പൈന്റു കുപ്പികളും ഫുള്‍ ബോട്ടിലുകളും പൊട്ടിച്ചത്   മിച്ചം . രണ്ടു റൌണ്ട് വീട് കയറിയപ്പോള്‍ ആണ്   വോട്ടു   കിട്ടണമെങ്കില്‍ കൂടെ സ്ത്രീ കഥാപാത്രങ്ങള്‍ വേണം എന്നാ തിരിച്ചറിവ് ഉണ്ടായതു അങ്ങനെ അവസാനം പെണ്ണുമ്പിള്ള യും   കൂടി   കളത്തില്‍ വലിച്ചിറക്കി . അങ്ങനെ അച്ചായന്‍ ഹാന്‍ ഡ്‌ കാണിച്ചു വോട്ടു ചോദിച്ചു വീടുകള്‍ തോറും കയറി ഇറങ്ങി . സ്ഥാനാര്‍ ഥി ആയാല്‍ ഉള്ള കുഴപ്പം അതുവരെ പോകാത്ത വീട്ടില്‍ പോകണം , നാളിതു വരെ മിണ്ടാത്തവനെ കണ്ടാല്‍ മിണ്ടണം,   ഇന്ന്  വരെ ചിരിക്കാത്തവനെ കണ്ടാല്‍ ചിരിക്കണം , കണ്ടിട്ടും കാണാതെ   പോകുന്നവനോട്‌ അങ്ങോട്ട്‌ കയറി കുശലം ചോദിക്കണം , അത്   ഇനി ആരാണെന്നു പറഞ്ഞാലും

വാറ്റിന്റെ കഥ

കഥകള്‍ തുടരുന്നു  ഇതു സംഭവ. നടന്നതാണ് ഈ കഥാ പാത്രം ജീവിച്ചി രിക്കുന്നു എന്നുള്ളത് കൊണ്ടു പേര്  മാറ്റുകയാണ്  നമുക്കിപ്പോള്‍ ഈ ആളിനെ മധു എന്ന് വിളിക്കാം . ആ അത്യാവശ്യം നന്നായി പരോപകാരി ആണ് എന്തിനും ഏയ്തിനും  കൊള്ളിക്കാം ( വല്ലപ്പോഴും ഇത്തിരി  സവാള കഴിക്കും ) പക്ഷെ ഒരു കുഴപ്പമുള്ളത് വേണ്ടയിടത്തും വേണ്ടാത്ത ഇടത്തും ഇംഗ്ലീഷ് ഭാഷ പ്രയോഗിക്കും അതൊരു വീക്ക് നസ്സ് ആണ് അത് ആര് വിചാരിച്ചാലും മാറില്ലഎത്ര പറഞ്ഞാലും മാറ്റുകയുംഇല്ല . ഒരു ദിവസം ഓണ ക്കാലമാണ്  കൂട്ടുകാര്‍ ആരോ സ്നേഹമയി ഇത്തിരി വട്ടു കൊടുത്തു സംഗതി അടിച്ചു ചുണ്ടത്തെ തൊലി ഇളകി   ഇതു കണ്ട കരയോഗം പ്രസിഡന്റ്‌ ചോദിച്ചു എന്തുവാടോ പിള്ളൈ ഇതെന്നാ പറ്റിയതാ ചുണ്ടിന്റെ തൊലി  ഇളകുന്നല്ലോ  മധു : - "ഒന്നും പറയണ്ട കൊച്ചാട്ടാ എന്തോ പറ്റിയതന്നെന്നു അറിയത്തില്ല ഇന്‍ സ് പെ ക് ഷന്‍     ( പുള്ളി ഉദ്ദേശിച്ചത്  ഇന്‍ ഫെക് ഷന്‍ ) "  കരയോഗം പ്രസിഡന്റ്‌  ഞെട്ടി : "എടാ മധുവേ നീ പോയി ഒരു ഡോക്ടറിനേ കണ്ട് മരുന്ന് വാങ്ങിച്ചോ പിന്നെ പിന്നെ ഡോക്ടറിനെ കാണുമ്പോള്‍ നീ അസുഖം പറയണ്ട കേട്ടോ"  . ഇതാണ്  കഥാ പാത്രം

പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കേട്ട ചില നര്‍മ കഥകള്‍ ‍

സീറ്റ് മോഹിച്ച നമ്മുടെ പ്രിയപ്പെട്ട കൃഷ്ണന്‍ കുട്ടി ചേട്ടനേ പാര്ട്ടി ക്കാര്‍ എല്ലാവരും കൂടി ഒഴിവാക്കി . അതില്‍ പ്രതിഷേധിച്ചു ചേട്ടന്‍ നോമിനേഷന്‍ കൊടുത്തു,  വീട് കയറി പ്രചരണം, നാട്  മുഴുവന്‍  പോസ്റ്റര്‍ ഒട്ടിച്ചു,  വീടുകളില്‍ ചെന്ന് കയറി വല്യപ്പന് മുറു ക്കാനിടിച്ചു  കൊടുത്തു , അടുക്കളയില്‍ കയറി പപ്പടം കാച്ചി കൊടുത്തു,  പറമ്പില്‍ കിളക്കുന്ന തൊഴിലാളിയുടെ കൂടെ നിന്ന് രണ്ടു തൂമ്പ കിളച്ചു കൊടുത്തു,  തോട്ടില്‍ കുളിപ്പിക്കാന്‍ കൊണ്ട് വന്ന പശുവിനെകുളിപ്പികുന്നു അങ്ങനെ അങ്ങനെ .....സംഗതി മൂത്ത്  മൂത്ത്  പ്രചരണം കൊടുമ്പിരി കൊണ്ടു . ‍ തിരംഞ്ഞെടുപ്പിന്റെ  അന്ന് രാവിലെ കുളിച്ചു ക്ലോസപ്പ്‌  ചിരിയുമായി ബൂത്തില്‍ വന്നു,   വോട്ടര്‍മ്മാരെ എല്ലാം വശത്താക്കി   . തിരംഞ്ഞെടുപ്പിന്റെ വിധി വന്നു എല്ലാവരെയും  ഞെട്ടിപ്പിച്ചു കൊണ്ടു കൃഷ്ണന്‍ കുട്ടി കൊച്ചാട്ടന്‍ പൊട്ടി.  കൊച്ചട്ടനാകെ കിട്ടിയത് 3 വോട്ടു . ആകെ നാണക്കേടായി തലയില്‍ മുണ്ടിട്ടു കൊണ്ടു വീട്ടില്‍ ചെന്ന് കയറിയപ്പോള്‍ ഭാര്യ വിശാലാക്ഷി കലി കയറിചൂലും കൊണ്ടു നില്ക്കുന്നു.   വിശാലാക്ഷി : "പറ മനുഷ്യനെ എനിക്കിപ്പോള്‍ അറിയണം അതാരാണ് എന്ന്  ?"  കൃഷ്ണന്

ARALIPOOVUKAL

Image
ഒരു ശരാശരി മലയാളിയുടെ ചിന്തകള്‍ വിചാരങ്ങള്‍