പിറവത്തേക്ക് ഒരു യാത്ര ഭാഗം 1

യാത്രാ    വിവരണം 
പിറവം തിരഞ്ഞെടുപ്പിന്റെ പ്രചാരണ പരിപാടികള്‍ക്കായി ഞങ്ങള്‍ , എന്ന് പറഞ്ഞാല്‍ സി പി ഐ എം ജില്ലാ   കമ്മിറ്റി  അംഗവും പള്ളിക്കല്‍ പഞ്ചായത്ത്‌ പ്രസിഡന്റും ആയ സ : പി ബി ഹര്‍ഷ കുമാര്‍ , ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സ : ദിന്‍ രാജ് , സ : ബി നിസാം. സ ജോസ് , താജുവണ്ണന്‍ എന്നിവരോടൊപ്പം ഈ യുള്ളവനും വെച്ച് പിടിച്ചു
രാവിലെ ആറ് മണിക്ക് പുറപ്പെടും എന്നത് ചിലരുടെ സമയ ക്ലിപ്തത മൂലം ഏഴര ആയി . ചിലര്‍ക്കൊക്കെ എന്തും ആകാമല്ലോ .
പഴകുളത്ത് കാത്തു കാത്തു നിന്ന് വേര് കിളിച്ചപ്പോള്‍ ജോസും നിസാമും ഞാനും കൂടി പഴകുള ത്ത് " സ്വാമി " അണ്ണന്റെ കടയില്‍ നിന്ന് രസികന്‍ ഇഡഡലിയും കടലക്കറിയും സാമ്പാറും നല്ല കടുപ്പത്തില്‍ മധുരം കൂട്ടി ഒരു ചായയും കഴിച്ചു.
അപ്പോഴേക്കും ബാക്കിയുള്ളവരും എത്തി " സമയ ക്ലിപ്തത " പാലിച്ചു കൊണ്ട് .
ചെറിയനാട് വഴി ( ദോശ കഴിക്കാനായി മാത്രം )  ചെങ്ങന്നൂര്‍ വഴി  കോട്ടയം വഴി കൂത്താട്ടുകുളത്ത് എത്തി .
എല്‍ ഡി എഫ്  ഇലക്ഷന്‍ കമ്മിറ്റി ഓഫീസില്‍ കയറി അവിടെ സ : സുരേഷ് കുറുപ്പ് എം എല്‍ എ യെ വെയിറ്റ് ചെയ്തു . ഞാനും ജോസും നിസാമും  കൂടി  കൂത്താട്ടുകുളം ചന്ത ഒക്കെ ഒന്ന് കറങ്ങി . കയ്യില്‍ ക്യാമറ കണ്ടപ്പോള്‍ ചിലര്‍ക്ക് സംശയം .
ആരു ജയിക്കും എന്ന ചോദ്യത്തിനു ചിലര്‍ എം ജെ ജേക്കബ് എന്നും ചിലര്‍ അനൂപിന്റെ പേരും പറഞ്ഞു .
 മ്മടെ എം ജെ ........
 ജേക്കബിന്റെ മോന്‍ .......
 കടുത്ത മത്സരം അല്ലെ ആരാണ്  ജയിക്കാ എന്ന് പറയാന്‍ പറ്റില്ല .....
ആരു ജയിച്ചാല്‍ എന്താ ഒക്കെ കണക്കാ.......


ഒരു കിലോ മൂവാണ്ടന്‍ മാങ്ങയും വാങ്ങി ചന്തയില്‍ ഒക്കെ ഒന്ന് ബ്ലാഹി ........
തിരിച്ചു വന്നു എല്ലാവരും കൂടി ടീ സ്നാക്സ് എന്നിവക്കായി മാര്‍ച്ച്‌  ചെയ്തു
അപ്പോഴേക്കും  സ : സുരേഷ് കുറുപ്പ് എം എല്‍ എ എത്തി .
അതിനു ശേഷം പിറവത്തേക്ക് പോയി .
പോയ വഴികളില്‍ വീണ്ടും അഭിപ്രായ സര്‍വ്വേ ........
ഇടകലര്‍ന്ന പ്രതികരണങ്ങള്‍  ആണ് കിട്ടിയത് .
എം ജെ ജേക്കബിന്റെ വീടിനു മുന്നില്‍ ക്കൂടി   ആണ് കടന്നു പോയത് .
ഇതിനിടയില്‍ ഒരു രസകരമായ സംഭവം ഉണ്ടായി .
ഒരു അമ്മച്ചിയെ കണ്ടപ്പോള്‍ ഹര്‍ഷന്‍ ചേട്ടന്‍ ജോസിനോട് പറഞ്ഞു .....
നിര്‍ത്ത് ജോസേ.... അമ്മച്ചിയോട്‌ ചോദിക്കാം
ജോസ് ശകടം നിര്‍ത്തി ..
ഹര്‍ഷന്‍ ചേട്ടന്‍ തല വെളിയില്‍ ഇട്ട് ;" അമ്മച്ചി ഒന്ന് ചോദിച്ചോട്ടെ "
അമ്മച്ചി ആകെ വിജ്രുംഭിച്ചു പോയി ഒരു വണ്ടി നിറയെ മുട്ടാളന്മ്മാര്‍ ....
എന്നതാ എന്തുവാ എന്നറിയാന്‍ വയ്യല്ലോ കര്‍ത്താവെ
അമ്മച്ചി ആദ്യം ചെയ്തത് തോര്‍ത്ത്‌ എടുത്തു കഴുത്തില്‍ കിടന്ന മാല മറച്ചു .
എന്നിട്ട് ഒരു പത്തടി പിന്നോട്ട് മാറി എന്നിട്ട് പറഞ്ഞു
" എന്തുവാ.. ?"
"  ഇവിടെ തിരഞ്ഞെടുപ്പ് എങ്ങനെ ഉണ്ട് ? ആര് ജയിക്കാനാ സാധ്യത ?"
അമ്മച്ചി  പുലി ആയിരുന്നു പുപ്പുലി
അഡ്വ : ജയശങ്കര്‍ ഇത് പോലെ തിരഞ്ഞെടുപ്പ് വിലയിരുത്തിയിട്ടുണ്ടാകില്ല.
ഇതിനിടയില്‍ ഒരു പാട് പേരോട് അഭിപ്രായം ആരാഞ്ഞു
സമ്മിശ്ര പ്രതികരണം
ചെറിയ കടകളില്‍ , ആള്‍ക്കാര്‍ കൂട്ടം കൂടി നില്‍ക്കുന്ന സ്ഥലങ്ങളില്‍  ഒക്കെ   ഇറങ്ങി അഭിപ്രായം ചോദിച്ചു .
അതില്‍ നിന്ന് ഒരു കാര്യം ഉറപ്പായി യുവജന സ്ഥാനാര്‍ഥി എന്ന പരിഗണന ഒന്നും വിദ്യാര്‍ഥി - യുവ ജനങ്ങള്‍ അനൂപിന് നല്‍കിയിട്ടില്ല . ഒരു കൂട്ടം  വിദ്യാര്‍ഥിനികള്‍ പറഞ്ഞ പേര് എം ജെ യുടെതാണ് .
അത് പോലെ തന്നെ പ്രായമുള്ളവര്‍ പലരും പറഞ്ഞത് എം ജെ യുടെ പേരല്ല "ജേക്കബിന്റെ മകന്റെ " പേരാണ് ചുരുക്കത്തില്‍ കയ്യാലപ്പുറത്തെ തേങ്ങ
പിറവത്ത് കേന്ദ്ര തിരഞ്ഞെടുപ്പ് ഓഫീസില്‍ എത്തി .
എല്‍ ഡി എഫ് സംസ്ഥാന നേതാക്കളുടെ നീണ്ട നിര .
എസ് എഫ് ഐ യുടെ തിരഞ്ഞെടുപ്പ് റാലി ഉണ്ടായിരുന്നു ..
പരീക്ഷ കാലം ആയിട്ടു കൂടി വിദ്യാര്‍ത്ഥിനികള്‍ ഉള്‍പ്പടെ ഉള്ളവരുടെ വന്‍ പങ്കാളിത്തം .ശേഷം
ഇലഞ്ഞി യിലേക്ക് പോയി .
സ : വി എസ് പങ്കെടുക്കുന്ന തിരഞ്ഞെടുപ്പ് റാലി
വന്‍ ബഹുജന പങ്കാളിത്തം .
ശേഷം മടക്കം.
എം  ജെ ജയിച്ചാല്‍ ഒരു ആയിരം വോട്ടു അല്ലേല്‍ ഒരു എന്നായിരം വോട്ടിനു anoop 


പിന്‍ കുറിപ്പ് : പിറവത്ത് എല്ലാ ചാനലുകളും തമ്പടിച്ചിരിക്കുകയാണ് . എവിടെ നോക്കിയാലും ക്യാമറ , ഒ ബി വാനുകള്‍ മാത്രം .
ഒരു ജാഥ കടന്നു വരുന്നു ജാഥയില്‍ പിന്നില്‍ ഉള്ളവര്‍ നോക്കിയപ്പോള്‍ മുന്‍പില്‍ നിന്ന് ക്യാമറ യില്‍ പടം പിടിക്കുന്നു . പെട്ടന്ന് ചീപ്പ് എടുത്തു തല ചീകി , മുഖം തുടച്ചു , ഖദറിന്റെ ചുളിവു നേരെ ആക്കി . ക്യാമറ യുടെ അടുത്ത് എത്തിയപ്പോള്‍ വിശാലമായി ഒന്ന് ചിരിച്ചു കൈ ഒന്ന് വീശി ക്കാണിച്ചു . ചിരപരിചിതരെ പ്പോലെ ക്യാമറമാനോട് ചിരിച്ചു തല ഒന്ന് കുലുക്കി . പതുക്കെ മൊബൈല്‍ ഫോണ്‍ എടുത്തു നാട്ടിലോട്ടും വീട്ടിലോട്ടും ടി വി യില്‍ വരന്‍ പോകുന്ന കാര്യം വിളിച്ചു പറയാന്‍ ജാഥയില്‍ നിന്നും തന്ത്രപരമായി പുറകോട്ടു  ഇറങ്ങി. ക്യാമറമാന്റെ അടുത്ത് നില്‍ക്കുന്ന ചേട്ടനോട് ചോദിച്ചു . "
" ചേട്ടായി ഇതു ഏതു ചാനലാ എപ്പോള്‍ ടി വി യില്‍ വരും "
ചേട്ടന്റെ മറുപടി കേട്ട്  ഖദറേട്ടന്‍ ആകെ വിജ്രുംഭിച്ചു പോയി
മറു പടി ഇതായിരുന്നു
ചാനല്‍ ഒന്നും അല്ല ഇത് " election defacement squad " ആണ്


ഇറക്കുമതി ചെയ്ത പാവം പ്രവര്‍ത്തകന്റെ വേദന ആരറിയാന്‍


ചിത്രങ്ങളിലേക്ക്
ഈ ദോശ കഴിക്കാന്‍ വേണ്ടി മാത്രം ആണ്  ചെറിയനാട് വഴി പോയത് .അതും പിടികിട്ടാപ്പുള്ളി സുകുമാര ക്കുരുപ്പിന്റെ വീടിന്റെ അടുത്ത് (തുടരും )
Comments

Popular posts from this blog

ഏഴിലം പാല പൂത്തു

തെരുവ് ചിത്രകാരന്‍

പരിപ്പ് വടയുടെയും കട്ടന്‍ ചായയുടെയും പിന്നില്‍