Posts

തെരുവ് ചിത്രകാരന്‍

Image
ഇന്ന് വൈകിട്ട് അടൂരില്‍ എത്തിയപ്പോള്‍ വണ്‍വേ തീരുന്നതിന്റെ സമീപം കുറെ ആള്‍ക്കാര്‍ കൂടി നില്കുന്നത് കണ്ടു എന്താണ് എന്ന് നോക്കിയപ്പോള്‍ ആണ് പൊളിച്ചു കളഞ്ഞ നെല്ലിവിളയില്‍ ടെക്സ്റ്റയില്‍സിന്റെ അവശേഷിച്ച ഭിത്തിയില്‍ ചോക്കും കരിയും പച്ചിലയും ഉപയോഗിച്ച് ചിത്രം വരച്ചിടുന്ന ആ മനുഷ്യനെ കണ്ടത് .  കാര്‍ കൊണ്ട് പോയി Suresh Babu അണ്ണന്റെ എസ് ബി ബുക്ക്‌ സ്റ്റാളിനു എതിര്‍വശത്ത് ഒതുക്കിയിട്ട് സുഹൃത്തുക്കള്‍ ആയ ശ്രീനി എസ് മണ്ണടിയോടും Muhammed Anas നുമൊപ്പം കട്ടന്‍ ചായ കുടിക്കാന്‍ ബെസ്റ്റ് ബേക്കറിയില്‍ കയറി .  തിരിച്ചു മടങ്ങി വന്നപ്പോഴേക്കും ചിത്രം പൂര്‍ത്തീകരിച്ചു കലാകാരന്‍ കയ്യില്‍ ഉള്ള കവറുമായി നീങ്ങി തുടങ്ങിയിരുന്നു . ഞങ്ങള്‍ ഒപ്പം എത്തി , ഒരു ചായ കുടിച്ചാലോ എന്ന ഞങ്ങളുടെ ചോദ്യത്തിന് എനിക്കൊന്നു അഞ്ചു മിനിട്ട് ഇരിക്കണം ആകെ വിയര്‍ത്തു മുഷിഞ്ഞു ഒപ്പം കയ്യിലെ കരി കഴുകുകയും വേണം എന്നാ മറുപടി ആണ് തിരിച്ചു കിട്ടിയത് , എങ്കില്‍ വരൂ എന്ന് പറഞ്ഞ് Anshad Adoor ന്റെ മൊബൈല്‍ സര്‍വീസ് ഷോപ്പിന്‍റെ തിണ്ണയിലേക്ക് ഇരുന്നു . പിന്നെ സ്വസ്ഥമായി ഇരുന്നു ക്ഷീണം മാറിയതിനു ശേഷം ഞങ്ങളോട് സംസാരിക്കാന്‍ തുടങ്ങി ചിത്രകലയെ ക

Arts By Children Workshop ( കരിയും കളറും )

Image
സ്കൂളില്‍ പഠിക്കുമ്പോള്‍  drawing book എല്ലാര്‍ക്കും ഉണ്ടാകും  അതിൽ താഴെ കൊടുത്തിരിക്കുന്ന പോലെ കുറെ രൂപങ്ങളും നമ്മൾ അതിൽ കളർ കൊടുക്കുന്നു നിർവൃതിയടയുന്നു ....  കുത്ത് കുത്ത്   യോജിപ്പിക്കുന്നു  കളര്‍ കൊടുക്കുന്നു ഈ പതിവ് രീതിക്ക്  വിപരീതമാണ് ഇവിടെ നടന്നത് സ്പോട്ട് ലൈറ്റിന്റെ വെട്ടത്തില്‍ ഒരു  ഓറഞ്ച് , ഒരു കപ്പ്‌ , ഒരു ഗ്ലാസ്‌ ബോള്‍ എന്നിവ വെച്ചിട്ട് ഹരി അതിനെ പകര്‍ത്തി കാണിച്ചു , ശേഷം ഗ്ലാസ്‌ ബോളിനു പകരം ഒരു സ്പോഞ്ച് വെച്ചിട്ട് കുട്ടികളോട് വരയ്ക്കാന്‍ പറഞ്ഞു . ആദ്യമായിട്ടാണ് അവരില്‍ ചിലര്‍ ചാര്‍ക്കോള്‍ ഉപയോഗിച്ച്  വരയ്ക്കുന്നത് പക്ഷെ കുട്ടികള്‍ നന്നായി വരച്ചു  പിന്നെ  സാധാരണയായി നിറങ്ങളെ പറ്റി പഠിപ്പിക്കുന്ന ശൈലി കളര്‍ ചാര്‍ ട്ട് കാണിച്ചതിന് ശേഷം   " കുട്ടികളേ   നോക്കൂ basic colors   മഞ്ഞ, ചുവപ്പ് , നീല (RGB ആണ് സ്‌കൂളിൽ പഠിപ്പിക്കുക )എന്നിവയാകുന്നു അതിൽ മഞ്ഞയും ചുവപ്പും കൂടി ചേര്‍ന്നാല്‍ എന്താകും" :? കുട്ടികള്‍ കോറസ്സായി " പച്ച " അപ്പോള്‍ മഞ്ഞയും ചുവപ്പും ചേര്‍ന്നാലോ  " ഓറഞ്ച് " അങ്ങനെ എങ്കില്‍ ചുവപ്പും  നീലയും കൂടിയാലോ  ? "

Arts By Children Workshop (II)

Image
  വര്‍ക്ക്‌ ഷോപ്പിനിടയില്‍ ഹരി കുട്ടികളോട്  പേപ്പറില്‍വരയ്ക്കാന്‍ പറയുന്നു .    കുട്ടികൾ പേപ്പറിൽ  ചാര്‍ക്കോള്‍ ഉപയോഗിച്ച്  വര  വരയ്ക്കുന്നു , അങ്ങനെ വരച്ച ആറു  വരകളെ  എല്ലാം കൂടി കൂട്ടി യോജിപ്പിച്ച്അ തിനെ ഒരു ചിത്രമായി ഹരി  മാറ്റുന്നു .... ഒരു പെൺകുട്ടിയും ചിത്രശലഭവും വരകളെ കൂട്ടി യോജിപ്പിച്ച് ചിത്രശലഭവും പെണ്‍കുട്ടിയും ആയി മാറുന്ന മാന്ത്രിക കാഴ്ച  കുഞ്ഞിലേ നമ്മൾ വര  പഠിച്ചു  തുടങ്ങുന്നത് കരിക്കട്ടകൾ ഉപയോഗിച്ചും പച്ചിലകൾ ഉപയോഗിച്ചും ആണ് രാജാ രവിവർമ്മയുടെ കൊച്ചുമക്കൾ അല്ല  നമ്മൾ എങ്കിലും ഭിത്തിയിൽ എല്ലാരും രണ്ട്  വര നമ്മൾ വരച്ചിരിക്കും ..... ഇവിടെയും അത് തന്നെയാണ് നടന്നത്  ചാർക്കോൾ കൊണ്ട് പേപ്പറിൽ  വര കോറിയിട്ടു   അവനവന്  തോനുന്ന  വര ........ തിരിച്ചറിവിന്‍റെ  പാഠങ്ങള്‍  എല്ലാം  ഉണ്ണിക്ക് അത്ഭുതം ആഹ്ലാദം   ഉണ്ണികളേ  ഇപ്പോ  ടെക്നിക്  പിടി കിട്ടിയോ  ഓ അങ്ങനെ ആയിരുന്നല്ലേ  നുമ്മ  ജയിച്ചടാ ....

Arts By Children Workshop

Image
ചില സൌഭാഗ്യങ്ങള്‍ അങ്ങനെയാണ് അത് നമ്മള്‍ പോലും അറിയാതെ അത് നമ്മളെ തേടിയെത്തും വളരെ അപ്രതീക്ഷിതമായി ജെ . ശൈലജ ചേച്ചി ഒരു ദിവസം വിളിക്കുന്നു " ഡാ പ്രശോഭേ കൊച്ചി മുസരിസ് ബിനാലെ യുടെ ഭാഗം ആയുള്ള arts by children (ABC) പ്രോഗ്രാമിന്റെ ഭാഗം ആയി http://kochimuzirisbiennale.org/kmb_2016_abc/ ഏഴാംതരത്തില്‍ പഠിക്കുന്ന കുട്ടികള്‍ക്കായി മൂന്നു ദിവസത്തെ വര്‍ക്ക്‌ഷോപ്പ് തന്നാല്‍ സ്വീകരിക്കാമോ എന്നതായിരുന്നു ചോദ്യം " സന്തോഷപൂര്‍വ്വം ഞങ്ങള്‍ ആ ഓഫര്‍ സ്വീകരിക്കുന്നു തുടര്‍ന്ന് നടനും നാടക പ്രവര്‍ത്തകനും ആയ ശ്രീ മനു ജോസ് തുടർനടപടികൾസ്വീകരിക്കുകയും സ്‌കൂളിലേക്ക് ഈ ക്യാമ്പ് അനുവദിക്കുകയും ചെയ്തു . ഏഴാം ക്ലാസ് ജി ഡിവിഷൻ ആയിരുന്നു ഇതിനായി തിരഞ്ഞെടുത്തത് . ക്ലാസ് തിരഞ്ഞെടുക്കലിന് അവർ വെച്ചിരുന്ന നിബന്ധന ലേശം ബുദ്ധിമുട്ടിക്കുക തന്നെ ചെയ്തു "കഴിവുള്ള " കുട്ടികളെ തിരഞ്ഞെടുത്തു നൽകണ്ട പകരം ഒരു ക്ലാസ് മൊത്തത്തിൽ നൽകിയാൽ മതിഎന്നത് പാട്ടു പാടാൻ അറിയാവു ന്നവരും അറിയാത്തവരും വരയ്ക്കാൻ അറിയാവുന്നവരും അറിയാത്തവരും പഠിപ്പിസ്റ്റുകളും നോൺ പഠിപ്പിസ്റ്റുകളും ഒക്കെ ഉള്ള ഉള്ള ക്ലാസ് .... അങ്ങന

കൊട്ട വഞ്ചി സവാരി @ കോന്നി

Image
ARE YOU A MALAYALI    അല്ലേൽ  മലയാളത്തിൽ തന്നെ  ആകാം  നിങ്ങൾ ഒരു മലയാളി ആണോ ഭായ് ? ഇനി അതും  അല്ലേൽ  നിങ്ങൾ ഒരു പത്തനംതിട്ട  ജില്ലക്കാരനാണോ എങ്കിൽ പത്തനംതിട്ട ജില്ലയെ ക്കുറിച്ച് എന്തറിയാം ?  പത്തനം എന്നും തിട്ട എന്നും ഉള്ള രണ്ടു പദങ്ങൾ  കൂടി ചേർന്ന് ഉണ്ടായ പദം ആണ് പത്തനംതിട്ട   നദിയുടെ തിട്ട(കര)യിൽ നിരനിരയായി മനോഹരമായ പത്തനങ്ങൾ (ഭവനങ്ങൾ ) ഉണ്ടായിരുന്ന നാടായിരുന്നതിനാലാണ്    പത്തനം തിട്ട എന്ന പേരുണ്ടായതെന്നു  ആണ്  പഴമക്കാര്‍ പറയുന്നത്   , കോട്ട യം , ആലപ്പുഴ , കൊല്ലം , ഇടുക്കി കൂടാതെ  തമിൾ നാടുമായും അതിര് പങ്കിടുന്ന  അമ്പലങ്ങളും  പള്ളികളും ഉള്ള മതമൈത്രിയുടെ മഹിമ വിളിച്ചോതുന്ന കടലോരം ഇല്ലാത്ത  സഹ്യന്റെ മടിത്തട്ടിൽ ഉള്ള ഒരു  നാട് . റബ്ബർ, ചീനി , ജാതി  , കുരുമുളക് , നെല്ല്, വാഴ , കൊക്കോ തുടങ്ങി മിക്കവാറും എല്ലാ  വിളകളും  ഇപ്പോൾ  രംബൂട്ടാൻ , മാങ്കൊസ്റ്റിൻ  മുതലായ പഴ വര്ഗ്ഗങ്ങളും ഏറ്റവും  കൂടുതൽ ബാങ്കുകളും അമേരിക്കയിൽ  ഉൾപ്പടെ ഉള്ള വിദേശ രാജ്യങ്ങളിൽ  ചെന്ന് ജോലി ചെയുന്ന  ,  ചേട്ടനെ കൊച്ചാട്ടാ എന്നും   ചേച്ചിയെ ഇച്ചേയി എന്നും വിളിക്കുന്ന,   ഇടയ്ക്കിടയ്ക്ക്  പുലി ഇറങ്ങുന്ന,  രാജാ വെമ്പാലയെ