എന്താണ് ഈ എട്ടിന്റെ പണി ?


നമ്മളില്‍ പലരും പലപ്പോഴും പറയാറുള്ള ഒരു പ്രയോഗമാണ്  " എട്ടിന്റെ പണി ". 
" അളിയാ അത് വിട്ടേരെ,  അത് ചുമ്മാ എട്ടിന്റെ പണിയാകും "
" ഡേ ... ചുമ്മാ കളിയ്ക്കാന്‍ നിക്കല്ലേ എട്ടിന്റെ പണി തരുമേ "
" കലിപ്പ്  ആണളിയാ,     വെറുതെ എന്തിനാ എട്ടിന്റെ പണി കിട്ടും "
" അടിവില്ല്  സാധനമാ,  എന്തിനാ എട്ടിന്റെ പണി  മേടിക്കുന്നത് "
" കൂതറ കേസ് ആണ് , അവസാനം എട്ടിന്റെ പണിയാകും "
" എട്ടിന്റെ പണി മേടിക്കെണ്ടയെങ്കില്‍  നിന്ന് തിരിയാതെ പോടെ "
" മച്ചാ , നമ്മള്‍ എന്തിനാടാ വെറുതെ എട്ടിന്റെ പണിക്കു തോള്  കൊടുക്കുന്നത് "
 " എന്തിരിനു നമ്മള്  വെറുതെ എട്ടിന്റെ പണിക്കും മറ്റും നിക്കണത് "
" മച്ചമ്പി , അത്  കൊണ്ടിയാ , എട്ടിന്റെ പണി നമുക്ക് കിട്ടും "
ശെരിക്കും എന്താണ് ഈ എട്ടിന്റെ പണി ?
നിങ്ങള്‍ക്കു അറിയാമോ ?
ഇല്ലെങ്കില്‍ ഞാന്‍ പറഞ്ഞു തരാം എന്താണ്  ഈ എട്ടിന്റെ പണി എന്ന്  
കുറച്ചു ദിവസമായി  ചെറിയ തോതില്‍ ഒരു പുറം വേദന ഉണ്ട് . അത് വേറെ ഒരു എട്ടിന്റെ  പണി  കൊണ്ട് കിട്ടിയതാണ് .  "ഒരു  കാള കേട്ട് അഥവാ എട്ടിന്റെ പണി "  (http://aralipoovukal.blogspot.com/2011/05/1.html, ,http://aralipoovukal.blogspot.com/2011/05/2.html, http://aralipoovukal.blogspot.com/2011/05/3.html ) ഇതു വെച്ച് കൊണ്ടിരുന്നു കൂടുതല്‍ പണി മേടിക്കണ്ട എന്ന് കരുതി . ഡാക്കിട്ടറിനെ കാണിക്കാന്‍ തീരുമാനിച്ചു . അതും ആയുര്‍വേദം ആയിക്കോട്ടെ എന്ന്  നോം അങ്ങ്ട്  തീരുമാനിച്ചു .
അതിന്റെ ഒരു ആഫ്റ്റര്‍ എഫ്ഫക്റ്റ്‌   എന്നാ രീതിയില്‍ നേരെ  കായം കുളത്തിനും  ഹരിപ്പാടിനും ഇടയില്‍ ഉള്ള ചിങ്ങോലി ആയുര്‍വേദിക്സില്‍ പോയി . കൂടെ അരുണ്‍ കൃഷ്ണനും ഉണ്ടായിരുന്നു . അവിടെ ചെന്ന് . റിസപ് ഷനില്‍ നിന്ന ആന്റി യുടെ കയ്യില്‍ നിന്ന് ഡാക്കിട്ടറിനെ കാണാനുള്ള ചീട്ടു വാങ്ങി നമ്പര്‍ 10 . ഡാക്കിട്ടറിന്റെ പരിശോധന മുറിയുടെ മുന്നിലുള്ള കസേരയില്‍ ഞങ്ങള്‍  ഇരിപ്പ് ഉറപ്പിച്ചു . ഞങ്ങളുടെ മുന്നില്‍ ഒരു ചേട്ടനും ചേച്ചിയും ഇരിപ്പുണ്ട്  ന്യൂട്രലില്‍ നമ്പര്‍ തിരക്കിയപ്പോള്‍ നമ്പര്‍ 5 . അപ്പുറത്തെ സൈഡില്‍ ഇരിക്കുന്ന ആളിന്റെ നമ്പര്‍ 1 . ഹായ്  കൊള്ളാലോ . പെട്ടന്ന് പോകാം എന്ന് മനസില്‍ കരുതി. 
ഒന്നാമത്തെ നമ്പര്‍ വിളിച്ചു ആള്‍ കയറി ഒരു അഞ്ചു മിനുട്ട് തികച്ചില്ല ആള്‍ ഇറങ്ങി അടുത്തത്  ചേട്ടനും ചേച്ചിയും ആണ്  അവരും കയറി അതും  ഏതാണ്ട്  അഞ്ചാറ് മിനുട്ട് എടുത്തു അവര്‍ ഇറങ്ങുകയും ആ സമയത്ത് അത് വരെ ആ ഫ്രെയ്മില്‍  ഇല്ലാതിരുന്ന ഒരു അമ്മച്ചി പ്രത്യക്ഷ പ്പെടുകയും ചെയ്തു .. പൊത്തോ പൊത്തോ എന്ന് നടന്നു വന്നു ഞങ്ങളോട് ചോദിച്ചു " മക്കളെ എട്ടു വിളിച്ചോ  ? "
" ഇല്ല "
" ഇല്ലിയോ , നിങ്ങള്‍ എത്ര ?"
"  പത്ത്  "
" അപ്പൊ ഞാന്‍ ആണോ  കേറണ്ടത്  ?"
" ആന്നു "
അതൊരു ഒടുക്കത്തെ  കേറല്‍ ആയിപ്പോയി  കാരണം അമ്മച്ചി ഇറങ്ങി വന്നത് അര മണിക്കൂര്‍ കഴിഞ്ഞ്  ആ സമയത്തേക്ക്  രണ്ടും മൂന്നും നാലും ആരും ഏഴും ഒന്‍പതും നമ്പരൂകാര്‍  വന്നു 
അവര്‍ ഇറങ്ങി വന്നപ്പോള്‍ അരുണ്‍ കൃഷ്ണന്‍  ചോദിച്ച ചോദ്യം ആണ്
"  കൊച്ചാട്ടാ  ഇതന്നോ എട്ടിന്റെ പണി ..............."
അമ്മച്ചി ..................................


















Comments

Popular posts from this blog

പരിപ്പ് വടയുടെയും കട്ടന്‍ ചായയുടെയും പിന്നില്‍

ഏഴിലം പാല പൂത്തു